മാവേലിക്കര ഭദ്രാസന യുവജനപ്രസ്ഥാനം കലാമേള സമാപിച്ചു

മാവേലിക്കര: ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജനപ്രസ്ഥാനം മാവേലിക്കര ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ യുവജന കലാമേള ‘ജ്വാല 2018’ നടന്നു. മാവേലിക്കര ഭദ്രാസനത്തിലെ വിവിധ ഇടവകളിൽ നിന്നായി മത്സരാർത്ഥികൾ പങ്കെടുത്തു. പുരാതന കലാരൂപങ്ങളുടെ മത്സരങ്ങളും ഉണ്ടായിരുന്നു.

സമാപന സമ്മേളനം മാവേലിക്കര ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭി. അലക്സിയോസ് മാർ യൗസേബിയോസ് തിരുമേനി ഉദ്‌ഘാടനം ചെയ്തു. ഫാ. ജേക്കബ് ജോൺ അധ്യക്ഷത വഹിച്ചു. ഭദ്രാസന സെക്രട്ടറി ഫാ. എബി ഫിലിപ്പ്, വൈസ് പ്രസിഡന്റ് ഫാ. ഗീവർഗീസ് കോശി, സഭാ മാനേജിങ് കമ്മിറ്റി അംഗം ഉമ്മൻ ജോൺ, ഭദ്രാസന കൗൺസിൽ അംഗം മാത്യു ജി. മനോജ്, ജനറൽ സെക്രട്ടറി ജോജി ജോൺ, ബിനു തോമസ്, അബിൻ ബേബി വള്ളികുന്നം, ബിതാ മേരി ബിജി, സൈജു ശാമുവേൽ ജോൺ, ട്രീഷ്‌മാ ടൈറ്റസ്, രജു തോമസ്, ജോബിൻ ജോണി തുടങ്ങിയവർ നേതൃത്വം നൽകി.
കലമത്സര വിജയികൾ
ഒന്നാം സ്ഥാനം: പത്തിച്ചിറ സെന്റ് ജോൺസ്
രണ്ടാം സ്ഥാനം: കറ്റാനം സെന്റ് സ്റ്റീഫൻസ്
മൂന്നാം സ്ഥാനം: കൂട്ടംപേരൂർ എംജിഎം

Related posts