വള്ളംകുളം സെന്റ്മേരീസ് ഓർത്തഡോക്സ് പള്ളിയുടെ സപ്തതി ജൂബിലിയോടനുബന്ധിച്ച് നടത്തിയ പരിസ്ഥിതി ദിനാചരണ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി ഷേർലി ജെയിംസ് നിർവഹിച്ചു. വികാരി ഫാ. മാത്യു എബ്രഹാം കാരയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ഫലവൃക്ഷ പച്ചക്കറി തൈകൾ വിതരണം നടത്തി . സമ്മേളനത്തിൽ ബ്ലോക്ക് മെമ്പർ ശ്രീമതി ഷെർലി ജയിംസ്,ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേനാംഗങ്ങൾ എന്നിവരെ ആദരിച്ചു. വെരി. റവ. ഫാ. ജോൺ പോൾ കോർ എപ്പിസ്കോപ്പ സമ്മേളനം ഉദ്ഘാടനം ചെയ്തു. വിവിധ ആദ്ധ്യാത്മിക സംഘടനകളുടെ വാർഷിക റിപ്പോർട്ട് സെക്രട്ടറിമാർ അവതരിപ്പിച്ചു. SSLC, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു. സൺഡേ സ്കൂൾ കുട്ടികൾക്കും മർത്തമറിയം സമാജ അംഗങ്ങൾക്കും ഉപഹാര സമർപ്പണം നടത്തി .

കരുളായി സെന്റ് ജോർജ്ജ് ഓർത്തഡോൿസ് ദേവാലയത്തിലെ മുഴുവൻ സൺഡേ സ്കൂൾ അദ്ധ്യാപകരും സൺഡേ സ്കൂൾ പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി. മലബാർ ഭദ്രാസനത്തിലെ സൺഡേ സ്കൂൾ പ്രസ്ഥാനത്തിൽ മുഴുവൻ അദ്ധ്യാപകരും പ്ലസ് ടു പരീക്ഷ പാസായ സൺഡേ സ്കൂൾ യൂണിറ്റായി ഈ ഇടവക മാറി.

ഇടുക്കി ഭദ്രാസനത്തിലെ താബോർ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി വികാരിയായിരുന്ന : ഫാ.അനിമോന്റെ യാത്രയയപ്പ് സമ്മേളനം.

മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗീസ് മാർ പക്കോമിയോസ് തിരുമേനി ഞാറാക്കാട് സെന്റ് ജോൺസ് ഓർത്തഡോൿസ് പള്ളിയിൽ ഇന്ന് വിശുദ്ധ കുർബാന അർപ്പിക്കുകയും പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു ദേവാലയ അങ്കണത്തിൽ വൃക്ഷ തൈ നടുകയും ചെയ്യ്തു.
വികാരി, ട്രസ്റ്റിമാർ, സെക്രട്ടറി കമ്മറ്റി അംഗങ്ങൾ, ഭക്തസംഘടന ഭാരവാഹികൾ ഇടവക അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു

യുകെയിലെ മലയാളി മണ്ണിൽ സംഗീത വസന്തവും ആദരവും ഒരേ വേദിയിൽ; നുഹ്‌റോ എക്യുമെനിക്കൽ കരോൾ മത്സരവും നാഷണൽ നഴ്‌സസ് എക്‌സലൻസ് അവാർഡ് ദാനവും ഡിസംബർ 12-ന് ബർമിംഗ്ഹാമിൽ നടക്കും
ബര്‍മിംഗ്ഹാം സെന്റ് സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ”നുഹ്‌റോ” എക്യുമെനിക്കല്‍ കരോള്‍ മത്സരവും നാഷണല്‍ നഴ്‌സസ് എക്‌സലന്‍സ് അവാര്‍ഡ് വിതരണവും ഡിസംബര്‍ 12-ന് ബിര്‍മിംഗ്ഹാമിനടുത്തുള്ള കവന്‍ട്രിയില്‍ നടക്കും. ക്രിസ്തുമസ് സന്ദേശമായ സ്‌നേഹത്തിന്റെയും പ്രത്യാശയുടെയും പ്രകാശം സമൂഹത്തിലാകെ പകര്‍ന്നു നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കവന്‍ട്രിയിലെ വില്ലന്‍ഹാള്‍ സോഷ്യല്‍ ക്ലബ് ആണ് പരിപാടിയുടെ വേദി. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി കരോള്‍ ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും. വിവിധ സഭകളെയും ക്രൈസ്തവ സമൂഹങ്ങളെയും ഒരുമിപ്പിക്കുന്ന ഈ എക്യുമെനിക്കല്‍ സംഗമം സംഗീതത്തിന്റെയും ആത്മീയതയുടെയും അപൂര്‍വ വേദിയായിരിക്കും.
സുറിയാനി പാരമ്പര്യത്തില്‍ നിന്നുള്ള ”നുഹ്‌റോ” (Nuhro) എന്ന വാക്കിന്റെ അര്‍ത്ഥം ”ഇരുളില്‍ പ്രകാശിക്കുന്ന വെളിച്ചം” എന്നതാണ്. ലോകത്തിന്റെ ഇരുളുകളെ അകറ്റി പ്രത്യാശയും സമാധാനവും പകരുന്ന ക്രിസ്തുവിന്റെ സന്ദേശത്തെ പ്രതിനിധീകരിക്കുന്ന പേരായതിനാലാണ് ഈ കരോള്‍ മത്സരത്തിന് ”നുഹ്‌റോ” എന്ന് നാമകരണം ചെയ്തിരിക്കുന്നത്.
പരിപാടിയുടെ നാമകരണവും ഔദ്യോഗിക പ്രകാശനവും യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസന മെത്രാപ്പോലീത്ത എബ്രഹാം മാര്‍ സ്‌തേഫനോസ് നിര്‍വഹിച്ചു. ചടങ്ങില്‍ ഇടവക വികാരി ഫാ. ബിനോയ് ജോഷുവയും കോര്‍ കമ്മിറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു.
ആരോഗ്യരംഗത്ത് നിസ്വാര്‍ത്ഥ സേവനം അനുഷ്ഠിക്കുന്ന നഴ്‌സുമാരെ ആദരിക്കുന്നതിനായി നാഷണല്‍ നഴ്‌സസ് എക്‌സലന്‍സ് അവാര്‍ഡും ചടങ്ങില്‍ സമ്മാനിക്കും. രോഗി പരിചരണത്തിലും സമൂഹസേവനത്തിലും ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ നഴ്‌സുമാരെ ഈ അവാര്‍ഡിലൂടെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
ബൈജു കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള ഓര്‍ഗനൈസിങ് കമ്മിറ്റി പരിപാടിയുടെ വിജയത്തിനായി വിവിധ ഒരുക്കങ്ങളുമായി സജീവമായി പ്രവര്‍ത്തിച്ചുവരുന്നു. ആത്മീയതയും സംഗീതവും സാമൂഹിക പ്രതിബദ്ധതയും ഒരുമിക്കുന്ന ഈ മഹത്തായ സംഗമം യുകെയിലെ മലയാളി ക്രൈസ്തവ സമൂഹത്തിന് ശ്രദ്ധേയമായ അനുഭവമായി മാറുമെന്ന് സംഘാടകര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

Chandrapur Mar Gregorios Orthodox Church Celebrates World Environment Day
Following the morning’s Holy Qurbana, under the leadership of Fr. Robin Alex ( Vicar) of Mar Gregorios Orthodox Syrian Church, Chandrapur came together to celebrate World Environment Day with a beautiful, hands-on green initiative. The vicar, alongside managing committee members and parishioners, gathered in the church courtyard to plant a fruit-bearing mango sapling, symbolizing growth, sustainability, and the community’s commitment to ecological stewardship.

എണ്ണക്കാട് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ പരിസ്ഥതിദിന ആചരണത്തിനു തുടക്കമായി

ഭരണസമിതി 2026-2027
ചിറമനേങ്ങാട് സെൻ്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ 2026-2027 വർഷത്തെ ഭരണ സമിതി ചുമതലയേറ്റു.
വികാരി, ഫാ.മാത്യു വർഗീസ് കുളങ്ങാട്ടിൽ
കൈസ്ഥാനി:-സി. വി. വിൽസൺ
സെക്രട്ടറി:- കെ. കെ പ്രിൻസ്
മാനേജിംഗ് കമ്മിറ്റി അംഗങ്ങളായി….
*സി.വി.പത്രോസ്
*സി. കെ മോഹനൻ
*കെ.പി.ഗീവർ
*സി.പി.ജോയ്
*റിനിൽ സി.എസ്
*ജോമി ഗീവർ
*റിജോമോൾ സൈജൻ
ഓഡിറ്റർ:-മാർവെൽ ജോസ് എന്നിവരെ പൊതു യോഗത്തിൽ തിരഞ്ഞെടുത്തു..

ഫരീദാബാദ് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ നടന്ന ലോക പരിസ്ഥിതി ദിന ആഘോഷത്തിൽ നിന്നും
ഇടവകയ്ക്ക് ഒരു കൂട്ടം ഫലവൃക്ഷ തൈകൾ…. കാർഷികപദ്ധതി ഉത്ഘാടനം ചെയ്തു.
കരിമുളക്കൽ സെന്റ്. ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയിലെ ഈ വർഷത്തെ ലോക പരിസ്ഥിതി ദിനാഘോഷം ഇന്ന് വി. കുർബാനയ്ക്ക് ശേഷം സമുചിതമായി ആചരിച്ചു. ഈ വർഷത്തെ പരിസ്ഥിതി ദിനത്തോട് ചേർന്ന് ഇടവക യുവജന
പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലുള്ള കാർഷിക പദ്ധതിയായ
“ഇടവകയ്ക്ക് ഒരു കൂട്ടം ഫലവൃക്ഷ തൈകൾ ” എന്ന പദ്ധതിയുടെ ഉദ്ഘാടനം ഇടവക വികാരി ഫാ കോശിമാത്യു മാവിൻ തൈ നട്ട് ഉദ്ഘാടനം ചെയ്യുകയും പരിസ്ഥിതി ദിന സന്ദേശം നൽകുകയും ചെയ്തു.
ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അനു ബിജു
ഇടവക ട്രസ്റ്റീ
കെ. രാജൻ, ഇടവക സെക്രട്ടറി പ്രിൻസ് മോൻ, യുവജനപ്രസ്ഥാനം അംഗങ്ങൾ ഈ പദ്ധതിയിൽ പങ്കുചേർന്നു. ഈ പദ്ധതിക്ക് ആവശ്യമായ കാർഷിക അറിവുകൾ ബാബു ജോൺ പകർന്നു നൽകി
പുതിയ ഭരണസമിതി ചുമതലയേറ്റു.കുന്നംകുളം പാറയിൽ സെൻറ് ജോർജ് പള്ളിയിൽ 2026-27 വർഷത്തെ പുതിയ ഭരണസമിതി 2026 ജൂൺ 7ന് ഞായറാഴ്ച രാവിലെ വി. കുർബാനക്ക് ശേഷം ചുമതലയേറ്റു.ഇടവക മെത്രാപ്പോലീത്തായുടെ കൽപ്പന വായിച്ചു. പുതിയതായി ചുമതലയേറ്റ വികാരി ഫാ.സഖറിയ കൊള്ളന്നൂർ താക്കോലും ബുക്കും പുതിയ ഭാരവാഹികൾക്ക് കൈമാറി നൽകി.കൈസ്ഥാനി: അരുൺ വിജോയ്സെക്രട്ടറി: റ്റി.എം.വർഗ്ഗീസ്കമ്മറ്റി അംഗങ്ങൾ: രഞ്ചൻ മാത്യു പീറ്റർ പി സി കിഷോർ വർഗ്ഗീസ് സഖറിയ ചീരൻ ആശ ജെ തറയിൽ റിനി കെ ജെയിംസ് ജിൻസി പി ബി ജൂലി പീറ്റർ സിൻജു സജിൻ പി ഓഡിറ്റർ :മാത് സൺ ടി.പോൾ

പുതിയ ഭരണസമിതി ചുമതലയേറ്റു.
കുന്നംകുളം പാറയിൽ സെൻറ് ജോർജ് പള്ളിയിൽ 2026-27 വർഷത്തെ പുതിയ ഭരണസമിതി 2026 ജൂൺ 7ന് ഞായറാഴ്ച രാവിലെ വി. കുർബാനക്ക് ശേഷം ചുമതലയേറ്റു.
ഇടവക മെത്രാപ്പോലീത്തായുടെ കൽപ്പന വായിച്ചു. പുതിയതായി ചുമതലയേറ്റ വികാരി ഫാ.സഖറിയ കൊള്ളന്നൂർ താക്കോലും ബുക്കും പുതിയ ഭാരവാഹികൾക്ക് കൈമാറി നൽകി.
കൈസ്ഥാനി: അരുൺ വിജോയ്
സെക്രട്ടറി: റ്റി.എം.വർഗ്ഗീസ്
കമ്മറ്റി അംഗങ്ങൾ:
രഞ്ചൻ മാത്യു
പീറ്റർ പി സി
കിഷോർ വർഗ്ഗീസ്
സഖറിയ ചീരൻ
ആശ ജെ തറയിൽ
റിനി കെ ജെയിംസ്
ജിൻസി പി ബി
ജൂലി പീറ്റർ
സിൻജു സജിൻ പി
ഓഡിറ്റർ :മാത് സൺ ടി.പോൾ

മെയിൻ റോഡ് സെൻ്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ദേവാലയം
കുന്നംകുളം ഭദ്രാസനം
കുന്നംകുളം മെയിൻ റോഡ് സെൻ്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ 2026-2027 വർഷത്തെ ഭരണ സമിതി ചുമതലയേറ്റു.
2026 ജൂൺ 07 ഞായറാഴ്ച ദേവാലയത്തിലെ വി. കുർബ്ബാനയ്ക്ക് ശേഷം ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. ഗീവർഗ്ഗീസ് മാർ യൂലിയോസ് തിരുമേനിയുടെ കല്പന പ്രകാരം പ്രാർഥനയോട് കൂടി 2026-2027 വർഷത്തെ പുതിയ ഭരണസമിതി ചുമതലയേറ്റു.
വികാരി റവ. ഫാ. ജോസഫ് ജോർജ് കെ,
ട്രസ്റ്റി ടി.ഐ ഉല്ലാസ്,
സെക്രട്ടറി ബാബു സി. കെ,
ഓഡിറ്റർ ആയി റിജി ജോണും
മറ്റ് അംഗങ്ങളായ വി.ഐ സ്റ്റീഫൻ, കെ.എസ് സണ്ണി, ടി.സി സജു, കെ.പി മോൺബി, കെ.സി ബിന്നി, ഗീവർ ഐ.പി, ബെന്നി കുത്തൂർ, ഗീവർഗ്ഗീസ് ഐസക്, ഷീന പോൾ, സൂസൻ ഗീവർഗ്ഗീസ് എന്നിവരും ചുമതലയേറ്റു.

പടിഞ്ഞാറേക്കോട്ട സെന്റ ഇഗ്നേഷ്യസ് ഓർത്തഡോക്സ് കത്തീഡ്രലിൽ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ഇടവക വികാരി ഫാദർ പോൾ ജോർജ് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്യുന്നു. മാനേജിംഗ് കമ്മിറ്റി അംഗങ്ങളും മറ്റ് സംഘടനകളും പള്ളി പരിസരത്ത് പരിസരത്ത് വൃക്ഷത്തൈകൾ നടുന്നു….

മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗീസ് മാർ പക്കോമിയോസ് തിരുമേനി ഞാറാക്കാട് സെന്റ് ജോൺസ് ഓർത്തഡോൿസ് പള്ളിയിൽ ഇന്ന് വിശുദ്ധ കുർബാന അർപ്പിക്കുകയും പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു ദേവാലയ അങ്കണത്തിൽ വൃക്ഷ തൈ നടുകയും ചെയ്യ്തു. ബഹുമാനപെട്ട
വികാരി ഫാ. കുര്യാക്കോസ് തോമസ്, ട്രസ്റ്റിമാർ, സെക്രട്ടറി കമ്മറ്റി അംഗങ്ങൾ, ഭക്തസംഘടന ഭാരവാഹികൾ ഇടവക അംഗങ്ങൾ സന്നിഹിതരായിരുന്നു

ന്യൂഡൽഹി ഹൗസ് ഖാസ് സെൻ്റ് മേരീസ് ഓർത്തഡോക്സ‌് കത്തീഡ്രൽ ദേവാലയത്തിൽ ഇന്ന് വിശുദ്ധ കുർബാനക്ക് ശേഷം പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു ദേവാലയ അങ്കണത്തിൽ വൃക്ഷ തൈ നടുകയും ചെയ്യ്തു. ബഹുമാനപെട്ട, അസിസ്റ്റന്റ് വികാരി ഫാ. അൻസൽ ജോൺ , കമ്മറ്റി അംഗങ്ങൾ, ഇടവക അംഗങ്ങൾ സന്നിഹിതരാരുന്നു.

പ്രകൃതി ദിനാചരണത്തിന്റെ ഭാഗമായി തുമ്പമൺ നോർത്ത് സെന്റ് മേരിസ് കാദീശ് താ പള്ളി
യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ പള്ളി പരിസരത്ത് വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. കുട്ടികൾക്ക് വൃക്ഷതൈ നൽകികൊണ്ടു ഇടവക വികാരി റവ . ഫാ. ജേക്കബ് കല്ലിച്ചേത്ത് ഉദ്ഘാടനം നിർവഹിച്ചു . റവ. ഫാ . എബിൻ മാത്യു സഖറിയ സമീപം .


നല്ലില സെൻറ് ഗബ്രിയേൽ സൂബോറോ ഓർത്തഡോക്സ് വലിയ പള്ളിയിൽ പുതിയ ഭരണസമിതി ചുമതലയേറ്റു.
ഇടവക വികാരി റവ.ഫാ.ഈ.വൈ.ജോൺസൺ നേതൃത്വം നൽകുന്ന 2026-2027 വർഷത്തെ ഭരണസമിതി.
ട്രസ്റ്റി : സജി ജോൺ, മേലേവിള പൊയ്കയിൽ
സെക്രട്ടറി : റ്റിന്റു തോമസ് വിളയിൽ പുത്തൻവീട്
മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ :
ഡയൻ ഡാനിയേൽ (Ex-officio), ഡെന്നി ഭവൻ
1 സ്ലീബാ ജോർജ്ജ്, പകലോമുറ്റം ചരുവിള
- അനീഷ് ഏബ്രഹാം, A.S. വില്ല
3 ജെയിംസ് ജോർജ്ജ്, തുണ്ടുവിള പുത്തൻ വീട് - ജി. യോഹന്നാൻ, വട്ടവിള ജിയോ മന്ദിരം
- ഡോ. ഡിക്സൻ എം കുട്ടി , വട്ടവിള പുത്തൻ വീട്
- ജോസ് ഡാനിയേൽ, മംഗലത്ത് പുത്തൻവീട്
- ബിജോയ് ഫിലിപ്പ്, പയസ് ഭവൻ
- ജി. പി. ജോർജ്ജ്, ജി.പി. ഹൗസ്
- ജോർജ്ജുകുട്ടി ജി , ഏലായിൽ പുത്തൻ വീട്
- റ്റി.ജോസുകുട്ടി, കാവുവിളയിൽ ശാലോം
വനിതാ പ്രതിനിധികൾ :
- റോസമ്മ ജോൺ, പുന്നവിള
- സോണി തങ്കച്ചൻ, പേൾഹിൽ
ഓഡിറ്റർ :
- ജോൺസൺ കുഞ്ഞുകുഞ്ഞ്, തുണ്ടിൽ മണിമന്ദിരം.
വാർത്ത : ബിജു മെഴുവേലി, ഷൈനി തോമസ്