നിര്യാതരായി

കൈപ്പട്ടൂർ: പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് പ്രിൻസിപ്പൽ ഡോ. റെന്നി പി വർഗീസിന്റെ മാതാവും കൈപ്പട്ടൂർ പുത്തൻ ബംഗ്ലാവിൽ (പടിഞ്ഞാറെ തയ്യിൽ) കുടുംബാംഗവുമായ ശ്രീമതി തങ്കമ്മ ബേബി (85) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച (02/06/2026) രാവിലെ ഭവനത്തിലെ പ്രാർഥനയ്ക്ക് ശേഷം 11.30ന് കൈപ്പട്ടൂർ സെന്റ് ഇഗ്നേഷ്യസ് മഹാ ഇടവക പള്ളിയിൽ നടക്കും.

റാന്നി–പെരുന്നാട് ബഥനി ആശ്രമാംഗവും മുൻ സുപ്പീരിയറുമായ ഫാ.സഖറിയ OIC യുടെ മാതാവ് വാഴൂർ പുത്തൻപുരയിൽ അന്നമ്മ ജോർജ് (103) നിര്യാതയായി.
സംസ്കാര ശുശ്രൂഷ 2026 ജൂൺ 3 ബുധനാഴ്ച ഉച്ചയ്ക്ക് 2:00 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കാനം സെൻറ് മേരീസ് ഓർത്തഡോക്സ് ഇടവക ദൈവാലയത്തിൽ നടത്തപ്പെടും.

കരുവേലിതറ നിഷ കോട്ടേജിൽ, കെ. റ്റി തോമസ് (തമ്പി) (86) നിര്യാതനായി. സംസ്കാരം പിന്നീട്.

വാർത്ത : ബിജു മെഴുവേലി, ഫാ. ജേക്കബ് കല്ലിച്ചേത്ത്

Related posts