ആദ്ധ്യാത്മിക സംഘടന വാർത്തകൾ

ചെങ്ങന്നൂർ ഭദ്രാസന വൈദിക സംഘം യോഗം നടത്തപ്പെട്ടു

ചെങ്ങന്നൂർ ഭദ്രാസന വൈദിക സംഘത്തിന്റെ ഒരു യോഗം ജനുവരി 28 ചൊവ്വാഴ്ച്ച രാവിലെ 10.30 ന് പ്രാരംഭ പ്രാർത്ഥനയോടെ ചെങ്ങന്നൂർ ബഥേൽ അരമനപള്ളിയിൽ ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ ഡോ. മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ നടത്തപ്പെട്ടു.

അഭിവന്ദ്യ തിരുമനസു കൊണ്ട് അദ്ധ്യക്ഷ പ്രസംഗം നടത്തി. ചെങ്ങന്നൂർ ഭദ്രാസന സീനിയർ വൈദികനായിരിന്ന വാങ്ങിപ്പോയ വെരി. റവ. കെ. ഒ. ഫിലിപ്പ് കോർ – എപ്പിസ്കോപ്പായെ അനുസ്മരിച്ചു. തുടർന്ന് ബഹു. ഫാദർ ഡോ. വിവേക് വർഗ്ഗീസ് ‘വിശുദ്ധ മാർ അപ്രേമിൻ്റെ പറുദീസ കീർത്തനങ്ങൾക്ക് ഒരു ആമുഖം’ എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സ് നയിച്ചു.

വൈദിക സംഘം സെക്രട്ടറി ഫാദർ ബിനു ജോയി യോഗത്തിന് സ്വാഗതം അറിയിച്ചു. ഭദ്രാസന അറിയിപ്പുകളും ഭദ്രാസന ഫെസ്റ്റിനെ സംബന്ധിച്ചും ഭദ്രാസന സെക്രട്ടറി ഫാദർ പി. കെ. കോശി, ഫാദർ രാജൻ വർഗ്ഗീസ് എന്നിവർ സംസാരിച്ചു. ഉച്ച നമസ്ക്കാരത്തോടെ യോഗം അവസാനിച്ചു.

പെരിങ്ങനാട് മർത്തശ്മൂനി ഇടവകയിലെ മർത്തമറിയം സമാജത്തിന്റെ ആഭിമുഖ്യത്തിൽ നിർമാണം പൂർത്തികരിച്ച സ്നേഹ ഭവന്റെ താക്കോൽ ഇടവക മെത്രാപ്പോലീത്ത അഭി. ഡോ. സഖറിയാസ് മാർ അപ്രേം തിരുമേനിക്ക് കൈമാറുകയും ഈ ഭവന നിർമാണത്തിന് വിവിധ മുൻകൈ എടുത്തവർക്ക് മർത്തമറിയം സമാജം ഉപഹാരംനൽകി ആദരിക്കുകയും ചെയ്തു.

CSI Christ Church,Gandhi Puram, organized a youth retreat at Thadagam Christa Sishya Ashram. 150 students participated in the spiritual rejuvenation program, engaging in prayers, workshops, and fellowship activities, fostering personal growth and community bonding among the young attendees.

മർത്ത് മറിയം വനിതാസമാജം UAE സോണിൻറെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം റാസൽഖൈമ സെൻറ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ വച്ച് ചെന്നൈ ഭദ്രാസന മെത്രാപ്പോലീത്തയും ബാംഗ്ലൂർ ഭദ്രാസന സഹായ മെത്രാപ്പോലീത്തയുമായ അഭിവന്ദ്യ ഗീവർഗീസ് മാർ പീലക്സീനോസ് നിർവഹിച്ചു. മർത്ത് മറിയം വനിതാസമാജം UAE ZONAL പ്രസിഡന്റ് ഫാ.സിറിൽ വർഗീസ് ആധ്യക്ഷം വഹിച്ച ചടങ്ങിൽ വിവിധ ദേവാലയങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.ദുബായ് സെൻറ് തോമസ് കത്തീഡ്റലിലെ ഫാ.ജാക്സൺ എം. ജോൺ, റാസൽഖൈമ സെൻറ് മേരീസ് ഇടവക സെക്രട്ടറി ഗീവർഗീസ് ടി. സാം,ബാംഗ്ലൂർ ഭദ്രാസന കൗൺസിൽ അംഗം സ്റ്റാൻലി തോംസൺ, മലങ്കര സഭാ മാനേജിംഗ് കമ്മിറ്റിയംഗം ബേബി തങ്കച്ചൻ, മുൻ സോണൽ സെക്രട്ടറി സുജ ഷാജി ജോർജ്ജ് എന്നിവർ പ്രസംഗിച്ചു.റാസൽഖൈമ യൂണിറ്റ് സെക്രട്ടറി മിനി വിനോദ് കുര്യൻ സ്വാഗതവും UAE സോണൽ സെക്രട്ടറി അഡ്വ.ജയിൻ അരുൺ നന്ദിയും പറഞ്ഞു.

സ്നേഹസംഗമം

സെന്റ്. മക്രീന സൈക്കോസോഷ്യൽ റീഹാബിലിറ്റേഷൻ സെന്ററിന്റെയും മർത്തമറിയം വനിതാസമാജത്തിന്റയും ആഭിമുഖ്യത്തിൽ
” സ്നേഹസംഗമം ” പ്രാർത്ഥന കൂട്ടായ്മയുടെ 7- ാം മീറ്റിംഗ് സെന്റ്. മക്രീന സൈക്കോസോഷ്യൽ റീഹാബിലിറ്റേഷൻ സെന്ററിൽ North Meenadom St Marys പള്ളിയുടെ നേതൃത്വത്തിൽ നടത്തപെട്ടു.

The Orthodox Theological Seminary hosted an enlightening seminar on The Nicene Creed and the Call to Holiness, led by Rev. Fr. Dr. Timothy (Tenny) Thomas, Adjunct Assistant Professor of Theology at St. John’s University, New York, and Guest Lecturer at St. Tikhon’s Orthodox Theological Seminary.

The session began with a warm welcome by Rev. Fr. Dr. John Thomas Karingattil (Principal), followed by insightful reflections from Rev. Fr. Dr. Bijesh Philip. The seminar sparked deep discussions on the theological and spiritual dimensions of the Nicene Creed, emphasizing its relevance to Christian life and holiness.

A highly engaging Q&A session enriched the discourse, making it a thought-provoking experience for all attendees.

ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ ക്രൈസ്തവ
യുവജനപ്രസ്ഥാനത്തിന്റെ 2025 വർഷത്തെ പ്രവർത്തന ഉദ്ഘാടനത്തിൽ നിന്നും :

ബിലവ്ഡ് ടീച്ചർ അവാർഡ് സംഘടിപ്പിച്ചു.
കുന്ദംകുളം : ബഥാനിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ് സ്റ്റഡീസിൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ ജീവിതത്തെ സ്വാധീനിച്ച ടീച്ചറെ അനുമോദിക്കുക എന്ന ലക്ഷ്യത്തോടെ ബിലവ്ഡ് ടീച്ചർ അവാർഡ് സംഘടിപ്പിച്ചു. ബഥാനിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ് സ്റ്റഡീസ് മാനേജർ ഫാദർ ബെഞ്ചമിൻ ഒ.ഐ.സി യുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൻ്റെ ഉദ്ഘാടനം തൃശ്ശൂർ സിറ്റി പോലീസ് ASP ഹർദ്ധിക് മീണ നിർവ്വഹിച്ചു. ” ഐ പി എസ് പദവിയിലെത്താൻ സ്കൂൾ -കോളേജ് വിദ്യഭ്യാസ കാലഘട്ടത്തിലെ എല്ലാ അദ്ധ്യാപകരും തനിക്കു നൽകിയ പ്രചോദനം വളരെ വലുതാണ് ” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കോളേജ് പ്രിൻസിപ്പൾ ഡോ. സി.എൽ ജോഷി സ്വാഗതം നിർവ്വഹിച്ചു. ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എഡ്യുക്കേഷൻ അജിത കുമാരി, ബഥനി സെൻ്റ് ജോൺസ് ഇ എച്ച് എസ് എസ് പ്രിൻസിപ്പൾ ഫാ. യാക്കോബ് ഒ.ഐ.സി , ബ്ലൂമിങ് ബഡ്സ് ബഥാനിയ പ്രിൻസിപ്പൾ ഷേബ ജോർജ് , പി.റ്റി.എ വൈസ് പ്രസിഡൻ്റ് ബിജു മാത്യു, കോളേജ് യൂണിയൻ ചെയർമാൻ അർണോൾഡ് സ്റ്റാലിൻ എം ശലമോൻ എന്നിവർ ആശംസയും സ്റ്റാഫ് സെക്രട്ടറി ഡോ. റോസ് മേരി ജോർജ് പി നന്ദിയും അറിയിച്ചു. നാൽപതോളം ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചർമാർ പങ്കെടുത്ത പരിപാടി വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും പുതു അനുഭവമായി. അവാർഡിനോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ കലാപരുപാടികളും അരങ്ങേറി.

വാർത്ത : ബിജു മെഴുവേലി, ഷൈനി തോമസ്

Related posts

Leave a Comment