
മലബാർ ഓർത്തഡോൿസ് ക്രിസ്ത്യൻ കൺവെൻഷൻ, മലബാർ ഭദ്രാസന വൈദീക കുടുംബ സംഗമം, @ ചുങ്കത്തറ സെന്റ് ജോർജ്ജ് വലിയപള്ളി.

പൗരസ്ത്യ ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം നിരണം ഭദ്രാസനത്തിന് കീഴിലുള്ള പരുമല ഡിസ്ട്രിക്ടിന്റെ വാർഷിക സമ്മേളനം 2025 ജനുവരി മാസം ഇരുപത്തിയാറാം തീയതി പരുമല സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ വച്ചു നടക്കും . പ്രസ്തുത സമ്മേളനം ഭദ്രാസന വൈ. പ്രസിഡന്റ് റവ ഫാ. ബിബിൻ മാത്യു ഉത്ഘാടനം നിർവഹിക്കുന്നതും സാൽമി ജി സ്‌മൈൽ ഫൗണ്ടേഷൻ ഡയറക്ടർ ജിയോ ഡാനിയേൽ ക്ലാസ്സ് നൽകുന്നതുമാണ്.

H. G. Dr. Abraham Mar Seraphim Thirumeni visited MGOCSM Manipal Student Centre during the Annual feast of St Thomas and conducted an insightful session for all the students.


മലങ്കരയുടെ വലിയ മെത്രാപ്പോലിത്ത കുര്യാക്കോസ് മാർ ക്ലിമ്മിസ് തിരുമേനിക്ക് വാഴമുട്ടം കിഴക്ക് മാർ ബർസൗമ OCYM പുറത്തിറക്കിയ 2025 കലണ്ടർ സമ്മാനിച്ചു


പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിലുള്ള ‘ ‘റഹ്‌മേ ‘ -ചികിത്സാ ധനസഹായ പദ്ധതിയുടെ ഭാഗമായി,ഇടവക പെരുന്നാളിനോട് അനുബന്ധിച്ച് നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള തുകയുടെ വിതരണം 19/01/2025 ഞായറാഴ്ച വി.കുർബ്ബാനാനന്തരം പള്ളിയിൽ വെച്ചു ബഹു. വൈദികർ ചേർന്ന് യൂണിറ്റ് ട്രഷറർക്ക് പ്രതികാത്മകമായി നിർവഹിച്ചു.

മദ്ധ്യ മേഖല പ്രധാന ശുശ്രൂഷക സംഗമം

സെൻറ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ ഇടവക അംഗവും , ഇടവക മെത്രാപ്പോലീത്തയുമായ അഭി.ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ പൗരോഹിത്യ സുവർണ്ണ ജൂബിലി ആഘോഷത്തിന് ഭാഗമായി സെൻറ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടന കേന്ദ്രത്തിലെ പടിഞ്ഞാറുഭാഗം യുവജനപ്രസ്ഥാനം ആദരവ് നൽകുകയുണ്ടായി…


ബഹറിന്‍ സെൻ്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെൻ്റ് തോമസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിൻ്റെ 2025 വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടനം, ജനുവരി 12 ഞായറാഴ്ച്ച വൈകിട്ട് 9 മണിക്ക് കത്തീഡ്രല്‍ വികാരിയും പ്രസ്ഥാനം പ്രസിഡണ്ടുമായ റവ. ഫാദര്‍ ജേക്കബ് തോമസിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ ഉദ്ഘാടന സമ്മേളനത്തില്‍ വച്ച് തണ്ണിത്തോട് സെൻ്റ് ആൻ്റണീസ് ആശ്രമം സുപ്പീരിയർ റവ. ഫാദര്‍ ഓ. എം സാമുവേൽ ഭദ്രാദിപം കൊളുത്തി പ്രവര്‍ത്തനോദ്ഘാടനം നിർവഹിച്ചു. പ്രസ്ഥാനം ലെ. വൈസ് പ്രസിഡണ്ട് ശ്രീമതി റിനി മോൻസി സ്വാഗതവും, പ്രസ്ഥാനം സെക്രട്ടറി ശ്രീ. ബോണി മുളപ്പാംപള്ളിൽ 2025 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ രൂപരേഖ അവതരിപ്പിക്കുകയും, കത്തീഡ്രല്‍ സഹ വികാരി റവ. ഫാദര്‍ തോമസുകുട്ടി പി. എൻ , കത്തീഡ്രൽ ട്രസ്റ്റി ശ്രീ. സജി ജോർജ്ജ്, കത്തീഡ്രൽ ആക്ടിങ്ങ് സെക്രട്ടറി ശ്രീ. ഷിജു കെ ഉമ്മൻ, ആദ്ധ്യാത്മിക സംഘടന ഭാരവാഹികള്‍, പ്രസ്ഥാനം 2024 വർഷത്തെ സെക്രട്ടറി ശ്രീ. മാക്സ് മാത്യൂസ്, 2023 വർഷത്തെ സെക്രട്ടറി ശ്രീ. ജോയൽ സാം ബാബു എന്നിവരും ആശംസകള്‍ അറിയിച്ചു. പ്രസ്ഥാനം ജോയിൻ്റ് സെക്രട്ടറി ശ്രീമതി അലീന സണ്ണി വേദഭാഗം വായിക്കുകയും, ശ്രീ. ജെറിൻ രാജ് സാം ഗാനം ആലപിക്കുകയും, ട്രഷറര്‍ ശ്രീ. ജേക്കബ് ജോൺ ഏവരോടും ഉള്ള നന്ദി അറിയിക്കുകയും ചെയ്തു.


കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടനകേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നൽകപ്പെടുന്ന 11- മത് യുവദീപ്തി പുരസ്‌കാരം
ഭാരത സർക്കാരിന്റെ സ്ത്രീകൾക്കുള്ള പരമോന്നത സിവിലിയൻ ബഹുമതിയായ ‘നാരീ ശക്തി ‘ പുരസ്‌കാരജേതാവും പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ റിട്ടയേഡ് പ്രൊഫസ്സറും ജീവകാരുണ്യ -മനുഷ്യാവകാശ പ്രവർത്തകയുമായ
ഡോ. എം.എസ്.സുനിലിന്
പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മ മാത്യൂസ്
തൃതിയൻ കാതോലിക്ക ബാവ സമ്മാനിക്കുന്നു…

What an incredible Sunday School Annual Day it was!
Our talented children truly shined on stage with their amazing performances, filling the day with joy. From heartfelt songs to energetic dances and thoughtful skits, each moment reflected their hard work and dedication,
A big thank you to all the children, teachers, and parents who made this day so memorable. Our children’s efforts and enthusiasm brought our community together in celebration, St. Mary’s Indian Orthodox Church, Sunderland



കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തോഡോക്സ് കത്തീഡ്രൽ തീർത്ഥാടനകേന്ദ്രം, പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ മുഖപത്രമായ യുവദീപ്തി ത്രൈമാസികയുടെ 40-ാമത് പ്രസിദ്ധീകരണ വാർഷികത്തിലെ പെരുന്നാൾ പതിപ്പ് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയുക.
https://pallibhagamyouth.com/yuvadeepthy/year/2025/perunnalsupplement.html
മറ്റു ലക്കങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയുക https://pallibhagamyouth.com/yuvadeepthy/showcase.html


In Remembrance of all our Catholicos ✨
& 19th H.H. Baselios Marthoma Mathews II Inter-Church Quiz Competition 🏆
📍 St. Thomas Orthodox Church, Sarita Vihar
📅 26th January 2025, 10.45AM
Organized by OCYM, Sarita Vihar

മലങ്കര ഓർത്തഡോൿസ് സുറിയാനി സഭ കണ്ടനാട് വെസ്റ്റ് ഭദ്രാസന പ്രാർത്ഥനായോഗം 2025 ഫെബ്രുവരി 16 ഞായർ വൈകിട്ട് 3:30 മുതൽ

സാമൂഹികമായും സാമ്പത്തികമായും മുഖ്യധാരയിൽ സ്ത്രീകളുടെ സ്ഥാനം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടന കേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ‘ആൻഫ്രാങ്കിയൻ- സ്ത്രീ സ്വയംപര്യാപ്തത പദ്ധതി’യുടെ ഭാഗമായുള്ള തയ്യൽ മെഷീൻ വിതരണത്തിന്റെ ഉദ്ഘാടനം 19/01/2025 വി. കുർബ്ബാനാനന്തരം അഭിവന്ദ്യ ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത യൂണിറ്റിലെ വനിതാ പ്രവർത്തകർക്ക് തയ്യൽ മെഷീൻ കൈമാറി നിർവഹിച്ചു.

The intercessory prayer card prepared by MGOCSM Manipal was formally launched by H. G. Abraham Mar Seraphim Thirumeni. The first set of cards was received by Rev. Fr. M. C Mathai .

സെൻ്റ് തോമസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ 2025 വർഷത്തെ മെമ്പർഷിപ്പ് ക്യാമ്പയിൻ ജനുവരി ഫെബ്രുവരി മാസങ്ങളായി നടത്തപ്പെടുകയാണ്,

വാർത്ത : ബിജു മെഴുവേലി, ഷൈനി തോമസ്, ഡിജു ജോൺ, സാജു സ്റ്റീഫൻ, ഷിബി പോൾ