കേന്ദ്ര ഭദ്രാസന വാർത്തകൾ

മലങ്കരസഭയുടെ സ്ഥാപക പിതാവ് വിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ പാദമുദ്ര പതിഞ്ഞ കൊടുങ്ങല്ലൂർ മുസിരിസ് പട്ടണത്തിൽ ആ പിതാവിന്റെ നിത്യസ്മരണക്കായി മാർത്തോമ്മൻ സ്മൃതിമന്ദിരം ഉയരുന്നു. ട്രാനോഡ് ബിൽഡേഴ്സ് ആൻഡ് കോൺട്രാക്ടേഴ്സ് പ്രതിനിധി പരിശുദ്ധ കാതോലിക്കാ ബാവായിൽ നിന്ന് നിർമ്മാണ കരാർ ഏറ്റുവാങ്ങി. 12 മാസത്തിനകം നിർമ്മാണം പൂർത്തീകരിക്കപ്പെടും. മലങ്കരസഭയുടെ മുൻ അൽമായ ട്രസ്റ്റി യശശരീരനായ ശ്രീ.എം.ജി.ജോർജ് മുത്തൂറ്റ് സഭയ്ക്കായി നൽകിയ സ്ഥലത്താണ് ചരിത്രസ്മാരകം ഉയരുന്നത്.

ഒരു കാലത്ത് വി.മാർത്തോമ്മാ ശ്ലീഹായുടെ പൗരോഹിത്യത്തെ സംശയിച്ചിരുന്നവർ പോലും ഇന്ന് ആ പാരമ്പര്യത്തെ അംഗീകരിക്കുന്നു എന്നതിൽ എക്കാലത്തും ആ പാരമ്പര്യത്തെ അഭംഗുരം കാത്തുസൂക്ഷിച്ച മലങ്കര സഭ അഭിമാനിക്കുന്നു. മാർത്തോമ്മായുടെ മക്കളായി ഒരുമിച്ച് ചേർന്ന് ഒരുമിച്ച് വളരുവാൻ നമുക്ക് പ്രാർത്ഥിക്കാം: പരിശുദ്ധ കാതോലിക്കാ ബാവാ

2026 ജൂലൈ 3 -രാജ്യത്തിന്റെ നിയമത്തെ , ആ രാജ്യത്തെ സുപ്രീം കോടതിയെ ഒരു സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികൾ വെല്ലുവിളിക്കുവാൻ തുടങ്ങിയിട്ട് ഒൻപത് വർഷങ്ങൾ

രാജ്യത്തിന്റെ നിയമത്തെ വെല്ലുവിളിക്കുന്ന, കോടതി വിധികളെ വെല്ലുവിളിക്കുന്ന ദൈവത്തിന്റെ സ്വന്തം നാട്. സത്യപ്രതിജ്ഞാ ലംഘനം നടത്തുകയും അതിനെതിരെ പ്രവർത്തിക്കുകയും ചെയ്യുന്ന നാട്. പല കോടതികളും നിശിതമായി വിമർശിക്കുകയും അന്ത്യശാസനം നൽകുകയും ചെയ്തിട്ടും അതിനെയൊക്കെ പുച്ഛിച്ചു തള്ളുന്ന രാഷ്ട്രീയ ഇടനിലക്കാരുടെ നാട്.

മലങ്കര ഓർത്തഡോക്സ്‌ സഭയ്ക്ക് 2017 ജൂലൈ 3 ൽ ലഭിച്ച ദൈവവിധി വെറുതെ ഉണ്ടായതല്ല. ഈ സഭയെ കാലങ്ങൾ കണ്ണുനീർ കുടിപ്പിച്ചു അക്രമണങ്ങളും, അവഹേളനകളും, പരിഹാസങ്ങളും സഹിച്ചു കാലങ്ങൾ വേദനയോടെ കഴിഞ്ഞ ഒരു സമൂഹത്തിന്റെ ചെറുത്തുനില്പിനു ദൈവനീതിയിൽ ലഭിച്ച കോടതിവിധിയാണ്. കണ്ണുനീരോടെ ഈ സഭയ്ക്കായി മുട്ടിപ്പായി പ്രാർത്ഥിച്ച പിതാക്കന്മാരുടെ കണ്ണുനീരിന്റെ വിലയാണ്. അതിനെയാണ് ഈ നാട്ടിലെ രാഷ്ട്രീയ പാർട്ടികൾ വിലപറയുന്നതു. നോട്ടുകെട്ടുകൾ കൊണ്ട് കോടതിവിധികൾ മറികടക്കുവാൻ ശ്രമിക്കുന്ന യാക്കോബായ എന്ന ചെറിയ വിഘടിത വിഭാഗത്തോട് ചേർന്നുനിന്ന് രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന നാടകം തുടങ്ങിയിട്ട് 9 വർഷങ്ങൾ തികയുന്നു.

നോട്ടു രാഷ്ട്രീയത്തിന് പുറകെ സഞ്ചരിക്കുകയും കോടതിവിധികൾ ധിക്കരിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തിനു ഒപ്പംകൂടി, മലങ്കര സഭയുടെ കണ്ണുനീരിനു വില പറയുന്നതാണ് കഴിഞ്ഞ വർഷങ്ങളിൽ നമ്മൾ കണ്ടത്.

ഇന്ത്യ മഹാ രാജ്യത്തു ജനിച്ചുവളർന്നതാണ് ഈ സഭയും ഈ സമൂഹവും ഇവിടുത്തെ എല്ലാ സംവിധാനങ്ങളും അനുസരിക്കുകയും, ഈ രാജ്യത്തിനൊപ്പം സഞ്ചരിക്കുകയും ചെയ്യുന്ന മലങ്കര സഭയെ അപമാനിക്കുവാനും, സഭയുടെ മാനത്തിനു വിലപറയുവാനും ശ്രമിക്കുന്നവരേ!!! നിങ്ങൾക്കു മാപ്പില്ല. ഞങ്ങളുടെ ക്ഷമയും, സഹനവും കണ്ടു ഞങ്ങളുടെ മാനത്തിനു വിലപറയുവാൻ നോക്കിയാൽ മലങ്കര നസ്രാണി നോക്കി നിൽക്കില്ല എന്നു മാർത്തോമാശ്ലീഹായുടെ പിൻഗാമികൾ ഉറച്ചുതന്നെ പറയും. മാർത്തോമാശ്ലീഹ തൊട്ട നിണപ്പാടുകളിൽ നിന്നും ഉയർത്തുവന്ന മലങ്കര സഭയാണിത്. ഓർത്തുകൊള്ളുക!!!

വെടിക്കെട്ടിന് പകരം സ്നേഹഭവനം — സഭയുടെ യഥാർത്ഥ മഹത്വത്തിന്റെ പ്രകാശം

വാൽസല്യ മക്കളെ,

അത്യധികം സന്തോഷത്തോടെയാണ് ഈ കുറിപ്പ് എഴുതുന്നത്. മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നമ്മുടെ പള്ളികളിൽ വെടിക്കെട്ട് ഒഴിവാക്കി സ്നേഹഭവനങ്ങൾ സൃഷ്ടിക്കണമെന്ന ആശയം പങ്കുവെച്ചിരുന്നല്ലോ. ആ സ്നേഹചലഞ്ച് ഏറ്റെടുക്കുന്നതായി ആദ്യം പ്രഖ്യാപിച്ച നമ്മുടെ തുമ്പമൺ ഭദ്രാസനത്തിലെ ചന്ദനപ്പള്ളി വലിയ പള്ളി ഇന്ന് ആ ലക്ഷ്യം പൂർത്തീകരിച്ചു എന്നറിയുന്നതിൽ സർവ്വശക്തനെ മഹത്വപ്പെടുത്തുന്നു. വെടിക്കെട്ടിന്റെ ശബ്ദത്തേക്കാൾ ഇമ്പകരമാണ് സ്നേഹത്തിന്റെ ഭാഷയെന്ന് നാം തെളിയിക്കുകയാണ്. ആഘോഷങ്ങളുടെ താൽക്കാലിക തിളക്കത്തേക്കാൾ ദീർഘകാലം നിലനിൽക്കുന്നത് കരുണയുടെ വെളിച്ചമാണ്. ഈ ദൗത്യം മലങ്കരസഭയുടെ
സുവിശേഷസാക്ഷ്യത്തിന്റെ ഉജ്ജ്വല ഉദാഹരണമാണ്.

വീടിന്റെ ചുവരുകൾ കല്ലും സിമന്റും മാത്രം ഉപയോഗിച്ചല്ല നിർമ്മിക്കപ്പെടുന്നത്; മറിച്ച് സ്നേഹവും കരുതലും പങ്കുവെക്കലും കൊണ്ട് പണിയപ്പെടുന്നതാണ്. സ്നേഹചലഞ്ചിലൂടെ പൂർത്തിയാകുന്ന ഭവനം ഒരു കുടുംബത്തിന് സുരക്ഷിതമായ അഭയകേന്ദ്രമാകുന്നതിനൊപ്പം, സമൂഹത്തോട് സഭ പ്രഖ്യാപിക്കുന്ന കരുണയുടെ സന്ദേശവുമാണ്. ഈ കരുതലും പങ്കുവെക്കലും തുടരുവാൻ നമ്മുടെ എല്ലാ ഇടവകകൾക്കും, സംഘടനകൾക്കും, വിശ്വാസിസമൂഹങ്ങൾക്കും കഴിയട്ടെ. സ്നേഹത്തിലൂടെ ആഘോഷങ്ങളെ അർത്ഥവത്താക്കുന്ന ഇത്തരം മാതൃകാപരമായ പ്രവർത്തനങ്ങൾ നമ്മുടെ സഭയുടെ അഭിമാനവും ഭാവിയുടെ പ്രത്യാശയുമാണ്.

ചന്ദനപ്പള്ളി വലിയ പള്ളിക്കും ഭരണസമിതിക്കും ഇടവകജനങ്ങൾക്കും മഹത്തായ ഈ ദൗത്യത്തിന് വേണ്ടി ഒരുമിച്ച ചന്ദനപ്പള്ളി പ്രവാസി കൂട്ടായ്മയിലെ മക്കൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!

സ്നേഹത്താൽ പണിതുയർത്തുന്ന ഓരോ വീടും ദൈവരാജ്യത്തിന്റെ അടയാളമാണ്.

-ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ

ക്യൂബൻ അംബാസഡർ ജൂവാൻ കാർലോസ് ഒഗിലേറിയൻ പാമ്പാടി ദയറാ സന്ദർശിച്ചു.

കേരളത്തിൽ എത്തിയ ക്യൂബൻ അംബാസിഡർ പാമ്പാടി ദയറാ സന്ദർശിച്ചു . വർത്തമാനകാലത്തിൽ രാഷ്ട്ര ബന്ധങ്ങൾ ഊഷ്‌മളമായി തുടരണമെന്നും തൊഴിൽ,വിദ്യാഭ്യാസ, മെഡിക്കൽ രംഗങ്ങളിൽ സഹകരിച്ചു പ്രവർത്തിക്കുവാൻ സാധിക്കുന്ന അവസരങ്ങൾ അനവധിയാണെന്നും അദ്ദേഹം പറഞ്ഞു. കേരള സന്ദർശനത്തിനെത്തിയ സംഘത്തിന് പരിശുദ്ധ കാതോലിക്കാ ബാവായുടെ പ്രത്യേക ആശംസകൾ നേർന്നു. കോട്ടയം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലീത്ത അതിഥികളെ സ്വാഗതം ചെയ്ത് ഭദ്രാസനത്തിൻ്റെ ഉപഹാരം സമർപ്പിച്ചു.

അഭി ഡോ. തോമസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്തയ്ക്ക് കെന്നഡി വിമാനത്താവളത്തിൽ സ്വീകരണം നൽകി.
നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസിൽ മുഖ്യപ്രഭാഷകനായി ജോൺ എഫ്. കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേർന്ന അഭി ഡോ. തോമസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്തയെ ,ഭദ്രാസന മെത്രാപ്പോലീത്ത അഭി സഖറിയാ മാർ നിക്കളാവോസ് തിരുമേനി , ഭദ്രാസന ചാൻസലർ ഫാ. തോമസ് പോൾ, കോൺഫറൻസ് കോർഡിനേറ്റർ ഫാ. അലക്സ് ജോയ്, സെക്രട്ടറി ജയ്‌സൺ തോമസ്, ട്രഷറർ ജോൺ താമരവേലിൽ എന്നിവർ സ്വീകരിച്ചു

ഭാഗ്യസ്‌മരണാർഹരായ പരിശുദ്ധ പിതാക്കൻമാരായ സഭാ തേജസ് പുലോക്കിട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് രണ്ടാമൻ തിരുമേനിയുടെ 117-ാം ഓർമ്മ പെരുന്നാളും, മലങ്കര സഭയുടെ കാതോലിക്കായും; കുന്നംകുളം ഭദ്രാസനാധിപനുമായിരുന്ന മോറാൻ മാർ ബസ്സേലിയോസ് മാർത്തോമ്മ പൗലോസ് ദ്വീതിയൻ ബാവായുടെ 5-ാം ഓർമ്മപെരുന്നാളും; സംയുക്തമായി 2026 ജൂലായ് 19, 20 ഞായർ, തിങ്കൾ തിയ്യതികളിൽ കുന്നംകുളം ഭദ്രാസന ആസ്ഥാനത്ത് വെച്ച് നടത്തപ്പെടുന്നതിൻ്റെ ഭാഗമായി നിർമ്മിക്കപ്പെടുന്ന പന്തലിൻ്റെ കാൽ നാട്ടുകർമ്മം 2026 ജൂലായ് 5 ഞായറാഴ്ച കുന്നംകുളം ഭദ്രാസന ദേവാലയ അങ്കണത്തിൽ ഭദ്രാസന സെക്രട്ടറി ഫാദർ സ്റ്റീഫൻ ജോർജ് നിർവഹിച്ചു, റിസപ്ഷൻ കമ്മറ്റി ചെയർമാൻ ഫാദർ V.M ശാമുവൽ, പബ്ലിസിറ്റി കമ്മറ്റി ചെയർമാൻ ഫാദർ T.C ജെയ്ക്കബ്, പദയാത്ര കമ്മറ്റി ചെയർമാൻ ഫാദർ കുരിയാക്കോസ് ജോൺസൻ, തീർത്ഥാടന കമ്മറ്റി ചെയർമാൻ ഫാദർ ഗീവർഗ്ഗീസ് മാത്യു, കൺവീനർമാരായ എഡവി സഖറിയ, C.K മോഹൻ, K.C ലോഫസൺ, കൗൺസിലർമാരായ C.K ബാബു, P.T ഐസക്ക് തുടങ്ങിയവർ നേതൃത്വം നൽകി.

കൊല്ലം ജില്ലയിലെ ജനപ്രതിനിധികൾക്ക് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ, കൊല്ലം മെത്രാസന അധിപൻ ഡോ ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലിത്ത ഒരുക്കിയ സ്നേഹ വിരുന്നിൽ നിന്നും…

തിരുവനന്തപുരം മെത്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തയായിരുന്ന ഭാഗ്യസ്മരണാർഹനായ അഭി : ഗീവർഗീസ് മാർ ദിയസ്ക്കോറോസ് മെത്രാപ്പോലീത്തയുടെ 27മത് ശ്രാദ്ധ പെരുന്നാൾ 2026 ജൂലൈ 16 മുതൽ 23 വരെ റാന്നി ഹോളി ട്രിനിറ്റി ആശ്രമത്തിൽ.

സത്യസഭയ്ക്കൊപ്പം നീതിയുടെ വെളിച്ചം

മലങ്കരസഭയുടെ പൗരസ്ത്യ കാതോലിക്കായെ വാഴിക്കുന്നതിനെതിരെ വിഘടിത വിഭാഗം നൽകിയ ഹർജി ഹൈക്കോടതി തള്ളി. കാതോലിക്കായെ വാഴിക്കുവാൻ മലങ്കരസഭയ്ക്ക് അധികാരമില്ലെന്നായിരുന്നു വാദം. സമാനവാദം മുൻപ് കീഴ്ക്കോടതി തള്ളിയിരുന്നു. ഇതേ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് എസ്.മനു അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്.

100 കിലോ വാട്ടിന്റെ ഓൺഗ്രിഡ് സൗരോർജ പ്ലാന്റ് മലങ്കര സഭാ ആസ്ഥാനത്ത് പ്രവർത്തനക്ഷമമാകും. സോളാർ പ്ലാന്റിന്റെ സ്വിച്ച് ഓൺ കർമ്മം ഇന്ന് വൈകീട്ട് 6മണിക്ക് പരിശുദ്ധ കാതോലിക്കാ ബാവാ നിർവഹിക്കും.

വയനാട് കള്ളാടി തുരങ്കപാത നിർമ്മാണ സ്ഥലത്തെ മണ്ണിടിച്ചിലിൽ ജീവൻ നഷ്‌ടമായ പ്രിയപ്പെട്ടവർക്ക് പ്രണാമം …..

മലങ്കര സഭ – സുൽത്താൻ ബത്തേരി മെത്രാസനം

നിയമന പ്രഖ്യാപനം

പരിശുദ്ധ മാർത്തോമാ ശ്ലീഹായുടെ വിശുദ്ധ കരങ്ങളാൽ സ്ഥാപിതമായ ചരിത്രപ്രസിദ്ധമായ തിരുവിതാംകോട് അരപ്പള്ളിയുടെ തുടർനുള്ള പ്രവർത്തനങ്ങൾക്കും വികസന പദ്ധതികൾക്കും നേതൃത്വം നൽകുന്നതിനായി, M3 International Private Limited മാനേജിംഗ് ഡയറക്ടറായ ശ്രീ. ജിജോ ജോർജിനെ അര പ്പള്ളിയുടെ എഞ്ചിനീയറായി പരിശുദ്ധ മാർത്തോമാ ശ്ലീഹായുടെ സിംഹാസനത്തിൻ മേൽ ആരൂടനും , കിഴക്കിന്റെ കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ ബാവാ തിരുമനസ് കല്പന മുഖത്തരം നിയമിച്ചിരിക്കുന്നു

Diocesan Council Meeting held today at Brahamvar Diocesan centre Aramana

Diocesan General Body-Brahmavar Diocese

Today Diocesan General Body held at Brahmavar Diocesan centre 07/07/2026

H G Yakob Mar Elias Thirumeni presided the meeting

വാർത്ത : ബിജു മെഴുവേലി, ഷൈനി തോമസ്, ഗ്രിഗറി പി. റ്റി, നിഷ ജോൺ

Related posts