ആശാകിരണിൻ്റെ പുതിയ എംബ്ലം
ഡോ. യൂഹാനോൻ മാർ ഡിസ്കോറോസ് തിരുമേനി മത്തായി റമ്പാന് കൈമാറി പ്രകാശനം ചെയ്തപ്പോൾ.


കരുവാറ്റ മാർ യാക്കൂബ് ബുർദ്ദാന ഓർത്തഡോൿസ് വലിയ പള്ളിയിൽ സെന്റ് ജയിംസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ മഞ്ഞണിഞ്ഞ നിലാവ് 2025 ഡിസംബർ 28 നു വൈകുന്നേരം 5:30 നു പള്ളി അങ്കണത്തിൽ

യൽദോ പെരുന്നാളിനോടനുബന്ധിച്ച് കൊല്ലം മെത്രാസന യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ക്രിസ്തുമസ് ആശംസാകാർഡിന്റെ ഔദ്യോഗിക പ്രകാശന കർമ്മം അഭിവന്ദ്യ ഡോ.ജോസഫ് മാർ ദീവന്നാസിയോസ് മെത്രാപ്പോലീത്ത, കാർഡിന്റെ മുഖചിത്രമായ ഐക്കൺ തയ്യാറാക്കിയ കുമാരി കെസിയ എം സജിക്ക് നൽകി നിർവഹിക്കുന്നു. മെത്രാസന വൈസ് പ്രസിഡന്റ് ഫാ.മാത്യു പി ജോർജ്, ഡീക്കൻ സോണി സാമുവൽ, ജനറൽ സെക്രട്ടറി ലിജു തോമസ് എന്നിവർ സമീപം

ചുനക്കര മാർ ബസേലിയോസ് ഗ്രിഗോറിയോസ് ഓർത്തഡോൿസ് പള്ളിയിൽ പിറവി ‘2025 ക്രിസ്തുമസ് കലാ സന്ധ്യ ഡിസംബർ 26, വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.റവ ജേക്കബ് ജോൺ കോർ എപ്പിസ്കോപ്പ, കല്ലട ക്രിസ്തുമസ് സന്ദേശം നൽകും

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ
തുമ്പമൺ ഭദ്രാസനം
ഭദ്രാസന പ്രാർത്ഥനയോഗം സുവിശേഷ സംഘം

വർണ്ണോത്സവ് – ചിത്രരചന മത്സരഫലം
കുവൈറ്റ് സെൻറ് ഗ്രിഗോറിയോസ് മഹാ ഇടവക യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വർണ്ണോത്സവ് 2025- ചിത്രരചന മത്സരത്തിന്റെ വിജയികൾ.
സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി സംഘടിപ്പിച്ച പ്രസ്തുത മത്സരത്തിൽ എഴുപതോളം മത്സരാർത്ഥികൾ പങ്കെടുത്തു.

അമൃതം
ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കൊല്ലം ഭദ്രാസനം – തലവൂർ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ, ഭാഗ്യസ്മരണാർഹനായ സഖറിയാ മാർ അന്തോണിയോസ് തിരുമേനിയുടെ ഓർമ്മക്കായി നടത്തുന്ന ജീവകാരുണ്യ പ്രവർത്തനം.
‘അമൃതം’ പദ്ധതിയുടെ ഭാഗമായി അന്തമൺ സെന്റ് ജോർജ് സെഹിയോൻ ഓർത്തഡോക്സ് ഇടവക യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ പറന്തൽ ആശ്രയ ശിശുഭവനിൽ പൊതിച്ചോർ വിതരണം നടത്തപ്പെട്ടു.

സെൻ്റ് തോമസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം സെൻ്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൻ്റെ കത്തീഡ്രൽഡേ പ്രോഗ്രാമിൻ്റെ ഭാഗമായി ശ്രീ. തോമസ് മാത്യു രചനയും, ശ്രീ. സജിൻ എം. ഫിലിപ്പ് സംവിധാനവും ചെയ്യുന്ന ലഘു നാടകം “താരകം കണ്ട രാജാക്കൻമ്മാർ “ 2025 ഡിസംബർ 26ന് വൈകിട്ട് 4 മണി മുതൽ ബഹ്റൈൻ കേരളീയ സമാജത്തിൽ
വാർത്ത : ഷൈനി തോമസ്, ബിജു മെഴുവേലി, ഫാ. ജേക്കബ് കല്ലിച്ചേത്ത്