Dr Jibi G Thanikal appointed as Scientist in the Ministry of Earth Science (IT Division ) Government of India,
Honouring by Rev Fr. T J Johnson at St. John’s Orthodox Church Mayur Vihar -1. Delhi Diocese.

ഹിമാചൽപ്രദേശിൽ നടന്ന ദേശീയ പവർലിഫ്റ്റിങ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി സ്വർണ മെഡലിന് അർഹരായ നമ്മുടെ ഇടവക അംഗങ്ങളായ ശ്രീ സോളമൻ തോമസിനും,ഭാര്യ ക്രിസ്റ്റിക്കും ഇന്ന് വി.കുർബാനയെ തുടർന്ന് ഇടവകയുടെ ഉപഹാരം വികാരി ഫാ.മോഹൻ ജോസഫ്, റവ.ഫാ.പി.സി.ജോൺസൺ എന്നിവർ ചേർന്ന് നൽകി,ട്രസ്റ്റീ വിനോയ് കുര്യൻ,സെക്രട്ടറി കുര്യൻ കെ.എബ്രഹാം എന്നിവർ ചേർന്ന് ഇരുവരെയും പൊന്നാട അണിയിച്ചു.

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ദേവാലയങ്ങളിൽ ഒന്നും ആഗോള ജോർജ്ജിയൻ തീർത്ഥാടന കേന്ദ്രവുമായ ചന്ദനപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി പെരുന്നാളിനോടനുബന്ധിച്ച് ഏർപ്പെടുത്തിയ ഓർഡർ ഓഫ് സെന്റ് ജോർജ്ജ് അവാർഡ് ചലച്ചിത്ര സംവിധായകൻ ബ്ലസിക്ക്.

സിവിൽ സർവീസ് പരീക്ഷയിൽ എൺപത്തി ഒന്നാം റാങ്കോടെ ഉന്നത വിജയം കരസ്ഥമാക്കിയ മഞ്ഞക്കാല മാർ ശെമവൂൻ ദെസ്തൂനി ഓർത്തഡോക്സ് ഇടവകയിൽ പ്ലാവിളയിൽ ജോജി മാത്യു ജോർജ്ജിന്റെയും ( റിട്ട.മർച്ചൻറ്നേവി ഉദ്യോഗസ്ഥൻ) അനി മാത്യുവിന്റെയും (കാനറ ബാങ്ക് ഉദ്യോഗസ്ഥ) മകൾ റീനു അന്ന മാത്യുവിനെ പരിശുദ്ധ കാതോലിക്കാ ബാവാ സന്ദർശിച്ച് പ്രാർത്ഥനാശംസകൾ അറിയിച്ചു.

കേരള സർവകലാശാല സെനറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട മാവേലിക്കര ഭദ്രാസനത്തിലെ കുന്നം സെന്റ് ജോർജ് ഇടവക അംഗം സിംജോ സാമുവൽ സഖറിയ. തിരുവനന്തപുരം ലൊയോള കോളേജ് ഓഫ് സോഷ്യൽ സയൻസസിലെ പൂർണ സമയ ഗവേഷക വിദ്യാർഥിയും കെ. എസ്. യു സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ്.

സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് വാകത്താനം
കോട്ടയം ഭദ്രാസനം,
മർത്തമറിയം വനിതാസമാജം വാകത്താനം ഗ്രൂപ്പിന്റെ ഓർഗനൈസർ ആയി ശ്രീമതി. വിനീതാ സന്തോഷ് നിയമിതയായി.

സിവിൽ സർവീസ് പരീക്ഷയിലെ വിജയതിളക്കം റീനു അന്ന മാത്യുവിന് ആദരവ്
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നേതൃത്വത്തിൽ ആരംഭിച്ചതും കേരളത്തിലെ ആദ്യ സിവിൽ സർവീസ് പരിശീലന കേന്ദ്രവുമായ IAS HUB സിവിൽ സർവീസ് അക്കാദമി, സിവിൽ സർവീസ് പരീക്ഷയിൽ 81 -ാം റാങ്ക് നേടിയ റീനു അന്ന മാത്യുവിനെ ആദരിച്ചത്. പരിശീലന കാലയളവിൽ അക്കാദമിയുടെ വിവിധ പഠന പദ്ധതികളിൽ പങ്കെടുത്ത റീനുവിന് അക്കാദമി അഡ്മിനിസ്ട്രേറ്റർ ഫാ. സജി മേക്കാട്ട്, ഡീക്കൻ. ടോം സി വർഗീസ് എന്നിവരാണ് അക്കാഡമിയിൽ വച്ച് ആദരവ് നൽകിയത്. പ. കാതോലിക്ക ബാവ തിരുമേനി റീനുവിന്റെ ഭവനത്തിൽ എത്തിയും, MGOCSM പ്രസിഡന്റ് ഡോ. എബ്രഹാം മാർ സെറാഫിം തിരുമേനി, ജനറൽ സെക്രട്ടറി ഫാ. വിവേക് വർഗീസ് എന്നിവർ കോട്ടയം സ്റ്റുഡന്റ് സെന്ററിൽ നടന്ന ഓറിയന്റേഷൻ ക്യാമ്പിൽ വച്ചും റീനുവിനെ ആദരിച്ചിരുന്നു.
വാർത്ത : ബിജു മെഴുവേലി, ഷൈനി തോമസ്