മാത്തൂർ തുമ്പൺ ഏറം സെന്റ് ജോർജ് വലിയപള്ളിയിൽ ഈ വർഷത്തെ OVBS ൻ്റെ ഉദ്ഘാടനം സൺഡേസ്‌കൂളിൻ്റെ തുമ്പമൺ ഭദ്രാസന ഡയറക്‌ട്രർ പ്രൊഫ: ബാബു വർഗ്ഗീസ് നിർവഹിച്ചു. വികാരി ഫാ. സി. കെ തോമസ് അധ്യക്ഷൻ ആയിരുന്നു.

മലബാർ ഭദ്രാസനത്തിലെ കോഴിക്കോട് സെൻ്റ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രൽ ദേവാലയത്തിൽ നിന്നും OVBS ടൂറിൻ്റെ ഭാഗമായി റവ.ഫാ എൽദോയുടെ , നേതൃത്വത്തിൽ OVBS കുഞ്ഞുങ്ങളും അധ്യാപകരും ആർത്താറ്റ് സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സന്ദർശിച്ചു.

. ഇടവകയിൽ ഒ ബി വി എസ് ആരംഭിച്ചിട്ട് 50 വർഷം .(മുൻകാല അധ്യാപകരെ ആദരിച്ചപ്പോൾ)
St.Simeon Orthodox Cathedral, Kumbazha

കുടശ്ശനാട് സെന്റ്.സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടന കേന്ദ്രത്തിലെ OVBS നോട് അനുബന്ധിച്ച് ഇടവകയിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ 07/04/26 ചൊവ്വാഴ്ച OVBS വിദ്യാർത്ഥികൾക്കും, അധ്യാപകർക്കുമായി ഗെയിംസും, എന്റർടൈൻമെന്റ് പ്രോഗ്രാംസും നടത്തപ്പെട്ടു. തുടർന്ന് വിദ്യാർത്ഥികൾക്കായി റിഫ്രഷ്മെന്റ് ക്രമീകരിക്കുകയും ചെയ്തു.

നിരണം സെന്റ് മേരിസ് വലിയപള്ളി

കുറിച്ചിമുട്ടം സെന്റ് സ്റ്റീഫൻസ് സൺഡേ സ്കൂൾ
O.V.B.S 2026 തുടക്കമായി.

O. V. B. S ഉദ്ഘാടനം, സെന്റ് മേരീസ് ഓർത്തഡോക്സ് സിറിയൻ ചർച്ച്, പുതുശ്ശേരിഭാഗം

തുമ്പമൺ നോർത്ത് സെന്റ് മേരിസ് കാദീശ്ത്താ പള്ളിയിൽ ഒ വി ബി എസ് തുടക്കം കുറിച്ചുകൊണ്ട് വികാരി ഫാ. ജേക്കബ് കല്ലിച്ചേത്ത് കൊടിയേറ്റ് നിർവഹിച്ചു. റവ. ഫാ. എബിൻ മാത്യു സക്കറിയ സമീപം

കുമരകം സെന്റ് ജോൺസ് ഓർത്തഡോക്സ് പുത്തൻപള്ളിയിൽ നടക്കുന്ന ഒ.വി.ബി.എസ് ക്ലാസ്സുകൾക്ക് തുടക്കം കുറിച്ചുകൊണ്ട് വികാരി വെരി റവ ജോൺ ശങ്കരത്തിൽ കോറപ്പിസ്കോപ്പ കൊടിയേറ്റി

ഊരമന ഗലീലാക്കുന്ന് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയുടെ കീഴിലുള്ള സെന്റ് മേരീസ് സൺഡേ സ്കൂളിന്റെ 2026 വർഷത്തെ ovbs

OVBS Ullanoor St Mary’s Valiyapally

വടകര സെന്റ് ജോൺസ് ഓർത്തഡോക്സ് സുറിയാനി പള്ളിയിൽ ഓർത്തഡോക്സ് വെക്കേഷൻ ബൈബിൾ ക്ലാസ്സ് (OVBS) ആരംഭിച്ചു. ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം (ഒസിവൈഎം) ജനറൽ സെക്രട്ടറി റവ. ഫാ വിജു ഏലിയാസ് പതാക ഉയർത്തി

ചുനക്കര പള്ളിയിൽ 2026ലെ ഓ.വി.ബി.എസ് തുടക്കമായി.
ചാരുംമൂട്: ചുനക്കര മാർ ബസേലിയോസ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ 2026ലെ ഓ.വി.ബി.എസ് ക്ലാസുകൾ 6/4/2026 തിങ്കളാഴ്ച മുതൽ തുടങ്ങി. രാവിലെ 8 ന് വികാരി ഫാ.ഷിജി കോശി പതാക ഉയർത്തി , തുടർന്ന് ഉദ്ഘാടനം സമ്മേളനം നടത്തപ്പെട്ടു ലിബിൻ വർഗീസ് ശെമ്മാശൻ {കറ്റാനം ഇടവകാംഗം}
ഉദ്ഘാടനം നിർവഹിച്ചു , ബാബുക്കുട്ടി ബി ( സൺഡേ സ്കൂൾ കറ്റാനം ഡിസ്ട്രിക്ട് ഇൻസ്പെക്ടർ) , എ.ജി കുര്യൻ അരയ്ക്കാൻ (ഇടവക ട്രസ്റ്റി) ബിനു ഫിലിപ്പ് (ഇടവക സെക്രട്ടറി) ജെനി ജോൺ (സൺഡേ സ്കൂൾ ഹെഡ് മിസ്സിസ്) ആനി ജോൺ (മുൻ സൺഡേസ്കൂൾ ഹെഡ് മിസ്സിസ്) മേഴ്സി റോയ് (ഒ.വി.ബി.എസ് സൂപ്രണ്ട്) തുടങ്ങിയവർ പ്രസംഗിച്ചു.

കോലഞ്ചേരി സെൻ്റ് പീറ്റേഴ്സ് & സെൻ്റ് പോൾസ് ഓർത്തഡോക്സ് പള്ളിയുടെ കീഴിലുള്ള സണ്ടേസ്കൂളുകളായ കോലഞ്ചേരി
സെൻ്റ് പീറ്റേഴ്സ് സണ്ടേസ്കൂളിൻ്റെയും, പെരിങ്ങോൾ സെൻ്റ് മേരീസ്
സണ്ടേസ്കൂളിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ OVBS ആരംഭിച്ചു.
ഇടവക വികാരി ഫാ.ജേക്കബ് കുര്യൻ OVBS ഉത്ഘാടനം ചെയ്തു.
വാർത്ത : ബിജു മെഴുവേലി, ഷൈനി തോമസ്, മിനി ജോൺസൻ, ഫാ. ജേക്കബ് കല്ലിച്ചേത്ത്