പുത്തൻകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ കൂടിവരുന്ന പിരളശ്ശേരി മാർ ബസേലിയോസ് യുവജനപ്രസ്ഥാനത്തിന്റെ കയ്യെഴുത്തു മാസിക
യുവദർശനം
പരിശുദ്ധ മോറാൻ മാർ ബസ്റ്റേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെയും, അഭിവന്ദ്യ ഡോ. മാത്യൂസ് മാർ തിമോത്തിയോസ് തിരുമേനിയുടെയും അധ്യക്ഷതയിൽ ചേർന്ന് പ്രകാശനം ചെയ്തു. ഇടവക വികാരി റവ.Fr.തോമസ് പി നൈനാൻ , സഹ വികാരി റവ.Fr.റിനോ കെ മാത്യു , പ്രസ്ഥാന
അംഗങ്ങളും , പ്രകാശനത്തിൽ പങ്കുചേർന്നു.

ഭീകരതയ്ക്കെതിരെ ഐക്യദാർഢ്യം
മേൽപാടം സെൻ്റ് കുറിയാക്കോസ് ഓർത്തഡോക്സ് യുവജനപ്രസ്ഥാനത്തിൻ്റെ ആഭിമുഖ്യത്തിൽ ഭീകരതയ്ക്കെതിരെ ഐക്യദാർഢ്യ സമ്മേളനവും തിരിതെളിയിച്ച് ഭീകരവിരുദ്ധ പ്രതിജ്ഞയും നടത്തി. വികാരി ഫാ. ഗീവർഗീസ് ശാമുവൽ അധ്യക്ഷതവഹിച്ചു. ഭദ്രാസന കൗൺസിൽ അംഗവും ഇടവക ട്രസ്റ്റിയുമായ തോമസ് മണലേൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഇടവക സെക്രട്ടറി തോമസ് പുഞ്ചോട്ടിൽ, യുവജനപ്രസ്ഥാനം സെക്രട്ടറി അജോഏബ്രഹാം, ജോഷ്വാ ജോസ്, ജോയൽ, ബൻസൺ വർഗീസ്, ജോജോ തുടങ്ങിയവർ പ്രസംഗിച്ചു

സൺഡേ സ്കൂൾ, MGOCSM കോൺഫറൻസ് നടത്തപെട്ടു.
മസ്കറ്റ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാഇടവകയിൽ സൺഡേ സ്കൂൾ, MGOCSM കുട്ടികളെ ഉൾപ്പെടുത്തി OASIS’25 GREGORIAN STUDENT MEET കോൺഫറൻസ് നടത്തപെട്ടു, MGOCSM കേന്ദ്ര ജനറൽ സെക്രട്ടറി റെവ. ഫാ.ഡോ.വിവേക് വർഗീസ്, റിച്ചു എലിൻ എബ്രഹാം എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി, 300 കുട്ടികൾ കോൺഫറൻസിൽ പങ്കെടുത്തു

അഖില മലങ്കര പ്രാർത്ഥനായോഗം വാർഷിക സമ്മേളനം ഏപ്രിൽ 30 ബുധനാഴ്ച 9 മണിക്ക് കുമളി കുങ്കിരിപെട്ടി സെന്റ് തോമസ് ഓർത്തഡോക്സ് കത്തിഡ്രലിൽ

പൗരസ്ത്യ ഓർത്തഡോൿസ് സിറിയൻ സൺഡേ സ്കൂൾ അസോസിയേഷൻ തേവലക്കര ഡിസ്ട്രിക്ട് വാർഷിക സമ്മേളനം കൊയ്നോണിയോ 2025 ഏപ്രിൽ 27 ന് ഉച്ചക്ക് 1:30 ന് മൈനാഗപ്പള്ളി സെന്റ് മേരീസ് ഓർത്തഡോൿസ് പള്ളിയിൽ നടന്നു.

വള്ളികുന്നം സെൻറ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിന്റെ 115 മത് സഹദാ പെരുന്നാളിന് മുന്നോടിയായി ഇടവക യുവജന പ്രസ്ഥാനം പെരുന്നാൾ വിളംബര ഘോഷയാത്ര സംഘടിപ്പിക്കുന്നു. ഭാരതത്തിൻറെ അപ്പോസ്തോലനും ഇന്ത്യയിൽ സഭ സ്ഥാപിച്ച വി. തോമാശ്ലീഹായുടെ നാമത്തിൽ സ്ഥാപിതമായ സെൻറ് തോമസ് കുരിശടിയിൽ നിന്നും ആരംഭിച്ച് തമ്പുരാനെ പെറ്റ കന്യകമറിയാമിൻ്റെ നാമത്തിൽ സ്ഥാപിതമായ സെൻ്റ് മേരിസ് കുരിശടി, പ്രഥമ പ്രഖ്യാപിത പരിശുദ്ധന്റെ നാമത്തിൽ സ്ഥാപിതമായ സെന്റ് ഗ്രിഗോറിയോസ് കുരിശടി, ദേശത്തിൻ്റെ കാവൽ പിതാവായ വിശുദ്ധ ഗീവർഗീസ് സഹദായുടെ സാന്നിധ്യമുള്ള സെൻറ് ജോർജ് കുരിശടി എന്നിവ സന്ദർശിച്ച പ്രാർത്ഥന നടത്തി 115 -)0 ഓർമ്മ പെരുന്നാളിൻ്റെ വിശുദ്ധിയിൽ പരിലസിക്കുന്ന സെന്റ് ജോർജ് ദേവാലയത്തിൽ സമാപിക്കുന്നു.
നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടുകൂടി നടത്തപ്പെടുന്ന വിളംബര ഘോഷയാത്ര

പഴകുളം മാർ ഗ്രിഗോറിയോസ് ചർച്ച്
ഒ വി ബി എസ് 2025 സമാപനസമ്മേളനം .ഡി വൈ എസ് പി സന്തോഷ് ഉദ്ഘാടനം നിർവ്വഹിച്ചു.

ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ ഞായറാഴ്ച (27- 04-2025) നടന്ന യൂണിറ്റ് മീറ്റിങ്ങിൽ ലോക പുസ്തക ദിനവുമായി ബന്ധപ്പെട്ട് “വായനയുടെ പ്രാധാന്യം: ചിന്തിക്കുക, ചോദിക്കുക, തിരിച്ചറിയുക ” എന്ന വിഷയത്തെ ആസ്പദമാക്കി ശ്രീമതി. റിനു മാത്യു ക്ലാസ്സ് നയിച്ചു.

ഗാനകോകിലം 2025
പുത്തൻകാവിൽ കൊച്ചുതിരുമേനിയുടെ പാവനസ്മരണാർത്ഥം, സെന്റ് ജോർജ് ഓർത്തഡോക്സ് അരമനപ്പള്ളി പറന്തേൽ,ഇടവക യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ അഖില മലങ്കര സംഗീത മത്സരം (27/04/2025) ഉച്ചക്ക്ശേഷം 2 മണിക്ക് നടത്തപ്പെട്ടു. ഇടവക മുൻ വികാരി ബഹു.വെരി.റവ.റ്റി.എം.എബ്രഹാം കോർ എപ്പിസ്കോപ്പാ, അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിന് ജിനു ജോസ് സ്വാഗതം അറിയിക്കുകയും ഇടവക പട്ടക്കാരൻ ഫാ.അജിൻ ജേക്കബ്, ഉദ്ഘാടനം ചെയ്യുകയും ചെയ്യ്തു.പ്രസ്ഥാനം മുൻ പ്രവർത്തകൻ രഞ്ജിത്ത് വർഗ്ഗീസ് പുത്തൻകാവിൽ കൊച്ചുതിരുമേനിയെ അനുസ്മരിച്ചു. ഇടവക സെക്രട്ടറി രാജു വർഗ്ഗീസ് ആശംസ അറിയിക്കുകയും വന്നുചേർന്ന ഏവർക്കും യൂണിറ്റ് സെക്രട്ടറി ടൈറ്റസ് വിൽസൺ നന്ദി അറിയിക്കുകയും
തുടർന്ന് മത്സരം നടത്തപ്പെടുകയും ചെയ്തു….

സൈന്റ്റ് പീറ്റേഴ്സ് യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ തൊടുപുഴ സ്മിത മെമ്മോറിയാൽ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ, അഹല്യ ഫൌണ്ടേഷൻ ഐ ഹോസ്പിറ്റലുമായി ചേർന്നു സൈന്റ്റ് പീറ്റേഴ്സ് ആൻഡ് സൈന്റ്റ് പോൾസ് ഓർത്തഡോൿസ് സുറിയാനി പള്ളിയിൽ വെച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് 2025 ഏപ്രിൽ 27 തിയതി രാവിലെ 10:30 മുതൽ 1 മണി വരെ നടത്തി.
വികാരി ഫാ. ഗീവർഗീസ് വള്ളിക്കാട്ടിൽ ക്യാമ്പ് ഉൽഘാടനം ചെയ്തു. യുവജന പ്രസ്ഥാനം സെക്രട്ടറി ജീസസ് മോസ്സസ് സ്വാഗതം പറഞ്ഞു ,സ്മിത ഹോസ്പിറ്റലിന്റെയും അഹല്യ ഐ ഹോസ്പിറ്റലിന്റെയും വിദഗ്ധ ഡോക്ടർമാരും ചടങ്ങിൽ പങ്കെടുത്തു.

സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി പെരിങ്ങനാട്
സെന്റ് ജോർജ് യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ
പെരിങ്ങനാട് വോളി ഫെസ്റ്റ് 2025 മെയ് 16, 17, തീയതികളിൽ നടത്തപ്പെടുന്നു

സെന്റ്. ജോർജ് ഓർത്തഡോക്സ് ചർച്ച് കുഴിമറ്റം,യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ലഹരി വിരുദ്ധ പോസ്റ്റർ രചന മത്സരത്തിൽ വിജയിച്ച കുട്ടികൾക്കുള്ള സമ്മാനം ഇന്ന് വി.കുർബ്ബാനയ്ക്ക് ശേഷം നൽകി.

New Delhi. St. Thomas Orthodox Church, Sarita Vihar, gathered in silence with candle lit in hands to condemn the attack on innocent civilans at Pahalgam, and also to express solidarity with the families who lost their loved ones. This gesture by our small parish was to send a strong message across to the perpetrators and the masterminds behind the dastardly and cowardly terror act, that they will never succeed in their devious plans to divide us in the name of Religion. A strong message about our wonderful constitution and its basic structure that also guarantees all Indians peaceful co-existence irrespective of our faith was also underscored. #OCYMSV

ലഹരി മുക്തമാകട്ടെ നമ്മുടെ തലമുറ എന്ന സന്ദേശം ഉയർത്തി കൊണ്ട് ചെങ്ങന്നൂർ ഭദ്രാസന യുവജനപ്രസ്ഥാനത്തിൻ്റെ നേതൃത്വത്തിലും അറത്തിൽ സെൻ്റ് ജോർജ് യുവജനപ്രസ്ഥാനത്തിൻ്റെ സഹകരണത്തിലും അറത്തിൽ സെൻ്റ് ജോർജ് മഹാ ഇടവകയിൽ വെച്ച് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
ഭദ്രാസന യുവജനപ്രസ്ഥാനം വൈസ് പ്രസിഡൻ്റ് ഫാ. തോമസ് വർഗീസ് കടവിൽ അധ്യക്ഷത വഹിച്ചു, മട്ടാഞ്ചേരി കൂനംകുരിശ് തീർത്ഥാടന ദേവാലയ മാനേജർ
വന്ദ്യ ബെഞ്ചമിൻ തോമസ് റമ്പാച്ചൻ സമ്മേളനം ഉദ്ഘാടനം ചെയ്തു,ഇടവക വികാരിയും പരുമല സെമിനാരി കൗൺസിൽ അംഗവുമായ, ഫാ. മാത്യു ഏബ്രഹാം കാരയ്ക്കൽ മുഖ്യ സന്ദേശം നൽകി,
പ്രശസ്ത സൈക്കാട്രിസ്റ്റ് *ഡോ ശ്രീരാഗ് അശോക്
ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി,
ഭദ്രാസന യുവജനപ്രസ്ഥാന സെക്രട്ടറി അബു എബ്രഹാം വീരപ്പള്ളിൽ, യുവജനപ്രസ്ഥാന കേന്ദ്ര അസംബ്ലി അംഗം റിനു തോമസ്,ഇടവക ട്രസ്റ്റി ശ്രീ പി പി ജോർജ്, സെക്രട്ടറി ശ്രീ ബെന്നി മാത്യു,യൂണിറ്റ് യുവജന പ്രസ്ഥാനം വൈസ് പ്രസിഡൻ്റ് ശ്രീ ബിബിൻ ബേബി,സെക്രടറി അക്സ സൂസൻ വിനോ എന്നിവർ പ്രസംഗിച്ചു,
ഭദ്രാസന കൗൺസിൽ അംഗം ശ്രീ എബി അറത്തിൽ, ഭദ്രാസന യുവജനപ്രസ്ഥാനം ഭാരവാഹികളായ അഖിൽ ജൊസഫ് മാത്യു,ശില്പ മെറിൻ ജേക്കബ്, മെറിൽ ഐപ്പ് ഷാജി, മിഥു സം മോഹൻ,ഗ്രിഗോറിയോസ് ജേക്കബ്,ബിൻസി മാത്യു,മുൻ കേന്ദ്ര കമ്മിറ്റി അംഗം റിജോഷ് ഫിലിപ്പ്,വിവിധ യൂണിറ്റുകളിൽ നിന്നുള്ള പ്രസ്ഥന പ്രവർത്തകർ എന്നിവർ സഹിന്നിതർ ആയിരുന്നു.

തുമ്പമൺ ഭദ്രാസനം സുവിശേഷ സംഘം ഭദ്രാസന വാർഷികം മെയ് 1 വ്യാഴം 9.30 am മൈലപ്ര മാർ കുറിയാക്കോസ് ആശ്രമത്തിൽ അഭിവന്ദ്യ ഡോ . എബ്രഹാം മാർ സെറാഫിo തിരുമനസ് ഉദ്ഘാടനം ചെയ്യും

പുത്തൻകാവിൽ കൊച്ചു തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ
യുവജനപ്രസ്ഥാനത്തിന്റെ സ്ഥാപകനും കാതോലിക്കേറ്റ് രത്നദീപവും ആയ പരിശുദ്ധ പുത്തൻകാവ് കൊച്ചുതിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ ബുധനൂർ സെന്റ് ഏലിയാസ് യുവജനപ്രസ്ഥാനം കൊണ്ടാടി
*ഇടവകയുടെ മുൻ വികാരി ജോൺ പോൾ കോർ- എപ്പിസ്ക്കോപ്പാ വി.കുർബാന അർപ്പിക്കുകയും വി.കുർബാന അനന്തരം പുത്തൻകാവിൽ കൊച്ചു തിരുമേനിയെ അനുസ്മരിച്ചുകെണ്ട് പ്രഭാക്ഷണം നടത്തൻ വന്ന മുൻ സഭാ മാനേജിംഗ് കമ്മിറ്റി അംഗം ശ്രീ.സുനിൽ പി ഉമ്മനെ ഇടവക വികാരി റവ.ഫാ. ജിയോ എം സോളമൻ, സ്വാഗതം ചെയ്യുകയും അദ്ദേഹം അനുസ്മരണ പ്രഭാഷണം നടത്തുകയും ചെയ്തു.
തുടർന്ന് ബുധനൂർ സെന്റ് ഏലിയാസ് യുവജനപ്രസ്ഥാനത്തിന്റെ പ്രഥമ പ്രസിഡന്റ് ആയിരുന്ന കൊച്ചാലുംമൂട്ടിൽ കെ.ഇ. ശമുവേൽ കോർ – എപ്പിസ്ക്കോപ്പയുടെ 32-ാം ചരമ വർഷികത്തോട് അനുബന്ധിച്ചു കബറിങ്കൽ ധൂപ അർപ്പണവും ,നേർച്ച വിളമ്പും നടത്തപ്പെടുകയും ചെയ്തു.

സമൂഹത്തിൽ നേരിടുന്ന ലഹരിക്കെതിരെ കണ്ണനാകുഴി സെന്റ് ജോർജ് ഓർത്തഡോക്സ് ക്രൈസ്തവ ദേവാലയത്തിൽ നിന്നും OVBS കുഞ്ഞുങ്ങളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ കല്ലുകുളം ജംഗ്ഷനിൽ ലഹരി വിരുദ്ധ ക്യാമ്പയിനും ബോധവത്കരണ റാലിയും നടത്തപ്പെട്ടു. ഇടവക വികാരി റവ. ഫാ. ജിജോ. കെ. ജോയി, ഒന്നാം വാർഡ് മെമ്പർ ശ്രീ.തൻസീർ കണ്ണനാകുഴി, രണ്ടാം വാർഡ് മെമ്പർ ശ്രീ.സുരേഷ് കോട്ടവിള, എന്നിവർ സന്നിഹിതരായിരുന്നു.
വാർത്ത : ബിജു മെഴുവേലി, ഷൈനി തോമസ്, ഫാ. ജേക്കബ് കല്ലിച്ചേത്ത്, ജോമോൻ ജോർജ്