കോതമം​ഗലം പള്ളി തർക്കം: വാർത്തകൾ

കൊച്ചി∙ ഓർത്തഡോക്സ് സഭാ വൈദികനു കോതമംഗലം മാർത്തോമ്മ ചെറിയപള്ളിയിൽ ആരാധന അർപ്പിക്കാൻ സാഹചര്യം ഒരുക്കാൻ സിആർപിഎഫിന്റെ സഹായം തേടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ഹൈക്കോടതി വിധി നടപ്പാക്കുന്നതിന് സഹായം തേടി ഫാ. തോമസ് പോൾ റമ്പാനാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പൊലീസ് ശ്രമിച്ചിട്ടും പുരോഹിതനു പള്ളിയിൽ പ്രവേശിക്കാൻ സാധിക്കാത്ത പശ്ചാത്തലത്തിലാണു പുതിയ ഹർജി.

കോതമംഗലം മാർത്തോമ്മ ചെറിയപള്ളിയിൽ കോടതി വിധി നടപ്പാക്കാൻ ശ്രമിച്ചതിനെത്തുടർന്നുണ്ടായ സംഘർഷം തുടരുകയാണ്. കോടതി വിധിയുടെ പിൻബലത്തിൽ പള്ളിയിൽ കുർബാന അർപ്പിക്കാനെത്തിയ, തോമസ് പോൾ റമ്പാനെ യാക്കോബായ വിശ്വാസികൾ തടഞ്ഞതിനെ തുടർന്നായിരുന്നു സംഘർഷം. മടങ്ങിപ്പോകാൻ റമ്പാൻ തയാറാകാതിരിക്കുകയും യാക്കോബായ വിശ്വാസികൾ പള്ളിക്കുമുന്നിലെ പ്രതിഷേധം തുടരുകയും ചെയ്തതോടെയാണ് സംഘർഷ പശ്ചാത്തലം തുടരുന്നത്.

ഓർത്ത‍ഡോക്സ് സഭാ വികാരിക്കു സംരക്ഷണം നൽകണമെന്നും പ്രാർഥനയ്ക്ക് സൗകര്യം നൽകാനുള്ള മുൻസിഫ് ക���ടതി ഉത്തരവ് പാലിക്കണമെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. പള്ളിയിൽ കയറരുതെന്ന് ഓർത്തഡോക്സുകാരോടു പറഞ്ഞത് എന്തിനാണെന്നു ചോദിച്ച കോടതി, രാജ്യത്തെ നിയമങ്ങൾ അനുസരിച്ചുള്ള നടപടി വേണമെന്നും നിര്‍ദേശിച്ചിരുന്നു.

കൊച്ചി∙ കോതമംഗലം പള്ളിത്തര്‍ക്ക കേസില്‍ ഇടപെടേണ്ട സാഹചര്യം തല്‍ക്കാലമില്ലെന്നു ഹൈക്കോടതി. ക്രമസമാധാനപ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യേണ്ടതു പൊലീസാണെന്നും കോടതി വ്യക്തമാക്കി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും യാക്കോബായ സഭയ്ക്കും നോട്ടീസ് അയച്ചു. ഓർത്തഡോക്സ് സഭാ വൈദികനു കോതമംഗലം മാർത്തോമ്മ ചെറിയപള്ളിയിൽ ആരാധന അർപ്പിക്കാൻ സാഹചര്യം ഒരുക്കാൻ സിആർപിഎഫിന്റെ സഹായം തേടണമെന്ന് ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

ഹൈക്കോടതി വിധി നടപ്പാക്കുന്നതിന് സഹായം തേടി ഫാ. തോമസ് പോൾ റമ്പാനാണ് ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ ദിവസം പൊലീസ് ശ്രമിച്ചിട്ടും പുരോഹിതനു പള്ളിയിൽ പ്രവേശിക്കാൻ സാധിക്കാത്ത പശ്ചാത്തലത്തിലാണു പുതിയ ഹർജി.

കോതമംഗലം മാർത്തോമ്മ ചെറിയപള്ളിയിൽ കോടതി വിധി നടപ്പാക്കാൻ ശ്രമിച്ചതിനെത്തുടർന്നുണ്ടായ സംഘർഷം തുടരുകയാണ്. കോടതി വിധിയുടെ പിൻബലത്തിൽ പള്ളിയിൽ കുർബാന അർപ്പിക്കാനെത്തിയ, തോമസ് പോൾ റമ്പാനെ യാക്കോബായ വിശ്വാസികൾ തടഞ്ഞതിനെ തുടർന്നായിരുന്നു സംഘർഷം. മടങ്ങിപ്പോകാൻ റമ്പാൻ തയാറാകാതിരിക്കുകയും യാക്കോബായ വിശ്വാസികൾ പള്ളിക്കുമുന്നിലെ പ്രതിഷേധം തുടരുകയും ചെയ്തതോടെയാണ് സംഘർഷ പശ്ചാത്തലം തുടരുന്നത്.

ഓർത്ത‍ഡോക്സ് സഭാ വികാരിക്കു സംരക്ഷണം നൽകണമെന്നും പ്രാർഥനയ്ക്ക് സൗകര്യം നൽകാനുള്ള മുൻസിഫ് ക���ടതി ഉത്തരവ് പാലിക്കണമെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. പള്ളിയിൽ കയറരുതെന്ന് ഓർത്തഡോക്സുകാരോടു പറഞ്ഞത് എന്തിനാണെന്നു ചോദിച്ച കോടതി, രാജ്യത്തെ നിയമങ്ങൾ അനുസരിച്ചുള്ള നടപടി വേണമെന്നും നിര്‍ദേശിച്ചിരുന്നു.

കോതമംഗലം: കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ പ്രാർഥന നടത്താൻ എത്തിയ റമ്പാൻ തോമസ് പോളിനെ അറസ്റ്റ് ചെയ്തു നീക്കി. വ്യാഴാഴ്ച മുതൽ കോതമംഗലം പള്ളി അങ്കണത്തിൽ നിലയുറപ്പിച്ച റമ്പാനെ കലക്ടറുെട നിർദേശ പ്രകാരം 26 മണിക്കൂറിന് ശേഷമാണ് അറസ്റ്റ് ചെയ്തു നീക്കിയത്.

ആരോഗ്യനില മോശമായതിനെ തുടർന്നാണ് റമ്പാനെ അറസ്റ്റ് ചെയ്തു നീക്കിയതെന്ന് പൊലീസ് അറിയിച്ചു. എന്നാൽ, തനിക്ക് ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് റമ്പാൻ തോമസ് പോൾ മാധ്യമങ്ങളോട് പറഞ്ഞു. റമ്പാനെ കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

വ്യാഴാഴ്ചയാണ് ഹൈകോടതി വിധിയുടെ അടിസ്ഥാനത്തിൽ പ്രാർഥന നടത്താൻ എത്തിയ റമ്പാനെ യാക്കോബായ വിഭാഗക്കാർ തടഞ്ഞത്. യാക്കോബായ വിഭാഗക്കാരുടെ പ്രതിഷേധം കാരണം കോതമംഗലം പള്���ിക്കുള്ളിൽ പ്രവേശിക്കാൻ റമ്പാന് സാധിച്ചില്ല. ഇതേതുടർന്ന് റമ്പാൻ തോമസ് പോൾ വാഹനത്തിൽ തന്നെ രാത്രി കഴിച്ചു കൂട്ടി. ഇന്നു രാവിലെയും സുപ്രീംകോടതി നടപ്പാക്കാൻ സൗകര്യം ഒരുക്കണമെന്ന ആവശ്യത്തിൽ നിന്ന് പിന്മാറാൻ റമ്പാൻ തയാറായില്ല

കോതമം​ഗലം പള്ളി തർക്കം തോമസ് പോൾ റമ്പാൻ പ്രതികരിക്കുന്നു

കോതമം​ഗലം പള്ളി തർക്കം തോമസ് പോൾ റമ്പാൻ പ്രതികരിക്കുന്നു

Posted by Mathrubhumi on Friday, December 21, 2018

Related posts