പുത്തൻകാവ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ വി.അന്ത്രയോസ് ബാവായുടെ 334-ാംശ്രാദ്ധപ്പെരുന്നാളും,231-ാം മത് പുത്തൻകാവ് കൺവെൻഷനും.
ഇന്ന് 3/3/2026 ചൊവ്വാഴ്ച
6:00pm സന്ധ്യാനമസ്കാരം
6:45pm ഗാന ശുശ്രൂഷ
7:00pm വചന ശുശ്രൂഷ
ശ്രീ. റോണി വർഗ്ഗീസ്
( മലങ്കര ഓർത്തഡോക്സ് സഭ അൽമായ ട്രസ്റ്റി)
8:30pm സമർപ്പണ പ്രാർത്ഥന, ആശീർവാദം


https://www.facebook.com/share/v/16kafYX1jX

കല്ലട പള്ളിയിൽ കബറടങ്ങിയിരിക്കുന്ന മാർ അന്ത്രയോസ് ബാവായുടെ കബറിങ്കലേക്കുള്ള തീർത്ഥാടന പദയാത്ര ഏറ്റവും അനുഗ്രഹപ്രദമായ രീതിയിൽ ഈ വർഷവും നടത്തുവാൻ ദൈവഹിതത്താൽ സാധിച്ചു. ഇന്ന് വിശുദ്ധ കുർബാനന്തരം ഇടവക വികാരി റവ ഫാ നെൽസൺ ജോൺ കോർപ്പസ്കോപ്പ അനുഗ്രഹിച്ചു ആശീർവദിച്ച പദയാത്ര വിവിധ ദേവാലയങ്ങൾ സന്ദർശിച്ച് പരിശുദ്ധന്റെ കബറിങ്കൽ എത്തിച്ചേർന്നു. പദയാത്രയിൽ നൂറോളം പദയാത്രികർ പങ്കെടുത്തു.

Feast of St. Dionysius at St. Dionysius Indian Orthodox Church, Auckland, New Zealand was held on February 28th and 1st March 2026.
Chief Celebrant – H. G. Dr. Yuhanon Mar Diascoros, Asst. Metropolitan, Diocese of Asia Pacific

കമ്മന സെന്റ് ജോർജ് താബോർ ഓർത്തഡോക്സ് പള്ളിയിൽ ഏകദിന കൺവെൻഷൻ നടന്നു
മാനന്തവാടി: കമ്മന സെന്റ് ജോർജ് താബോർ ഓർത്തഡോക്സ് പള്ളിയിൽ ആത്മീയ ചൈതന്യം പകർന്ന് ഏകദിന കൺവെൻഷൻ സംഘടിപ്പിച്ചു. മാർച്ച് ഒന്നിന് വൈകിട്ട് ആറ് മണിക്ക് സന്ധ്യാനമസ്കാരത്തോടു കൂടി ആരംഭിച്ച കൺവെൻഷനിൽ നൂറുകണക്കിന് വിശ്വാസികൾ സംബന്ധിച്ചു.
പള്ളി സെക്രട്ടറി ജോൺസൺ പാട്ടുപാളയിൽ സ്വാഗതം ആശംസിച്ചു. തുടർന്ന് നടന്ന ഭക്തിനിർഭരമായ ഗാനശുശ്രൂഷയ്ക്ക് ശേഷം ഏഴ് മണിക്ക് തൃശൂർ ഭദ്രാസനത്തിലെ പ്രമുഖ വചനപ്രഘോഷകൻ ഫാദർ നോബിൾ സ്കറിയ മുഖ്യപ്രഭാഷണം നടത്തി. വചന ശുശ്രൂഷയെത്തുടർന്ന് സമർപ്പണ ശുശ്രൂഷയും സ്നേഹവിരുന്നും ക്രമീകരിച്ചിരുന്നു.
ഇടവക വികാരി ഫാ. മോൻസി ജേക്കബ്, ഫാ. ബേസിൽ പൗലോസ്, ഫാ. ടി.എം. കുര്യാക്കോസ്, ഫാ. ജോസഫ് പി. വർഗീസ്, ഫാ. ഷാജി മത്തായി, ഫാ. ജിബിൻ കുര്യാക്കോസ്, ഫാ.ജോബിൻ വർഗീസ്, ഫാ. ജോർജ് എം. വാക്കനാപാടം, ഫാ. എൻ ഐ ജോൺ എന്നിവർ കൺവെൻഷൻ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.
വിവിധ ഇടവകകളിൽ നിന്നെത്തിയ വിശ്വാസികൾ വചന ശുശ്രൂഷയിൽ പങ്കുചേർന്ന് അനുഗ്രഹം പ്രാപിച്ചു.

മുളന്തുരുത്തി ഓർത്തഡോക്സ് സെൻ്റ്റിൽ സൂക്ഷിച്ചിരിക്കുന്ന പ പരുമല തിരുമേനിയുടെ മാതാവ് ഉപയോഗിച്ചിരുന്ന നിലവിളക്ക്

കുണ്ടറ സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളിയിലെ മാർ അന്ത്രയോസ് ബാവായുടെ ശ്രാദ്ധപ്പെരുന്നാളിനോട് അനുബന്ധിച്ച് നടന്ന റാസയുടെ ദൃശ്യങ്ങൾ

കല്ലൂപ്പാറ വലിയപള്ളി
പൗരസ്ത്യ മരിയൻ തീർത്ഥാടനകേന്ദ്രം
അഭയം പ്രാർത്ഥനാസംഗമം
2026 മാർച്ച് 4 ബുധൻ രാവിലെ 10:30 മണിക്ക്
ഗാനശുശ്രൂഷ : ഇടവക ഗായകസംഘം
ധ്യാനസന്ദേശം : റവ.ഫാ. മത്തായി സഖറിയ (ചെങ്ങന്നൂർ ഭദ്രാസനം)

മസ്കറ്റ്- സോഹാർ
സെ.ജോർജ് ഓർത്തഡോക്സ് സുറിയാനി ഇടവകയുടെ
പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയുടെ
92 മത് ഓർമ്മപെരുന്നാളിന്
അഖില മലങ്കര പ്രാർത്ഥനയോഗം
കേന്ദ്ര ജനറൽ സെക്രട്ടറി ഫാ.മത്തായി കുന്നിൽ, മുഖ്യകാർമ്മിക്വതം നൽകി.

ഉള്ളന്നൂർ ചെറിയപള്ളി
2026 – 2027 വർഷത്തെ ഭരണ സമിതി

Honored Sri Girish Varghese at Hauzkhas Church
“Sri Girish Varghese was honoured at St. Mary’s Cathedral Church, Hauz Khas, Delhi, for receiving award for Christian Peace Mission from Mother Teresa National Excellence team for Peace and Harmony.
Vicar Fr. Shaji Mathews and Fr. Ansal John were present on the occasion.”
വാർത്ത : ഫാ. ജേക്കബ് കല്ലിച്ചേത്ത്, നിഷ ജോൺ, ഡിജു ജോൺ, ബിജു മെഴുവേലി, ഷൈനി തോമസ്