നേട്ടം / തെരഞ്ഞെടുത്തു / സേവനം / മതസൗഹാർദം

എപ്പിസ്കോപ്പൽ സഭകളുടെ ഇന്റർ ചർച്ച് കൗൺസിൽ സെക്രട്ടറിയായി, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ കൊല്ലം ഭദ്രാസനാദിപൻ
അഭിവന്ദ്യ ഡോ. ജോസഫ് മാർ ദീവന്നാസിയോസ് മെത്രാപ്പോലീത്തയെ തിരഞ്ഞെടുത്തു

വനിതാ സമാജം കേന്ദ്ര പരീക്ഷയിൽ (Sr)കോട്ടയം ഭദ്രാസനത്തിൽ 96 ശതമാനം
മാർക്ക് വാങ്ങി ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വാഴൂർ പള്ളി ഇടവാംഗം ചെറിയ മഠത്തിൽ ഷൈനി മത്ഥ്യാസ്

പാമ്പാക്കുടയിൽ നടത്തപെട്ട ‘ജ്വാല 2026’ അഖില മലങ്കര യുവജനപ്രസ്ഥാനത്തിന്റെ കലാമേളയിൽ ചിത്രരചനയിൽ തുമ്പമൺ ഭദ്രാസനത്തിലെ നെടുമൺകാവ് പള്ളി ഇടവകാംഗം ശ്രി ആകാശ് കെ ഷിബു രണ്ടാം സ്ഥാനം കരസ്ഥമാക്കി.

150 കുടുംബങ്ങൾക്ക് തണലൊരുക്കി ഫാ. ഡോ. റിഞ്ചു പി. കോശി.

കാരുണ്യത്തിന്റെ 150 സ്വർണ്ണച്ചിറകുകൾ; തണലൊരുക്കി സ്നേഹവീട്ടിലെ അച്ചൻ.
​”വിശപ്പിന്റെ കൈപ്പറിഞ്ഞവരുണ്ടാകരുത്, അതിനു വേണ്ടി നമ്മളാൽ കഴിയുന്ന സഹായം ചെയ്യുക” എന്ന വലിയ ദർശനമാണ് ഫാ. ഡോ. റിഞ്ചു പി. കോശിയെ ജനപ്രിയനാക്കുന്നത്. ചുറ്റുമുള്ളവരുടെ കഷ്ടപ്പാടുകൾ കണ്ടില്ലെന്ന് നടിക്കാൻ കഴിയാത്ത ആ സ്നേഹനിധി, ‘സ്വഭവൻ’ പദ്ധതിയിലൂടെ ഒരു നാടിന്റെ തന്നെ അത്താണിയായി മാറിക്കഴിഞ്ഞു.
​150 വീടുകൾ: കാരുണ്യത്തിന്റെ മഹായാത്ര.
2021-ൽ ആരംഭിച്ച ഈ സ്വപ്ന പദ്ധതി ഇപ്പോൾ ഒരു വലിയ നാഴികക്കല്ല് പിന്നിടുകയാണ്. 2025 ക്രിസ്മസ് ആയപ്പോൾ 150 വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി താക്കോൽ കൈമാറി വെറും 6.50 ലക്ഷം രൂപയ്ക്ക് സകല സൗകര്യങ്ങളുമുള്ള സുരക്ഷിതമായ വീടുകളാണ് അദ്ദേഹം പാവപ്പെട്ടവർക്കായി ഒരുക്കുന്നത്.
​ബഹുമുഖ പ്രതിഭയും മാതൃകാ അധ്യാപകനും:
അഞ്ചു വിഷയങ്ങളിൽ മാസ്റ്റേഴ്സ് ബിരുദവും വിദ്യാഭ്യാസ മനഃശാസ്ത്രത്തിൽ ഡോക്ടറേറ്റും നേടിയ 45 വയസ്സുകാരനായ അച്ചൻ ഒരു ബഹുമുഖ പ്രതിഭയാണ്. നിലവിൽ കടമ്പനാട് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ കൊമേഴ്സ് അധ്യാപകനും..
മലങ്കര ഓർത്തഡോക്സ് സഭയുടെ അടൂർ ഭദ്രാസനത്തിലെ പത്തനാപുരം മാക്കുളം ഹെർമോൻ പള്ളി വികാരിയുമാണ് അദ്ദേഹം. ഇന്ത്യൻ സൈന്യത്തിൽ സുബേദാർ മേജറായിരുന്ന മാമൻ കോശിയുടെയും മേരിക്കുട്ടി കോശിയുടെയും മകനായ അച്ചൻ, വൈദികപട്ടം ലഭിച്ച ശേഷമാണ് അദ്ധ്യാപകനായത്.
​കാരുണ്യത്തിന്റെ മറ്റു മുഖങ്ങൾ:
​അമ്മയ്ക്കൊരുമ്മ പദ്ധതി: പത്തനാപുരം മാക്കുളം ഹെർമോൻ പള്ളിയിൽ അർഹരായ അമ്മമാർക്ക് പലചരക്ക് കിറ്റുകളും കേക്കും വിതരണം ചെയ്തു.
​ചികിത്സാ സഹായം: കഴിഞ്ഞ വർഷം ക്രിസ്മസിന് 350 ക്യാൻസർ രോഗികൾക്ക് 5000 രൂപ വീതവും കേക്കും നൽകി ആശ്വസിപ്പിച്ചു.
​വിദ്യാഭ്യാസ പിന്തുണ: 600-ലധികം കുട്ടികൾക്ക് പഠനോപകരണങ്ങളും പ്രൊഫഷണൽ കോഴ്സുകൾക്ക് പഠിക്കുന്നവർക്ക് സ്പോൺസർഷിപ്പും നൽകുന്നു.
​ആദിവാസി ക്ഷേമം: ആദിവാസി ഊരുകളിൽ നേരിട്ടെത്തി ഭക്ഷ്യധാന്യങ്ങളും സ്മാർട്ട് ഫോണുകളും വിതരണം ചെയ്യുന്നു.
​സ്ത്രീ ശാക്തീകരണം: പാവപ്പെട്ട സ്ത്രീകൾക്ക് വരുമാന മാർഗ്ഗമായി 120-ഓളം തയ്യൽ മെഷീനുകൾ വിതരണം ചെയ്തു.
​സോഷ്യൽ മീഡിയയിലെ സ്വാധീനം:
അച്ചന്റെ ഫേസ്ബുക്ക് പേജിന് ഇപ്പോൾ 80,000- ത്തോളം ഫോളോവേഴ്‌സ് ഉണ്ട്. കൂടാതെ 70,000- ത്തോളം സബ്‌സ്‌ക്രൈബേഴ്‌സുള്ള ‘ക്രിസ്റ്റ്യൻ വിസ്ഡം’ (Christian Wisdom) എന്ന യൂട്യൂബ് ചാനലിലൂടെയും അദ്ദേഹം ജനങ്ങളിലേക്ക് എത്തുന്നു. ‘ഓർത്തഡോക്സ് സഭ പൈതൃകം’ എന്ന പുസ്തകത്തിന്റെ രചയിതാവ് കൂടിയാണ് അദ്ദേഹം.
​മാർത്തോമാ സഭയുടെ മെത്രാപ്പോലീത്ത തിയഡോഷ്യസ് തിരുമേനി ഉൾപ്പെടെയുള്ള പ്രമുഖർ അച്ചന്റെ ഈ മാതൃകാപരമായ പ്രവർത്തനങ്ങളെ അഭിനന്ദിച്ചിട്ടുണ്ട്.

45 അംഗങ്ങളുള്ള ഒരു ചെറിയ പള്ളിയിലെ വികാരി ആണ് അച്ചൻ. അച്ചന്റെ ശ്രമ ഫലമായി പുതിയ ഒരു പള്ളി പണിയുകയും. ഈ ക്രിസ്മസ് കാലയളവിൽ 18 ദിവസം കരോൾ സർവീസ് നടത്തി അതിൽ നിന്ന് 14 ലക്ഷത്തോളം രൂപ സമാഹരിച്ചു ഇതു പള്ളിയുടെ ചുറ്റുമതിൽ ഉൾപ്പെടെയുള്ള പെയ്ന്റിംഗ് വർക്കുകൾ തീർക്കുന്നതിനായി ഉപയോഗിച്ചു. ഓരോ പൈസക്കും അച്ചൻ രസീത് നൽകി ആണ് മാതൃക ആവുന്നത്.

​സുമനസ്സുകളുടെ സഹായത്തോടെ നന്മയുടെ ഈ പ്രയാണം തുടരുന്നു ഫാ. ഡോ. റിഞ്ചു പി. കോശി. ഭാര്യ: വിനി വി. ജോൺ,പന്നിവിഴ സെന്റ് തോമസ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപിക. മക്കൾ: ദർശൻ, ദ്യുതി.

വിശ്വാസത്തിന്റെ നിറവിൽ
അമ്പലവും പള്ളിയും

​സാഹോദര്യത്തിന്റെ പുലരിയിൽ പുലിയൂർ ദേശത്തിന് ആശംസകൾ

​പുലിയൂർ ദേശത്തിന്റെ
ആത്മീയ ചൈതന്യവും ഐശ്വര്യവുമായ
തൃപ്പുലിയൂർ മഹാദേവക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ
കാവടി ആട്ടത്തിനും തിരുവുത്സവത്തിനും
സപ്തതിയുടെ നിറവിൽ ശോഭിക്കുന്ന
പുലിയൂർ പള്ളിയുടെയും
(സെന്റ് മേരീസ് & സെന്റ് ജോർജ് ഓർത്തഡോക്സ് സുറിയാനി പള്ളി) ഇടവകാംഗങ്ങളുടെയും
സ്നേഹം നിറഞ്ഞ ആശംസകൾ!

വാർത്ത : ഷൈനി തോമസ്, ബിജു മെഴുവേലി, ഫാ. ജേക്കബ് കല്ലിച്ചേത്ത്

Related posts

Leave a Comment