St Gregorios Orthodox Church – Sunday School, Sharjah.
Orthodox Vedapraveen Diploma Graduation Ceremony -2025

മലങ്കര ഓർത്തഡോക്സ് സഭ മാവേലിക്കര ഭദ്രാസനം വയോജന സംരക്ഷണം ലക്ഷ്യമാക്കി തഴക്കര തെയോ ഭവൻ അരമനയ്ക്ക് സമീപം ഒരുക്കിയ, മാർ പക്കോമിയോസ് കാരുണ്യ ഭവൻ മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്തു.

അഖില മലങ്കര പ്രാർത്ഥനായോഗം കോട്ടയം ഭദ്രാസന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഞാലിയാകുഴി മാർ ബസേലിയോസ് ദയറായിൽ വെച്ച് ” അഖില മലങ്കര പ്രസംഗ മത്സരം” നടത്തി.
ഭദ്രാസന വൈസ് പ്രസിഡൻ്റ് റവ.ഫാ. വർഗീസ് ജേക്കബ് പാച്ചേരിയുടെ അദ്ധ്യക്ഷതയിൽ ഭദ്രാസന മെത്രാപ്പോലീത്താ ഡോ യൂഹാനോൻ മാർ
ദീയസ്ക്കോറോസ് തിരുമേനി മത്സരം ഉദ്ഘാടനം ചെയ്തു. ഭദ്രാസന ജനറൽ സെക്രട്ടറി ശ്രീ. ഏബ്രഹാം ജോർജ് ആശംസകൾ അറിയിച്ച് സംസാരിച്ചു.
മത്സരങ്ങളിൽ യഥാക്രമം ഒന്നാം സ്ഥാനത്തിനും 3000/- രൂപക്കും +ട്രോഫിയും+ മെഡലിനും ശ്രീ.ഏബൽ മാത്യൂസ് അലക്സ് ( സെൻ്റ്. ജോർജ് പാലിയേക്കര )
അർഹനായി.
രണ്ടാം സ്ഥാനത്തിനും 2500/- രൂപക്കും + ട്രോഫിയും+മെഡലിനും
ശ്രീ. ജോർജ് ഫിലിപ്പ് റ്റി
( സെൻ്റ് ജോർജ് ഈസ്റ്റ് മീനടം ) അർഹനായി.
മൂന്നാം സ്ഥാനത്തിനും 2000/- രൂപക്കും+ ട്രോഫിയും+മെഡലിനും ശ്രീമതി. കൃപ മേരി ജേക്കബ് ( സെൻ്റ്. ജോൺസ് പുത്തൻപള്ളി ) അർഹയായി.
നാലാം സ്ഥാനത്തിനും 1500/- രൂപക്കും+ ട്രോഫിയും+മെഡലിനും
ശ്രീമതി. വൽസമ്മ ബാബു ( സെൻ്റ് ജോർജ് കുഴിമറ്റം ) അർഹയായി.
അഞ്ചാം സ്ഥാനത്തിനും 1000/- രൂപക്കും+ ട്രോഫിയും+ മെഡലിനും
മാസ്റ്റർ. സാൻ്റോമോൻ വർക്കി ( സെൻ്റ് മേരീസ് കാരാട്ടുകുന്നേൽ ) അർഹനായി.
ശ്രീമതി ഷൈല ഏബ്രഹാം ( റിട്ട. പ്രിൻസിപ്പൽ പാമ്പാടി KG കോളേജ് ),
ശ്രീ ജേക്കബ് മണ്ണുംമൂട് ( പ്രിൻസിപ്പൽ. വെണ്ണിക്കുളം സെൻ്റ്. ബഹനാൻസ് സ്ക്കൂൾ ) എന്നിവർ വിധികർത്താക്കളായി.
ഭദ്രാസനത്തിലെ യുവജനങ്ങൾ മത്സരങ്ങൾക്ക് വേണ്ട ക്രമീകരണങ്ങൾ ചെയ്ത് പ്രോഗ്രാമിൽ സഹകരിച്ചു.
പ്രാർത്ഥനായോഗം ഭദ്രാസന ഭാരവാഹികൾ പരിപാടികൾക്ക് നേതൃത്വം നൽകി.

ദുബായ് ജബൽഅലി സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയിലെ ആദ്ധ്യാത്മീക പ്രസ്ഥാനങ്ങളുടെ പ്രവർത്തനോദ്ഘാടനം ലീന അജു നിർവഹിച്ചു. വികാരി ഫാ.ഉമ്മൻ മാത്യു, അധ്യക്ഷത വഹിച്ചു. ഇടവക ട്രസ്റ്റി ബിജുതോമസ്, സെക്രട്ടറി ജോസിജോയി, മാനേജിങ് കമ്മിറ്റി അംഗങ്ങൾ ആധ്യാത്മിയ സംഘടനാ ഭാരവാഹികൾ ഇടവക ജനങ്ങൾ,ഏവരുടെയും സാനിധ്യത്തിൽ ആയിരുന്നു പ്രവർത്തനോദ്ഘാടനം..

ആർദ്ര ചാരിറ്റബിൾ സൊസൈറ്റിയുടെ 2024 വർഷത്തെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾ (23-1-2025) പാമ്പാടി സെൻ്റ് മക്രീനാ സോഷ്യോ റിഹാബിലിറ്റേഷൻ സെൻ്റർ അന്തേവാസികളോടൊപ്പം നടത്തി.
കോട്ടയം ഭദ്രാസന മെത്രാപ്പോലീത്താ അഭി ഡോ. യൂഹാനോൻ മാർ ദീയസ്കോറസ്, ആർദ്രയുടെ പ്രസിഡൻ്റ് അഭി.ഡോ. ഏബ്രഹാം മാർ സെറാഫിം, റവ.ഫാ.കെ.വൈ വിത്സൺ, ട്രഷറർ റോയി തോമസ് തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് ആർദ്ര എക്സിക്യൂട്ടിവ് യോഗവും നടന്നു.


OCYM E.Y.E CELL NOTIFICATION
Civil Services (Preliminary) Examination 2025
UPSC has released PRELIMS notification. The proposed last date is 11/2/25. Please hurry up and fill the online application in the below mentioned links. In case of any doubt kindly contact EYE CELL HELPLINE 9584 88 66 44.
Civil Services (Preliminary) Examination 2025
https://upsc.gov.in/whats-new/Civil%20Services%20%28Preliminary%29%20Examination%2C%202025
NOTICE :
https://upsc.gov.in/sites/default/files/Notif-CSP-2025-Engl-220125.pdf
INSTRUCTIONS
https://upsc.gov.in/sites/default/files/Notification-Instructions-CSP-IFSP-2025-Engl-220125.pdf

ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം യു.എ.ഇ സോൺ മേഖല 2025 വർഷത്തെ പ്രവർത്തനോദ്ഘാടനം ഫുജൈറ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ നടത്തപ്പെട്ടു

Orthodox Christian Youth Movement, Delhi Diocese
YOUTH FEST 2025
FEB. 02.
ST. Mary’s Orthodox Church, Faridabad

കോട്ടയം പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിൽ സംഘടിപ്പിച്ച പ്രവാസി സംഗമത്തിൽ, ഓസ്‌ട്രേലിയയിലെ പ്രഥമ മലയാളി മന്ത്രി ജിൻസൺ ആന്റോ ചാൾസിനു സ്വീകരണം നൽകി. ചടങ്ങിൽ അഭി. ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലീത്ത, പുതുപ്പള്ളി MLA ശ്രി. ചാണ്ടി ഉമ്മൻ തുടങ്ങിയവർ അനുമോദന സന്ദേശം നൽകി


കടമ്പനാട് ഹൈസ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളിൽ അഭിവന്ദ്യ ബസേലിയോസ് മാർത്തോമാ മാത്യൂസ് ത്രിതീയൻ കാതോലിക്ക ബാവ തിരുമേനിയോടൊപ്പം സംബന്ധിച്ചു..
അഭിവന്ദ്യ ഡോ.സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത തിരുമേനി, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

Martha Mariyam Samajam Executive meeting of Diocese of Brahmavar at Mount Horeb Bishop’s House 28/01/2025
H G Yakob Mar Elias Thirumeni presided the meeting. Vice President Fr.V C Jose, Diocesan secretary Fr.Kuriakose Thomas Pallichira, District Presidents Fr.Benny Mathew, Fr.Varghese V Philippose, Fr.Marvin D Silva,,Fr.. Mathai K Abraham, Fr.Paul K Benny, Fr.Sobin Daniel, MMVS General Secretary Mrs.Jolly Jacob, Regional and Unit Tressurers and Secretaries of South Canara, Coorg, Narasimha Raja Pura, Goa, Brahmavar were attended.
വാർത്ത : ബിജു മെഴുവേലി, ഷൈനി തോമസ്