ഇടവക വാർത്തകൾ

പുതുപ്പള്ളി പെരുന്നാളിന് കൊടിയേറി.
കോട്ടയം -പൗരസ്‌ത്യ ജോർജ്ജിയൻ തീർത്ഥാടന കേന്ദ്രമായ, മലങ്കര സഭയുടെ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ്‌ വലിയ പള്ളി പെരുന്നാളിന് കൊടിയേറി.

U.K ഭദ്രാസനത്തിലെ എഡിൻബർഗ് ദേവലയിൽ, ഇടവകയുടെ കാവൽപിതാവായ വി -യോഹന്നാൻ സ്ലീഹായുടെ ഓർമ്മ പെരുന്നാൾ ഈ വരുന്ന വെള്ളി, ശനി (മെയ്‌ 2, 3) ദിവസങ്ങളിൽ ഭക്തിയാദരവോട്‌ കൂടി നത്തപെടുന്നു.

ദ്വാരക സെന്റ് ജോർജ് ഓർത്തഡോൿസ് ദേവാലയത്തിലെ ഈ വർഷത്തെ വി.ഗീവർഗീസ് സഹദായുടെ പെരുന്നാളിന് ആരംഭമായി. വി.കുർബാനയ്ക്ക് ശേഷം ബഹു. ഫാ. സജി എബ്രഹാം (ഭദ്രാസന സെക്രട്ടറി) കൊടി ഉയർത്തി. ഇടവക വികാരി ഫാ. യാക്കോബ് ബേബി, ഫാ. അഫിലാഷ് ടി. ഐസക്ക് എന്നിവർ സമീപം.

Feast of St. George held at Thiruvottriyur St. Mary’s Orthodox Church

St. George Orthodox Chapel Makodia, Celebrates Feast of St. George

Makodia: St. George Orthodox Chapel, Makodia, commemorated the feast of its patron saint on April 22, 2025. The chief celebrant was Rev. Fr. Shaiju Philip, co- celebrated by Rev. Fr. Gemcy Eappen and Rev. Fr. Shijo Chacko. Perunnal was attended by the members from St. John’s Orthodox Church, Itarsi.

കിഴുമുറി സെന്റ് ജോർജ് ഓർത്തഡോക്സ്‌ വലിയ പള്ളി

ഇരതോട് വീയപുരം സെന്റ്.ജോർജ്ജ് ഓർത്തഡോക്സ്‌ പള്ളിയിൽ
വി.ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുനാൾ

കടമറ്റം പള്ളിയിൽ മേടം 24ാം തീയതി ഊട്ട് പെരുന്നാളിന് കൊടിയേറി.
കൊച്ചി:-നാനാ ജാതി മതസ്ഥരുടെ പ്രാർത്ഥനാ മന്ത്രങ്ങളാൽ കടമറ്റം സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ മോർ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാളായ മേടം 24-ാം തീയതി ഊട്ട് പെരുന്നാളിന് വികാരി റവ. ഫാ സണ്ണി വർഗീസിന്റെയും, സഹവികാരി റവ.ഫാ എൽദോ മത്തായിയുടെയും സാന്നിധ്യത്തിൽ റവ. ഫാ. ഒ.വി ഏലിയാസ് കൊടിയേറ്റി. മെയ്‌ 6,7 തീയതികളിൽ ആണ് പ്രധാന പെരുന്നാൾ. പെരുന്നാൾ ചടങ്ങുകൾക്ക് തിരുവല്ല മാർ അന്തോണിയോസ് ദയറ മാനേജർ അഡ്വ.റവ.ഫാ കുര്യാക്കോസ് വറുഗീസ് പ്രധാന കർമ്മികത്വം വഹിക്കും. പെരുന്നാൾ ക്രമീകരണങ്ങൾക്ക് ട്രസ്റ്റീമാരായ ശ്രീ ജോർജ്ജ് പി.എസ് പൂന്തേൽ, ശ്രീ പ്രസാദ് പി വർഗീസ് പുതുശ്ശേരിൽ, സെക്രട്ടറി ബേബി വി.റ്റി, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, പെരുന്നാൾ ജനറൽ കൺവീനർ സി.പി തങ്കച്ചൻ ചെട്ടിയാണിയിൽ എന്നിവർ നേതൃത്വം നൽകും.

4ന് പോയോടം പള്ളിയിൽ 6.30ന് പ്രഭാത നമസ്കാരം 7.15ന് വി. കുർബ്ബാന തുടർന്ന് വലിയ പള്ളിയിൽ 7.30ന് പ്രഭാത നമസ്കാരം 8.30ന് വി. കുർബ്ബാന. 5ന് കറുകപ്പിള്ളി കുരിശു പള്ളിയിൽ വൈകിട്ട് 6.30ന് സന്ധ്യാ നമസ്കാരം 7.15ന് പ്രസംഗം 7.45ന് നേർച്ച വിളമ്പ്.6ന് വലിയ പള്ളിയിൽ 7.00ന് പ്രഭാത നമസ്കാരം 7.30ന്

കോന്നി സെന്റ് ജോർജ് മഹാഇടവക പെരുന്നാളിന് കൊടിയേറി. 2025 ഏപ്രിൽ 27 മുതൽ മെയ് 7 വരെ

St. George Orthodox Chapel Makodia, Celebrates Feast of St. George

Makodia: St. George Orthodox Chapel, Makodia, commemorated the feast of its patron saint on April 22, 2025. The chief celebrant was Rev. Fr. Shaiju Philip, co- celebrated by Rev. Fr. Gemcy Eappen and Rev. Fr. Shijo Chacko. Perunnal was attended by the members from St. John’s Orthodox Church, Itarsi.
@mako

പെരിങ്ങനാട് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ്‌ പള്ളി, പെരുന്നാൾ

നല്ലില ബഥേൽ സെന്റ് ജോർജ് ഓർത്തഡോക്സ് സുറിയാനി തീർത്ഥാടന പള്ളിയിലെ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ കൊടിയേറി

നല്ലില വലിയപള്ളി പെരുന്നാൾ
വി.ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ
𝟮𝟬𝟮𝟱 ഏപ്രിൽ 𝟯𝟬, ബുധൻ
രാവിലെ 07.00ന്:
പ്രഭാത നമസ്കാരം
വിശുദ്ധ കുർബ്ബാന
വൈകിട്ട് 06.00ന് :
സന്ധ്യാനമസ്കാരം
അഭി.ഡോ.ഗീവർഗ്ഗീസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്താ
ഭക്തിനിർഭരമായപ്രദക്ഷിണം
ശ്ലൈഹീക വാഴ്‌വ്
നേർച്ച ഊട്ട്
താള മേള വിസ്‌മയം
ആകാശദീപ കാഴ്ച

കിഴക്കുപുറം പള്ളിപ്പെരുന്നാൾ

മൈലപ്രാ സെന്റ് ജോർജ്ജ് ഓർത്തഡോക്സ്‌ വലിയപള്ളി പെരുന്നാളിനോടനുബന്ധിച്ച് വല്യയന്തി കുരിശടിയിൽ വെച്ച് നടത്തപ്പെട്ട വചന ശുശ്രുഷയ്ക്ക് ഫാ. റോയി പി. തോമസ് നേതൃത്വം നൽകി.

അട്ടചാക്കൽ മാർ പീലക്സിനൊസ് ഓർത്തഡോക്സ്‌ വലിയപള്ളിയിൽ പരിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മപെരുന്നാൾ മെയ് മാസം 02,03,04തീയതികളിൽ കൊണ്ടാടുന്നു..
. മെയ്‌ 02(വെള്ളിയാഴ്ച) നു വായനശാല സെന്റ് ജോർജ്ജ് കുരിശടിയിൽ വൈകിട്ട് 6.00നു സന്ധ്യ നമസ്കാരവും, റവ. ഫാ. ജിബു സി ജോയി നയിക്കുന്ന വചന ശുശ്രുഷയും, തുടർന്ന് നേർച്ച വിളമ്പും

മെയ്‌ 03(ശനിയാഴ്ച )
രാവിലെ 9:00 മണിക്ക് കിഴക്കുപുറം വായനശാല സെന്റ് ജോർജ്ജ് കുരിശ്ടിയിൽ, യിലും തുടർന്ന് 9:30 നു തുണ്ടിൽമുക്ക് സെന്റ് ജോർജ് കുരിശ്ശടി യിലും ചെമ്പു പ്രതിഷ്ഠ നടക്കുന്നതും വൈകുന്നേരം 5 മണിക്ക് വായന ശാല സെന്റ് ജോർജ് കുരിശ്ശ ടിയിൽ നിന്നും ചെമ്പെടുപ്പ് പ്രദക്ഷിണവും തുടർന്ന് തുണ്ടിൽമുക്ക് സെന്റ് ജോർജ്ജ് കുരിശടിയിൽ വൈകിട്ട് 6:00 നു സന്ധ്യ നമസ്കാരവും, ,നേർച്ചവിളമ്പും,തുടർന്നു അട്ടച്ചാക്കൽ ഈസ്റ് ജംഗ്‌ഷൻ, വടക്കേക്കര പടി, ഗവണ്മെന്റ് LP സ്കൂൾ, അട്ട ച്ചാക്കൽ സെന്റ്റ്‌ ഗ്രീഗോറിയോസ് കുരിശുപ്പള്ളി,അട്ടച്ചാക്കൽ ജംഗ്ഷൻ വഴി അട്ടച്ചാക്കൽ മാർ പീലക്സീനോസ് ഓർത്തഡോക്സ് ദേവാലയത്തിലേക്ക് പ്രദക്ഷിണവും. ആശീർവാദവും.
മെയ്‌ 04(ഞായറാഴ്ച) രാവിലെ 6:45 നു പ്രഭാത നമസ്കാരവും തുടർന്നു വി.കുർബാനയും, പ്രദക്ഷിണവും,ആശീർവാദവും, പെരുന്നാൾ വെച്ചുട്ടും ഉണ്ടായിരികുന്നതാണ്…

വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപെരുന്നാൾ…
(യുകെ യൂറോപ് ആഫ്രിക്ക ഭദ്രാസനത്തിൽ)

വി. കോട്ടയം പളളിയിൽ വി.ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ
2025 മെയ് 4 മുതൽ മെയ് 10 വരെ

മുള്ളിക്കുളങ്ങര സെന്റ് ജോർജ്ജ് ഓർത്തഡോൿസ്‌ ചാപ്പൽ വി ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മപെരുന്നാൾ മെയ്‌ 1 ന്

വാകത്താനം പുത്തൻചന്ത സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാൾ മെയ് നാല് ,അഞ്ച് തീയതികളിൽ നടത്തപ്പെടുന്നു

സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച് പുതുപ്പള്ളി,
പുതുപ്പള്ളി പുണ്യാളന്റെ പെരുന്നാളിനോട് അനുബന്ധിച്ചുള്ള വെച്ചൂട്ടിനുള്ള മാങ്ങാ അരിയൽ മെയ് 1

വിശ്വാസപ്രഖ്യാപനറാലി
നിരണം സെന്റ് മേരീസ് ഇടവകയുടെ ആഭിമുഖ്യത്തിൽ പുതുഞായറാഴ്ചയിൽ തോമത്ത് കടവിൽ നിന്നു നിരണം പള്ളിയിലേക്ക് നടന്ന വിശ്വാസ പ്രഖ്യാപന റാലി വികാരി റവ.ഫാ.ഷിബു തോമസ് ആമ്പല്ലൂർ ഉദ്ഘാടനം ചെയ്തു . സഹവികാരി റവ.ഫാ.ജിതിൻ അലക്സ് മണപ്പുറത്ത്, റവ.ഫാ.ബിജോഷ് തോമസ്, ട്രസ്‌റ്റി ശ്രീ.മോഹൻ മട്ടയ്ക്കൽ, സെക്രട്ടറി ശ്രീ.തോമസ് ഫിലിപ്പ് വിഴലിൽ , മാനേജിംഗ് കമ്മറ്റി അംഗങ്ങൾ,ഇടവകയിലെ വിവിധ അദ്ധ്യാത്മിക സംഘടനകൾ ഇടവക ജനങ്ങളുടെയും സാന്നിധ്യം ഉണ്ടായിരുന്നു.


വാർത്ത : ബിജു മെഴുവേലി, ഷൈനി തോമസ്, മിനി ജോൺസൻ, നിഷ ജോൺ

Related posts

Leave a Comment