ഇടവക വാർത്തകൾ

Managing Committee – 2025
Malankara Orthodox Church – Doha Qatar

Rev. Fr. Litto Jacob, (Chief Celebrant for the 3 Days Lent) celebrated the Morning Holy Eucharist @ MOC Doha on 7th Feb 2025

മല്ലശ്ശേരി സെന്റ് മേരീസ്‌ ഓർത്തഡോൿസ്‌ ചർച്ച് 43 മത് വെട്ടൂർ ഓർത്തഡോൿസ്‌ കൺവൻഷൻ ഫെബ്രുവരി 13 മുതൽ 16 വരെ

തുമ്പമൺ നോർത്ത് സെന്റ് മേരിസ് കാദിസ്ത പള്ളി

ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ബഹു. പത്തനംതിട്ട എം.പി. ശ്രീ. ആന്റോ ആന്റണി ഉദ്ഘാടനം ചെയ്തു.. അഭി. ഡോ. ഗീവർഗീസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ച യോഗത്തിൽ വികാരി ഫാ. ജേക്കബ് കല്ലിച്ചേത്ത് സ്വാഗതം ആശംസിച്ചു.. പരി.ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതിയൻ കാതോലിക്കാ ബാവാ അനുഗ്രഹ സന്ദേശം നൽകി. ജനറൽ കൺവീനർ ശ്രീ. റ്റി.റ്റി. വർഗീസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു… ഭദ്രാസന സെക്രട്ടറി വെരി. റവ. ജോൺസൻ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പാ, ശതോത്തര രജത ജൂബിലി വർഷത്തിൽ വികാരിയായിരുന്ന ഫാ. റോയി എം. ഫിലിപ്പ്, ഇടവക വൈദികൻ വെരി. റവ.അഡ്വ. ഷാജി ജോർജ് കോർ എപ്പിസ്കോപ്പാ, സഭാ മാനേജിങ് കമ്മറ്റി അംഗം ഫാ. ജിജി സാമൂവൽ, സമീപ ഇടവകയായ ബഥേൽ മാർത്തോമ്മ പള്ളി വികാരി റവ.പി. ജെ. സാമൂവൽ, വാർഡ് മെമ്പർ ശ്രീമതി. റൂബി ജോൺ, ഇടവക സെക്രട്ടറി ശ്രീ. മോൻസി ജോർജ് എന്നിവർ പ്രസംഗിച്ചു…

ഇടവക പുതിയതായി നിർമ്മിച്ചു നൽകിയ ഭവനത്തിന്റെ താക്കോൽ ദാനം അഭി. തെയോഫിലോസ് തിരുമേനി നിർവഹിച്ചു.. യോഗത്തിൽ മുൻ വികാരിമാരെയും ഇടവക വൈദികരെയും സിസ്റ്ററിനെയും അഭി. തിരുമേനി ആദരിച്ചു…
ഇടവക സെക്രട്ടറി ശ്രീ. മോൻസി ജോർജ് യോഗത്തിന് കൃതജ്ഞത രേഖപെടുത്തി..

ഞാറക്കാട് സെന്റ്. ജോൺസ് ഓർത്തഡോൿസ്‌ സുറിയാനി പള്ളിയിൽ ശതാബ്‌ദി സ്മാരക മന്ദിരം ഗലീല സെന്റർ കൂദാശ അഭി. ഡോ. തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത നിർവഹിച്ചു. പെരുന്നാൾ ശുശ്രൂഷകൾക്ക് അഭി. ഡോ. യുഹാനോൻ മാർ ദിയസ്കൊറോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിച്ചു.

കൊച്ചാലും മൂട് ഓർത്തഡോൿസ്‌ സെന്റർ മൂന്ന് നോമ്പ് ആചരണവും ധ്യാന യോഗങ്ങളും

കൊല്ലം സെൻറ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ മാത്യുസ് മാര്‍ എപ്പിഫാനിയോസ് മെത്രാപ്പോലിത്തയുടെ പതിനാറാം ഓർമ്മപ്പെരുന്നാൾ സമാപനത്തോടനുബന്ധിച്ച് കബറിങ്കൽ നടന്ന ധൂപ പ്രാർത്ഥനക്ക് തിരുവനന്തപുരം ഭദ്രാസനാധിപൻ ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, മാത്യൂസ് മാർ ദേവോദോസ്യോസ് മെത്രാപ്പോലീത്ത, കൊല്ലം ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദീവന്നാസിയോസ് മെത്രാപ്പോലീത്ത, കൊട്ടാരക്കര-പുനലൂർ ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ തേവോദോറോസ് മെത്രാപ്പോലീത്ത എന്നിവർ നേതൃത്വം നൽകുന്നു

PARUMALA SEMINARY SUNDAY HOLY QURBANA | CHIEF CELEBRANT – FR. J. MATHUKUTTY | 2025 FEBRUARY 9, 8 AM

തേവലക്കര പളളിയിൽ കബർ അടങ്ങിയിരിക്കുന്ന. പരിശുദ്ധൻ ആയ മാർ ആബോ പിതാവിന്റെ ഓർമ്മ പെരുന്നാളിനോട് അനുബന്ധിച്ചു നടന്ന വിശുദ്ധ റാസയെ. ആലയിൽ ഇറക്കത്തു കളതട്ടിൽ കുരുത്തോലയിൽ തീർത്ത പരിശുദ്ധ മാർ അബോയുടെ രൂപം സ്ഥാപിച്ചു സ്വീകരിച്ച സഹോദരങ്ങകൾക്ക് നന്ദി.

സെന്റ് ജോൺസ് ഓർത്തഡോക്സ് സുറിയാനി പള്ളി, വടകര ഇടവക കൺവെൻഷൻ

St. Thomas Orthodox Cathedral Dubai

St. Gregorios Orthodox Church SharjahThe Nineveh Lent

*Delhi : Dwarka St . George Orthodox Church member’s visited Meerut St. Gregorios Orthodox Church

പുനരുദ്ധരിച്ച ദേവാലയ കൂദാശ

AD 52-ൽ മാർത്തോമ്മാ ശ്ലീഹായാൽ സ്ഥാപിതമായ ആർത്താറ്റ് സെന്റ് മേരീസ് ഓർത്തഡോക്‌സ് കത്തീഡ്രൽ

ഫെബ്രുവരി 12,13 ബുധൻ, വ്യാഴം ദിവസങ്ങളിൽ

സഭയുടെ പരമാദ്ധ്യക്ഷൻ മോറാൻ മാർ ബാസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുടെ മുഖ്യ കാർമികത്വത്തിലും അഭിവന്ദ്യ പിതാക്കന്മാരുടെ സഹകാർമികത്വത്തിലും

ഒരുക്കധ്യാനം ശുദ്ധീകരണ ശുശ്രൂഷ വി.മൂന്നിന്മേൽ കുർബ്ബാന പൊതുസമ്മേളനം ആദരിക്കൽ വാദ്യഘോഷം സ്നേഹവിരുന്ന് സംഗീതസന്ധ്യ

ചരിത്ര പ്രസിദ്ധമായ പുത്തൻകാവ്‌ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്സ് കത്തീഡ്രൽ വി.അന്ത്രയോസ്‌ ബാവായുടെ 333-ാം ശ്രാദ്ധപ്പെരുന്നാളും, 230-ാം പുത്തൻകാവ്
കൺവൻഷനും,ആറാം മാർത്തോമ അവാർഡ് പ്രഖ്യാപനവും 2025 ഫെബ്രുവരി 15 മുതല്‍ മാർച്ച്‌ 02 വരെ…

സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ വട്ടശ്ശേരിൽ മാർ ദിവന്നാസിയോസ് തിരുമേനിയുടെ 91 -മത് ഓർമ്മപ്പെരുന്നാൾ

മലങ്കര സഭാഭാസുരനും, സഭയുടെ പ്രഖ്യാപിത പരിശുദ്ധനുമായ വട്ടശ്ശേരിൽ മാർ ദിവന്നാസിയോസ് തിരുമേനിയുടെ 91 -മത് ഓർമ്മപ്പെരുന്നാളും, 17-മത് പദയാത്രയും ആരാവല്ലി മാർ ദിവന്നാസിയോസ് ചാപ്പലിലേക്ക് 2025 ഫെബ്രുവരി 15 മുതൽ 23 വരെ

വെണ്മണി സെന്റ് മേരീസ്‌ ഓർത്തഡോൿസ്‌ തീർത്ഥാടന ദേവാലയത്തിൽ ഇടവക ദിനവും ആദ്ധ്യാത്മീക സംഘടനാവാർഷികവും അഭി മാത്യൂസ് മാർ തേവോദോസിയോസ് മെത്രാപ്പോലിത്തയുടെ മുഖ്യ കാർമികത്വത്തിൽ ഫെബ്രുവരി 9 ഞായർ രാവിലെ 10:30 ന്

St. Mary’s Indian Orthodox Cathedral Bahrain

പരിശുദ്ധ മാർ ആബോയുടെ ഓർമ്മപ്പെരുന്നാൾ – St Marys Indian Orthodox Cathedral , Kingdom of Bahrain
മലങ്കര ഓർത്തഡോക്സ് സഭയുടെ കൊല്ലം ഭദ്രാസനത്തിലെ തേവലക്കര മർത്തമറിയം ഓർത്തഡോക്സ് സുറിയാനി പള്ളി & മാർ ആബോ തീർത്ഥാടന കേന്ദ്രത്തിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ മാർ ആബോ പിതാവിന്റെ ഓർമ്മപ്പെരുന്നാൾ St Marys Indian Orthodox Cathedral , Kingdom of Bahrain -നിൽ 2025 ഫെബ്രുവരി 8 ന് ശനിയാഴ്ച വൈകിട്ട് 6.30 ന് നമസ്കാരവും തുടർന്ന് വിശുദ്ധ കുർബാന, ധൂപപ്രാർത്ഥന, മാധ്യസ്ഥ പ്രാർത്ഥനയും,നേർച്ചയും നടത്തപ്പെട്ടു.ശുശ്രൂഷകൾക്ക് മട്ടാഞ്ചേരി കൂനംകുരിശ് പള്ളി മാനേജർ ബെഞ്ചമിൻ റമ്പാച്ചൻ,ഇടവക വികാരിമാർ കാർമ്മീകത്വം വഹിച്ചു.

മൂന്ന് നോമ്പാചരണം പരുമല സെമിനാരി

ഭാഗ്യസ്‌മരണാർഹനായ അഭി. ഡോ. ഗീവർഗ്ഗീസ് മാർ ഒസ്താത്തിയോസ് തിരുമേനിയുടെ 13 മത് ഓർമ്മപ്പെരുന്നാളിന് മാവേലിക്കര സെന്റ് പോൾസ് മിഷൻ സെന്ററിൽ അഭി. ഡോ. യൂഹാനോൻ മാർ തേവോദോറസ് മെത്രാപ്പോലീത്ത കൊടിയേറ്റി

Parish Day Celebration of Mayur Vihar Phase -3 St. James Orthodox Church Delhi, Vicar Fr. John K Samuel & Rev. Fr Shimon Cheenikkal, Asist. Vicar St. Mary’s Roman Catholic Church Mayur Vihar. Honored members completed 60 year’s.

ST. STEPHEN’S ORTHODOX SYRIAN CHURCH, DALLI RAJHARA CELEBRATES 65TH PARISH FEAST

Dalli Rajhara: The St. Stephen’s Orthodox Syrian Church, Dalli Rajhara, celebrated its 65th parish feast on February 8th and 9th, 2025.
The perunnal began on February 8, with the Perunnal Kodiyet, followed by evening prayer, devotional address by Rev. Fr. Stegin John Mathew, Rassa, and Benediction. On February 9, the perunnal celebrations began with Holy Qurbana (Con-celebration) led by Chief Celebrants Rev. Fr. Jacob Thomas, Rev. Fr. Joel Mathew, and Rev. Fr. Stegin John Mathew. This was followed by Intercessory prayer, Rassa, Benediction, and Nercha.
The perunnal featured First Fruit Auction (Harvest Festival) and a love feast. Under the leadership of Vicar Rev. Fr. Jacob Thomas, the parishioners along with members from MGO Cathedral, Bhilai, and various sister churches actively took part in the occasion.

കോത്തല ശ്രീ സൂര്യനാരായണപുരം ക്ഷേത്രത്തിൽ ബ്രഹ്മശ്രീ സൂര്യനാരായണ ദീക്ഷിതരുടെ ജന്മദിന ശതോത്തര രജത ജൂബിലി സമാപന സമ്മേളനത്തിൽ കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് മുഖ്യാതിഥിയായി പങ്കെടുത്തു.

വിശുദ്ധ മൂന്ന് നോമ്പ് പ്രധാന പെരുന്നാൾ ആയി കൊണ്ടാടുന്ന ഏക ദേവാലയം
കണ്ടനാട് ഭദ്രാസനത്തിലെ നെച്ചൂർ പള്ളി
(A.D. 1454)

വിശുദ്ധ മൂന്ന് നോമ്പും, മാർ യൗനാ നിബിയുടെ ഓർമ്മയും പ്രധാന
പെരുന്നാൾ ആയി കൊണ്ടാടുന്ന മലങ്കര സഭയിലെ തന്നെ ഏക ദേവാലയമാണ് പുരാതനമായ നെച്ചൂർ സെ. തോമസ് ഓർത്തഡോക്സ് സുറിയാനി പള്ളി. എറണാകുളം ജില്ലയിൽ പിറവത്തിനടുത്ത് മൂവാറ്റുപുഴയാറിൻ്റെ സമീപത്തായി സ്ഥിതി ചെയ്യുന്നു. A.D 1454 ൽ മാർത്തോമാ ശ്ലീഹായുടെ നാമത്തിൽ സ്ഥാപിതമായി. ആറ് നൂറ്റാണ്ടുകളിൽ അധികമായി വിശുദ്ധ മൂന്ന് നോമ്പ് ആണ് നെച്ചൂർ പള്ളിയിൽ പ്രധാന പെരുന്നാൾ ആയി കൊണ്ടാടുന്നത്. നൂറ്റാണ്ടുകൾക്ക് മുൻപ് ദേശത്ത് വസൂരി ബാധ ഉണ്ടായപ്പോൾ ആരംഭിച്ചതാണ് മൂന്ന് നോമ്പിൽ ദേശം ചുറ്റിയുള്ള പ്രദക്ഷിണവും കറി നേർച്ചയും. നോമ്പിൻ്റെ മൂന്നാം ദിനം വിശുദ്ധ കുർബാന അർപ്പിക്കപ്പെടുന്ന പതിവും ഇവിടെ ഉണ്ട്. മാറാവ്യാധികൾക്ക് ഔഷധമായി ഇന്നാട്ടുകാർ കരുതുന്ന കറി നേർച്ച പെരുന്നാളിൻ്റെ പ്രധാന നേർച്ചയാണ്. പഴയ നിയമ പ്രവാചകന്മാരുടെ ഓർമ്മ പെരുന്നാൾ ആയി അനുഷ്ഠിക്കുന്ന ദേവാലയങ്ങൾ ലോകത്തിൽ തന്നെ ചുരുക്കമാണ്.

വാർത്ത : സുനിൽ. കെ. ബേബി, ജിജി ജോൺ, ഷൈനി തോമസ്, ബിജു മെഴുവേലി, ഫാ. ജേക്കബ് കല്ലിച്ചേത്ത്, ഡിജു ജോൺ

Related posts