മലങ്കര അസോസിയേഷൻ നടത്തിപ്പ് കല്പന


Maple Ridge Leaders Honor Catholicos at Community Ceremony
Maple Ridge, B.C.
His Holiness Moran Mar Baselios Marthoma Mathews III, Catholicos of the East and Malankara Metropolitan, was honored at a ceremony in Maple Ridge attended by Mayor Dan Ruimy and MP Marc Dalton.
M.C. Kuriakose Rambachan, Nainan Mathew, Abraham George, and Dr. Biju Mathew were present. The meeting was led by Dr. Biju Mathew.
Mayor Ruimy and MP Dalton extended their respects, underscoring the strong ties between Maple Ridge’s faith communities and civic leaders

കോട്ടയം ചെറിയപള്ളിയിൽ ഡൽഹി ഭദ്രാസനത്തിന്റെ സുവർണ്ണ ജൂബിലി സമ്മേളനം; ഹോസ്ഖാസ് കത്തീഡ്രലിന്റെ പ്ലാറ്റിനം ജൂബിലിയും അനുസ്മരിച്ചു
കോട്ടയം:* മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ചരിത്രമുറങ്ങുന്ന കോട്ടയം ചെറിയപള്ളി മഹാ ഇടവകയിൽ ഇന്ന് ഡൽഹി ഭദ്രാസനത്തിന്റെ 50-ാം സുവർണ്ണ ജൂബിലിയും, ഡൽഹി ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ 75-ാം പ്ലാറ്റിനം ജൂബിലിയും സംയുക്തമായി ആഘോഷിക്കുന്നു.
ഡൽഹി ഭദ്രാസന മെത്രാപ്പൊലീത്ത അഭിവന്ദ്യ ഡോ. യുഹാനൂൻ മാർ ദിമത്രിയോസ് മെത്രാപ്പൊലീത്തയുടെ മുഖ്യ അധ്യക്ഷതയിൽ നടന്ന സമ്മേളനം വിശ്വാസത്തിന്റെയും ഐക്യത്തിന്റെയും വലിയ സാക്ഷ്യമായി മാറി.
സമ്മേളനത്തിന്റെ ക്രമം
ഇന്ന് രാവിലെ ഡൽഹി ഭദ്രാസന മെത്രാപ്പൊലീത്ത അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രാപ്പൊലീത്തയുടെ പ്രധാന കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കപ്പെട്ടു. തുടർന്ന് പൊതുസമ്മേളനം നടക്കുന്നു. ഡൽഹി ഭദ്രാസനത്തിന്റെ സുവർണ്ണ ജൂബിലി വർഷത്തിലെ ഈ സമ്മേളനത്തിൽ ഭദ്രാസനത്തിന്റെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിച്ചവരും, നിലവിൽ സേവനമനുഷ്ഠിക്കുന്നവരും ഒത്തുചേരുന്നു.
പങ്കെടുക്കുന്ന പ്രമുഖർ
സമ്മേളനത്തിൽ ഡൽഹി ഭദ്രാസന സെക്രട്ടറി, ഫാ. സജി എബ്രഹാം നേതൃത്വത്തിലും, ഹോസ്ഖാസ് കത്തീഡ്രൽ വികാരി ഫാ. ഷാജി മാത്യൂസ്, ഫാ. അൻസൽ ജോൺ, ഡൽഹി ഭദ്രാസന വൈദിക സെക്രട്ടറി ഫാ. പത്രോസ് ജോയ് എന്നിവരുടെ സാന്നിധ്യത്തിലും ഓസ്കാസ് ഇടവകയുടെ ഓഫീസ് ബേരേഴ്സ് വിവിധ കമ്മിറ്റി അംഗങ്ങൾ, ഭദ്രാസന കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകിവരുന്നു.
ഭദ്രാസനത്തിൽ മുൻപ് സേവനമനുഷ്ഠിച്ച കോർ എപ്പിസ്കോപ്പ, വൈദികർ ഉൾപ്പെടെയുള്ളവരും, ഡൽഹി ഭദ്രാസനത്തിൽ സേവനം ചെയ്ത് വിരമിച്ച് നാട്ടിൽ വിശ്രമ ജീവിതം നയിക്കുന്നവർ, ഹോസ്ഖാസ് ഇടവകയിൽ നിന്നും, മറ്റ് ഇടവകകളിൽ നിന്നും ഇപ്പോൾ നാട്ടിൽ അവധിക്ക് എത്തിയിരിക്കുന്ന വിശ്വാസികളും സമ്മേളനത്തെ ധന്യമാക്കുന്നു.
ഡൽഹി ഭദ്രാസനത്തിന്റെ 50 വർഷം
1975-ലാണ് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് ഡൽഹി ഭദ്രാസനത്തെ ഔദ്യോഗികമായി രൂപീകരിച്ചത്. ഔട്ട്സൈഡ് കേരള ഭദ്രാസനത്തെ വിഭജിച്ചാണ് ഈ ഭദ്രാസനം നിലവിൽ വന്നത്.
*ഡൽഹി ഭദ്രാസനത്തെ നയിച്ച പിതാക്കന്മാർ:
- *ഡോ. പൗലോസ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത (1976-1996): ഡൽഹി ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പൊലീത്തയായി ചുമതലയേറ്റ അദ്ദേഹം, ഭദ്രാസനത്തിന്റെ അടിത്തറ പാകി. ലോകപ്രശസ്ത പണ്ഡിതനും ദൈവശാസ്ത്രജ്ഞനുമായിരുന്ന അദ്ദേഹത്തിന്റെ കാലത്താണ് ഡൽഹി ഓർത്തഡോക്സ് സെന്ററിന്റെ തറക്കല്ലിടലും 1984-ലെ കൂദാശയും നടന്നത്.
- *ജോബ് മാർ ഫിലോക്സിനോസ് മെത്രാപ്പൊലീത്ത (1996-2011): 1991-ൽ സഹായ മെത്രാപ്പൊലീത്തയായി എത്തി 2002-ൽ മെത്രാപ്പൊലീത്തയായി സ്ഥാനമേറ്റു. ഭദ്രാസനത്തിന്റെ വളർച്ചയ്ക്കും മിഷൻ പ്രവർത്തനങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകി.
- *ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രാപ്പൊലീത്ത (2012-മുതൽ): 2012 ഒക്ടോബർ 7-ന് മെത്രാപ്പൊലീത്തയായി സ്ഥാനമേറ്റ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഡൽഹി ഭദ്രാസനം ഇന്ന് ഡൽഹി, എൻ.സി.ആർ, ഉത്തർപ്രദേശ്, രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ്, യു.എ.ഇ എന്നിവിടങ്ങളിലായി 42-ലധികം ഇടവകകളായി വളർന്നു.
ഹോസ്ഖാസ് സെന്റ് മേരീസ് കത്തീഡ്രലിന്റെ 75 വർഷത്തെ സാക്ഷ്യം
ഡൽഹിയിലെ മലങ്കര ഓർത്തഡോക്സ് സഭയുടെ ആദ്യ ദേവാലയമായ ഹോസ്ഖാസ് സെന്റ് മേരീസ് കത്തീഡ്രൽ 1950-ൽ ആരാധന ആരംഭിച്ചു. 1942-ൽ ഫാ. മാത്യൂസ് അച്ചൻ, പിന്നീട് കാതോലിക്കാ ബസേലിയോസ് മാർത്തോമാ മാത്യൂസ് രണ്ടാമൻ, രൂപീകരിച്ച സഭാസംഘമാണ് ഈ ഇടവകയുടെ തുടക്കം. 1952-ൽ ഇടവക ഔദ്യോഗികമായി രൂപീകരിക്കപ്പെടുകയും, 1964-ൽ അന്ത്യോഖ്യാ പാത്രിയർക്കീസ് ഇഗ്നാത്തിയോസ് യാക്കൂബ് മൂന്നാമൻ ബാവ തറക്കല്ലിടുകയും ചെയ്തു. 1979-ൽ കത്തീഡ്രൽ പദവിയിലേക്ക് ഉയർത്തപ്പെട്ടു.
500 അംഗങ്ങളും 1000-ത്തോളം പേർ പങ്കെടുക്കുന്ന വിശുദ്ധ കുർബാനയും, 16 പ്രാർത്ഥനാ ഗ്രൂപ്പുകൾ, 150 വിദ്യാർത്ഥികളുള്ള സൺഡേ സ്കൂൾ, എം.ജി.ഒ.സി.എസ്.എം, യൂത്ത് മൂവ്മെന്റ്, മാർത്താ മറിയം സമാജം എന്നിവയിലൂടെ ഈ ഇടവക സജീവമായി പ്രവർത്തിക്കുന്നു. ഹോസ്ഖാസ് കത്തീഡ്രലിന്റെ മാതൃത്വത്തിൽ ജനകപുരി, ഫരീദാബാദ്, മയൂർ വിഹാർ, സരിത വിഹാർ, ഘാസിയാബാദ്, റോഹിണി, ദ്വാരക, ദിൽഷാദ് ഗാർഡൻ, നോയിഡ, ഗുരുഗ്രാം എന്നിവിടങ്ങളിൽ പുതിയ ഇടവകകൾ രൂപീകരിക്കപ്പെട്ടു.
കോട്ടയം ചെറിയപള്ളിയുടെ ചരിത്രപരമായ ബന്ധം
1579-ൽ സ്ഥാപിതമായ കോട്ടയം ചെറിയപള്ളി, 1815-ൽ പഴയ സെമിനാരി സ്ഥാപിക്കുന്നതിനു മുമ്പ് മലങ്കര സഭയുടെ ആസ്ഥാനമായിരുന്നു. ചരിത്രപരമായി സഭയുടെ കേന്ദ്രമായ ഈ ദേവാലയത്തിൽ വച്ച് ഡൽഹി ഭദ്രാസനത്തിന്റെ സുവർണ്ണ ജൂബിലിയും ഹോസ്ഖാസ് കത്തീഡ്രലിന്റെ പ്ലാറ്റിനം ജൂബിലിയും ആഘോഷിക്കുന്നത്, കേരളത്തിലെ സഭയും ഡൽഹിയിലെ സഭയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന് അടിവരയിടുന്നു.
ഡൽഹി ഭദ്രാസനത്തിന്റെ 50 വർഷത്തെ ദൗത്യയാത്രയും, ഹോസ്ഖാസ് കത്തീഡ്രലിന്റെ 75 വർഷത്തെ സേവനവും അനുസ്മരിക്കുന്ന ഈ സമ്മേളനം, വരും തലമുറയ്ക്ക് വിശ്വാസത്തിലും സേവനത്തിലും മുന്നേറാനുള്ള പ്രചോദനമാകട്ടെ.
ഒരു ദിവസം നീണ്ടുനിൽക്കുന്ന പരിപാടികളാണ് ആവിഷ്കരിച്ചിരിക്കുന്നത്

പരിസ്ഥിതി കമ്മീഷൻ ഉദ്ഘാടനവും, പരിസ്ഥിതി അവബോധ ക്ലാസും
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ കൊട്ടാരക്കര- പുനലൂർ ഭദ്രാസന പരിസ്ഥിതി കമ്മീഷൻ ഉദ്ഘാടനവും പരിസ്ഥിതി അവബോധ ക്ലാസും ഉമ്മന്നൂർ മാർ ശെമവൂൻ ദെസ്തൂനി ഓർത്തഡോക്സ് ദേവാലയത്തിൽ വച്ച് കൊട്ടാരക്കര പുനലൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ദേവദോറോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. സൈമൺ ലൂക്കോസ് അധ്യക്ഷനായി. വൃക്ഷത്തൈ വിതരണ ഉദ്ഘാടനം ഉമ്മന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബ്രിജേഷ് അബ്രഹാം നിർവഹിച്ചു. പരിസ്ഥിതി അവബോധ ക്ലാസ് ഡോ.ഷലാജ് നടത്തി.
ഇടവക വികാരി ഫാ. കോശി ജോൺ കലയപുരം സ്വാഗതവും, ഭദ്രാസന ജനറൽ സെക്രട്ടറി കെ. ജി റോയി നന്ദിയും പറഞ്ഞു. ഭദ്രാസന സെക്രട്ടറി ഫാ.ജോൺസൺ മുളമൂട്ടിൽ, വാർഡ് മെമ്പർ അഡ്വ. ആർ.സുനിൽകുമാർ, ഇടവക ട്രസ്റ്റി ശ്രീ.പി വി അലക്സാണ്ടർ, സെക്രട്ടറി ശ്രീ.ഷാജുമോൻ ഡാനിയേൽ എന്നിവർ ആശംസകൾ അറിയിച്ചു.
തുടർന്ന് വൃക്ഷത്തൈ നടീലും വൃക്ഷത്തൈ വിതരണവും നടത്തി.

പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനി വൻകോവർ സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയിൽ എക്യൂമെനിക്കൽ സഭാ പ്രതിനിധികക്കൊപ്പം

തിരുവനന്തപുരം ഓർത്തഡോക്സ് കൺവെൻഷൻ ക്രിസ്മസ് സംഗമം എന്നിവയുടെ ഈ വർഷത്തെ ചുമതലക്കാരായി തിരഞ്ഞെടുക്കപ്പെട്ട ഫാ കോശി ജോണിനെയും ( ജനറൽ കൺവീനർ), ഐ.സി. ചെറിയാനെയും ( ട്രഷറർ ), അനൂപ് അലക്സ് കോശിയേയും ( ജനറൽ സെക്രട്ടറി) അഭിനന്ദിക്കുന്നു.
കഴിഞ്ഞവർഷം ശുശ്രൂഷിച്ച ജോസഫ് ശമുവേൽ കറുകയിൽ കോർ എപ്പിസ്കോപ്പ, എബ്രഹാം കല്ലുവിള എന്നിവരോടുള്ള നന്ദി അറിയിച്ചു.. പുതിയ ഭരണസമിതിക്ക് ചുമതലയും ഡോക്യൂമെന്റസും കൈമാറുന്ന ചിത്രം.

മലയാള സിനിമയ്ക്ക് മാത്രമല്ല ഓരോ മലയാളിക്കും തീരാനഷ്ടം മഹാനായ കലാകാരന് ആദരാഞ്ജലികൾ…
{ ഫയൽ ചിത്രം : ചെങ്ങന്നൂർ ഭദ്രാസന യുവജനപ്രസ്ഥാന വാർഷിക സമ്മേളനം 2023 പുത്തൻകാവ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ വേദിയിൽ}



അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത, ദയാബായിയെ സന്ദർശിച്ചു
ഭോപ്പാൽ: അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത ഭോപ്പാലിലെ ആശാ നികേതൻ ആശുപത്രിയിൽ സാമൂഹ്യ പ്രവർത്തക ദയാബായിയെ സന്ദർശിച്ചു. തിരുമേനി അവരുടെ ആരോഗ്യവിവരം അന്വേഷിക്കുകയും, രോഗശാന്തിക്കായി പ്രാർത്ഥനകൾ നേരുകയും ചെയ്തു.
ഭോപ്പാൽ സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ വികാരി ഫാ. എം. ജെ. മാത്യുവും ഇടവകാംഗങ്ങളും തിരുമേനിയോടൊപ്പം ഉണ്ടായിരുന്നു.

His Holiness Releases QADISHO: Commemorating the Holy Relics of the Saints
With Gratitude, St. Gregorios Orthodox Church, Edmonton and the parish OCYM rejoices in the successful release of the QADISHO Souvenir Magazine by His Holiness Moran Mar Baselios Marthoma Mathews III, Catholicos of the East and Malankara Metropolitan.
This commemorative publication was prayerfully prepared in remembrance of a sacred milestone in the life of our parish, the reception and veneration of the Holy Relics of Saints, especially the Holy Relics of Saint Gregorios of Parumala, whose life of prayer, humility, sacrifice, and unwavering devotion to Christ continues to illuminate the path of the faithful.
QADISHO is more than a souvenir. It is a witness to the living faith of the Church, a tribute to our Orthodox heritage, and a reflection of God’s grace at work within our parish community.
We gratefully acknowledge the presence and guidance of Rev. Fr. Zerah Paul, Vicar of our parish; Jerrin George, Souvenir Editor; John Samuel, Parish Trustee; Bobby Zachariah, Parish Secretary; and the dedicated members of the QADISHO Souvenir Committee — Sijo Vaidyan, Asha, Cherian (treasurer), Keziah, Janet, and Jithin (Secretary) are in the picture.
Extending our sincere appreciation to every contributor, sponsor, clergy member, parish organization, volunteer, and well wisher who supported this blessed endeavor through their prayers, encouragement, and generosity.
As we cherish this historic occasion, may the prayers and intercessions of Saint Gregorios of Parumala and all the Saints strengthen us to remain steadfast in the Apostolic Faith and ever faithful to the teachings of the Holy Orthodox Church.

2026 Apostolic Visit of His Holiness Moran Mor Baselios Marthoma Mathews III to the Northeast American Diocese
വാർത്ത : ബിജു മെഴുവേലി, ഫാ. ജേക്കബ് കല്ലിച്ചേത്ത്, ഷൈനി തോമസ്