കൺ മറഞ്ഞിട്ടും മായതെ മറയാതെ ദീപ്ത പ്രകാശമായി ദൈവ സ്നേഹിതൻ, അഭി.ഡോ. സക്കറിയ മാർ തെയോഫിലോസ് എഡ്യൂക്കേഷണൽ എൻഡോവ്മെന്റിനു തുടക്കമായി.പീരുമേട് :മാർ ബസേലിയോസ് ക്രിസ്ത്യൻ കോളേജ് ഓഫ് എഞ്ചിനീയറിംഗ് & ടെക്നോളജിയിലെ എം ജി ഒ സി എസ് എം പൂർവ്വ വിദ്യാർത്ഥി സംഘടന, പാവങ്ങളുടെ അപ്പോസ്തോലനും കാരുണ്യത്തിന്റെ നിര്ദ്ധരി യുമായ ഭാഗ്യ സ്മരണാർഹനായ ഡോ. സക്കറിയ മാർ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ നാമത്തിൽ ആരംഭിക്കുന്ന വിദ്യാഭ്യാസ സ്കോളർഷിപ് പദ്ധതിക്കു തുടക്കമായി. ഡോ സക്കറിയ മാർ തെയോഫിലോസ് എഡ്യൂക്കേഷണൽ എൻഡോവ്മെന്റിന്റെ ആദ്യ ഘട്ടമായി എംബസി സി ഇ ടി യിലെ സമർത്ഥരായ രണ്ടു വിദ്യാർത്ഥികൾക്ക് ഒരു വർഷത്തെ ഫീസിനുള്ള തുക കൈമാറിക്കൊണ്ട് ഡയറക്ടർ റോയ് വൈരമൺ പദ്ധതി ഉത്‌ഘാടനം നിർവഹിച്ചു.കോളേജ് പ്രിൻസിപ്പൽ ഡോ.പ്രദീപ് സി, ബർസാർ ശ്രീ എബ്രഹാം, ഫാ.ജോൺ ചിറത്തിലാട്ട്, എം ബി സി എം ജി ഒ സി എസ് എം അലുമ്‌നി അസോസിയേഷൻ പ്രസിഡന്റ് ഫാ. മഹേഷ് പോൾ, സെക്രട്ടറി നികിത് കെ സക്കറിയ, കോളേജ് സ്റ്റുഡന്റസ് അഡ്വൈസർ ഫാ. കുരുവിള പെരുമാൾ ചാക്കോ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
Related posts
-
നേട്ടം / പുരസ്കാരം / ഡോക്ടറേറ്റ്
അഞ്ചൽ സെന്റ് ജോർജ് ഓർത്തഡോക്സ് തീർത്ഥാടന വലിയ പള്ളിയുടെ ഇടവകാ അംഗമായ പനച്ചവിള റോബിൻ വില്ലയിൽ ഷൈമോൾ ഫിലിപ്പ്,സിവിൽ എഞ്ചിനീയറിംഗിൽഡോക്ടറേറ്റ് (പി.എച്ച്.ഡി.)... -
ഇടവക വാർത്തകൾ
സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി വടകരആരോഗ്യ സെമിനാർ ഒക്ടോബർ 18 ഞായറാഴ്ച കാരമൂട് സെന്റ് മേരീസ് സെഹിയോൻ ഓർത്തഡോക്സ് പള്ളിയുടെ ശതാബ്ദി... -
ആദ്ധ്യാത്മിക സംഘടന വാർത്തകൾ
നെടുമാവ് സെന്റ് പോൾസ് ഓർത്തഡോൿസ് ഇടവകയിലെ സൺഡേസ്കൂൾ അധ്യാപക, രക്ഷാകർത്തൃ, പൂർവ്വവിദ്യാർത്ഥി സംഗമവും ദേവാലയത്തിൽ വെച്ച് നടത്തപ്പെട്ടു.ചടങ്ങിന് വികാരി റവ. ഫാ....