നിര്യാതരായി

മാത്തൂർ ഒരിക്കൊമ്പിൽ കെ. എ തോമസ് നിര്യാതനായി. സംസ്ക്കാരം പിന്നീട്

പുത്തൂർ തെക്കുംപുറം ആത്രവിള കിഴക്കതിൽ കെ. ജോസ്മോന്റെ ഭാര്യ ആനിയമ്മ ജോസ് (63) നിര്യാതയായി. മക്കൾ: അജോ ജോസ്, ജെസി റിന്റു. മരുമക്കൾ: നീതു അജോ, റിന്റു പാപ്പച്ചൻ. സംസ്കാരം ചൊവ്വാഴ്ച (11/5/2026) രാവിലെ 11 ന് ഭവനത്തിൽ ശുശ്രൂഷയ്ക്ക് ശേഷം പുത്തൂർ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിൽ..

വളഞ്ഞവട്ടം പ്രാർത്ഥനാമുറിയിൽ കടവിൽ മണക്കൽ വീട്ടിൽ ബഹനാൻ കെ മാത്യു – 84 നിര്യാതനായി. ഭൗതിക ശരീരം നാളെ ( ബുധനാഴ്ച 13.05.2026 ) രാവിലെ 8 മണിക്ക് ഭവനത്തൽ കൊണ്ട് വരുന്നതും, 12 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം സംസ്കാരം നമ്മുടെ പള്ളിയുടെ സെമിത്തേരിയിൽ
നടത്തപ്പെടുന്നതുമാണ്. ശ്രീ.ബഹനാൻ കെ മാത്യു നിരണം പള്ളിയുടെ മാനേജിംഗ് കമ്മിറ്റിയംഗം , വളഞ്ഞവട്ടം എം പി എം സൺഡേസ്കൂളിൽ ദീർഘകാലം അദ്ധ്യാപകനായും ഹെഡ്‌മാസ്റ്ററായും പ്രവർത്തിച്ചിട്ടുണ്ട്.

പുത്തൂർ തെക്കുംപുറം പള്ളി പടിഞ്ഞാറ്റതിൽ കെ. തോമസ്കുട്ടി (65) നിര്യാതനായി. സംസ്കാരം പിന്നീട്.പുത്തൂർ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിൽ…

*മഞ്ഞക്കാല മാർ ശെമവൂൻ ദെസ്തൂനി ഓർത്തഡോക്സ് ഇടവകാംഗം കാലായിൽ പുത്തൻ വീട്ടിൽ കുഞ്ഞമ്മ കുഞ്ഞുമോൻ നിര്യാതയായി.ശവ സംസ്കാര ശുശ്രുഷ മെയ് 14,വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ഭവനത്തിലും തുടർന്ന് ദേവാലയത്തിലും നടത്തപെടും.

പരുമല പുത്തൻപുരയിൽ സ്വപ്ന മേരി വർഗീസ് (48) റായ്പൂരിൽ നിര്യാതയായി. സംസ്കാരം ഇന്ന് റായിപൂർ സെൻമേരിസ് ഓർത്തഡോക്സ് സിറിയൻ ചർച്ചിൽ..

വാർത്ത : ഷൈനി തോമസ്, മിനി ജോൺസൻ

Related posts