ഇടവക വാർത്തകൾ

ദോഹ മലങ്കര ഓർത്തഡോക്സ് ഇടവകയിൽ “വി. മൂന്നു നോമ്പ് ആചരണവും വചന ശുശ്രൂഷയും” 2025 ഫെബ്രുവരി 9 മുതൽ 12 വരെ

ബഹ്‌റൈൻ സെൻറ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തിഡ്രലിലെ “മൂന്നു നോമ്പ് ആചരണവും വാർഷിക ധ്യാനവും 2025 ഫെബ്രുവരി 9 മുതൽ 12 വരെയുള്ള ദിവസങ്ങളിൽ, മട്ടാഞ്ചേരി കൂനൻ കുരിശുപള്ളി മാനേജർ വെരി റവ. ബഞ്ചമിൻ തോമസ് റമ്പാച്ചന്റെ നേത്യത്വത്തിൽ നടത്തപ്പെടുന്നതാണ്.

മൂന്ന്‌ നോമ്പ്‌ കൺവൻഷൻ ഫെബ്രുവരി 09 മുതൽ 11 വരെ

കുവൈറ്റ്‌: സെന്റ്‌. ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാ ഇടവകയിലെ ആത്മീയ-ജീവകാരുണ്യ പ്രസ്ഥാനമായ മാർ ഗ്രീഗോറിയോസ്‌ മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ വിശുദ്ധ മൂന്ന്‌ നോമ്പിനോടനുബന്ധിച്ച്‌ കൺവൻഷൻ നടത്തപ്പെടുന്നു.

മെറ്റനോയിയ എന്ന പേരിൽ 2025 ഫെബ്രുവരി 9 മുതൽ 11 വരെ നടത്തപ്പെടുന്ന വചനശുശ്രൂഷകൾക്ക്‌ മലങ്കരസഭയുടെ അടൂർ-കടമ്പനാട്‌ ഭദ്രാസനത്തിലെ പറക്കോട്‌ സെന്റ്‌. പീറ്റേഴ്സ്‌ & സെന്റ്‌. പോൾസ്‌ ഓർത്തോഡോക്സ്‌ വലിയപള്ളിയുടെ വികാരിയും, അടൂർ തപോവൻ പബ്ളിക്‌ സ്കൂൾ വൈസ്‌ പ്രിൻസിപ്പാളും, അനുഗൃഹീത സുവിശേഷ പ്രസംഗകനുമായ റവ. ഫാ. ജെറിൻ ജോൺ നേതൃത്വം നൽകും.

പിരളശ്ശേരി സെന്റ് ജോർജ് ഓർത്തഡോക്സ് കാതോലിക്കേറ്റ് സിംഹാസന പള്ളി

ജോർജിയൻ തീർത്ഥാടന കേന്ദ്ര പ്രഖ്യാപനത്തോടനുബന്ധിച്ചുള്ള ഘോഷയാത്ര പൊതുസമ്മേളനം

ARAVALI PERUNAL- 2025

മെഴുവേലി ഹോളി ഇന്നസെന്റ് വലിയപള്ളി

വോക്കിങ് സെന്റ് സ്റ്റീഫൻസ് പള്ളി

Indian ( Malankara) Orthodox Church Malta Representative Meets President of Republic
Fr. Sony Issac Thomas, representing the Indian Orthodox Church in Malta, attended an ecumenical group meeting with the President of the Republic on January 31, 2025, at San Anton Palace, Attard.

This significant gathering underscores the Indian Orthodox Church’s commitment to interfaith dialogue and cooperation. As a representative of the Indian Orthodox Church in Malta, Fr. Sony Issac Thomas engaged with other ecumenical leaders and the President to discuss matters of mutual interest and promote unity among diverse faith communities.

The meeting is a testament to the Indian Orthodox Church’s active participation in ecumenical endeavors and its dedication to fostering harmony and understanding among different religious groups.

കരുവാറ്റ മേരിസ് ഓർത്തഡോക്സ് വിശുദ്ധ മർത്തമറിയം തീർത്ഥാടന കേന്ദ്ര ദേവാലയത്തിലെ 107 മത് പെരുന്നാൾ .

മണ്ണത്തൂർ വലിയപള്ളിയുടെ പുതിയ ഭരണസമിതി ഇന്ന് ചുമതലയേറ്റു.

𝐒𝐓. 𝐆𝐄𝐎𝐑𝐆𝐄 𝐎𝐑𝐓𝐇𝐎𝐃𝐎𝐗 𝐂𝐀𝐓𝐇𝐄𝐃𝐑𝐀𝐋, 𝐍𝐀𝐆𝐏𝐔𝐑 𝐂𝐄𝐋𝐄𝐁𝐑𝐀𝐓𝐄𝐒 𝐄𝐋𝐃𝐄𝐑’𝐒 𝐃𝐀𝐘
Nagpur : The St George Orthodox Cathedral, Nagpur, celebrated elder’s day on Mayaltho Perunal by honoring the senior most members of the church. The Sunday School students felicitated the elderly members. The celebration was attended by distinguished guests, including Rev. Fr. John Thomas Alummootil (Vicar, St. Mary’s Orthodox Church, Jackson Heights and Former General Secretary, MGOCSM), Rev. Fr. Ninan Thomas (NCCI) Rev. Fr. Yohannan John (STOTS, Nagpur) and Rev. Fr. Mathews Alex Brince (OTS, Kottayam). Mr. Jacob Varghese delivered a felicitation speech, while Fr. Joji Rajan presided over the program.

തേവലക്കര പരിശുദ്ധ മാർ ആബോ പിതാവിന്റെ ഓർമ്മപ്പെരുന്നാൾ ഇന്ന് (ചൊവ്വ 6:45 ന് മൂന്നിന്മേൽ കുർബാന

സെന്റ് ഗബ്രിയേൽ സൂബോറോ ഓർത്തഡോക്സ്‌ വലിയപള്ളിയുടെ ഇടവക ദിനം 2025 ഫെബ്രുവരി 2 ഞായറാഴ്ച നടത്തപ്പെട്ടു.
വന്ദ്യനായ ദാനിയേൽ റമ്പാൻ
വി. കുർബ്ബാന അർപ്പിച്ചു. എമർജൻസി ഹെൽപ്പ് ഡെസ്ക്‌ പദ്ധതി “കൂടെ” യുടെ ഉദ്ഘാടനവും വോളന്റീർ ഐഡി വിതരണവും ഇടവക മെത്രാപ്പോലീത്ത അഭി.ഡോ.ജോസഫ് മാർ
ദീവന്നാസ്യോസ് തിരുമനസു കൊണ്ട് നിർവഹിച്ചു. തിരുവനന്തപുരം സബ് ഇൻസ്‌പെക്ടർ ശ്രീ.ഉത്തരകുട്ടൻ ലഹരി വിരുദ്ധബോധവത്കരണ ക്ലാസ്സ് എടുക്കുകയും,പ്രശസ്ത ഫാമിലി കൗൺസിലറും,സൈക്കോളജിസ്റ്റുമായ ഡോ.ഗ്രേസ് ലാൽ കുടുംബഭദ്രത ക്ലാസ് നയിക്കുകയും ചെയ്തു.
തുടർന്ന് വൈകിട്ട് 7.00 മണി മുതൽ കലാസന്ധ്യയും,ഫീൽഗുഡ് കോമഡി ഷോയും,ഗാനമേളയും നടത്തപ്പെട്ടു.

സെന്റ്. കുറിയാക്കോസ് ഇന്ത്യൻ ഓർത്തഡോൿസ്‌ ചർച്ച് നോർവിച്ച് ഇടവകയുടെ ഫെബ്രുവരി മാസത്തെ ആദ്യ
വി. കുർബാന 08 ശനിയാഴ്ച രാവിലെ 09.30ന് നടത്തപെടുന്നു. വി. കുർബാനയ്ക്കു ശേഷം സൺ‌ഡേസ്കൂൾ ക്ലാസ്സുകളും നടത്തപ്പെടുന്നതാണ് .

ചരിത്ര പ്രസിദ്ധമായ പുത്തൻകാവ്‌ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്സ് കത്തീഡ്രൽ വി.അന്ത്രയോസ്‌ ബാവായുടെ 333-ാം ശ്രാദ്ധപ്പെരുന്നാളും, 230-ാം പുത്തൻകാവ് കൺവൻഷനും,ആറാം മാർത്തോമ അവാർഡ് പ്രഖ്യാപനവും 2025 ഫെബ്രുവരി 15 മുതല്‍ മാർച്ച്‌ 02 വരെ.


വാർത്ത : ഡിജു ജോൺ, ജെറി ജോൺ കോശി, ബിജു മെഴുവേലി, ഷൈനി തോമസ്, ഷിബി പോൾ മുളന്തുരുത്തി

Related posts

Leave a Comment