ആദ്ധ്യാത്മിക സംഘടന വാർത്തകൾ

1st South Asia Master’s Athletics Open ചാമ്പ്യൻഷിപ് ൽ പങ്കെടുത്ത് മൂന്നാം സ്ഥാനം നേടിയ തുമ്പമൺ ഏറം സെന്റ് ജോർജ് ഓർത്തഡോൿസ്‌ വലിയ പള്ളി ഇടവകാംഗം ഒരിക്കൊമ്പിൽ ശ്രീ.K.A Thomas നെ വിശുദ്ധ കുർബാനയ്ക്കു ശേഷം യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ഇടവക വികാരി ഫാ.സി.കെ തോമസ്, ട്രസ്റ്റീ ജോർജ് തോമസ്, യുവജനപ്രസ്ഥാനം തുമ്പമൺ ഭദ്രാസന സെക്രട്ടറി നിതിൻ മണക്കാട്ടുമണ്ണിൽ എന്നിവർ ചേർന്നു ആദരിക്കുകയുണ്ടായി.

വാഴമുട്ടം കിഴക്ക് മാർ ബർസൗമ ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം ഇടവക പെരുന്നാളിനോട് അനുബന്ധിച്ച് പുറത്തിറക്കിയ ശാലേംനാദം പെരുന്നാൾ സപ്ലിമെന്റ് പ്രകാശനം നടത്തി..

പരിശുദ്ധ ബസേലിയോസ് മർത്തോമ്മ മാത്യുസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ പത്തൊമ്പതാമത് ഓർമ്മ പെരുന്നാളിനോട് അനുബന്ധിച്ച് ബഹറൈൻ സെൻ്റ് തോമസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം പ്രസംഗമത്സരം സംഘടിപ്പിച്ചു. ശ്രീ.ബിജു കെ നൈനാൻ, ശ്രീമതി അർലിൻ എലിസബത്ത് മാത്യു, ശ്രീ.സാം സ്കറിയ എന്നിവർ വിധികർത്താക്കൾ ആയിരുന്നു, ഇംഗ്ലീഷ് വിഭാഗത്തിൽ 6 മത്സരാർത്ഥികളും മലയാളം വിഭാഗത്തിൽ 17 മത്സരാർത്ഥികളും പങ്കെടുത്തു

അടൂർ കടമ്പനാട് ഭദ്രാസന യുവജന പ്രസ്ഥാനം ജനറൽ അസംബ്ലി കണ്ണംങ്കോട് സെന്റ് തോമസ് കത്തീഡ്രൽ പള്ളിയിൽ വെച്ച് നടത്തപ്പെട്ടു.യോഗത്തിൽ 2025-2028 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു.യോഗത്തിന് ഭദ്രാസന യുവജന പ്രസ്ഥാനം പ്രസിഡന്റ് അഭിവന്ദ്യ ഡോ.സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. യുവജന പ്രസ്ഥാനം മുൻ കേന്ദ്ര ട്രഷറർ ശ്രീ.ബിജു വി പന്തപ്ലാവ് വരണാധികാരിയായി പ്രവർത്തിച്ചു.യുവജന പ്രസ്ഥാനം ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ.ഷിജു ബേബി സ്വാഗതം ആശംസിച്ചു.ഭദ്രാസന ജനറൽ സെക്രട്ടറി റിനോ പി രാജൻ യോഗത്തിന് കൃതജ്ഞത അറിയിച്ചു. കത്തീഡ്രൽ വികാരി ഫാ.ഫിലിപ്പോസ് ഡാനിയേൽ,യുവജന പ്രസ്ഥാനം ഡിസ്ട്രിക്ട് പ്രസിഡന്റുമാർ തുടങ്ങി വൈദീകരും യോഗത്തിൽ പങ്കെടുത്തു.

2025-2028 വർഷത്തെ ഭാരവാഹികൾ.

വൈസ് പ്രസിഡന്റ്:ഫാ.ഡോ.റിഞ്ചു പി കോശി
ജനറൽ സെക്രട്ടറി:സോബിൻ സോമൻ
ജോയിന്റ് സെക്രട്ടറിമാർ:ജെറിൻ ജേക്കബ്ബ് ,അനീറ്റ മരിയ ജെയിംസ് .
ട്രഷറർ:അലൻ ഡാനിയേൽ
കേന്ദ്ര സമിതി അംഗങ്ങൾ: ലിനോജ് ടി ഡാനിയേൽ,റോൺ രാജൻ,ജോസ്ലി മറിയം ജോസ് .
ഭദ്രാസന കമ്മിറ്റി അംഗങ്ങൾ: സോജൻ റെജി,റോഷൻ റോയി,ലിജോ ജോസ്,ആൽഡ്രിൻ ജേക്കബ്ബ്,ലിഥുൻ ബേബി ഡാനിയേൽ.
ഓഡിറ്റേഴ്സ്: മനീഷ് കെ വർഗീസ്, ഡെബിൻ ഡി വർഗീസ്
ഓർഗനൈസർമാരെ പ്രസിഡന്റ് തിരുമേനി നോമിനേറ്റ് ചെയ്യുന്നതാണ്.

വത്തിക്കാന്റെ Department of Dicastry for Christian Unity യുടെ ആഭിമുഖ്യത്തിൽ വർഷം തോറും നടത്തുന്ന ഓറിയന്റൽ ഓർത്തഡോൿസ്‌ സഭകളിലെയുവ വൈദീകർക്കും സന്യാസിക്കുമായി നടത്തുന്ന സ്റ്റഡി ടൂർ ൽ ഈ വർഷം മലങ്കര ഓർത്തഡോൿസ്‌ സഭയുടെ പ്രതിനിധികളായി Rev. Fr. Saji Yohannan ( Deputy secretary of Catholicose of the East ) Rev. Fr. David Castro ( Brahmavar Diocese ) Rev. Fr. Joshua ( Banglore ) എന്നിവർ ഇന്ന് റോമിലെ St. Thomas Indian Orthodox ചാപ്പലിൽ വി കുർബാനയിൽ സംബന്ധിച്ചു

പറക്കോട് വലിയ പള്ളിയിൽ MGOCSM പ്രവർത്തനോദ്ഘാടനം ഡോ. മറിയ ഉമ്മൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു.

വാർത്ത : ഷൈനി തോമസ്, ബിജു മെഴുവേലി

Related posts

Leave a Comment