


മലങ്കര ഓർത്തഡോക്സ് സിറിയൻ സൺഡേസ്കൂൾ തുമ്പമൺ ഭദ്രാസനം
മാങ്കാംകുന്ന്, കോഴഞ്ചേരി ഡിസ്ട്രിക്ടുകളിലെ ടീച്ചേഴ്സ് ട്രെയിനിങ് ക്ലാസ് മാർച്ച് 1 ഞായറാഴ്ച ഉച്ചയ്ക്ക് 1.30 മുതൽ, മാങ്കാംകുന്ന് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ വച്ച് നടത്തപ്പെടുന്നു

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കൽ ഭദ്രാസനത്തിലെ സെൻ്റ് ഡയനേഷ്യസ് ഓർത്തഡോക്സ് ഫെല്ലോഷിപ്പിൻ്റെ (SDOF) ആഭിമുഖ്യത്തിൽ പരി. വട്ടശ്ശേരിൽ തിരുമേനിയുടെ 92-ാ മത് ഓർമ്മപ്പെരുന്നാളിൽ സംബന്ധിക്കുവാനും പരിശുദ്ധൻ്റെ കബറിങ്കലേക്കുമുള്ള പ്രഥമ തീർത്ഥാടന യാത്ര ഭദ്രാസന സെക്രട്ടറി ബഹു. ഫാ. സോബിൻ ശാമുവേൽ ഉദ്ഘാടനം ചെയ്തു. റാന്നി മാർ ഗ്രിഗോറിയോസ് കാതോലിക്കേറ്റ് സെൻ്റിൽ ധുപ പ്രാർത്ഥനയോടെ ആരംഭിച്ച തീർത്ഥാടന യാത്രയ്ക്ക് ചാപ്യിൻ ബഹു. ഫാ. ജോബി എം. വർഗ്ഗീസ് ആശംസകൾ നേർന്നു. SDOF ഭദ്രാസന വൈസ് പ്രസിഡൻ്റ് ഫാ. സൈമൺ വർഗ്ഗീസ് കണ്ണങ്കരേത്ത്, സെക്രട്ടറി അഡ്വ. ബോബി കാക്കാനപ്പള്ളി, ജോ. സെക്രട്ടറി ശ്രീമതി ബിജി ബിജു, ട്രഷറാർ ശ്രീ. കെ. എ. മാത്യു, വയലത്തല ഡിസ്‌ട്രിക്റ്റ് കോഡിനേറ്റർ ശ്രീമതി അനില തോമസ്, നിലയ്ക്കൽ ഡിസ്‌ട്രിക്റ്റ് കോഡിനേറ്റർ ശ്രീ. ഷിബു തോണിക്കടവിൽ , റാന്നി ഡിസ്‌ട്രിക്റ്റ് കോഡിനേറ്റർ ശ്രീ. അനിൽ പി. മാത്യു, കേന്ദ്ര ഭരണ സമിതി അംഗങ്ങളായ ശ്രീ. അനു വടശ്ശേരിക്കര, ശ്രീമതി അനുജ ബെന്നി, ശ്രീ. വിനീഷ് പി. തോമസ് എന്നിവർ തീർത്ഥാടന യാത്രയ്ക്ക് നേതൃത്വം നൽകി.

മാവേലിക്കര കൺവെൻഷനോടനുബന്ധിച്ച്
സൺഡേ സ്കൂൾ കുട്ടികൾക്കായി നടത്തിയ കലാ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിൻറ് കരസ്ഥമാക്കി അഭിമാനമായി കായംകുളം കാദീശാ കത്തീഡ്രലിന്റെ കാക്കനാട് സെന്റ് ജോർജ് സൺഡേസ്കൂൾ. ഏറ്റവും കൂടുതൽ പോയന്റ് നേടിയതിന്റെ ക്യാഷ് അവാർഡ് ഹെഡ് മാസ്റ്റർ സണ്ണി തോമസ് ഭദ്രാസന മെത്രാപ്പോലിത്ത അഭിവന്ദ്യ എബ്രഹാം മാർ എപ്പിപ്പാനിയോസ് മെത്രാപ്പോലീത്തയിൽ നിന്നും ഏറ്റുവാങ്ങുന്നു.

ഫെബ്രുവരി 27 വെള്ളിയാഴ്ച ഗാല- മസ്കറ്റ്, സെൻറ് മേരീസ് ഓർത്തഡോക്സ് ഇടവകയിൽ വിശുദ്ധ കുർബാനയ്ക്കു ശേഷം SDOF ദിനാചരണ പരിപാടികൾ നടന്നു. പ്രാരംഭ പ്രാർത്ഥനയ്ക്ക് ശേഷം SDOF ജോയിൻ സെക്രട്ടറി ശ്രീമതി. മറിയാമ്മ ഫിലിപ്പ് സ്വാഗത പ്രസംഗവും, ഇടവക വികാരി, ഫാ. ബിജോയ് അലക്സാണ്ടർ അധ്യക്ഷ പ്രസംഗവും, SDOF സെക്രട്ടറി ശ്രീ. സിനോജ് പി വർഗീസ് SDOF പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. മുഖ്യാതിഥി, ഫാ. മത്തായി കുന്നിൽ ( അഖില മലങ്കര പ്രാർത്ഥനയോഗം ജനറൽ സെക്രട്ടറി ) “സായാഹ്ന കാലം ഏകാന്തതയിലാകുന്ന ജീവിതങ്ങൾ” എന്ന വിഷയത്തെപ്പറ്റി ഒരു ക്ലാസ് നയിക്കുകയും ചെയ്തു. SDOF കമ്മിറ്റി അംഗം ശ്രീ. സുനു ബാബു ഗാനം ആലപിക്കുകയും, ശ്രീ. മോനി ഡാനിയേൽ നന്ദി പ്രസംഗവും നടത്തി. ഇടവക ട്രസ്റ്റി ശ്രീ.തോമസ് വർഗീസ്, ഇടവക സെക്രട്ടറി ശ്രീ. ലിജോ എം ജോർജ്, ഭദ്രാസന കൗൺസിൽ അംഗം ശ്രീ. ജോസ് തോമസ്, SDOF വൈസ് പ്രസിഡൻറ് ശ്രീ. ബൈജു പി സി, SDOF ട്രഷറർ ശ്രീ. ഷൈനു പാപ്പച്ചൻ, SDOF Celebration കൺവീനർസ് ശ്രീ. അനു വർഗീസ്, ശ്രീ. മോനി ഡാനിയേൽ, SDOF കമ്മിറ്റി അംഗങ്ങൾ ശ്രീ. ചെറിയാൻ എം ഉമ്മൻ, ശ്രീ ഷിജു മാത്യു, ശ്രീമതി. റാണി ഷിജു, ശ്രീമതി. മിനി ബിജു എന്നിവരും സന്നിഹിതരായിരുന്നു. SDOF അംഗം ശ്രീമതി. സുബി ജീമോൻ പരിപാടികളുടെ അവതാരണവും നടത്തി. സൺഡേ സ്കൂൾ കുട്ടികൾക്കും ഇടവക വിശ്വാസികൾക്കും പരിശുദ്ധ വട്ടശ്ശേരിയിൽ തിരുമേനിയുടെ മധ്യസ്ഥ പ്രാർത്ഥന അടങ്ങുന്ന കാർഡും നൽകി.


മലങ്കര ഓർത്തഡോക്സ് സഭ സ്പോൺസർഷിപ്പ്
സിഎംസി വെല്ലൂർ, ചിറ്റൂർ ക്യാമ്പസുകളിൽ B.Sc നഴ്സിംഗ്, പാര മെഡിക്കൽ കോഴ്സുകൾക്ക് മലങ്കര ഓർത്തഡോക്സ് സഭാ അംഗങ്ങളായ വിദ്യാർത്ഥികൾക്ക് സ്പോൺസർഷിപ്പിന് വേണ്ടി അപേക്ഷിക്കാം. അവസാന തീയതി 25 മാർച്ച് 2026.
വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോറം ലഭിക്കുന്നതിനും ചുവടെ നൽകിയിരിക്കുന്ന ലിങ്ക് സന്ദർശിക്കുക.
ഫാ. ഡോ. വിവേക് വർഗീസ്
ജനറൽ സെക്രട്ടറി, MGOCSM
28.02.2026


A letter to Honourable Prime Minister by H. G. Geevarghese Mar Eulios Metropolitan , Presidant of OCYM for intervention in the war – region .

A letter to Honourable Prime Minister by H. G. Geevarghese Mar Eulios Metropolitan , Presidant of OCYM for intervention in the war – region .

“തുമ്പമൺ ഭദ്രാസന പ്രാർത്ഥനയോഗം സ്നേഹ സ്പർശം കൈത്താങ്ങ്”
തുമ്പമൺ ഭദ്രാസനത്തിലെ തേക്കുതോട് സെൻതോമസ് ഇടവകയിൽ പെട്ട ക്യാൻസർ രോഗിക്ക്( ഗൃഹനാഥൻ) (മക്കൾ ഇല്ലാത്ത ദമ്പതികൾ സാമ്പത്തികമായി വളരെയേറെ പ്രയാസമനുഭവിക്കുന്ന കുടുംബം ).
പ്രാർത്ഥനായോഗം തുമ്പമൺ ഭദ്രാസന കമ്മിറ്റി സമാഹരിച്ച പ്രത്യേകിച്ച് “(ഭദ്രാസന കമ്മിറ്റി അംഗങ്ങൾ) നൽകിയ തുക ചെക്കായി രോഗിക്ക് നൽകുകയുണ്ടായി” രോഗിയുടെ ഭവനം സന്ദർശിച്ച് പ്രാർത്ഥിക്കുകയും ചെയ്തു. ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ.അജു ഫിലിപ്പ് വർഗീസ് ,
ഭദ്രാസന ജനറൽ സെക്രട്ടറി ശ്രീ .സജു ജോർജ് ,ഭദ്രാസന ട്രഷറർ ശ്രീ .കോശി വർഗീസ് ,ഭദ്രാസന ജോ. സെക്രട്ടറി ശ്രീ .മോനി K. ജോർജ് ,ഇടവക ട്രസ്റ്റി സ്കറിയ , ഇടവക സെക്രട്ടറി ലിബിൻ , ഇടവക മുൻ ട്രസ്റ്റി ശ്രീ. ജോയിക്കുട്ടി ചെടിയെത്ത് എന്നിവരുടെ നേതൃത്വത്തിലാണ് ഭവനം സന്ദർശിച്ചത്

ലങ്കര ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിലും തിരുവനന്തപുരം ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ സഹകരണത്തിലും നോമ്പുകാല പ്രാർത്ഥനയും, ലോക സമാധാനത്തിനായുള്ള ജാഗരണവും ഇന്ന് വൈകിട്ട് 6 മണി മുതൽ..



“വകയാർ ഡിസ്റ്റിക് പ്രാർത്ഥനയായോഗം വാർഷികം”
കൊന്നപ്പാറ: ഓർത്തഡോക്സ് സഭ പ്രാർത്ഥനായോഗം വകയാർ ഡിസ്റ്റിക് വാർഷികം കൊന്നപ്പാറ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിൽ വച്ച് ഭദ്രാസന വൈസ് പ്രസിഡൻറ് ഫാ. അജു ഫിലിപ്പ് ഉദ്ഘാടനം ചെയ്തു .ഡിസ്റ്റിക് പ്രസിഡണ്ട് ഫാ. ജേക്കബ് ബേബി അധ്യക്ഷത വഹിച്ചു .ഫാ.അഖിൽ മാത്യു സാം മുഖ്യപ്രഭാഷണം നടത്തി. ഇടവക വികാരി ഫാ. പോൾ പി .ജോർജ് , ഭദ്രാസന ജനറൽ സെക്രട്ടറി സജു ജോർജ് , ഡിസ്റ്റിക് സെക്രട്ടറി ജോസഫ് മാത്യു, ഫാ. ലിബിൻ, ഭദ്രാസന ജോ. സെക്രട്ടറി മോനി K. ജോർജ് ,ഇടവക ട്രസ്റ്റി റോയ്, സംയുക്ത സെക്രട്ടറി ലിജി ബിനോയ് എന്നിവർ പ്രസംഗിച്ചു.

SDOF ൻ്റെ പേട്രെൻ്റ് സെൻ്റ് ആയ വട്ടശ്ശേരി തിരുമേനിയുടെ 92 അം ഓർമപെരുന്നാളിനോടനുബന്ധിച്ച് കോട്ടയം പഴയ സെമിനാരിയിൽ നടന്ന സ്മൃതി സംഗമത്തിൽ പങ്കെടുത്ത കുമ്പഴ സെൻ്റ് മേരീസ് ഓർത്തഡോക്സ് വലിയ കത്തീഡ്രൽ യൂണിറ്റംഗങ്ങൾ പ്രസ്ഥാനം പ്രസിഡണ്ട് അഭിവന്ദ്യ പീലക്സിനോസ് തിരുമേനിയോടൊപ്പം
അറിയിപ്പ്
അഖില മലങ്കര പ്രാർത്ഥനാ യോഗത്തിന്റെ ഈ വർഷത്തെ വലിയ നോമ്പ് കാലത്തെ ധ്യാനയോഗം മാർച്ച് 6 തിയതി വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ തുമ്പമൺ ഭദ്രാസനത്തിൽ ത്തിൽപ്പെട്ട പൊന്നമ്പി സെന്റ് ജോർജ് ഇടവകയിൽ നടക്കുന്നതാണ്. വളരെ അനുഗ്രഹീതമായ ഒരു ദേവാലയം ആണ് പൊന്നമ്പി സെന്റ് ജോർജ് ഇടവക . പത്തനംതിട്ടയിൽ നിന്ന് വരുന്നവർ
1)കുമ്പഴ – വെട്ടൂര്‍- ആഞ്ഞിലികുന്ന് കാത്തലിക് കുരിശ് എത്തി ഇടത്തോട്ടു തിരിഞ്ഞു 2 km കഴിയുമ്പോള്‍ പള്ളിയില്‍ എത്തും
2)കോന്നി- അട്ടച്ചാക്കല്‍ – ആഞ്ഞിലികുന്ന് – കാത്തലിക് കുരിശ് ന്റെ വലത്തോട്ട് തിരിഞ്ഞു 2 km കഴിയുമ്പോള്‍ വലത്ത് വശത്ത് പള്ളി കാണാം.
നമ്മളുടെ വിവിധ ഭദ്രാസനങ്ങളിലെ ഭാരവാഹികളും പ്രവർത്തകരും കുടുംബസമേതം വന്ന് പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. 2000 ത്തിൽ അധികം വിശ്വാസികൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ ധ്യാന യോഗത്തിന് ഇടവക വികാരി ഫാ. ലിറ്റോ ജേക്കബ് നേതൃത്വത്തിൽ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. മീറ്റിങ് സ്ഥലത്ത് എത്തുന്നതിനായി സഹായം ആവശ്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
ശ്രീ ബാബു കെ ജോർജ്
8281794148
ശ്രീ സി എസ് മാത്യു
7018917180
പ്രാർത്ഥനാപൂർവ്വം
ഫാ മത്തായി കുന്നിൽ
കേന്ദ്ര ജനറൽ സെക്രട്ടറി
വാർത്ത,: ഫാ. ജേക്കബ് കല്ലിച്ചേത്ത്, ബിജു മെഴുവേലി, ഷൈനി തോമസ്, ഡോ. സാം വി. ദാനിയേൽ