
സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി,കാരാഴ്മ

കടമ്മനിട്ട:- അന്തിയാളൻങ്കാവ് തിരുമുറ്റം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയുടെ പെരുന്നാൾ കൊടിയേറ്റ് റവ.ഫാ. ജോൺ മാത്യൂ മഠത്തിലേത്ത് നിർവഹിച്ചു.
ഇടവക വികാരി റവ. ഫാ. ഏബ്രഹാം ശമുവേൽ, ട്രസ്റ്റി ഷാജീ മഠത്തിലേത്ത്, സെക്രട്ടറി എം.സി.ജോസഫ്, ഇടവകാഗംങ്ങൾ എന്നിവർ സമീപം
2026 Jan 16, 17 തിയതികളിൽ പെരുന്നാൾ ശുശ്രുഷകൾക്ക് അഭി.ഡോ. ഏബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത മുഖ്യ കർമ്മികത്വം വഹിക്കും


യുഎഇ റാസ് അൽ ഖൈമ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് പിൽഗ്രിം സെന്റർ:
ഇടവക പെരുന്നാളും കൺവെൻഷനും

സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി വകയാർ തുമ്പമൺ മദ്രാസനം
105-മത് പെരുന്നാൾ
ജനുവരി 18 മുതൽ 24 വരെ

മാവേലിക്കര ഭദ്രാസനത്തിലെ കറ്റാനം സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയിൽ പെരുന്നാളിന് തുടക്കം കുറിച്ച് നടന്ന കൊടിയേറ്റ്

തടാകം ക്രിസ്ത ശിഷ്യ ആശ്രമം സ്ഥാപകനായ പകെൻഹാം വാൽഷ് പിതാവിന്റെ 67 ആമത് ഓർമ്മപെരുന്നാൾ അദ്ദേഹം കബറടങ്ങിയിരിക്കുന്ന കോയമ്പത്തൂർ തടാകം ക്രിസ്ത ശിഷ്യ ആശ്രമത്തിൽ ഭക്തിപുരസരം കൊണ്ടാടി. കൊടിയേറ്റോട് കൂടി ആരംഭിച്ച് പെരുന്നാൾ ശ്രുഷ്ഷയിൽ ആശ്രമത്തിലെ വൈദികർ നേതൃത്വം നൽകി. മലങ്കര ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി മുൻ അധ്യാപകനും ശ്രുതി സ്കൂൾ ഓഫ് മ്യൂസിക്ക് ഡയറക്ടറുമായ എം പി ജോർജ്ജ് കോർ- എപ്പിസ്കോപ്പയുടെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാന, നേർച്ച വിളമ്പ് എന്നിവയോട് കൂടി ഭക്ത്യാദരവോട് കൊണ്ടാടി.

ഹെറിഫോഡ് സെന്റ് ബഹനാൻ ഇന്ത്യൻ ഓർത്തഡോൿസ് പള്ളി പെരുന്നാൾ കൊടിയിറങ്ങി.
9,10തീയതികളിൽ നടന്ന പെരുന്നാൾ ആദ്യദിവസം വൈകുന്നേരം 5മണിയ്‌ക്ക് ഇടവക വികാരി ഫാദർ രെഞ്ചു സ്കറിയ കൊടി ഉയർത്തിയതോടെ പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ശേഷം സന്ധ്യാ നമസ്കാരം, ഇടവക ഗായകസംഘം നടത്തിയ ഗാനശുശ്രൂഷ യ്‌ക്ക് ശേഷം ഫാദർ മാത്യൂസ് കുര്യാക്കോസ് പെരുന്നാൾ ഒരുക്കധ്യാനത്തിന് നേതൃത്വം കൊടുത്തു 9മണിയോടെ സമാപിച്ചആദ്യദിവസം പിറ്റേന്നു രാവിലെ 8മണിയ്ക്ക് പ്രഭാത നമസ്കാരം, വിശുദ്ധ കുർബ്ബാന, മാധ്യസ്ഥപ്രാർത്ഥന, ഭക്തി നിർഭര മായ പ്രദിക്ഷിണം, ആശീർവാദം, വെച്ചൂട്ട്, കൊടിയിറക്ക് എന്നീ പരിപാടികളോടെ പെരുന്നാൾ സമാപിച്ചു. ഇടവക വികാരി ഫാദർ രെഞ്ചു സ്കറിയ, ഭദ്രാസന സെക്രട്ടറി ഫാദർ വർഗീസ് മാത്യു, ഫാദർ മാത്യൂസ് കുര്യക്കോസ് എന്നീ വൈദീകർ ശുശ്രൂഷകൾക്ക് കാർമ്മികത്വം വഹിച്ചു, പള്ളി മാനേജിങ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇടവക ജനങ്ങളുടെ സഹകരണതോടെ നടന്ന പെരുന്നാൾ അനുഗ്രഹമാ യി തീരുവാൻ സഹകരിച്ച എല്ലാവർക്കും ഇടവക ട്രസ്റ്റി ജെയ്സൺ ആറ്റുവാ, സെക്രട്ടറി സിജോ ജോയ്, പെരുന്നാൾ കൺ വീനർ ജേക്കബ് തരകൻ എന്നിവർ നന്ദി അറിയിച്ചു

സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് ഇടവങ്കാട്
ചെങ്ങന്നൂർ ഭദ്രാസനം
പുതുതായി നിർമ്മിക്കുന്ന ആർച്ചിന്റെ കല്ലിടൽ കർമ്മം
ഭദ്രാസന മെത്രാപ്പോലീത്ത നിർവഹിക്കുകയുണ്ടായി

സെൻ്റ് മേരീസ് ഓർത്തഡോക്സ് സുറിയാനി പള്ളി നർക്കിലകാട് ഇടവകയുടെ പ്രധാന പെരുന്നാളായ പരിശുദ്ധ ദൈവമാതാവിൻ്റെ പെരുന്നാളിന് കൊടിയേറി

മലങ്കര ഓർത്തഡോക്സ് സഭ, മാവേലിക്കര ഭദ്രാസനത്തിൽ പത്തിച്ചിറ സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയ പള്ളിയുടെ 151 മത് പെരുന്നാളിന് കൊടിയേറി.
2026 ജനുവരി 11 മുതൽ 21 വരെ

മർത്തശ്മൂനി അമ്മയുടെയും ഏഴ് മക്കളുടെയും ഗുരുവും സഹദായുമായ മാർ എലിയാസറിൻ്റെയും നാമധേയത്തിൽ സ്ഥാപിതമായ പെരിങ്ങനാട് മർത്തശ്‌മൂനി ഓർത്തഡോക്സ് വലിയപള്ളിയിലെ 176-ാംമത് വലിയപെരുന്നാളിൻ്റെ ലോഗോ പ്രകാശനം വി.കുർബാനക്ക് ശേഷം ഇടവക വികാരി തോമസ് പി മുകളിൽ നിർവഹിച്ചു.

തുരുത്തേൽ ഭാഗത്തു കൽകുരിശ്ശു കൂദാശയോട് അനുബന്ധിച്ചു പുറത്തിറക്കിയ സപ്ലിമെന്റ് പ്രകാശനം

മസ്കറ്റ് ഗാല സെന്റ് മേരിസ് ഓർത്തോടൊക്സ് ദേവാലയത്തിലെ ഈ വർഷത്തെ കൺവൻഷനും പെരുന്നാൾ ശുശ്രൂഷകൾക്കും പ്രധാന കാർമികത്വം വഹിക്കുവാൻ ഒമാനിൽ എത്തിച്ചേർന്ന ഫാ. ജെറിൻ ജോണിനെ എയർപോർട്ടിൽ ഇടവക വികാരി ഫാ. ബിജോയ് അലക്സാണ്ടറിന്റെ നേതൃത്വത്തിൽ സ്വീകരിക്കുന്നു.

നരിയാപുരം ഇമ്മാനുവേൽ ഓർത്തഡോക്സ് വലിയ പള്ളി, ഇടവക പെരുന്നാൾ ജനുവരി 18 മുതൽ 30 വരെ

കറ്റാനം വലിയപള്ളി പെരുന്നാൾ കൊടിയേറ്റ്

പുനലൂർ ചെമ്മന്തൂർ സെന്റ് ജോൺസ് ഓർത്തഡോക്സ് ദേവാലയത്തിൽ ഇടവക പെരുന്നാളിന് ഇടവക മെത്രാ പ്പൊലിത്ത അഭി. ഡോ യൂഹാനോൻ മാർ തേവോദോറോസ് കൊടിയേറ്റി

സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി വളഞ്ഞവട്ടം
വളഞ്ഞവട്ടം പള്ളി പെരുന്നാൾ, ജനുവരി 10 മുതൽ 24 വരെ


തലവൂർ വലിയ പള്ളിയിൽ ജനുവരി 11,12,13 തീയതികളിൽ നടക്കുന്ന സ്നേഹദൂത് ഗോസ്പൽ ടീം ശുശ്രുഷകളിലേക്ക് ഏവർക്കും സ്വാഗതം

സെന്റ് മേരീസ് ബഥനി ഓർത്തഡോക്സ് പള്ളി നെല്ലിമൂട്
നെല്ലിമൂട് പെരുന്നാൾ, ജനുവരി 18 മുതൽ 25 വരെ

തെക്കേ ഐരാപുരം മാർ ഗ്രീഗോറിയോസ് ചാപ്പലിൽ പരിശുദ്ധ പരുമല തിരുമേനിയുടെ പെരുന്നാളിന് കൊടിയേറി

കിഴുമുറി വലിയ പള്ളിയിൽ കുടുംബസംഗമം നടത്തപ്പെട്ടു
കീഴുമുറി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ കുടുംബ സംഗമം 2026 നടന്നു, വികാരി ഫാ. ബേസിൽ ജോർജ് അധ്യക്ഷത വഹിച്ച പൊതുസമ്മേളനം രാമമംഗലം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ജെസി രാജു ഉദ്ഘാടനം നിർവഹിച്ചു.വെരി. റവ സ്കറിയ പി ചാക്കോ എപ്പിസ്കോപ്പ, ഫാ. Dr വർഗീസ് പി വർഗീസ്, ഫാ. ജൈമോൻ ജോസഫ്, ഫാ. വിപിൻ സാബു, ഫാ. റോബിൻ ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ. ജേക്കബ് ഫിലിപ്പ്, വാർഡ് മെമ്പർമാരായ ശ്രീമതി. ഫിലോമിന തമ്പി, ശ്രീ. അശോകൻ നായർ, ഭദ്രാസന കൗൺസിൽ അംഗം ശ്രീ.സജി പാടത്ത് പള്ളി ട്രസ്റ്റി ശ്രീ. ബിനോയി സ്കറിയ, സെക്രട്ടറി ശ്രീ പോൾ T ഐസക്, കുടുംബ സംഗമം കൺവീനർമാരായ ശ്രീ. T k ജോൺസൺ, ശ്രീമതി റൂബി ബേബി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
മീമ്പാറ അരമന മാനേജർ ഫാ. നോബിൻ ഫിലിപ്പ് കുടുംബ നവീകരണ ക്ലാസ്സ് നയിച്ചു. ത്രിതല പഞ്ചായത്ത് ഭാരവാഹികളെ ആദരിക്കുകയും, വിദ്യാഭ്യാസ ആത്മീയ മേഖലകളിൽ മികവ് തെളിയിച്ചവരെ അനുമോദിക്കുകയും. ആത്മീയ സംഘടനകളുടെ കലാവിരുന്നും നടത്തപ്പെട്ടു…

സെന്റ് ഗ്രിഗോറിയോ ഓർത്തഡോക്സ് പള്ളി പെരിങ്ങനാട്, ഇടവകയിലെ ലഹ്.മോ 2K26
ആദ്യഫല ശേഖരണവും, കാർഷിക വിപണന മേളയും, ഫുഡ്ഫെസ്റ്റും, കലാസന്ധ്യയ്ക്കും തുടക്കം കുറിച്ചു കൊണ്ട് കൂപ്പൺ വിതരണം ഇടവക വികാരി റവ. ഫാ. ജോൺ ശാമുവേൽ തയ്യിൽ ഉദ്ഘാടനം ചെയ്തപ്പോൾ.

176 -ാംമത് പെരിങ്ങനാട് വലിയപള്ളി പെരുന്നാൾ നോട്ടീസ്

തുരുത്തേൽ കുരിശ്ശടി പുനർ നിർമ്മാണത്തിലെ കൊടിമരകൂദാശ്ശ

സെന്റ് തോമസ് ഓർത്തഡോൿസ് വലിയപള്ളി ,മീനടം
കൊടിമരഘോഷയാത്ര

9️⃣1️⃣-ാം ചെങ്ങരൂർ കൺവൻഷനു സമാപനം
ഇടവകയുടെ 91-ാം കൺവൻഷൻ ഇന്നു സമാപിച്ചു. ജനുവരി 4 മുതൽ 11 വരെയുള്ള തീയതികളിലാണ് കൺവൻഷൻ നടത്തപ്പെട്ടത്. സമാപന ദിവസം ഇടവക മെത്രാപ്പോലീത്തായും ഓർത്തഡോക്സ് സഭ സുന്നഹദോസ് സെക്രട്ടറിയുമായ അഭി. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത വചന പ്രഘോഷണം നടത്തി.
കൺവൻഷൻ ഉദ്ഘാടനം സുൽത്താൻ ബത്തേരി ഭദ്രാസനാധിപൻ അഭി.ഡോ. ഗീവർഗ്ഗീസ് മാർ ബർണ്ണബാസ് മെത്രാപ്പോലീത്ത നിർവ്വഹിച്ചു.
റവ.ഫാ.ബ്രിൻസ് അലക്സ് മാത്യൂസ്
റവ. ഫാ.ഡോ ബോബി ജോസ് കട്ടിക്കാട്
റവ.ഫാ.ജോൺ റ്റി വർഗ്ഗീസ് കുളക്കട
റവ. ഫാ. എബി ഫിലിപ്പ് കാർത്തികപ്പള്ളി
റവ. ഫാ യൂഹാനോൻ ജോൺ
ശ്രീമതി. മെർലിൻ റ്റി മാത്യു
റവ.ഫാ. തോമസ് രാജു കരുവാറ്റ
എന്നിവർ വചനപ്രഘോഷണം നടത്തി. വന്നു ചേർന്ന ഏവർക്കും കൺവൻഷൻ കൺവീനർ ശ്രീ. സതീഷ് തോമസ് മലയിൽ നന്ദി അറിയിച്ചു.

Delhi Diocese
Aravali Perunnal
February 28 to march 1

മർത്തമറിയം ഓർത്തഡോക്സ് സിറിയൻ പള്ളി
താമരക്കുടി കൊല്ലം ഭദ്രാസനം
പരിശുദ്ധ മർത്തമറിയം മാതാവിന്റെ ഓർമ്മ പെരുന്നാൾ ജനുവരി 13 14 തീയതികളിൽ


റാസൽഖൈമ സെന്റ്. മേരീസ് ഓർത്തഡോക്സ് ദേവാലയത്തിന്റെ പെരുന്നാൾ കൊടിയേറ്റ് വികാരി റവ ഫാ എബി കെ രാജു നിർവഹിച്ചു

മാക്കുളം പള്ളിയുടെ കൂദാശ നോട്ടീസ് ഇടവക മെത്രാപോലീത്ത അഭി ഡോ സക്കറിയാസ് മാർ അപ്രേം തിരുമേനി പ്രകാശനം ചെയ്യുന്നു.

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ നിലക്കൽ ഭദ്രാസനം
സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയം ആനിക്കുന്ന് പുഞ്ചവയൽ
റൂബി ജൂബിലി പെരുന്നാൾ
40 മത് പ്രതിഷ്ഠ പെരുന്നാൾ ജനുവരി 11 മുതൽ 19 വരെ

ദീപശിഖ പ്രയാണം :വിശുദ്ധ ദേവാലയ കൂദാശ | സെന്റ് ജോൺസ് ഓർത്തഡോക്സ് സുറിയാനി പള്ളി, ആനാരി
പരുമല പള്ളിയിൽ നിന്ന് ആരംഭിച്ചു വിവിധ പള്ളികൾ സന്ദർശിച്ച് ആനാരി പള്ളിയിൽ എത്തിച്ചേർന്നു .

പെരുന്നാൾ നിറവിൽ അടൂർ സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവക

12.01.2026
ഉള്ളന്നൂർ വലിയപള്ളി പ്രസിദ്ധീകരിച്ച ശതോത്തര രജത ജൂബിലി സുവനീർ, പരിശുദ്ധ കാതോലിക്ക ബാവയ്ക്ക് ഇടവക വികാരി, ഫാ. ഡോ. ഏബ്രഹാം കോശി കുന്നുംപുറത്ത് സമർപ്പിച്ചപ്പോൾ…!

Malankara Orthodox Syrian Church
Christa Sishya Ashram
Thadagam Coimbatore
90th year Anniversary
NAUATHI
February 05

St. Stephen’s Orthodox church Salalah
HARVEST FESTIVL
January 16

പത്തിച്ചിറ സെന്റ് ജോൺസ് ഓർത്തഡോകസ് വലിയ പള്ളിയുടെ 151-മത് പെരുന്നാളിന് ഇടവക വികാരി റവ. ഫാദർ കെ. എം. വർഗ്ഗീസ് കളീക്കൽ കൊടിയേറ്റുന്നു. സഹ വികാരി റവ. ഫാദർ സന്തോഷ് വി. ജോർജ് സമീപം


SMOC-Ghala Church Perunal Convention – Day 2:
Evening Prayer followed by a devotional address by our Chief Guest, Rev. Fr. Jerin John.

ഇടമൺ സെന്റ് മേരീസ് ഓർത്തഡോൿസ് സിറിയൻ ചർച്ചിൽ പെരുന്നാളും കൺവെൻഷനും ജനുവരി 17 മുതൽ 25 വരെ

തലവൂർ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ കൺവൻഷനും ഇടവക പെരുന്നാളും ജനുവരി 11 മുതൽ 15 വരെ
വാർത്ത : ഫാ. ജേക്കബ് കല്ലിച്ചേത്ത്, ബിജു മെഴുവേലി, ഷൈനി തോമസ്, ഗ്രിഗറി പി. റ്റി, ടോബിൻ തോമസ്