കാണിപ്പയ്യൂർ മാന്തോപ്പ് താമസിക്കുന്ന അടുപ്പുട്ടി സ്കൂൾ മുൻ അധ്യാപിക പുലിക്കോട്ടിൽ ഡേവീസ് ഭാര്യ മേരി ടീച്ചർ ( 72 വയസ്സ്) നിര്യാതയായി സംസ്കാര ശുശ്രൂഷ 2026 മെയ് 27 ബുധനാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് ഭവനത്തിൽ വെച്ചും തുടർന്ന് മൃതസംസ്കാരം അടുപ്പുട്ടി പളളി സെമിത്തേരിയിൽ വെച്ചും നടത്തപ്പെടുന്നതാണ്

പന്നിവിഴ പാണ്ടിക്കുടിയിൽ മാവിള പുത്തൻവീട്ടിൽ പി .സി ജോർജിന്റെ ഭാര്യ കുഞ്ഞുഞ്ഞമ്മ ജോർജ്ജ് (87) നിര്യാതയായി . സംസ്കാരം (വ്യാഴം) രാവിലെ 10 .30ന് ഭവനത്തിലെ ശുശ്രുഷയ്ക്കു ശേഷം 11.30 ന് അഹമ്മദാബാദ് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. ഗീവർഗ്ഗീസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമ്മികത്വത്തിൽ അടൂർ കണ്ണംകോട് സെന്റ് തോമസ് ഓർത്തഡോക്സ് കത്ത്രിഡലിൽ.

തുമ്പമൺ ഭദ്രാസനാധിപനായിരുന്ന ഭാഗ്യസ്മരണാർഹനായ അഭിവന്ദ്യ ദാനിയേൽ മാർ പീലക്സിനോസ് തിരുമേനിയുടെ സഹോദര പുത്രൻ മോഹൻ പീറ്റർ നിര്യാതനായി. സംസ്ക്കാരം നാളെ ഓമല്ലൂർ സെന്റ് തോമസ് പള്ളിയിൽ

ഉള്ളന്നൂർ സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് ഇടവകാംഗം പുതുവാക്കൽ ചരിഞ്ഞപറമ്പിൽ തോമസ് ശാമുവേൽ (62) നിര്യാതനായി സംസ്‌കാരം പിന്നിട്.

ചെങ്ങരൂർ ചിറ ആഞ്ഞിലിമൂട്ടിൽ ശോശാമ്മ തോമസ് (75 ) നിര്യാതയായി. സംസ്കാരം ചെങ്ങരൂർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ നടത്തി.
വാർത്ത : ഗ്രിഗറി പി. റ്റി, ഷൈനി തോമസ്, ഫാ. ജേക്കബ് കല്ലിച്ചേത്ത്