ഡൽഹി ഭദ്രാസത്തിലെ ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ഇടവക വികാരി റവ. ഫാ. അജു എബ്രഹാമിന്റെ എബ്രഹാം എ. ജെ.നിര്യാതനായി.
സംസ്കാര ശുശ്രൂഷ പിന്നീട്.

കുന്നംകുളം: തെക്കേപ്പുറം കോടതിപടിയിൽ താമസിക്കുന്ന പുലിക്കോട്ടിൽ വീട്ടിൽ പരേതനായ അപ്പാപ്പു മകൻ ജോൺസൺ, 60
നിര്യാതനായി. സംസ്‍കാരം ബുധനാഴ്ച 3pmന് ആർത്താറ്റ് സെൻറ് മേരീസ് കത്തീഡ്രൽ സെമിത്തേരിയിൽ.

വിനു ജോസഫ് (പൊന്നച്ചൻ), നിര്യാതനായി, സംസ്കാരം പിന്നീട്
മാവേലിക്കര ഭദ്രാസനത്തിലെ പത്തിയൂർ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി ഇടവകാംഗമാണ്

ബഹ്റൈനിലെ ആരോഗ്യ-സാമൂഹിക- വിദ്യാഭ്യാസ രംഗങ്ങളിൽ നാല് പതിറ്റാണ്ടിലേറെ നിറസാന്നിധ്യമായിരുന്ന പ്രമുഖ ഡോക്ടർ ഡോ. പി. വി. ചെറിയാൻ നിര്യാതനായി. ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ നിര്യാണം ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തിന് നികത്താനാകാത്ത ഒരു നഷ്ടമാണ്.
1979-ൽ ബഹ്റൈനിലെത്തിയ ഡോ. ചെറിയാൻ, രാജ്യത്തെ ആരോഗ്യരംഗത്ത് 45 വർഷത്തിലേറെ സേവനമനുഷ്ഠിച്ചു. ബഹ്റൈനിലെ ഏറ്റവും വലിയ സർക്കാർ ആശുപത്രിയായ സൽമാനിയ മെഡിക്കൽ കോംപ്ലെക്സിലെ ലെ അപകട-അടിയന്തര വിഭാഗത്തിൽ (Accident & Emergency) ദീർഘകാലം ചീഫ് റെസിഡന്റായി പ്രവർത്തിച്ച അദ്ദേഹം, ആയിരക്കണക്കിന് രോഗികൾക്ക് ചികിത്സയും അടിയന്തര വൈദ്യസഹായവും നൽകി.
ബഹ്റൈനിലെ ഏറ്റവും വലിയ ഇന്ത്യൻ വിദ്യാഭ്യാസ സ്ഥാപനമായ The Indian School Bahrain-ന്റെ ചെയർമാനായി പ്രവർത്തിച്ച അദ്ദേഹം, വിദ്യാലയത്തിന്റെ അക്കാദമിക നിലവാരം ഉയർത്തുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനും ഭരണപരമായ നവീകരണങ്ങൾക്കും നേതൃത്വം നൽകി.
ജീവകാരുണ്യ പ്രവർത്തനങ്ങളിലും അദ്ദേഹത്തിന്റെ ഇടപെടൽ ശ്രദ്ധേയമായിരുന്നു. Cancer Care Group-ന്റെ പ്രസിഡന്റെന്ന നിലയിൽ കാൻസർ രോഗികൾക്കായുള്ള സഹായ പദ്ധതികൾ, ആരോഗ്യ ബോധവത്കരണ പ്രവർത്തനങ്ങൾ, മെഡിക്കൽ ക്യാമ്പുകൾ എന്നിവയ്ക്ക് നേതൃത്വം നൽകി.
ബഹ്റൈൻ രാജ്യം ആതിഥേയത്വം വഹിച്ച നിരവധി ദേശീയ-അന്തർദേശീയ പരിപാടികളിൽ മെഡിക്കൽ കോ-ഓർഡിനേറ്ററായും സേവനമനുഷ്ഠിച്ച ഡോ. ചെറിയാൻ, ബഹ്റൈൻ രാജകുടുംബത്തിന്റെ മെഡിക്കൽ സംഘത്തിലും പരേതനായ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ മെഡിക്കൽ ടീമിലും അംഗമായിരുന്നു.
2024-ൽ ബഹ്റൈനിലെ സേവന ജീവിതത്തിന്റെ 45 വർഷം പൂർത്തിയാക്കിയ ഡോ. ചെറിയാൻ ബഹ്‌റൈൻ സെന്റ് മേരീസ് ഓർത്തഡോൿസ് ഇടവക അംഗം ആണ്.

ബ്രഹ്‌മവാർ ഭദ്രാസനത്തിൽ സേവനം ചെയ്യുന്ന ഫാ. റെജി റ്റി. ഗീവറുഗീസിന്റെ (റജി അച്ചൻ) പിതാവ് കിഴകടയിൽ എസ്. തങ്കച്ചൻ (78) നിര്യാതനായി.
ഭൗതികശരീരം 2026 ജൂലൈ 8 ബുധനാഴ്ച രാവിലെ 9:00 മണിക്ക് ചെന്നിത്തലയിലുള്ള ഭവനത്തിൽ കൊണ്ടുവരുന്നതാണ്. സംസ്കാരം
ഉച്ചയ്ക്ക് 2:30 -ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം, 3:30-ന് ചെന്നിത്തല സെന്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയപള്ളിയിൽ .

മുളവന പേരയം ചരുവിള വടക്കതിൽ പുത്തൻ വീട്ടിൽ സാലിക്കുട്ടി(66) നിര്യാതയായി.
സംസ്കാരം പിന്നീട്. കുണ്ടറ സെന്റ് തോമസ് ഓർത്തഡോക്സ് സിറിയൻ ചർച്ച് വലിയ പള്ളിയിൽ

പത്തനാപുരം: മണ്ണിൽ ഹൗസിൽ
ജെ എൻ കോശി (85) നിര്യാതനായി. സംസ്കാരം പത്തനാപുരം മൗണ്ട് താബോർ ദയറാ ചാപ്പലിൽ നടത്തി.

മലങ്കരസഭയുടെ പ്രിയപുത്രനും റിട്ട.ഐ.ആർ.എസ് ഉദ്യോഗസ്ഥനുമായിരുന്ന റ്റി.സഖറിയാ മാണി അന്തരിച്ചു. 84 വയസായിരുന്നു. 2022 ഓഗസ്റ്റിൽ പത്തനാപുരം മൗണ്ട് താബോർ ദയറായിൽ നടന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്റെ മുഖ്യവരണാധികാരിയായിരുന്നു. സ്ലീബാദാസ സമൂഹത്തിന്റെ പ്രധാന ചുമതലക്കാരിൽ ഒരാളാണ്. കർണാടക – ഗോവ സംസ്ഥാനങ്ങളുടെ ഇൻകം ടാക്സ് ചീഫ് കമ്മീഷണർ പദവി അലങ്കരിച്ചിട്ടുണ്ട്. കോമൺ വെൽത്ത് രാജ്യങ്ങളുടെ നികുതി ഉപദേശക പാനലിൽ അംഗമായിരിക്കെ സർവീസിൽ നിന്ന് വിരമിച്ചു. പീരുമേട് എഞ്ചനീയറിംഗ് കോളജ് ഡയറക്ടർ, നികുതി പരിഷ്ക്കരണ ഉപദേശകൻ, തിയോളജിക്കൽ സെമിനാരി ഭരണ സമിതി അംഗം തുടങ്ങി ഒട്ടേറെ പദവികൾ വഹിച്ചിട്ടുണ്ട്. സംസ്ക്കാര ശുശ്രൂഷകൾ പിന്നീട്.
വാർത്ത : ഷൈനി തോമസ്, ബിജു മെഴുവേലി, ഗ്രിഗറി പി. റ്റി, ഫാ. ജേക്കബ് കല്ലിച്ചേത്ത്