ആദ്ധ്യാത്മിക സംഘടന വാർത്തകൾ

ഓർത്തഡോക്സ് യുവജനപ്രസ്ഥാനം ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടർച്ചയുണ്ടാവണം: രാഹുൽ ഗാന്ധി

കോട്ടയം: പൗരസ്ത്യ ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ ‘മൈൽസ് വിത്ത്ഔട്ട് മിസ്റ്റേക്ക്സ് ‘പദ്ധതിക്ക് തുടർച്ചയുണ്ടാവണമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.

യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടത്തിയ സന്ദേശ യാത്രയിൽ നിന്ന് ലഭിച്ച വിവരങ്ങളും നിർദ്ദേശങ്ങളും ഉൾപ്പെടുത്തി പ്രസ്ഥാനം പ്രസിഡന്റ് അഭി ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ റിപ്പോർട്ട് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ രാഹുൽ ഗാന്ധിക്ക് കൈമാറി.അഭി. ഡോ. യുഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്താ, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് ഫാ. ജെയിൻ സി. മാത്യു, ജനറൽ സെക്രട്ടറി ഫാ. വിജു ഏലിയാസ്, ട്രഷറർ രെഞ്ചു എം. ജോയ്, സന്ദേശയാത്ര കൺവീനർമാരായ അബി എബ്രഹാം കോശി, അനീഷ് ജേക്കബ് എന്നിവർ കൂടിക്കാഴ്ചയിൽ പരിശുദ്ധ ബാവയോടൊപ്പം ഉണ്ടായിരുന്നു.

അഖില മലങ്കര പ്രാർത്ഥനയോഗം കോട്ടയം സെൻട്രൽ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ഭക്ഷണത്തിന് മുൻപും ശേഷവുമുള്ള പ്രാർത്ഥനകൾ അടങ്ങുന്ന ടേബിൾ ടോപ്പ് കാർഡ് ദദ്രാസന ഭവനങ്ങൾക്ക് വിതരണം ചെയ്തു.

സെന്റ് മേരീസ്‌ ഓർത്തഡോക്സ് ഇടവക വള്ളംകുളം

വിവിധ ആദ്ധ്യാത്മിക സംഘടനകളുടെ പ്രവർത്തന ഉദ്ഘാടനം വരുന്ന ഞാറാഴ്ച,എം ജി ഒ വൈ എം യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ (20/7/2025) തിരുവല്ലയുടെ തഹസിൽദാറും, എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമായ ശ്രീ. ജോബിൻ കെ ജോർജ് ( ഓർത്തഡോൿസ്‌ ക്രൈസ്തവ യുവജന പ്രസ്ഥാനം മുൻ റീജിനൽ സെക്രട്ടറി, ചെങ്ങന്നൂർ ഭദ്രാസന മുൻ യുവജന പ്രസ്ഥാന സെക്രട്ടറി ) വിശുദ്ധ കുർബാനയ്ക്കു ശേഷം
നടത്തപെടുന്നു.

മാന്തളിർ സെൻ്റ് തോമസ് ഓർത്തഡോക്സ് സിറിയൻ ദേവാലയത്തിലെ സെൻ്റ് തോമസ് യുവജനപ്രസ്ഥാനത്തിൻ്റെ നേതൃത്വത്തിൽ
ലോക യുവജന നൈപുണ്യ ദിനത്തിന്റെയും, അന്താരാഷ്ട്ര ചെസ്സ് ദിനത്തിന്റെയും ഭാഗമായി സൺ‌ഡേ സ്കൂൾ കുട്ടികൾക്കും, യുവജന പ്രസ്ഥാന അംഗങ്ങൾക്കുമായ് “കളിയും ചിരിയും പിന്നെ ഇത്തിരി കാര്യവും” എന്ന പേരിൽ സ്ക‌ിൽ ഡിവെലപ്മെൻ്റ് ക്ലാസ്സ്. നടത്തുന്നു.

2025 ജൂലൈ 20 ഞായർ രാവിലെ 11:30 മണിക്ക് കുളനട സെൻ്റ് ജോർജ്ജ് ഓർത്തഡോക്സ് ചാപ്പലിൽ വെച്ച് നടത്തപ്പെടുന്ന ഈ പ്രോഗ്രാമിൽ ബിഗ് ബോസ്സ് താരവും, പ്രസംഗകനുമായ
ഡോ.അഡോണി റ്റി ജോൺ ക്ളാസ് നയിക്കും

നോർത്ത് സെൻട്രൽ സോൺ അഖില മലങ്കര പ്രാർത്ഥനാ യോഗം നേതൃത്വ സംഗമം ജൂലൈ 26 ന് 2 മണിക്ക് കോലഞ്ചേരിയിൽ

ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജനപ്രസ്ഥാനം
നിരണം ഭദ്രാസന വാർഷിക സമ്മേളനം.

EDIFYCARE 2025

ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജന പ്രസ്ഥാനം 2008 മുതൽ ആവിഷ്കരിച്ചിട്ടുള്ള വിദ്യാഭ്യാസ സഹായ പദ്ധതിയാണ് എഡിഫൈ കെയർ.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നു എന്നതിന്റെ പേരിൽ മാത്രം കഴിവുണ്ടായിട്ടും ഉന്നത വിദ്യാഭ്യാസത്തിൽ നിന്ന് പുറന്തള്ളപ്പെട്ടു പോകുന്ന നമ്മുടെ സഭാംഗങ്ങളായ കുട്ടികൾക്കു തുടർന്ന് പഠിക്കുവാനുള്ള സാഹചര്യം സൃഷ്ടിക്കുക എന്നുള്ളതാണ് ഇതിന്റെ ഉദ്ദേശ്യം.

2025-26 അധ്യയന വർഷത്തിലേക്ക് എംബിബിഎസ്/ എൻജിനീയറിങ്/ ബിഎസ്സി നഴ്സിങ് എൻട്രൻസിൽ മെറിറ്റ് മുഖേന ഉപരിപഠനത്തിനു യോഗ്യത നേടുന്ന അർഹതയുള്ള ഒരു വിദ്യാർത്ഥി/വിദ്യാർത്ഥിനിക്കാണ് സാമ്പത്തിക സഹായം നൽകുന്നത്. തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥിയുടെ ഉപരിപഠനത്തിനു വേണ്ട മുഴുവൻ ചെലവുകളും പ്രസ്ഥാനം വഹിക്കും. ഇതിനായി അപേക്ഷാ ഫോറം പൂരിപ്പിച്ച് ആവശ്യമായ ഡോക്യുമെന്റ്സ് ഉൾപ്പെടെ, ocymdubai@gmail.com എന്ന ഇമെയിലിലൂടെ 2025 ഓഗസ്റ്റ് 31ന് മുമ്പായി അയച്ച് തരേണ്ടതാണ്.

അപേക്ഷ ഫോമിനും കൂടുതൽ വിവരങ്ങൾക്കും: Whatsapp numbers: 0097150 782 0787, 0097156 783 2830.

ആത്മീയ സംഘടനകളുടെ സംയുക്ത യോഗം.

നിരണം വലിയപള്ളിയിലെ അദ്ധ്യാത്മിയ  സംഘടനകളുടെ  സംയുക്ത യോഗം 2025 ജൂലൈ  20 – ആം തിയതി ഞായറാഴ്ച വൈകിട്ട്  3.30 ന്  പള്ളിയിൽ വെച്ച് നടത്തുന്നതാണ്. റവ.ഫാ.പി.എ.ഫിലിപ്പ്
( മലങ്കര ഓർത്തഡോക്‌സ് സഭ മാനവ ശാക്തീകരണ വിഭാഗം ഡയറക്‌ടർ ) ക്ലാസ് നൽകുന്നതാണ്. ഇപ്രാവശ്യത്തെ ക്രമീകരണങ്ങൾക്ക് അതിഥേയത്വം വഹിക്കുന്നത് എം.ജി.എം. വളഞ്ഞവട്ടം പ്രാർത്ഥന യോഗം ആണ്.

ചെങ്ങന്നൂർ ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപോലീത്തയായിരുന്ന ഭാഗ്യസ്മരണാർഹനായ തോമസ് മാർ അത്താനാസിയോസ് തിരുമേനിയുടെ ഏഴാമത് ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച്മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ക്രൈസ്തവ വിദ്യാർത്ഥി പ്രസ്ഥാനം (MGOCSM) ചെങ്ങന്നൂർ ഭദ്രാസനത്തിന്റെ അഭിമുഖ്യത്തിൽ

മൂന്നാമത് അഖില മലങ്കര ക്വിസ് മത്സരം

2025 ഓഗസ്റ്റ്‌ മാസം 17 തീയതി ഞായറാഴ്ച

ഉച്ചയ്ക്ക 1:30 മുതൽ

ഓതറ സെന്റ ജോർജ് ദയറായിൽ വെച്ച് നടത്തപെടുന്നു.              

ഇരവിപേരൂർ സെന്റ്. മേരീസ് ആശുപത്രിയുടെ ഗവേർണിംഗ് ബോർഡ് യോഗം പരിശുദ്ധ കാതോലിക്കാ ബാവായുടെ അധ്യക്ഷതയിൽ ചേർന്നു.
നിരണം ഭദ്രാസനാധിപൻ അഭി. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, വൈദീക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗ്ഗീസ്‌ അമയിൽ, അൽമായ ട്രസ്റ്റി ശ്രീ. റോണി വർഗ്ഗീസ്‌, അസോസിയേഷൻ സെക്രെട്ടറി അഡ്വ. ബിജു ഉമ്മൻ, കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

ചെന്നിത്തല: ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം ചെന്നിത്തല ഡിസ്ട്രിക്ട് സമ്മേളനം സെന്റ് ജോർജ് വലിയ പള്ളിയിൽ ഓ.സി.വൈ.എം നിരണം ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ ബിബിൻ മാത്യു ഉദ്ഘാടനം ചെയ്തു. വികാരി ഫാ ജോൺ കെ വർഗീസ് അധ്യക്ഷത വഹിച്ചു. സഭാ മാനേജിങ് കമ്മിറ്റി അംഗം മത്തായി ടി വർഗീസ് സന്ദേശം നൽകി.ഭദ്രാസന ജനറൽ സെക്രട്ടറി റെനോജ് ഗീവർഗീസ്, ജോജി ജോർജ്, ചെറിയാൻ മണലേൽ, റോബിൻ വർഗീസ്, ജിജോ ഐസക് എന്നിവർ പ്രസംഗിച്ചു.
അടിക്കുറിപ്പ്: ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം ചെന്നിത്തല ഡിസ്ട്രിക്ട് സമ്മേളനം സെന്റ് ജോർജ് വലിയ പള്ളിയിൽ നിരണം ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ ബിബിൻ മാത്യു ഉദ്ഘാടനം ചെയ്യുന്നു. ചെറിയാൻ മണലേൽ, ജോജി ജോർജ്,ഫാ ജോൺ കെ വർഗീസ്,മത്തായി ടി വർഗീസ്,ജിജോ ഐസക്,റോബിൻ വർഗീസ്, ജോയൽ വർഗീസ്, അനൂപ് തോമസ് എന്നിവർ സമീപം

Women’s Empowerment Day

The MOMS unit of Cambridge St thomas parish invites all ladies and young women to a morning of inspiration, connection, and community on , July 19th.

Join us from 10 AM – 11 AM for a motivational session with Fr. Benjamin OIC (Bethany Ashram)

The very first e-magazine of St. Thomas Indian Orthodox Church Sunday School, Germany — officially released by our Bava Thirumeni, H.H. Baselios Marthoma Mathews III on March 30, 2025!

A beautiful collection of stories, art, reflections, and memories — all created with love by our children and mentors, with no external help.

Read the full magazine online now:

ജൂലൈ മാസം 24-ാം തീയതി ഉച്ചയ്ക്ക് 1:30 മുതൽ ഞാലിയാകുഴി മാർ ബസ്സേലിയോസ്‌ ദയറായിൽ വച്ച് കോട്ടയം മെത്രാസനത്തിലെ അധ്യാപക സംഘടനയായ “DIDASKALOS” – ന്റെ നേതൃത്വത്തിൽ അധ്യാപക സംഗമവും ലഹരി ഉപയോഗത്തിനെതിരെയുള്ള മാർഗ്ഗ നിർദ്ദേശ ക്ലാസ്സും സംഘടിപ്പിക്കുന്നു. ഈ കാലഘട്ടത്തിൽ അധ്യാപകർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ് കുട്ടികളുടെ ലഹരി ഉപയോഗം. ലഹരിയുടെ ഉപയോഗത്തെ തടയുവാനും അത് ഉപയോഗിക്കുന്ന കുഞ്ഞുങ്ങളെ അതിൽ നിന്നും പിന്തിരിപ്പിക്കുവാനും ലഹരി ഉപയോഗം കാണുമ്പോൾ അതിനെതിരെയുള്ളതായ പ്രതിവിധികൾ എങ്ങനെ ചെയ്യണം എന്നതുമായി ബന്ധപ്പെട്ട ഒരു ക്ലാസ്സ്‌ കോട്ടയം പോലീസ് സബ് ഇൻസ്‌പെക്ടർ മാത്യു പോൾ സാർ എടുക്കുന്നു. വ്യക്തിപരമായ പല അനുഭവങ്ങളിലൂടെ അദ്ധ്യാപകർക്ക് ഏറെ പ്രയോജനപ്രദം ആകുന്ന രീതിയിലാണ് സാർ ക്ലാസ്സ്‌ എടുക്കുക്കുന്നത്. ഈ ക്ലാസ്സിൽ നമ്മുടെ ഇടവക മെത്രാപ്പോലീത്ത അഭി. ഡോ.യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്തയുടേയും ഞാലിയാകുഴി ദയറാ സുപ്പീരിയർ മത്തായി റമ്പാച്ചന്റെയും വൈദീകരുടെയും സാന്നിദ്ധ്യം ഉണ്ടായിരിക്കുന്നതാണ്.
Fr.Thomas Cherian
Fr.Philip C Paul
Fr.Emil T Abraham

കോട്ടയം മെത്രാസന ശതോത്തര സുവർണ്ണ ജൂബിലി മെഡിക്കൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ മാനസികാരോഗ്യം എങ്ങനെ സംരക്ഷിക്കാം എന്ന വിഷയത്തെ കുറിച്ച് 19.07.2025 ശനിയാഴ്ച വൈകിട്ട് 3:30 ന് കോട്ടയം ഞാലിയാംകുഴി മാർ ബസ്സേലിയോസ്‌ ദയറയിൽ വച്ച് കോട്ടയം മെഡിക്കൽ കോളേജ് ക്ലിനിക്കൽ സൈക്കോളജിസ്ററ് ജോമോൻ കെ ജോർജ്ജ് ക്ലാസ്സ്‌ എടുക്കുന്നു.

ലയം 2025 അഖില മലങ്കര ഓൺലൈൻ ആരാധന സമൂഹഗാന മത്സരം. അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 23

മെറിറ്റ് അവാർഡ് – അനുമോദന സമ്മേളനം

ചെങ്ങന്നൂർ സെന്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ അദ്ധ്യയന വർഷം പൊതു പരീക്ഷകളിൽ വിജയികൾ ആയവരെ അനുമോദിക്കുന്നു.

TVS-ൽ TS മാത്യു മെമ്മോറിയൽ മെറിറ്റ് അവാർഡ്,
കടന്തോട്ടിൽ അഡ്വ. KC ജോൺ മെമ്മോറിയൽ മെറിറ്റ് അവാർഡ്,
യുവജന പ്രസ്ഥാനത്തിന്റെ പ്രോത്സാഹന സമ്മാനങ്ങൾ
എന്നിവ നല്കപ്പെടുന്നതാണ്.

Date & Time : ജൂലൈ 20 ഞായർ, വി. കുർബ്ബാനക്ക്‌ ശേഷം

ഇടവക വികാരി റവ. ഫാ. മത്തായി സഖറിയ(പ്രിൻസ്), സഹവികാരി റവ. ഫാ. ഡോ.റെന്നി തോമസ് എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകുന്നു.

മുഖ്യാതിഥി: ഡോ. റ്റിജു തോമസ് IRS

മലങ്കര ഓർത്തഡോൿസ്‌ സഭയുടെ അഹമ്മദാബാദ് ഭദ്രാസന ഉടമസ്ഥതയിൽ ഉള്ള ഇൻഡോർ പിതമ്പൂർ എം.ജി.എം സ്കൂളിന്റെയും, ഇൻഡോർ ഡിസ്ട്രിക്റ്റ് പോലീസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിനും റാലിയും നടത്തുകയുണ്ടായി.
എംജിഎം സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ഷീനാ ജോർജ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഇൻഡോർ ഹെഡ് ക്വാർട്ടർ DSP ശ്രീ. ഉമാകാന്ത് ചൗധരി ഉദ്ഘാടനം ചെയ്തു. ദേപാൽപുർ എസ്‌.എച്ച്‌.ഒ രൺജിത് ബഗേൽ, ബേറ്റ്മ എസ്‌.എച്ച്‌.ഒ മീന കർണാവത്, വൈസ് പ്രസിഡന്റ് ഫാ. ജോർജ് വർഗീസ്, സ്റ്റാഫ് അംഗങ്ങൾ, എന്നിവരുടെ നേതൃത്വത്തിൽ ഗ്രാമത്തിലൂടെ ലഹരി വിരുദ്ധ റാലിയും സംഘടിപ്പിച്ചു.

ചെങ്ങന്നൂർ ഭദ്രാസന യുവജന പ്രസ്ഥാനത്തിന്റ് 2025- 2028 ലെ ഭാരവാഹികൾ

വാർത്ത : ഷൈനി തോമസ്, ഫാ. ജേക്കബ് കല്ലിച്ചേത്ത്, ബിജു മെഴുവേലി, ജോമോൻ ജോർജ്, നിഷ ജോൺ

Related posts