ഇടവക വാർത്തകൾ

AD-52 ൽ വിശുദ്ധ മാർത്തോമാ ശ്ലീഹായാൽ സ്ഥാപിതമായ ആർത്താറ്റ് സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ

ജൂലൈ 10 വെള്ളി
രാവിലെ 7.00 മണിക്ക് വിശുദ്ധ കുർബ്ബാന തുടർന്ന് മദ്ധ്യസ്ഥ പ്രാർത്ഥന.

ധ്യാനയോഗം
10.30 മുതൽ 12.30 വരെ

റവ.ഫാ. ബെഞ്ചമിൻ തോമസ് O.I.C യുടെ കാർമികത്വത്തിൽ വിശുദ്ധ കുർബ്ബാനയും ധ്യാനയോഗവും നടത്തപ്പെടുന്നതാണ്.

പരുമല പള്ളിയിൽ ജൂലൈ 10 , വെള്ളി 10 am റവ. ഫാ. ബിജി ഗീവർഗീസ് ധ്യാനം നയിക്കും

പരുമല പള്ളിയിൽ ജൂലൈ 10 വെള്ളി 7 am അഭിവന്ദ്യ യുഹാനോൻ മാർ പോളിർക്കാപ്പോസ് തിരുമേനി വി. കുർബാന അർപ്പിക്കും

മലങ്കര സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമന പള്ളി

സെന്റ് കൊറിയക്കോസ് ഓർത്തഡോക്സ് സെമിനാരി കുണ്ടറ
മാർ കുറിയാക്കോസ് സഹദായുടെയും, മോർത്ത് യൂലിത്തി അമ്മയുടെയും ഓർമ്മ പെരുന്നാൾ ജൂലൈ 5 മുതൽ 15 വരെ

അബുദാബി സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ ‘Koinonia 2026’ ജൂലൈ 23ന് മാവേലിക്കരയിൽ

*മാവേലിക്കര: അബുദാബി സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ – Georgian Pilgrim Centre സംഘടിപ്പിക്കുന്ന ആത്മീയ കുടുംബ സംഗമം *’Koinonia 2026’* 2026 ജൂലൈ 23 വ്യാഴ്ച മാവേലിക്കര പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ വെച്ച് നടക്കും.

_a spiritual family meet on the soil of padipola എന്ന പേരിൽ നടക്കുന്ന ഈ സമ്മേളനം പ്രവാസി മലയാളി വിശ്വാസികളെയും നാട്ടിലെ സഭാംഗങ്ങളെയും ഒരുമിപ്പിക്കുന്നതിന് വേണ്ടിയാണ്.

*ചടങ്ങ് വിശദാംശങ്ങൾ
*തീയതി: 2026 ജൂലൈ 23, വ്യാഴ്ച
*വേദി: സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ, പുതിയകാവ്, മാവേലിക്കര

*പ്രധാന കാർമികർ

  • *ഉദ്ഘാടന പ്രസംഗം അഭി. യാക്കോബ് മാർ ഏലിയാസ് മെത്രാപ്പോലീത്ത
  • *ഭക്തി പ്രഭാഷണം അഭി. എബ്രഹാം മാർ എപ്പിഫാനിയോസ് മെത്രാപ്പോലീത്ത
  • *മുഖ്യപ്രഭാഷണം: മാർ തോമസ് തറയിൽ ആർച്ച്ബിഷപ്പ്, ചങ്ങനാശേരി അതിരൂപത

*ആദരിക്കുന്നവർ

  • *അഡ്വ. അബിൻ വർക്കി MLA- ആറന്മുള
  • *അഡ്വ. ചാണ്ടി ഉമ്മൻ MLA – പുതുപ്പള്ളി
  • *ശ്രീ. രാജി ചെറിയാൻ MLA – കുട്ടനാട്

*മറ്റ് പരിപാടികൾ

  1. *Holy Qurbana
  2. *Public Meeting
  3. *Special Devotional Music Session – ഫാ. സിബി മാത്യു വർഗീസ്
  4. *Welfare Project Inauguration- St. George Homes Phase XII
  5. *Contemporary Lecture – ഫ്രാൻസിസ് ടി. മാവേലിക്കര

അബുദാബി സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ ഇടവകയുടെ സാമൂഹ്യ-ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ‘Koinonia 2026’ സംഘടിപ്പിക്കുന്നത്. വിശ്വാസികൾക്കും പൊതുജനങ്ങൾക്കും പങ്കെടുക്കാവുന്നതാണ്.

നിരണം പള്ളിയുടെയും ചൈതന്യ ഐ ഹോസ്പിറ്റലിന്റെയും റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്ന്റെയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്രപരിശോധന ക്യാമ്പ് ഈ വരുന്ന (11.07.2026 ) ശനിയാഴ്ച രാവിലെ 9:30 മുതൽ ഉച്ചക്ക് 1 മണി വരെ നമ്മുടെ പള്ളിയുടെ ഓഡിറ്റോറിയത്തിന്റെ അങ്കണത്തിൽ വച്ച് നടത്തപ്പെടുന്നു.

|HARVEST FESTIVAL’26 LOGO RELEASE |
ABUDHABI ST GEORGE ORTHODOX CATHEDRAL
Logo release of this Year’s Harvest Festival held on 05th July ’26 after Holy ഖുർബാന

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ, കുന്നംകുളം ഭദ്രാസനം
മോറോൻ മാർ ബസ്സേലിയോസ് മാർത്തോമാ പൗലോസ് ദ്വിതിയൻ
ഹൗസിംങ്ങ് പ്രോജക്ട്, ബഥേൽക്കുന്ന് ആയാംപറമ്പ്
എട്ട് വീടുകളുടെ താക്കോൽദാനവും
സെന്റ് ഗ്രിഗോറിയോസ് കുരിശുപള്ളിയുടെ കൂദാശയും ജൂലൈ 20 തിങ്കളാഴ്ച

സെന്റ്. തോമസ് ഓർത്തഡോക്സ് ചർച്ച് നീറായിക്കോട്
ഇടവക ദിനം
ജൂലൈ 12 ഞായറാഴ്ച

വാർത്ത : ബിജു മെഴുവേലി, ഫാ. ജേക്കബ് കല്ലിച്ചേത്ത്, ഗ്രിഗറി പി. റ്റി, നിഷ ജോൺ

Related posts