മലങ്കര ഓർത്തോഡോക്‌സ് സുറിയാനി സഭയുടെ കൊട്ടാരക്കര – പുനലൂർ ഭദ്രാസനത്തിലെ വിശുദ്ധ ദൈവമാതാവിന്റെ നാമത്തിൽ സ്ഥാപിതമായ ഇടമൺ സെൻ്റ് മേരീസ് ഓർത്തോഡോക്‌സ് ഇടവകയുടെ പുനർനിർമ്മിച്ച ദേവാലയത്തിൻ്റെ വിശുദ്ധ മൂറോൻ കുദാശ കർമ്മം മലങ്കര സഭയുടെ പരമാദ്ധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തയും കിഴക്കിൻ്റെ കാതോലിക്കയും ആയ പരിശുദ്ധാ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് ത്യതീയൻ കാതോലിക്ക ബാവയുടെ മുഖ്യകാർമ്മികത്വത്തിലും ഇടവക മെത്രാപ്പോലിത്ത അഭി. ഡോ. യൂഹാനോൻ മാർ തേവോദോറോസ് മെത്രാപ്പോലീത്തയുടയും തിരുവനന്തപുരം ഭദ്രാസനാധിപൻ അഭി. ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലിത്തയുടയും കോട്ടയം ഭദ്രാസനാധിപൻ അഭി. ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് മെത്രാപ്പോലിത്തയുടയും സഹകാർമ്മികത്വത്തിലും 2025 മെയ് മാസം 22 മുതൽ 25 വരെ തീയതികളിൽ നടത്തപ്പെടുന്നു.
കിഴക്കൻ മലയോര മേഖലയിൽ മലങ്കര ഓർത്തോഡോക്‌സ് സുറിയാനി സഭയുടെ തലപ്പള്ളിയും 1953 ൽ സ്ഥാപിതമായതും പുരാതന ക്രൈസ്‌തവ സംസ്‌കാരത്തിൻ്റെ അനുഗ്രഹീത പാരമ്പര്യത്തിൽ അലംകൃതവും ദേശവാസികളുടെ അഭയസ്ഥാനവും നിരാലംബർക്ക് ആശ്രയവും അനേകം വിശ്വാസികളുടെ അനുഭവസാക്ഷ്യവുമായ ഇടമൺ സെൻ്റ് മേരീസ് ഓർത്തോഡോക്‌സ് ദേവാലയത്തിൻ്റെ വിശുദ്ധ കൂദാശ കർമ്മത്തിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാൻ ജാതിമത ഭേദമെന്യേ ഏവരെയും കർത്തൃനാമത്തിൽ സ്നേഹപൂർവ്വം സ്വാഗതം ചെയ്‌തുകൊള്ളുന്നു.
വിളംബര റാലി | ഭവനദാനം | കൽക്കുരിശ് കൂദാശ | വി. ദേവാലയ കൂദാശ | വി. മൂന്നിന്മേൽ കുർബാന | സ്വീകരണ ഘോഷയാത്ര | പൊതുസമ്മേളനം | കുടുംബസംഗമം
ശുശ്രൂക്ഷകളുടെ തത്സമയ സംപ്രേഷണം : Ivanios Live Broadcast | Rhythm Beats Media

Vicar Rev. Fr. Jacks Jacob and representatives of the St. George Indian Orthodox Church, Darwin was honoured to meet the Honourable High Commissioner of India during his visit to Darwin.

പുണ്യവാനായ കാട്ടുമങ്ങാട്ട് ഇളയ ബാവാ തിരുമേനിയുടെ ഓർമ്മപ്പെരുന്നാളിന് ഞായറാഴ്ച കൊടിയേറ്റം…

സെന്റ് മേരീസ് ഓർത്തഡോൿസ് പള്ളി, ഇടവങ്കാട്, ചെങ്ങന്നൂർ ഭദ്രാസനം

ഇടമൺ സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവക പള്ളിയുടെ കൂദാശകർമം ഇന്നും നാളെയും

നെച്ചൂർ സെന്റ് തോമസ് ഓർത്തഡോസ് പള്ളിടെ ഉമ്മിക്കുന്നു മാർ ഏലിയാ ഓർത്തഡോക്സ് ചാപ്പലിൽ മാർ എലിയ ദീർഘദർശിയുടെ ഓർമപ്പെരുന്നാൾ

പെരുവണ്ണാമുഴി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയുടെ കൂദാശ കർമ്മം നിർവഹിക്കപ്പെട്ടു

പരിശുദ്ധനായ പരുമല മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ നാമത്തിൽ ജോർജിയൻ തീർത്ഥാടന കേന്ദ്രമായ സെന്റ് ജോർജ് ഓർത്തഡോക്സ് കാതോലിക്കേറ്റ് സിംഹാസന ദേവാലയത്തിൽ വെള്ളിയാഴ്ചകളിൽ വിശുദ്ധ കുർബാന ആരംഭിച്ചതിന് ഇന്ന് 50 വർഷം പൂർത്തിയാകുന്നു.
പരുമല സെമിനാരിയുടെ മാനേജർ, ഫാ. എൽദോസ് ഏലിയാസ് നേതൃത്വത്തിൽ വിശുദ്ധ കുർബാനയും അതിനെ തുടർന്ന് പ.പരുമല തിരുമേനിയുടെ മധ്യസ്ഥതയിൽ അഭയപ്പെട്ടുകൊണ്ടുള്ള മധ്യസ്ഥ പ്രാർത്ഥനയും നടത്തപ്പെട്ടു.

നെടുമാവ് വലിയപളളിയുടെ ശതാബ്‌ദി പ്രൊജക്റ്റുകളിൽ ഒന്നായ ‘പോൾസിയൻ നെസ്റ്റ് ഭവന നിർമ്മാണ പദ്ധതിയുടെ പൂർത്തികരണവും കൂദാശാ കർമ്മവും 2025 മെയ് മാസം 24 ശനിയാഴ്ച്ച രാവിലെ 9 മണിക്ക് ഇടവക വികാരി ഫാ. കുര്യൻ സഖറിയ പെരിയോർമറ്റത്തിലും സഹ വികാരി ഫാ. Lenson Skaria നടുതോട്ടിലും ചേർന്ന് നിർവഹിക്കും.

28ാമത് പത്തനാപുരം സെന്റർ ഓർത്തഡോക്സ് കൺവെൻഷൻ –
പരിശുദ്ധ ദിദിമോസ് പ്രഥമൻ വലിയ ബാവയുടെ പതിനൊന്നാം ഓർമ്മപെരുന്നാളും.


സെന്റ. ബർസൗമാ ഓർത്തഡോൿസ് ചർച്ച് ആറ്റുവാ ചെങ്ങന്നൂർ ഭദ്രാസനം നവികരിച്ച ദേവാലയത്തിന്റെ വി. കൂദാശ
2025 മെയ് 30,31 തീയതികളിൽ നടത്തപ്പെടുന്നു

കോലഞ്ചേരി സെൻ്റ് പിറ്റേഴ്സ് & സെൻ്റ് പോൾസ് ഓർത്തഡോക്സ് പള്ളിയുടെ കീഴിലുള്ള വടയമ്പാടി കുടുബയൂണിറ്റ്
ഇന്ന് (23/05/25 ) വൈകിട്ട്
ഇട്ടിപൊട്ടക്കൽ ജോബി പോളിൻ്റെ ഭവനത്തിൽവച്ച് നടന്നു. ഇടവക വികാരി, ഫാ. കുര്യാക്കോസ് അലക്സ്, അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സഹവികാരി, ഫാ. ഗീവറുഗ്ഗീസ് അലക്സ്, മുഖ്യ സന്ദേശം നൽകി. ഇടവക പട്ടക്കാരൻ ജിത്തു മാത്യു ഐക്കരകുന്നത്ത് സന്നിഹിതനായിരുന്നു. ഇടവക ട്രസ്റ്റി പി യു ജോയി, സെക്രട്ടറി ജെയിംസ് മലയിൽ, പ്രാർദ്ധനായോഗം ഭദ്രാസന ജോ: സെക്രട്ടറി കുഞ്ഞുമ്മോൻ തോമസ്, മുൻ ട്രസ്റ്റി ജോർജ്.സി . കുരുവിള
ഇടവക മാനേജിംഗ്
കമ്മറ്റി അംഗം ബിജു കാവനാൽ, മെഡിക്കൽ മിഷൻ ബോർഡ് അംഗം ഗീവറുഗീസ് ഇട്ടിപൊട്ടയ്ക്കൽ, കുടുംബ യൂണിറ്റ് കോഡിനേറ്റർ
ദീപു ജോർജ് , യൂണിറ്റ് സെക്രട്ടറി
സുജ ജോബി തുടങ്ങിയവർ പങ്കെടുത്തു .

The coming together of generations, Gregorian Meet, a get together held by the Janakpuri Mar Gregorios Orthodox Church as part of its Golden Jubilee Celebration on 27th May 2025, Tuesday @Parumala Church, Kerala from 9 am onwards. Let us come together and join this day and make it memorable.
വാർത്ത : ഷൈനി തോമസ്, ബിജു മെഴുവേലി, ഫാ. ജേക്കബ് കല്ലിച്ചേത്ത്