മോർ യൂഹാനോൻ മംദോനോയുടെ ഓർമ്മപ്പെരുന്നാളും ദേവാലയത്തിൻ്റെ ശതാബ്‌ദിയും, ഗലീല സെന്റർ കൂദാശയും(ശതാബ്ദി സ്‌മാരക മന്ദിരം)
2025 ഫെബ്രുവരി 6, 7 (വ്യാഴം, വെള്ളി) ദിവസങ്ങളിൽ
ഇടവകയുടെ കാവൽപിതാവായ മോർ യൂഹാനോൻ മാംരോനോയുടെ ഓർമ്മപ്പെരുന്നാളും ദേവാലത്തിന്റെ ശതാബ്‌ദിയും, ശതാബ്ദിസ്‌മാരകമായി പണികഴിപ്പിച്ചിട്ടുള്ള ഗലീല സെൻ്റർ കുദാശയും 2025 ഫെബ്രുവരി 6, 7 വ്യാഴം, വെള്ളി) തീയതികളിൽ ഇടവക മെത്രാപ്പോലിത്ത അഭിവന്യ ഡോ. തോമസ് മാർ അത്താനാസിയോസ് തിരുമേനിയുടെയും, കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തായും, കോട്ടയം സെൻട്രൽ, ഏഷ്യാ പെസഫിക് മദ്രാസനങ്ങളുടെ സഹായ മെത്രാപ്പോലീത്തയുമായ അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ദീയസ് കോറോസ് തിരുമേനിയുടെയും പ്രധാന കാർമ്മകുത്യത്തിൽ നടത്തും.

പരിയാരം st തോമസ് ഓർത്തോഡോക്സ് പള്ളിയിൽ മായൽത്തോ പെരുന്നാൾ പ്രമാണിച്ചു കോട്ടയം ഭദ്രാസന മെത്രാപോലീത്ത അഭിവന്ദ്യ യുഹാനോൻ മാർ ദീയസ്കോറോസ് തിരുമേനി വിശുദ്ധ കുർബാന അർപ്പിച്ചു, അഭിവന്ദ്യ തിരുമേനി വികാരിയോടും പള്ളി മദ്ബഹാ ശുശ്രൂഷകരോടുമൊപ്പം

ഓർമപ്പെരുന്നാളും കൺവെൻഷനും
വേങ്ങൂർ: മാർ ബർസൗമ ഓർത്തഡോൿസ് ഇടവകയുടെ പെരുന്നാളിനു തുടക്കമായി. 5,6 തീയതികളിലെ കൺവെൻഷൻ യോഗങ്ങളിൽ ഫാ. ജേക്കബ് കോശി പുത്തൂർ , ഫാ. ഫിലിപ്പ് തരകൻ തേവലക്കര എന്നിവർ പ്രസംഗിക്കും. 7ന് രാവിലെ 10ന് ഡോ. ബിൻസി റെജി ക്ലാസ്സ് നയിക്കും. വൈകിട്ട് 7ന് ഭക്തി നിർഭരമായ റാസ, 8ന് രാവിലെ അഭി. ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാനയോടെ പെരുന്നാൾ പരിസമാപിക്കുന്നതാണ്.
വികാരി റവ. ഫാ. ഡി. ജോർജ്കുട്ടി , ട്രസ്റ്റീ ജോസഫ് ഡി , സെക്രട്ടറി ലാബി ജോർജ് ജോസ് , കൺവീനർ ഡി പാപ്പച്ചൻ എന്നിവർ പെരുനാള് ക്രമീകരണങ്ങള്ക്ക് നേതൃത്വം നല്കും.



സെന്റ് തോമസ് പഴയപള്ളി, അഹ്‌മദി, കുവൈറ്റ്
വിശുദ്ധ മൂന്ന് നോമ്പ് ആചരണവും, ധ്യാന യോഗവും
കുവൈറ്റ്, സെന്റ് തോമസ് പഴയപള്ളി യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ വിശുദ്ധ മൂന്ന് നോമ്പിനോടനുബന്ധിച്ച് മംഗഫ്, ബെഥേൽ ചാപ്പലിൽ 2025 ഫെബ്രുവരി 09, 10, 11 തീയ്യതികളിൽ ധ്യാന യോഗവും, 2025 ഫെബ്രുവരി 12ന് അഹ്മദി, സെന്റ് പോൾസ് ചാപ്പലിൽ വി. കുർബ്ബാനയും നടത്തപ്പെടുന്നു.

വാഴമുട്ടം കിഴക്ക് മാർ ബർസൗമ്മ പള്ളി

മലങ്കര സഭ വൈദിക ട്രസ്റ്റി, ഫാ.Dr.Thomas Varghese Amayil, ചാത്തമറ്റം കർമ്മേൽ സെന്റ് പീറ്റേഴ്സ്’ & സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളി സന്ദർശിക്കുകയും, ദേവാലയ നിർമ്മാണ പുരോഗതി വിലയിർത്തുകയും ചെയ്തു.

വളയൻചിറങ്കര സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് സിറിയൻ പള്ളിയുടെ 72മത് പെരുന്നാൾ, ഇന്നും നാളെയുമായി അങ്കമാലി ഭദ്രാസന ഇടയൻ അഭി. യൂഹാനോൻ മാർ പോളിക്കാർപോസ് മെത്രാപോലീത്തായുടെ കാർമികത്വത്തിൽ നടത്തപ്പെടും

തേവനാൽ മാർ ബഹനാൻ ഓർത്തഡോക്സ് സുറിയാനി പള്ളിയുടെ പുനരുദ്ധാരകനും, പതിറ്റാണ്ടുകളോളം ഇടവകയുടെ വികാരിയും, തലക്കോട് സെ.മേരീസ് ബോയ്സ് ഹോം, സെ.മേരീസ് ഹയർ സെക്കൻഡറി സ്കൂൾ, നിർമല വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ സ്ഥാപകനുമായിരുന്ന ഓലിയിൽ കൂനപ്പിള്ളിൽ വന്ദ്യ. ഓ. സി.കുര്യാക്കോസ് കോർഎപ്പിസ്കോപ്പായുടെ 32-ാം ചരമ വാർഷികം സമുചിതമായി ഇടവക ആചരിച്ചു. വിശുദ്ധ കുർബാനയും, കബറിങ്കൽ ധൂപപ്രാർഥനയും അനുസ്മരണ ശുശ്രൂഷയും നടത്തപ്പെട്ടു. ശുശ്രൂഷകൾക്ക് മലങ്കര സഭയുടെ കുന്നംകുളം ഭദ്രാസന മെത്രാപ്പോലീത്തായും, പൗരസ്ത്യ ഓർത്തഡോക്സ് ക്രൈസ്തവയുവജന പ്രസ്ഥാനം പ്രസിഡൻ്റും, NCCI അദ്ധ്യക്ഷനുമായ
അഭി. ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത പ്രധാന കാർമ്മികത്വം വഹിച്ചു.

പാണ്ടങ്കരി പള്ളി പെരുനാൾ
108-ാമത് കല്ലിട്ട പെരുന്നാൾ
സന്ധ്യാനമസ്ക്കാരം, ഭക്തി നിർഭരമായ പ്രദക്ഷിണം,ശ്ലൈഹിക വാഴ്‌വ്

പത്തനാപുരം മാക്കുളം ഹെർമ്മോൻ ഓർത്തഡോക്സ് ദൈവലായത്തിന്റെ പുനർനിർമ്മാണ കല്ലിടൽ കർമ്മം ഇടവക മെത്രപ്പോലിത്ത അഭി.സഖറിയാസ് മാർ അപ്രേം ഇന്ന് (03 Feb)നിർവ്വഹിക്കുന്നു.

പെരുമ്പാവൂർ ബഥേൽ സൂലോക്കോ പള്ളിയിൽ മാർ കൗമാ സഹദായുടെ ഓർമ്മപ്പെരുന്നാൾ ദിനമായ ഇന്ന് സുൽത്താൻ ബത്തേരി ഭദ്രാസനാധിപൻ അഭി.ഡോ ഗീവർഗ്ഗീസ് മാർ ബർന്നബാസ് മെത്രാപ്പോലീത്ത വി. കുർബ്ബാന അർപ്പിച്ചു.


തുമ്പമൺ ഭദ്രാസന മെത്രാപോലീത്താ അഭിവന്ദ്യ Drഏബ്രഹാം മാർ സെറാഫീം തിരുമേനി തണ്ണിത്തോട് മാർ അന്തോണിയോസ് ദേവാലയത്തിൽ ഔദ്യോഗിക സന്ദർശനം നടത്തി. വിശുദ്ധ കുർബാന അർപ്പിച്ചു.ഇടവക പട്ടക്കാർ.. മാനേജിംഗ് കമ്മറ്റി.. പ്രാർത്ഥനാ യോഗങ്ങൾ.. മാർത്തമറിയം സമാജം, ഇടവകയുടെ പ്രവാസി യൂണിറ്റ്, സണ്ടേസ് സ്കൂൾ..മദ് ബഹാ ശുശ്രൂഷകർ തുടങ്ങി എല്ലാ ആധ്യാത്മിക സംഘടനകളുടെ മീറ്റിങ്ങുകളിലും തിരുമേനി പ്രത്യേകം പ്രത്യേകം സംബന്ധിച്ചു..

കോലഞ്ചേരി സെൻറ് പീറ്റേഴ്സ് & സെൻറ് പോൾസ് ഓർത്തഡോക്സ് പള്ളിയുടെ നേതൃത്യത്തിൽ നിർമ്മാണം പൂർത്തികരിച്ച- 8-ാം മത്തെ ഭവനത്തിൻ്റെ കൂദാശ ഇടവക വികാരി ഫാ.ജേക്കബ് കുര്യൻ നേതൃത്വത്തിൽ നടന്നു. സഹവികാരിമാരായ ഫാ.ഗീവർഗിസ് അലക്സ് , ഫാ.കുര്യാക്കോസ് അലക്സ് എന്നിവർ സഹകാർമികരായിരുന്നു. ട്രസ്റ്റിമാരായ സാജു P വർഗിസ് , ജോർജ് C കുരുവിള, സെക്രട്ടറി ജയിംസ് മലയിൽ , കുടുംബയൂണിറ്റ് കോഡിനേറ്റർ ദിപു ജോർജ്,മാനേജിംഗ് കമ്മറ്റി അംഗങ്ങളായ കുഞ്ഞുമോൻ തോമസ്,എൽദോ K M , ബന്നി വാഴക്കാലായിൽ ,
O P പൈലി യൂണിറ്റ് സെക്രട്ടറി ഹെലനി കുര്യാച്ചൻ തുടങ്ങിയവർ പങ്കെടുത്തു.

ബുധനൂർ സെന്റ് ഏലിയാസ് ഓർത്തഡോക്സ് ദേവാലയത്തിന്റെ 131- മത് പെരുന്നാളും 90- മത് കൺവൻഷനോടനുബന്ധിച്ചു ഇടവകാംഗവും ബ്രഹ്മവാർ ഭദ്രാസനാധിപനുമായ അഭി യാക്കോബ് മാർ ഏലിയാസ് മെത്രാപ്പോലീത്താ വിശുദ്ധ കുർബാന അർപ്പിച്ചു, തുടർന്ന് അഭിവന്ദ്യ തിരുമേനി ഇടവക പെരുന്നാളിന്റെ കൊടിയേറ്റ് കർമ്മം നിർവഹിച്ചു.

വലമ്പൂർ സെന്റ് മേരീസ് ഓർത്തഡോൿസ് വലിയപള്ളിയിലെ പ്രധാന പെരുന്നാളിന് കൊടിയേറി.
ഫെബ്രുവരി 8, 9 തീയതികളിൽ നടക്കുന്ന പെരുന്നാളിന് വികാരി റവ. ഫാ. സി. എം കുര്യാക്കോസ് ആണ് കൊടിയേറ്റിയത്.
പെരുന്നാൾ ചടങ്ങുകൾക്ക് നിലക്കൽ ഭദ്രസനാധിപൻ ഡോ.ജോഷുവ മാർ നീക്കോതിമോസ് തിരുമനസുകൊണ്ട് മുഖ്യ കാർമ്മികത്ത്വം വഹിക്കും.
8 – ന് (ശനിയാഴ്ച) വൈകിട്ട് 6-ന് സന്ധ്യാ നമസ്കാരം തുടർന്ന് പ്രദിക്ഷണവും, നേർച്ചസദ്യയും, 9 -ന് രാവിലെ 7-ന് പ്രഭാത നമസ്കാരം, 8-ന് കുർബാന, ആശിർവാദം, നേർച്ച വിളമ്പ്.

ഇടവങ്കാട് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി


𝐅𝐄𝐀𝐒𝐓 𝐎𝐅 𝐒𝐓. 𝐌𝐀𝐑𝐘 𝐂𝐄𝐋𝐄𝐁𝐑𝐀𝐓𝐄𝐃 𝐀𝐓 𝐒𝐓. 𝐌𝐀𝐑𝐘’𝐒 𝐎𝐑𝐓𝐇𝐎𝐃𝐎𝐗 𝐂𝐇𝐔𝐑𝐂𝐇, 𝐁𝐇𝐀𝐍𝐃𝐀𝐑𝐀
Bhandara : The St. Mary’s Orthodox Church, Bhandara, celebrated the Feast of St. Mary on 1-2 February, 2025. The celebrations began on the evening of February 1st with the hoisting of the Perunal flag by H. G.Alexios Mar Eusebius Metropolitan.
On February 2nd, the morning prayer was followed by the Holy Qurbana and a procession, with the Diocesan Metropolitan as the chief celebrant.
A public meeting and the annual day celebrations of the church’s spiritual organizations were also conducted. During the meeting, Mr. Mathew John delivered the welcome address, and Mr. K.T. Kuriakose provided a brief history of the church. The presidential address was delivered by His Grace Alexios Mar Eusebius and the vote of thanks was given by Mr. Sijo V. Mathew. The Sunday School students presented a drama on the legendary King Solomon, while devotional songs were presented by the Sunday School students and members of the Marthamariam Samajam. The feast concluded with the distribution of gifts to Sunday School students and a love feast. The Vicar, Rev. Fr. Dr. P.S. Varghese, expressed his heartfelt appreciation to everyone for their hard work and dedication in ensuring the success of the event.
സെൻ്റ് ജോർജ് ഓർത്തഡോക്സ് കാതോലിക്കേറ്റ് സിംഹാസന പളളി, പിരളശ്ശേരി
ജോർജ്ജിയൻ തീർത്ഥാടന കേന്ദ്ര പ്രഖ്യാപനം
പ്രഭാതനമസ്‌ക്കാരം
വി. മൂന്നിന്മേൽ കുർബ്ബാന
പരി. കാതോലിക്ക ബാവായുടെ മുഖ്യകാർമ്മികത്വത്തിൽ
ജോർജിയൻ തീർഥാടന കേന്ദ്ര പ്രഖ്യാപനം
2025 ഫെബ്രുവരി 03 തിങ്കൾ രാവിലെ 06:45 am
മലങ്കര സഭയിലെ പ്രഥമ പ്രഖ്യാപിത കാതോലിക്കേറ്റ് സിംഹാസനപ്പള്ളിയും വി. ഗീവർഗീസ് സഹദായുടെ തിരുശേഷിപ്പ് സാന്നിധ്യം കൊണ്ട് അതിധന്യവുമായ പിരളശ്ശേരി സെൻ്റ് ജോർജ് ഓർത്തഡോക്സ് കാതോലിക്കേറ്റ് സിംഹാസനപ്പള്ളി.
𝗦𝗜𝗠𝗛𝗔𝗦𝗔𝗡𝗔 𝗣𝗔𝗟𝗟𝗜 𝗠𝗘𝗗𝗜𝗔
𝘖𝘍𝘍𝘐𝘊𝘈𝘓 𝘔𝘌𝘋𝘐𝘈 𝘞𝘐𝘕𝘎 𝘖𝘍 𝘚𝘛 𝘎𝘌𝘖𝘙𝘎𝘌 𝘖𝘙𝘛𝘏𝘖𝘋𝘖𝘟 𝘊𝘈𝘛𝘏𝘖𝘓𝘐𝘊𝘈𝘛𝘌 𝘚𝘐𝘔𝘏𝘈𝘚𝘈𝘕𝘈 𝘗𝘈𝘓𝘓𝘐 𝘗𝘐𝘙𝘈𝘓𝘈𝘚𝘚𝘌𝘙𝘠
ꜰᴏʀ ᴍᴏʀᴇ ᴜᴩᴅᴀᴛᴇꜱ
🇫 🇴 🇱 🇱 🇴 🇼 🇴 🇳
YouTube Channel : https://youtube.com/@simhasanapallimedia?si=5CyC9FfUV95q-uzD
FaceBook Page : https://www.facebook.com/simhasanapalli?mibextid=ZbWKwL
Simhasana Palli FB Profile : https://www.facebook.com/simhasanapalli.piralassery?mibextid=ZbWKwL
Instagaram :https://www.instagram.com/simhasana_palli_piralassery?igsh=M3A3ZDhpdWxpNTk=
Whatsapp Channel : https://whatsapp.com/channel/0029VaiBHxlBlHpbUVMMC60S
https://youtube.com/@simhasanapallimedia?si=5CyC9FfUV95q-uzD



തേവലക്കര പള്ളിയിൽ മാർ ആബോയുടെ പെരുന്നാളിന്റെ ഭാഗമായി നടത്തിയ ഇടവകാഘോഷം കെ ടി ഗീവർഗീസ് റമ്പാൻ ഉദ്ഘാടനം ചെയ്യുന്നു
വാർത്ത : ബിജു മെഴുവേലി, നിഷ ജോൺ, ഷൈനി തോമസ്, അമിത് ജോർജ്