ചെങ്ങന്നൂർ • കേരള കോൺഗ്രസിന്റെ മുതിർന്ന നേതാവും മുൻ എംപിയുമായ, കല്ലിശേരി പണിക്കരുവീട്ടിലായ കുതിരവട്ടത്ത് തോമസ് കുതിരവട്ടം (80) നിര്യാതനായി. സംസ്കാരം പിന്നീട്. അവിഭക്ത കേരള കോൺഗ്രസിന്റെ വർക്കിങ് ചെയർമാൻ, ദീർഘകാലം ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. 1985-1991 കാലഘട്ടത്തിൽ രാജ്യസഭാംഗമായിരുന്നു. ബോഫോഴ്സ് ഇടപാടിനെക്കുറിച്ച് അന്വേഷിച്ച സംയുക്ത പാർലമെന്ററി കമ്മിറ്റി അംഗമായിരുന്നു. ഇതുൾപ്പെടെ പാർലമെന്റിന്റെ വിവിധ കമ്മിറ്റികളിലും അംഗമായിരുന്നു. മലങ്കര ഓർത്തഡോക്സ് സഭമാനേജിങ് കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. ഭാര്യ: നരിയാപുരം മാടമ്പിൽ പറമ്പിൽ ലിസി തോമസ്. മക്കൾ: ജൂണി കുതിരവട്ടം (കേരള കോൺഗ്രസ് ഉന്നതാധികാരസമിതിയംഗം), റോണി തോമസ്, ആനി തോമസ്, ടോണി കുതിരവട്ടം (തിരുവൻവണ്ടൂർ പഞ്ചായത്തംഗം). മരുമക്കൾ: അഡ്വ.ഷീനാ ജൂണി,മഹേഷ് ഹരിലാൽ(ഫാഷൻ ഫോട്ടോഗ്രാഫർ, തിരുവനന്തപുരം) സഞ്ജയ് എം.കൗൾ (എംഡി ആൻഡ് സിഇഒ. ഗിഫ്റ്റ് സിറ്റി, ഗുജറാത്ത്), ജിഷ ടോണി.
ഉമയാറ്റുകര സെന്റ് തോമസ് ഓർത്തഡോക്സ് വലിയപള്ളി ഇടവക അംഗമാണ്

വെണ്മണി സെന്റ് മേരീസ് ഓർത്തഡോക്സ് തീർത്ഥാടന ദേവാലയ അംഗമായ നാലു തുണ്ടത്തിൽ പുത്തൻപുരയിൽ മേരി ജോൺ (86) നിര്യാതയായി. ചെങ്ങന്നൂർ ഭദ്രാസനത്തിലെ കുറിച്ചിമുട്ടം സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളി വികാരിയും വെണ്മണി സെന്റ് മേരീസ് ഓർത്തഡോക്സ് തീർത്ഥാടന ഇടവക അംഗവുമായ ഫാദർ സോനു സോളമന്റെ വല്യമ്മച്ചിയാണ്.

കുന്നംകുളം: ആർത്താറ്റ് സെൻറ് മേരീസ് കത്തീഡ്രൽ സെമിത്തേരിയിലെ ജീവനക്കാരനായ കുറുക്കൻപാറ ദേശത്ത് കോലാടി വീട്ടിൽ ഗീവർ (45) നിര്യാതനായി.സംസ്ക്കാര ശുശ്രൂഷ 14-01-2026 ബുധനാഴ്ച 2 മണിക്ക് ആർത്താറ്റ് സെൻ്റ് മേരീസ് ഓർത്തഡോക്‌സ് കത്തീഡ്രൽ സെമിത്തേരിയിൽ.
വാർത്ത : ബിജു മെഴുവേലി, ഗ്രിഗറി പി. റ്റി, നിഷ ജോൺ, ഗ്രിഗറി പി. റ്റി