ഇടവക വാർത്തകൾ

കണ്ടനാട് കർമ്മേൽ ദയറായിൽ കബറടങ്ങിയിരിക്കുന്ന സ്ലീബാദാസ സമൂഹം സ്ഥാപകനും , മലബാർ ഭദ്രാസന പ്രഥമ മെത്രാപ്പോലീത്തായുമായിരുന്ന ഭാഗ്യസ്മരണാർഹനായ പത്രോസ് മാർ ഒസ്താത്തിയോസ് മെത്രാപ്പോലീത്തായുടെ 57-മത്‌ ഓർമ്മപ്പെരുന്നാളിന് തുടക്കം കുറിച്ച് സ്ലീബാദാസ സമൂഹം ജനറൽ സെക്രട്ടറിയും, ദയറാ മാനേജറുമായ ഫാ.ഡോ. സോമു.കെ.ശാമുവേൽ കൊടിയേറ്റുന്നു. ഫാ.തോമസ് പൊന്നാംകുഴി, ഫാ.കെ.റ്റി. ഏലിയാസ്, ഡീ. ബേസിൽ ബാബു എന്നിവർ സമീപം. ഫെബ്രുവരി 1, 2 തീയതികളിലാണ് പ്രധാന പെരുന്നാൾ നടക്കുന്നത്.

പൗരാണികത ചോരാത്ത നിർമ്മാണം, പ്രകൃതിദത്ത നിറക്കൂട്ടുകൾ. കടമറ്റംപള്ളിയിൽ ചരിത്രം പുനർജനിക്കുന്നു

കടമറ്റം : ചരിത്രത്തിന്റെ മങ്ങിയ താളുകൾക്ക് വീണ്ടും നിറം പിടിക്കുകയാണ്. കേരളത്തിലെ അതിപുരാതന ദൈവാലയങ്ങളിലൊന്നായ കടമറ്റംപള്ളി പൗരാണികതക്ക് കോട്ടം തട്ടാതെ നവീകരിക്കപ്പെടുകയാണ്. കാലം മായ്ക്കാത്ത പൗരാണിക ചിത്രങ്ങൾക്ക് പ്രകൃതദത്ത നിറക്കൂട്ടുകളിലൂടെ വീണ്ടും ജീവൻവെക്കുന്നു.വിവിധസംസ്ഥാനങ്ങളിൽ നിന്ന് എത്തിച്ച വിഭവങ്ങൾ ഉപയോ​ഗിച്ചാണ് നിറക്കൂട്ടുകൾ സൃഷ്ടിച്ചെടുത്തത്. മ്യൂറൽ പെയിന്റിങ് വി​ദ​ഗ്ധനായ ജിജുലാലിന്റെ നേതൃത്വത്തിലാണ് ഈ ജോലികൾ പൂർത്തീകരിച്ചത്.പഴയചിത്രങ്ങൾക്ക് നിറം പിടിപ്പിക്കാൻ അഞ്ച് മാസത്തോളം സമയമെടുത്തു.

പള്ളിയുടെ മച്ച് പൂർണമായും തേക്കിലാണ് നിർമ്മിച്ചിരിക്കുന്നത്. ഇതിനായി 1500 ക്യൂബിക് അടി തടി വേണ്ടിവന്നു. ഈ രം​ഗത്തെ വി​ദ​ഗ്ധനായ മണി ആശാരിയാണ് ജോലികൾക്ക് നേതൃത്വം നൽകിയത്.36അടി നീളവും ഒരടി വീതിയുമുള്ള 10 ശീലാന്തികൾ മേൽക്കൂരയിലുണ്ട്.ക്രെയിനും, ഖലാസികളും ഏറെ പരിശ്രമിച്ചാണ് ഇവ സ്ഥാപിച്ചത്.

പള്ളിക്കുള്ളിലെ കബറിടങ്ങളും, പൗരാണികത്വം വിളിച്ചോതുന്ന പേർഷ്യൻ കൽക്കുരിശും, പോയേടം കിണറുമൊക്കെ സംരക്ഷിച്ച് നിർത്തുന്ന വലിയ ഉദ്യമമാണ് പൂർത്തിയാകുന്നതെന്ന് വികാരി ഫാ.സണ്ണി വർ​ഗീസ് പറഞ്ഞു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ( സിയാൽ ) വിരമിച്ച എഞ്ചിനീയറായ കെ. പി തങ്കച്ചനാണ് നിർമ്മാണ കമ്മിറ്റി കൺവീനർ. സഹ വികാരി ഫാ.എൽദോ മത്തായി, ട്രസ്റ്റിമാരായ കുര്യൻ പൗലോസ്, സോജൻ വർ​ഗീസ് മറ്റത്തിൽ, സെക്രട്ടറി ജോയി ജോസഫ് മാനേജിങ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവരുടെ നേ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരുന്നത്.

നെറ്റിത്തൊഴു വലിയപള്ളി പെരുന്നാള്‍ 2025. സഖറിയാസ് .മാർ സെവെറിയോസ് മുഖ്യ കാർമ്മികൻ ആയിരുന്നു.

ബുധനൂർ സെന്റ് ഏലിയാസ് ഓർത്തഡോക്സ് ദേവാലയത്തിന്റെ 131- മത് പെരുന്നാളും 90- മത് കൺവൻഷനും 2025 ഫെബ്രുവരി 2 മുതൽ 9 വരെ ഭക്ത്യാദരപൂർവ്വം നടത്തപ്പെടുകയാണ്. പെരുന്നാൾ ശുശ്രൂഷകൾക്കു കൽക്കട്ട ഭദ്രാസനാധിപൻ അഭി.അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്താ, ഇടവകാംഗവും ബ്രഹ്മവാർ ഭദ്രാസനാധിപനുമായ അഭി.യാക്കോബ് മാർ ഏലിയാസ് മെത്രാപ്പോലീത്താ എന്നീ പിതാക്കൻമാർ മുഖ്യകാർമ്മികത്വം വഹിക്കുന്നതുമാണ്.

𝐇. 𝐆. 𝐀𝐥𝐞𝐱𝐢𝐨𝐬 𝐌𝐚𝐫 𝐄𝐮𝐬𝐞𝐛𝐢𝐮𝐬 𝐌𝐞𝐭𝐫𝐨𝐩𝐨𝐥𝐢𝐭𝐚𝐧 𝐑𝐞𝐜𝐞𝐢𝐯𝐞𝐬 𝐖𝐚𝐫𝐦 𝐖𝐞𝐥𝐜𝐨𝐦𝐞 𝐚𝐭 𝐁𝐡𝐨𝐩𝐚𝐥, 𝐒𝐭. 𝐓𝐡𝐨𝐦𝐚𝐬 𝐎𝐫𝐭𝐡𝐨𝐝𝐨𝐱 𝐂𝐚𝐭𝐡𝐞𝐝𝐫𝐚𝐥

Bhopal: H. G. Alexios Mar Eusebius Metropolitan was warmly welcomed by Rev. Fr. M. J. Mathew (Vicar), Rev. Fr. Jijin Sam James (Asst. Vicar), Managing Committee Members and parishioners of the St. Thomas Orthodox Cathedral, Bhopal. During the three-day visit, Thirumeni offered Holy Qurbana on January 29, 2025.

കേംബ്രിഡ്ജ് സെന്റ് തോമസ് ഓർത്തഡോൿസ്‌ പള്ളിയുടെ മൂറോൻ അഭിഷേക കൂദാശ ഇന്നും നാളെയുമായി ഭദ്രാസന അധിപൻ എബ്രഹാം മാർ സ്റ്റേഫാനോസ് തിരുമേനിയുടെ പ്രധാന കർമ്മികകത്വത്തിൽ നടത്തപ്പെടുകയാണ്.

കോലഞ്ചേരി സെൻറ് പീറ്റേഴ്സ് & സെൻറ് പോൾസ് ഓർത്തഡോക്സ് പള്ളിയുടെ നേതൃത്യത്തിൽ നിർമ്മാണം പൂർത്തികരിച്ച- 8-ാം മത്തെ ഭവനത്തിൻ്റെ കൂദാശ 2025 ഫെബ്രുവരി 2-ാം തീയതി ഞായറാഴ്ച 3 മണിക്ക് നടത്തപ്പെടും

നെറ്റിത്തൊഴു വലിയപള്ളി പെരുന്നാള്‍ പ്രദിഷണം…

ചെമ്പിൽ അരിയിടൽ..
വലിയപെരുന്നാൾ 2025 നെറ്റിത്തൊഴു വലിയപള്ളി

സെന്റ്. ആന്റണീസ് ഓർത്തഡോക്സ് ചർച്ച് തണ്ണിത്തോട്, ഇടവക സന്ദർശനം

ചാത്തമറ്റം പള്ളിയിൽ പെരുന്നാൾ കൊടിയേറി

കോതമംഗലം :ചാത്തമറ്റം ശാലേം സെന്റ് മേരീസ്‌ ഓർത്തഡോക്സ് പള്ളിയിൽ പെരുന്നാളിന് തുടക്കം.വികാരി തോമസ് വർഗ്ഗീസ് കൊടിയേറ്റ് നിർവഹിച്ചു.പെരുന്നാൾ ശുശ്രൂഷക്ക് വൈദീക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗ്ഗീസ് നേതൃത്വം നൽകും.

കല്ലട വലിയ പള്ളി കൂദാശക്കൊരുങ്ങുന്നു

കൊല്ലം :തീർത്ഥാടന കേന്ദ്രമായ കല്ലട സെന്റ് മേരീസ്‌ ഓർത്തഡോൿസ്‌ വലിയ പള്ളിയിൽ ദേവാലയ കൂദാശയും മാർ അന്ത്രയോസ് ബാവയുടെ ഓർമ്മപ്പെരുന്നാളും വിപുലമായി ആഘോഷിക്കുന്നു.

St. Thomas Indian Orthodox Church, Cambridge.
Church consecration

കായംകുളം കാദീശാ കത്തീഡ്രൽ സഹസ്രോത്തര ദ്വിശതാബ്ദി കൺവൻഷൻ രണ്ടാം ദിനം
മുഖ്യ പ്രസംഗം :ഫാ.എബി ഫിലിപ്പ്

Thevalakara Church Perunal | 2025 February 1 | Kurunnukalkoru Virunnu

മാന്തുരുത്തേൽ St. John The Baptist Orthodox പള്ളിയിൽ പ്രധാനപെരുന്നാളിന് കൊടി കയറി.

വാർത്ത : ബിജു മെഴുവേലി, ഷൈനി തോമസ്, ഷിബി പോൾ

Related posts

Leave a Comment