കേന്ദ്ര ഭദ്രാസന വാർത്തകൾ

ആദരവ് 2026 : തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയികളെ ആദരിക്കാൻ മലങ്കര ഓർത്തഡോക്സ് സഭ.

കോട്ടയം : തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സഭാംഗങ്ങളായ ജനപ്രതിനിധികളെ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നേതൃത്വത്തിൽ ആദരിക്കുന്നു. 2025 ജനുവരി 18 ഞായറാഴ്ച്ച മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമന ഓഡിറ്റോറിയത്തിൽ വെച്ചാണ് ചടങ്ങ്. ഉച്ചയ്ക്ക് 3 മണിക്ക് ചേരുന്ന സമ്മേളനം സഭയുടെ പരമാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ അധ്യക്ഷത വഹിക്കും. അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം മുഖ്യപ്രഭാഷണം നടത്തും. ദേവലോകം അരമന മാനേജർ ഫാ.യാക്കോബ് റമ്പാൻ ആശംസകൾ നേരും.

ഭദ്രാസനങ്ങളിൽ നിന്ന് ലഭ്യമായിട്ടുള്ള വിവരങ്ങൾ ക്രോഡീകരിച്ചാണ് സഭാ കേന്ദ്രത്തിൽ നിന്ന് ജനപ്രതിനിധികൾക്ക് അറിയിപ്പ് നൽകിയിരിക്കുന്നത്. അറിയിപ്പ് ലഭിക്കാത്തവർ ദേവലോകം കാതോലിക്കേറ്റ് ഓഫീസുമായി ബന്ധപ്പെടണമെന്നും ഞായറാഴ്ച്ച 3 മണിക്ക് മുൻപായി സമ്മേളനനഗരയിൽ എത്തിച്ചേരണമെന്നും അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ അറിയിച്ചു.

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ മുംബൈ ഭദ്രാസനം സുവർണ്ണ ജൂബിലി ആഘോഷങ്ങള്‍
ബോംബേ ഓര്‍ത്തഡോക്സ് സഗമം.
2026 ജനുവരി 14 ബുധനാഴ്ച്ച രാവിലെ 7.00 മുതല്‍ വൈകിട്ട് 3.00 വരെ
പരുമല സെമിനാരിയില്‍ വെച്ച്

The Malankara Orthodox Syrian Church
Diocese of Bombay
Bombay Orthodox Sangamam 2026
Venue: Parumala Seminary
Date: Wednesday 14 January 2026
Time: 7.00am to 3.30pm

Some photos of
Committee meeting at Parumala Chappal
On 13-January-2026
Tuesday

Working committee members , subcommittee members and volunteers attended the meeting.

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ മുംബൈ ഭദ്രാസനം സുവർണ്ണ ജൂബിലി ആഘോഷങ്ങള്‍
ബോംബേ ഓര്‍ത്തഡോക്സ് സഗമത്തിനു തുടക്കം.

Bombay Sangamam 2026, Presidential Address by H.G. Geevarghese Mar Coorilos

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ 20-ാം ഓർമ്മപ്പെരുന്നാൾ

ഹരിപ്പാട് കൺവെൻഷൻ ജനുവരി 25 മുതൽ ഫെബ്രുവരി 1 വരെ

കുടുംബങ്ങൾ ക്രിസ്തു സ്നേഹത്തിന്റെ സാക്ഷികളായി വളരണം. ഗീവർഗ്ഗിസ്‌ മാർ പക്കോമിയോസ്‌ മെത്രാപ്പോലീത്ത.

കരിമ്പ : ഓരൊ കുടുംബവും ക്രിസ്തു സ്നേഹത്തിന്റെ സാക്ഷിയായി വളരണമെന്ന് ഗീവർഗ്ഗീസ്‌ മാർ പക്കോമിയോസ്‌ മെത്രാപ്പോലീത്ത. സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്നവരേയും വേദനിക്കുന്നവരേയും ചേർത്ത്‌ പിടിക്കുവാനുള്ള കടമ ഓരോ കുടുംബങ്ങൾക്കുമുണ്ട്‌. ഈ കടമ ക്രിസ്തു സാക്ഷ്യത്തിൽ നിർവ്വഹിക്കുമ്പോഴാണ്‌ ക്രിസ്‌തുവിനെ അനുഗമിക്കുന്നവരായി മാറുക.

രണ്ടാമത്‌ പാല ക്കാട്‌ അട്ടപ്പാടി മേഖലാ കണ വെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തിരുമേനി.

നിലയ്ക്കൽ മെത്രാസനത്തിലെ വൈദികർ പരിശുദ്ധ കാതോലിക്കാ ബാവ തിരുമനസ്സിനും, മെത്രാസന ഇടയൻ അഭി ജോഷ്വാ മാർ നിക്കോദിമോസ്സ് മെത്രാപ്പോലീത്തായ്ക്കുമൊപ്പം.

നിലയ്ക്കൽ ഭദ്രാസന ഗായക സംഘം പരിശുദ്ധ കാതോലിക്കാ ബാവ തിരുമേനിക്കും, ഭദ്രാസന മെത്രാപ്പൊലിത്ത അഭി ജോഷ്വാ മാർ നിക്കോദിമോസ്സ് തിരുമേനിക്കുമൊപ്പം

കോട്ടയം പഴയ സെമിനാരിയിലെ ശെമ്മാശെന്മാർ ഹൈദരാബാദ് സെൻ്റ് ഗ്രിഗോറിയോസ് കത്തീഡ്രൽ ദേവാലയത്തിൽ നിന്നും…

“ഡോ. പൗലോസ് മാർ ഗ്രീഗോറിയോസ് മാനവരാശിക്കുവേണ്ടി മുഴുവൻ നിലകൊണ്ട വിശ്വമാനവൻ”
ഡോ.സിസ തോമസ്

തിരുവനന്തപുരം:- നിയമസഭയിൽ നടന്ന അന്താരാഷ്ട്ര പുസ്തകമേളയിൽ ഫാദർ .കെ .ജി. അലക്സാണ്ടർ മിസ്പ. തയ്യാറാക്കിയ ” ഡോ. പൗലോസ് മാർ ഗ്രീഗോറിയോസ് ഒരു ഇതിഹാസം”എന്ന പുസ്തകത്തിന്റെ പ്രകാശനം നിർവ്വഹിച്ച ബഹു. ഡപ്യൂട്ടി സ്പീക്കർ ശ്രീ ചിറ്റയം ഗോപകുമാറിൽ നിന്ന് കേരള സാങ്കേതിക വിദ്യാ സർവ്വകലാശാലാ വൈസ് ചാൻസലർ ഡോ.സിസ തോമസ് സ്വീകരിച്ചുകൊണ്ട് സംസാരിച്ചു. മാനവരാശിയുടെ മുഴുവൻ മനസാക്ഷിയെ നയിച്ച ഒരു അപൂർവ വ്യക്തിത്വം കൂടി ആയിരുന്നു പൗലോസ് മാർ ഗ്രീഗോറിയോസ് എന്നും കൂട്ടി ചേർത്തു. കോർ എപ്പിസ്ക്കോപ്പാമാരായ വെരി.റവ. അലക്സാണ്ടർ വൈദ്യൻ, വെരി.റവ. ജോൺസൺ മാത്യു, എം.ജി. ഓ.സി.എസ്.എം. തിരുവനന്തപുരം ഡയറക്ടർ ഫാ. സജി. മേക്കാട്ട് , ഫാ.കെ.ജി. അലക്സാണ്ടർ എന്നിവർ പ്രസംഗിച്ചു.

വാർത്ത : ഫാ. ജേക്കബ് കല്ലിച്ചേത്ത്, ടോബിൻ തോമസ്, നിഷ ജോൺ, ബിജു മെഴുവേലി, ഷൈനി തോമസ്

Related posts

Leave a Comment