ആദ്ധ്യാത്മിക സംഘടന വാർത്തകൾ

മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച് ചെന്നൈ ഭദ്രാസനം
മർത്തമറിയം വനിതാ സമാജം ചെന്നൈ റീജിനൽ ലീഡേഴ്സ് മീറ്റ് ജൂൺ 13 ചെന്നൈ ബിഷപ്പ് ഹൗസിൽ വെച്ച് നടത്തപ്പെടുന്നു

നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ നടത്തുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും എംജിഎം വിദ്യാഭ്യാസ സ്ഥാപനങ്ങളും ചേർന്ന് നടപ്പാക്കുന്ന “വിദ്യാമൃതം 6” പദ്ധതി മുഖ്യമന്ത്രി വി ഡി സതീശൻ നാടിന് സമർപ്പിച്ചു.
ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ( ഡയറക്ടർ കെയർ ആൻഡ് ഷെയർ) സമീപം.

വയനാട് പ്രകൃതി ദുരന്തബാധിതരായ വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ ചെലവുകൾ ഉൾപ്പെടെ സൗജന്യമാക്കും.

പുനലൂർ വാളക്കോട് സെന്റ് ജോർജ് ഓർത്തഡോക്‌സ് ഇടവക യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ജൂൺ 7 ഞായറാഴ്ച്ച പരിസ്ഥിതി ദിനാഘോഷം നടത്തി.
തോമസ് ടി വർഗീസ് കോർ എപ്പിസ്ക്കോപ്പ വൃക്ഷ തൈകൾ സൺ‌ഡേ സ്കൂൾ കുട്ടികൾക്ക് നൽകി ഉദ്ഘാടനം നിർവഹിക്കുകയും ഇടവക വികാരി ഫാ അനിൽ ജോൺ വൃക്ഷ തൈ നടുകയും നൂറോളം വൃക്ഷതൈകൾ പ്രസ്ഥാനഅംഗങ്ങളുടെ നേതൃത്വത്തിൽ കുട്ടികൾക്ക് വിതരണം ചെയ്യുകയും ചെയ്തു.
ഈ പരിപാടിയിൽ ഇടവക ട്രസ്റ്റി, സെക്രട്ടറി, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, സൺ‌ഡേ സ്കൂൾ അദ്ധ്യാപകർ, രക്ഷിതാക്കൾ, യുവജന പ്രസ്ഥാനം പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

കേരള നിയമസഭാ സ്പീക്കർ, ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ ആർപ്പുക്കര മാർ ഗ്രീഗോറിയോസ് കാരുണ്യനിലയം സന്ദർശിക്കുകയും
ഈ മാസത്തെ സൗജന്യ ഡയാലിസിസ് കിറ്റ് വിതരണം ഉദ്ഘാടനം നിർവ്വഹിച്ചു.

കുന്നംകുളം ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ പരിസ്ഥിതിവാരാചരണത്തിന് ഭാഗമായി വൃക്ഷത്തൈകൾ നടുന്ന പ്രകൃതിക്കൊപ്പം ഗ്രീൻ ചലഞ്ച്* എന്ന ഈ വർഷത്തെ പരിസ്ഥിതി ദിന പ്രവർത്തനം, വൈസ് പ്രസിഡൻറ് റവ. ഫാ. എൽദോ സജു, റവ. ഫാ. ജോസഫ് ജോസ്, റവ. ഫാ. ഗീവർഗീസ് മാത്യു എന്നീ വൈദികരുടെ സാന്നിധ്യത്തിൽ ഭദ്രാസന അരമന അങ്കണത്തിൽ നിർവഹിച്ചു. സെക്രട്ടറി, ജോ. സെക്രട്ടറി, ഓർഗനൈസർമാർ, മറ്റു യുവജനപ്രസ്ഥാനം യൂണിറ്റ് അംഗങ്ങളുടെ പങ്കാളിത്തവും ഉണ്ടായിരുന്നു.

10000 തൊഴിൽ അവസരങ്ങളുമായി ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം നേതൃത്വത്തിൽ മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നു. GIT കോളേജ് ആയി ചേർന്നു നടത്തുന്ന ഈ തൊഴിൽ മേളയിൽ നൂറിൽപരം പ്രമുഖ കമ്പനികൾ പങ്കെടുക്കുന്നു..ഈ അവസരം പരമാവധി തൊഴിൽ അന്വേഷിക്കുന്ന ആളുകൾ പ്രയോജനപ്പെടുത്തുക. രെജിസ്ട്രേഷൻ ആരംഭിച്ചു.

മലങ്കര ഓർത്തഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസന സൺഡേസ്കൂൾ ഹെഡ്മാസ്റ്റേഴ്സ് കോൺഫറൻസ് ഭദ്രാസന സെക്രട്ടറി ഫാ. ഡോ. ഗീവർഗീസ് കണിയാന്ത്ര ഉദ്ഘാടനം ചെയ്യുന്നു.

യുവജനപ്രസ്ഥാനം കുവൈറ്റ്‌ സോൺ 2026-27 വർഷത്തെ പ്രവർത്തന ഉദ്ഘാടനം

കുവൈറ്റ്‌ : ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കുവൈറ്റ്‌ സോൺ 2026-27 വർഷത്തെ പ്രവർത്തന ഉദ്ഘാടനം 2026 ജൂൺ 8 തിങ്കളാഴ്ച വൈകുന്നേരം 8 മണിക്ക് പഴയപള്ളി യുവജനപ്രസ്ഥാനത്തിന്റെ നേതൃത്ത്വത്തിൽ മംഗഫ്, ബഥേൽ ചാപ്പലിൽ സോണൽ പ്രസിഡന്റ് ബഹു. അജു. കെ. വർഗീസ് അച്ചന്റെ അദ്ധ്യക്ഷതയിൽ കൂടുകയും പ്രാർത്ഥനക്കു ശേഷം യോഗ നടപടികൾ ആരംഭിച്ചു. 4 ഇടവകയെയും പ്രതിനിധികരിച്ചു റവ. ഫാ. അജു.കെ. വർഗീസ്, റവ. ഫാ. ജെഫിൻ വർഗീസ് എന്നീ വൈദീകരുടെ കരങ്ങളാൽ നിർവഹിക്കപ്പെട്ടു. തുടർന്ന് വന്ദ്യ വൈദീകശ്രേഷ്ഠരുടെ അനുഗ്രഹ പ്രഭാഷണത്താൽ പ്രവർത്തന ഉദ്ഘാടനം ധന്യമാക്കുകയും ചെയ്തു.
യോഗത്തിനു ആശംസകൾ അറിയിച്ച O.C.Y.M മുൻ കേന്ദ്ര പ്രേതിനിധി ശ്രീ. ജിനു എബ്രഹാം വർഗീസ്, OCYM കൽക്കട്ട ഭദ്രാസന ജോയിന്റ് സെക്രട്ടറി ശ്രീ.ബിജോ ഡാനിയേൽ, മഹാ ഇടവക OCYM സെക്രട്ടറി ശ്രീ.സനിജ് എബി തോമസ്, പഴയപ്പള്ളി OCYM സെക്രട്ടറി ശ്രീ. ജിഞ്ചു വർഗീസ്‌ ജേക്കബ് , സെന്റ് ബേസിൽ OCYM സെക്രട്ടറി ശ്രീ. റിറ്റോ വർഗീസ്, സെന്റ് സ്റ്റീഫൻസ് OCYM സെക്രട്ടറി ശ്രീമതി. അനി ബിനു, എന്നിവരോടുമുള്ള നന്ദിയും സ്നേഹവും അറിയിക്കുന്നു. പ്രവർത്തന ഉൽഘാടനയോഗത്തിൽ, സെന്റ് തോമസ് പഴയപള്ളി OCYM വൈസ് പ്രസിഡന്റ് ശ്രീ. ബിബിൻ കുറ്റികണ്ടത്തിൽ സ്വാഗതം ആശംസിക്കുകയും OCYM കേന്ദ്ര പ്രതിനിധി ആയി തീരഞ്ഞെടുത്ത ശ്രീ. ജേക്കബ് തോമസ് നന്ദി അർപ്പിക്കുകയും ചെയ്യ്തു.
പ്രസ്തുത പ്രവർത്തനോദ്ഘാടനചടങ്ങിൽ പഴയപള്ളി ലേഡി ജോയിന്റ് സെക്രട്ടറി ശ്രീമതി . അനിത മേരി തോമസ് വേദവായനയും, കുമാരി റെഹിന മറിയം എബിൻ പ്രാർത്ഥനാ ഗാനവും നിർവഹിച്ചു. സോണൽ സെക്രട്ടറി ശ്രീ. ജോമോൻ ജോർജ് കോട്ടവിള, സോണൽ ട്രഷ്റാർ ശ്രീ. റോഷൻ സാം മാത്യു, സോണൽ ഓഡിറ്റർ ശ്രീ ഷോബിൻ ഫിലിപ്പ് എന്നിവർ നേതൃത്വം നൽകി.

മലങ്കര ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം തുമ്പമൺ ഭദ്രാസന കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാഘോഷവും സെമിനാറും പത്തനംതിട്ട കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു.
അഭി. കുറിയാക്കോസ് മാർ ക്ലിമ്മീസ് വലിയ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. യുവജനപ്രസ്ഥാനം ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. എബി എ തോമസ് അധ്യക്ഷത വഹിച്ചു. സ്കൂൾ ലോക്കൽ മാനേജർ ഫാ. ബിജു മാത്യൂസ് പ്രക്കാനം ,ഭദ്രാസന ജനറൽ സെക്രട്ടറി നിതിൻ മണക്കാട്ടുമണ്ണിൽ, സ്കൂൾ പ്രിൻസിപ്പാൾ ഡാനിഷ് പി ജോൺ,സ്കൂൾ ഹെഡ്മിസ്ട്രസ് ദീപ മേരി ജേക്കബ് , ഓമല്ലൂർ ഡിസ്ട്രിക്ട് പ്രസിഡന്റ് ഫാ. അഖിൽ വർഗീസ്, ഭദ്രാസന ജോ.സെക്രട്ടറിമാരായ അഡ്വ ലിന്റോ മണ്ണിൽ ,അൻസു മേരി വർഗീസ്,പി റ്റി എ പ്രസിഡന്റ് ഫാ ഷൈജു കുര്യൻ ,ഗ്രാമപഞ്ചായത്ത് അംഗം അജിൽ ഡേവിഡ് ജോൺ, ഐറിൻ എൽസ ജോബി എന്നിവർ പ്രസംഗിച്ചു. തുടർന്ന്
അഭി തിരുമേനി വിദ്യാർത്ഥികളുമായി പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത സംബന്ധിച്ചുള്ള വിഷയങ്ങൾ സംവദിച്ചു. സ്‌കൂൾ പരിസരത്ത് അഭി കുറിയാക്കോസ് മാർ ക്ലിമ്മീസ് വലിയ മെത്രാപ്പോലീത്തായും,
യുവജനപ്രസ്ഥാനം പ്രവർത്തകരും ഫലവൃക്ഷങ്ങൾ നടുകയും ചെയ്തു. ദദ്രാസനത്തിലെ വിവിധ ഡിസ്ട്രിക്റ്റുകളുടെയും യൂണിറ്റുകളുടെയും നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം നടത്തുകയും ചെയ്തു.

വാർത്ത : ബിജു മെഴുവേലി, ഷൈനി തോമസ്

Related posts