നിര്യാതരായി

മെഴുവേലി മേമുറിയിൽ സ്കറിയ എബ്രഹാം (ബിജു ) നിര്യാതനായി. 19-07-2025 ശനിയാഴ്ച രാവിലെ 8മണിക്കു മ്യതദേഹം ഭവനത്തിൽ കൊണ്ടുവരുന്നതും 11am സമാപന ശുശ്രൂഷ ആരംഭിക്കുന്നതും തുടർന്ന്, മെഴുവേലി ഹോളി ഇന്നസെന്റസ് ദേവാലയത്തിൽ കൊണ്ടുവരുന്നതുമാണ്. ദേവാലയത്തിലെ ശുശ്രൂഷകൾക്ക് ശേഷം സംസ്‌ക്കാരം ഇടവക സെമിത്തേരിയിൽ നടത്തുന്നതായിരിക്കും.

കുന്നക്കുരുടി സെന്റ് ജോർജജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ ഇടവകാംഗം ഐരാപുരം കരയിൽ കുളവേലിൽ വീട്ടിൽ ശോശാമ്മ ചക്കോ( വയസ്സ്-87) നിര്യാതയായി.ശവസംസ്കാര ശുശ്രൂഷ വെള്ളിയാഴ്ച,18/7/2025)മൂന്നു മണിക്ക് ഭവനത്തിൽ ആരംഭിച്ച് തുടർന്ന് കത്തീഡ്രൽ സെമിത്തേരിയിൽ .

കല്ലൂപ്പാറ :ഐക്കരപ്പടി മഠത്തുംഭാഗം വടക്ക് മണിവള്ളിൽ എം.സി.ജോർജുകുട്ടി (കുഞ്ഞുകുഞ്ഞച്ചൻ -89) നിര്യാതനായി.സംസ്കാരം 19/07/2025 ശനിയാഴ്ച 1ന് ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം കല്ലൂപ്പാറ സെൻ്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ.

കോയമ്പത്തൂർ സെന്റ് മേരിസ് ഓർത്തഡോക്സ് കത്തീഡ്രൽ ഇടവകാംഗവും ട്രസ്റ്റിയും ആയിരിക്കുന്ന എ. പി. ജോസ് (65) നിര്യാതനായി.

ചെല്ലക്കാട് കുരികിലോടിയിൽ തോമസ് ജോൺ (60) നിര്യാതനായി. സംസ്കാരം 19.07.2025,ശനിയാഴ്ച 12 മണിക്ക് ചാത്തോങ്കര ശാലേം ഓർത്തഡോൿസ്‌ പള്ളിയിൽ.

അടുപ്പുട്ടി തെക്കേക്കര സൈമണിന്റെ ഭാര്യ അന്നമ്മ ( 78) നിര്യാതയായി.
സംസ്കാര ശുശ്രൂഷ ജൂലൈ 19, ശനിയാഴ്ച രാവിലെ 11 മണിക്ക് ഭവനത്തിൽ ആരംഭിച്ച് അടുപ്പുട്ടി സെന്റ് ജോർജ്ജ് ഓർത്തഡോൿസ്‌ ദേവാലയത്തിൽ സംസ്കാരം നടത്തുന്നതുമാണ്

ഇത്തിത്താനം: വടശ്ശേരി ചിറത്തലാട്ട് മലേപ്പറമ്പ് അലക്സ് സി.മാർക്കോസ് (76)നിര്യാതനായി. സംസ്കാരം നടത്തി.
ഭാര്യ: മുത്തൂർ പുതുശേരിൽ പുത്തൻവീട്ടിൽ പരേതയായ മറിയാമ്മ.പുത്തൻചന്ത സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ.

പരിശുദ്ധ സുന്നഹദോസ് ഓഫീസ് സെക്രട്ടറി ഫാ. പോൾ പി. തോമസിന്റെ മാതാവ് ഏലിയാമ്മ തോമസ് നിര്യാതയായി, സംസ്കാരം (19.07.2025) ഉച്ചകഴിഞ്ഞു 2 മണിക്ക് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം 3 മണിക്ക് ഞാലിയാകുഴി മാർ ഗ്രീഗോറിയോസ് ഓർത്തഡോൿസ്‌ പള്ളിയിൽ.

വകയാർ സെന്റ് മേരീസ്‌ ഓർത്തഡോൿസ്‌ ഇടവകാംഗം താവളത്തിൽ ടി.വി ജോർജിന്റെ ഭാര്യ അന്നമ്മ ജോർജ്(79) നിര്യാതയായി.
സംസ്കാരം 21. 07. 25 തിങ്കളാഴ്ച രാവിലെ 10. 30 ന് ഭവനത്തിൽ ആരംഭിച്ച് തുടർന്ന് പള്ളിയിലുമായി നടത്തപ്പെടുന്നു

വെസ്റ്റ് മങ്ങാട് കൊള്ളന്നൂർ ഉക്രൂ വൈദ്യർ മകൻ ജോൺസൺ K U ( ജോൺസൺ മാസ്റ്റർ ) (69) ഇന്നലെ (18/7/2025 ) നിര്യാതനായി

ശവസംസ്കാര ശുശ്രൂഷ ഇന്ന് (19-7-2025) 4.00 pm ന് മങ്ങാട് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് സുറിയാനി പള്ളി സെമിത്തേരിയിൽ വെച്ച് നടത്തപ്പെടുന്നതാണ്

ചുനക്കര മാർ ബസേലിയോസ്‌ ഗ്രിഗോറിയോസ് ഓർത്തുഡോക്സ് ഇടവകയിൽ പുളിവേലിൽ മീനത്തതിൽ കിഴക്കതിൽ എൻ. എം. വർഗ്ഗീസ് (കുഞ്ഞുകുട്ടി അപ്പച്ചൻ) നിര്യാതനായി. സംസ്കാരം പിന്നീട്.

First Death Anniversary of Fr.Dr.T.J.Joshua | St.Pauls Orthodox Church, Pallom, Kottayam | 2025 July 20 Sunday 7 AM

വാർത്ത : ബിജു മെഴുവേലി, ഷൈനി തോമസ്, ടോബിൻ തോമസ്

Related posts