ഇടവക വാർത്തകൾ

Diocese of Asia Pacific establishes another Parish in Melbourne.

First Holy Qurbana of St. George Indian Orthodox Church, Melbourne.

Chief Celebrant – H. G Dr. Yuhanon Mar Diascoros, Asst. Metropolitan, Diocese of Asia Pacific.

The Parish caters for the faithful of Malankara Orthodox Syrian Church in the northern suburbs of Melbourne.

Priest In Charge – Fr. Jibin Sabu
Asia Pacific Diocese Dr. Yuhanon Mar Diascoros St. Mary’s Indian Orthodox Cathedral – Melbourne, Australia

Mar Gregorios Orthodox Church, Saugor Celebrates Feast of St. George Saugor : Mar Gregorios Orthodox Church Saugor commemorated the feast of St. George on the evening of April 22, 2025. The chief celebrant for the Perunal was Fr. Paul Mathew, former vicar of the parish. The arrangements for the Perunnal were meticulously coordinated by Fr. Sajin Thomas (vicar), Mr. Biju C. Thomas (Trustee ), Mr. Koshy George (Secretary) and other dedicated committee members.

കോട്ടൂർ സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ വി .ഗീവർഗീസ് സഹദായുടെ ഓർമ്മപെരുന്നാൾ മെയ്‌ 5,6 തീയതികളിൽ

സെൻ്റ് ജോർജ് ഓർത്തഡോക്സ് ചർച്ച്, അതിരുങ്കൽ

അതിരുങ്കൽപള്ളി പെരുന്നാളും
ശതാബ്ദി ആഘോഷ സമാപനവും

2025 ഏപ്രിൽ 25 മുതൽ മെയ്‌ 05 വരെ

ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ചു നടന്ന ഭക്തി നിർഭരമായ റാസ്സ

ചന്ദനപ്പള്ളി പെരുന്നാൾ കൊടിയേറ്റ്: എബ്രഹാം മാർ സെരാഫിo.

Feeling grateful to be part of OASIS ’25 – Student Conference with so many wonderful souls! @ St. Gregorios Orthodox Mahaedavka, Muscat. Heartfelt thanks to Rev. Fr. Jose chemmun, Rev. Fr. Liju Thomas all the officials, leaders and my dear students for their love and prayers!

ആറാട്ടുപുഴ സെന്റ്.മേരിസ് ഓർത്തഡോൿസ്‌ ഇടവകയിലെ വി. ഗീവർഗീസ് സഹദായുടെ പെരുന്നാളിനോടനുബന്ധിച്ച് ഇറക്കിയ പെരുന്നാൾ ലോഗോയുടെ പ്രകാശനം 27-04-2025 ഞായറാഴ്ച കുർബാനന്തരം ഇടവക വികാരി ഫാ. രാജൻ വർഗീസ് നിർവഹിച്ചു.

നെടുമ്പായിക്കുളം സെന്റ്. ജോർജ് ഓർത്തഡോക്സ് തീർത്ഥാടന ദേവാലയത്തിലെ
വി.ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ 2025 മെയ് 01 മുതൽ 07വരെ നടക്കും.

ഇന്ന് (27/04/25) വെരി. റവ. കെ. കെ. ഗീവർഗീസ് റമ്പാൻ വിശുദ്ധ കുർബാനയ്ക്ക് നേതൃത്വം നൽകി,
തുടർന്ന്
ഇടവക വികാരി ഫാ.മാത്യുസ്. റ്റി. ജോർജ് തലവൂർ, ട്രസ്റ്റി എം. ഡാനിയൽ കുട്ടി, സെക്രട്ടറി അലക്സാണ്ടർ തോമസ്, പബ്ലിസിറ്റി കൺവീനർമാരായ കോശി ജോർജ്, മനുപ് യോഹന്നാൻ, ബോണി ജോർജ്, മറ്റ് ഇടവക മാനേജിങ് കമ്മിറ്റി അംഗങ്ങൾ നൂറുകണക്കിന് വിശ്വാസികൾ എന്നിവരുടെ സാന്നിധ്യത്തിൽ
പെരുന്നാളിന് കൊടിയേറ്റി.

പരിശുദ്ധ ഗീവർഗീസ് സഹദായുടെ നാമധേയത്തിൽ മലങ്കര സഭയ്ക്ക് മെൽബണിൽ പുതിയ ദേവാലയം

ഓസ്ട്രേലിയ : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഏഷ്യ പസഫിക് ഭദ്രാസനത്തിൽ മെൽബൺ റീജിയണിൽ സെൻറ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ പ്രഥമ വിശുദ്ധ കുർബാന നടത്തപ്പെട്ടു.
പരിശുദ്ധ മോറാൻ മാർ ബസേലിയോസ് മാർത്തോമ മാത്യൂസ് ത്രിതീയൻ കാതോലിക്ക ബാവ തിരുമനസിന്റെ അനുഗ്രഹ ആശിർവാദങ്ങളോടുകൂടെ ഏഷ്യ പസഫിക് ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോക്ടർ യൂഹാനോൻ മാർ ദിയസ്കോറോസ്‌ മെത്രാപ്പോലീത്ത ആദ്യ വിശുദ്ധ കുർബാന അർപ്പിച്ച് അനുഗ്രഹിച്ചു.
വൈദിക ശ്രേഷ്ഠരും മെൽബൺ, ബെല്ലാരറ്റ്, ജീലോങ്ങ്, ബെൻഡിഗോ, ഷെപ്പാർട്ടൻ എന്നിവിടങ്ങളിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ നിന്നും ഉള്ള വിശ്വാസി സമൂഹം ആരാധനയിൽ പങ്കുചേർന്നു.
വിക്ടോറിയൻ നോർത്ത് മെട്രോപോളിറ്റൻ റീജിയൻ പാർലമെൻറ് അംഗം ഷീന വോട്ടും തോമസ് ടൗൺ പാർലമെൻറ് അംഗം ബ്രോൺവിൻ ഹാഫ് പെന്നിയും ഈ ചരിത്ര മുഹൂർത്തത്തിന്റെ ഭാഗം ആവുകയും ഓസ്ട്രേലിയൻ ഗവൺമെൻറിൻറെ ആശംസകൾ നേരുകയും തുടർന്നുള്ള എല്ലാ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു.
അതോടൊപ്പം ഏഷ്യ പസഫിക് ഭദ്രാസനത്തിലെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട കൗൺസിൽ അംഗങ്ങളെ ആദരിക്കുകയും അവർ ആശംസകൾ നേരുകയും ചെയ്തു.
400ൽ അധികം ആളുകൾ പങ്കെടുത്ത ഈ വിശുദ്ധ കുർബാന ഓർത്തഡോക്സ് സഭയുടെ ഓസ്ട്രേലിയൻ ചരിത്ര താളുകളിൽ ഇടം പിടിച്ചു.
50ൽ അധികം കുടുംബങ്ങളുമായി മെൽബണിന്റെ നോർത്ത് റീജിയൻ കേന്ദ്രമാക്കിയാണ് ഈ ദേവാലയം നിലവിൽ വന്നിരിക്കുന്നത്.
ആത്മീയവും ഭരണപരവും ആയ ഇടവകയുടെ നടത്തിപ്പിന് ഫാദർ ജിബിൻ സാബു നേതൃത്വം നൽകുന്നതും അതോടൊപ്പം ഇടവകയുടെ ഭരണക്രമീകരണങ്ങൾക്കായി അഞ്ചംഗ സമിതിയെ അഭിവന്ദ്യ ദിയസ്കോറോസ്‌ തിരുമേനി കൽപ്പനയിലൂടെ നിയോഗിച്ചു.

വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാളിന് പുത്തൻകാവ്‌ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ കൊടിയേറി.വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്ന കൊടിയേറ്റ് കർമ്മത്തിന് വികാരി ഫാ.തോമസ് പി നൈനാൻ,സഹ വികാരി ഫാ.റിനോ കെ മാത്യു എന്നിവർ ചേർന്ന് കൊടിയേറ്റ് കർമ്മം നിർവഹിച്ചു. ഇടവക ട്രസ്റ്റി ടൈറ്റസ് മാത്യു, സെക്രട്ടറി ബിജു അലക്സാണ്ടർ, കമ്മിറ്റി അംഗങ്ങൾ,ഇടവക ജനങ്ങൾ എന്നിവർ സംബന്ധിച്ചു. മെയ് 2,3 ദിവസങ്ങളിൽ പെരുന്നാൾ ആചരിക്കും…

പെരുന്നാൾ കൊടിയേറി
കൊട്ടാരക്കര പുനലൂർ ഭദ്രാസനത്തിലെ പടിഞ്ഞാറെ തെരുവ് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ പെരുന്നാളിന് തുടക്കമായി ജോൺസൺ മാത്യു പെരുന്നാളിന് കൊടികയറ്റി 27.04.2025 ഞായർ
. 6.30 am പ്രഭാത നമസ്കാരം
. 7.30 am വിശുദ്ധ കുർബാന
. 9.30 am പെരുന്നാൾ കൊടിയേറ്റ്
. വന്ദ്യ ജോൺസൺ മാത്യു കോറെപ്പിസ്കോപ്പാ
. 3.00 pm പെരുന്നാൾ വിളംബര കൊടിമര ഘോഷയാത്ര
. 6.00 pm സന്ധ്യാനമസ്കാരം

  1. 04.2025 തിങ്കൾ
    . 6.30 am പ്രഭാത നമസ്കാരം
    . 7.15 am വിശുദ്ധ കുർബാന
    . റവ. ഫാ. വൈ. എസ്. ഗീവർഗീസ്
    . 6.00 pm സന്ധ്യാനമസ്കാരം

29.04.2025 ചൊവ്വ
. 6.30 am പ്രഭാത നമസ്കാരം
. 7.15 am വിശുദ്ധ കുർബാന
. റവ. ഫാ. ബിജു സ്കറിയ
. 6.00 pm സന്ധ്യാനമസ്കാരം

30.04.2025 ബുധൻ
. 6.30 am പ്രഭാത നമസ്കാരം
. 7.15 am വിശുദ്ധ കുർബാന
. റവ. ഫാ. തോമസ് ജോൺ പണയിൽ
. 6.00 pm സന്ധ്യാനമസ്കാരം

01.05.2025 വ്യാഴം
. 6.30 am പ്രഭാത നമസ്കാരം
. 7.15 am വിശുദ്ധ കുർബാന
. റവ. ഫാ. ജോസഫ് ജോർജ്
. 6.00 pm സന്ധ്യാനമസ്കാരം
. 7.00 pm ഗാന ശുശ്രൂഷാ
. 7.30 pm പ്രബോധന ശുശ്രൂഷാ
. ശ്രീമതി.മിന്റാ മറിയം വർഗ്ഗിസ്

02.05.2025 വെള്ളി
. 6.30 am പ്രഭാത നമസ്കാരം
. 7.15 am വിശുദ്ധ കുർബാന
. റവ. ഫാ. റിബിൻ ബേബി
. 6.00 pm സന്ധ്യാനമസ്കാരം
. 7.00 pm ഗാന ശുശ്രൂഷാ
. 7.30 pm പ്രബോധന ശുശ്രൂഷാ
. റവ. ഫാ. എബിൻ റ്റി. മാത്യു

03.05.2025 ശനി
. 6.30 am പ്രഭാത നമസ്കാരം
. 7.15 am വിശുദ്ധ കുർബാന
. റവ. ഫാ. സി. ഡി. രാജൻ നല്ലിലാ
. 6.00 pm സന്ധ്യാനമസ്കാരം
. 7.00 pm ഗാന ശുശ്രൂഷാ
. 7.30 pm പ്രബോധന ശുശ്രൂഷാ
. റവ. ഫാ. സ്പെൻസർ കോശി

04.05.205 ഞായർ
. 6.30 am പ്രഭാത നമസ്കാരം
. 7.30 am വിശുദ്ധ മൂന്നിന്മേൽ കുർബാന
. വന്ദ്യ കെ. കെ. ഗീവർഗീസ് റമ്പാൻ
. റവ. ഫാ. തോമസ് മാത്യു
. റവ. ഫാ. മാത്യു ബേബി
. 6.00 pm സന്ധ്യാനമസ്കാരം
. 7.00 pm പെരുന്നാൾ പ്രദക്ഷിണം

05.05.2025 തിങ്കൾ

. 6.30 am പ്രഭാത നമസ്കാരം
. 7.30 am വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന
. നി.വ.ദി.ശ്രീ.ഡോ. തോമസ് മാർ അത്താനാസിയോസ്‌ മെത്രാപ്പോലിത്ത
. റവ. ഫാ. അനിൽ ജോൺ
. റവ. ഫാ. പി. തോമസ്
. 9.30 am പള്ളി പ്രദക്ഷിണം
. ആശിർവാദം
. നേർച്ച

നെല്ലിക്കുന്നം സെന്റ് ജോർജ്ജ് ഓർത്തഡോക്സ്‌ പള്ളിയിൽ വി ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ മെയ്‌ 4 മുതൽ 12 വരെ

പുത്തൂർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ്‌ വലിയപള്ളി പെരുന്നാൾ 2025 മെയ്‌ 4 മുതൽ 10 വരെ

പുലിയൂർ സെന്റെ മേരിസ് & സെന്റ് ജോർജ് ഓർത്തഡോക്സ് സുറിയാനി പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ 69 മത് ഓർമ്മ പെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട് വികാരി ഫാ. ജിജോ കെ. ജോയി കണ്ണാട്ടിന്റെ മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറ്റ് കർമ്മം നിർവ്വഹിക്കുന്നു. ട്രസ്റ്റി ശ്രീ തോമസ് വർഗീസ് സെക്രട്ടറി ശ്രീ മോനായി വർഗീസ്, ശ്രീ വി. വി. ജോൺ എന്നിവർ സമീപം…

നെടുമ്പാറ സെന്റ് ജോർജ്ജ് ഓർത്തഡോക്സ്‌ പള്ളിയിൽ ഞായറാഴ്ച വി കുർബാനക്ക് ശേഷം ഇടവക വികാരി ഫാ സിജോ കെ ശാമുവേൽ പെരുന്നാളിന് കൊടിയേറ്റി

പുനലൂർ നെല്ലിപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് (ബീ ബീ) ചാപ്പലിൽ വി ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളിന് ഞായറാഴ്ച വി. കുർബാനക്ക് ശേഷം വികാരി ഹബീബ് ജോസഫ് റമ്പാൻ കൊടിയേറ്റി.
ഏപ്രിൽ 30 (ബുധൻ) വൈകിട്ട് 6 മണിക്ക് സന്ധ്യാ നമസ്കാരം 7:30 ന് റാസ മുക്കടവ് കുരിശ്ശുംതൊട്ടിയിൽ നിന്നും തുടങ്ങി നെല്ലിപ്പള്ളി ജംഗ്ഷനിൽ കൂടി പള്ളിയിൽ എത്തിച്ചേരുന്നു. 9:30 ന് ആശിർവാദം മെയ്‌ 1 (വ്യാഴം ) രാവിലെ 6:30 ന് പ്രഭാത നമസ്കാരം തുടർന്ന് 7:30 ന് വി മൂന്നിന്മേൽ കുർബാന സുൽത്താൻ ബത്തേരി ഭദ്രാസനാധിപൻ അഭി ഡോ. ഗീവർഗീസ് മാർ ബർണബാസ് തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിൽ. 9:30 റാസ കുരിശ്ശുംതൊട്ടി വരെ. 10 മണിക്ക് ആശിർ വാദം നേർച്ച വിളമ്പ്.പെരുന്നാളിൽ പത്തനാപുരം മൗണ്ട് താബോർ ദയറായിലെ റമ്പാച്ചൻ മാരുടെയും വൈദീകരുടെയും മറ്റു സമീപ ഇടവകകളിലെ വികാരിമാരുടെയും സഹ കരണത്തിലും നടക്കുമെന്ന് വികാരി ഹബീബ് ജോസഫ് റമ്പാൻ അറിയിച്ചു.

സെന്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയപള്ളി പട്ടമല, കിഴക്കേത്തെരുവ്

വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളും കൺവെൻഷനും 2025 ഏപ്രിൽ 26 മുതൽ മെയ്‌ 7 വരെ

രാവിലെ 7 മണിക്ക് പ്രഭാത നമസ്‌കാരത്തെ തുടർന്ന് വിശുദ്ധ കുർബ്ബാന ഭദ്രാസനാധിപൻ അഭി. ഡോ. യൂഹാനോൻ മാർ തേവോദോറോസ് മെത്രാപ്പോലീത്ത പ്രധാന കാർമ്മികത്വം വഹിച്ചു നമ്മെ അനുഗ്രഹിച്ചത്.

തുടർന്ന് പെരുന്നാൾ കൊടിയും വഹിച്ചുകൊണ്ട് പള്ളിക്ക് ചുറ്റും ആഘോഷമായി പ്രദക്ഷിണം നടത്തി അഭിവന്യ തിരുമനസുകൊണ്ട് പള്ളിയുടെ സ്വർണ്ണകൊടിമരത്തിൽ കൊടിയേറ്റി.

സെമിത്തേരിയിൽ ധൂപ പ്രാർത്ഥനയും, സ്നേഹവിരുന്നും, കുടുംബസംഗമ ക്ലാസിനു കോട്ടയം മാർത്തോമ്മാ സെമിനാരിയിൽ നിന്ന് റവ. ഫാ. മോത്തി വർക്കി നേതൃത്വത്തിൽ ക്ലാസ്സ്‌ നയിച്ചു. ഉച്ചക്ക് വെച്ചൂട്ട് നടന്നു.

കിഴക്കിന്റെ പുതുപ്പള്ളി പെരുന്നാളിനും ദേശത്തെ ഉത്സവത്തിനു കൊടിയേറി..

ഒന്നാം കാതോലിക്ക ബാവയുടെ ഓർമ്മപ്പെരുന്നാളിന് കൊടിയേറി

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പ്രഥമ കാതോലിക്ക
പരി. ബസേലിയോസ് പൗലോസ് പ്രഥമൻ (മുറിമറ്റത്തിൽ) ബാവയുടെ 112-ാം മത് ഓർമ്മപ്പെരുന്നാളിന് പിതാവ് കബറടങ്ങിയിരിക്കുന്ന പാമ്പാക്കുട
സെൻ്റ് തോമസ് ഓർത്തഡോക്സ് ചെറിയപള്ളിയിൽ കൊടിയേറി. വി.കുർബാനക്കും കബറിങ്കലെ ധൂപപ്രാർത്ഥനക്കും ശേഷം വികാരി ഫാ.അബ്രാഹം പാലപ്പിള്ളിൽ കൊടിയേറ്റു നടത്തി.

സഭയുടെ പരമാദ്ധ്യക്ഷൻ പരി. ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയുടെ മുഖ്യകാർമ്മികത്വത്തിലും, ഇടുക്കി ഭദ്രാസനാധിപൻ സഖറിയാസ് മാർ സേവേറിയോസ്, സുൽത്താൻ ബത്തേരി ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ ബർണബാസ് എന്നീ മെത്രാപ്പോലീത്താമാരുടെ സഹകാർമ്മികത്വത്തിലുമാണ് ചടങ്ങുകൾ നടക്കുക.

വ്യാഴം രാവിലെ 7 ന് വി.കുർബാന കോലഞ്ചേരി പള്ളി വികാരി ഫാ.ജേക്കബ് കുര്യൻ. വെള്ളി രാവിലെ 7.30 ന് കുർബാന കണ്ടനാട് ഭദ്രാസന സെക്രട്ടറി ഫാ.ജോസ് തോമസ് പൂവത്തുങ്കൽ കാർമ്മികത്വം വഹിക്കും.

വൈകിട്ട് 5.30 മുതൽ തീർത്ഥാടകർക്ക് സ്വീകരണം. പിറവം മുളക്കുളം, ഓണക്കൂർ മേഖലയിൽ നിന്നുള്ള തീർത്ഥാടകർക്ക് കാക്കൂർ സെൻ്റ് തോമസ് കുരിശിങ്കലും, കോലഞ്ചേരി ,കടമറ്റം, പുത്തൻകുരിശ്, നീറാം മുഗൾ ,
കണ്യാട്ടുനിരപ്പ് മേഖലകളിൽ നിന്നുള്ള തീർത്ഥാടകർക്ക് പരുമല മാർ ഗ്രിഗോറിയോസ് ചാപ്പലിലും സ്വീകരണം നൽകും.ഡോ. സഖറിയാസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത കാർമികത്വം വഹിക്കും. ഡോ. ഗീവർഗീസ് മാർ ബർണബാസ് മെത്രാപ്പോലീത്ത അനുസ്മരണ പ്രഭാഷണം നടത്തും. കബറിങ്കൽ ധൂപപ്രാർത്ഥന, ശ്ലൈഹിക വാഴ്‌വ്, നേർച്ച സദ്യ എന്നിവയുണ്ടാകും.
ശനി രാവിലെ 8.30 ന് പരി. കാതോലിക്ക ബാവയുടെ പ്രധാന കാർമ്മികത്വത്തിൽ വി. മൂന്നിന്മേൽ കുർബാന. തുടർന്ന് വിദ്യാഭ്യാസ അവാർഡ് ദാനം, പ്രസംഗം, ധൂപപ്രാർത്ഥന, പ്രദക്ഷിണം, ആശിർവാദം, നേർച്ചസദ്യ . ഓർമ്മപ്പെരുന്നാളിനും തീർത്ഥാടക സ്വീകരണത്തിനും ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി ഫാ.അബ്രാഹം പാലപ്പിള്ളിൽ അറിയിച്ചു.

Meerut Mar Gregorios Orthodox Church Parish Day

തുമ്പമൺ ഭദ്രാസനത്തിലെ കല്ലേലി മാർ കുറിയാക്കോസ് പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ പെരുന്നാൾ ആചരിച്ചു. ബഹുമാന്യരായ ഫാ. സജി യോഹന്നാൻ, ഫാ. സിബി സെബാസ്റ്റ്യൻ, ഫാ. ജോബ് സാം മാത്യു എന്നിവർ ശുശ്രൂഷകൾക്ക് കാർമികത്വം വഹിച്ചു.

സെന്റ്.മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ ഹോസ് ഖാസ്, ന്യൂഡൽഹി, സെന്റ് ജോർജ് ചാപ്പൽ ആയനഗർ
വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാളിനോട് അനുബന്ധിച്ചുള്ള റാസാ

വാർത്ത : ഫാ. ഫിലിപ്പ് മാത്യു, ബിജു മെഴുവേലി, ഷൈനി തോമസ്, ബിജു എം. പണിക്കർ

Related posts

Leave a Comment