ലോക സമാധാനത്തിനായി , ഗൾഫ് മേഖലയിലെ പ്രവാസികളുടെ ആശ്വാസത്തിനായ് തുമ്പമൺ ഭദ്രാസന സെന്റ് ഡയനീഷ്യസ് ഫോറത്തിന്റ നേതൃത്വത്തിൽ ഗൂഗിൾ മീറ്റ് പ്രയർ ഇന്ന് 8. 30 pm ന് നടത്തുന്നു .

ഇസ്രയേൽ ഇറാൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ GCC രാജ്യങ്ങളിൽ ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം പ്രവാസി സെല്ലിൻ്റെ നേതൃത്വത്തിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു.
OCYM HELP LINE 24×7 NUMBERS – for GCC Countries

തുമ്പമൺ ഭദ്രാസന സുവിശേഷസംഘം വകയാർ ഡിസ്ട്രിക്റ്റ് വാർഷികം കോന്നി അതിരുങ്കൽ സെന്റ് ജോർജ് പള്ളിയിൽ 2026 മാർച്ച് 14 ന് 10 am നടത്തപ്പെടുന്നു . റവ. ഫാ. ജേക്കബ് കല്ലിച്ചേത്ത് സമ്മേളനം ഉദ്ഘാടനം ചെയ്യും. റവ. ഫാ. പി . വൈ. ജെസ്സൻ അധ്യക്ഷത വഹിക്കും.

മസ്കറ്റ് ഗാല സെന്റ് മേരീസ് OCYM , കേന്ദ്ര യുവജന പ്രസ്ഥാനത്തോട് സഹകരിച്ചു ഇലക്ട്രിക്ട് വീൽ ചെയർ നൽകുന്നു.




തുമ്പമൺ ഭദ്രാസനം പ്രാർത്ഥന യോഗം കോന്നി ഡിസ്ട്രിക്റ്റ് വാർഷികം 2026 മാർച്ച് 8 ഞായർ 2 pm കോന്നി സെന്റ് ജോർജ് മഹാ ഇടവകയിൽ വച്ച് നടത്തപ്പെടുന്നു
വാർത്ത : ഫാ. ജേക്കബ് കല്ലിച്ചേത്ത്