ഇടവക വാർത്തകൾ

പുതിയകാവ് സെന്റ് മേരീസ് ഇടവകയിൽ ശുശ്രൂഷിക്കുന്ന ബഹുമാനപ്പെട്ട പട്ടക്കാരുടെയും ബഹു. ഇടവകാഗംങ്ങളായ പട്ടക്കാരുടെയും കാർമ്മികത്വത്തിൽ വിശുദ്ധ സമൂഹബലി

സെന്റ് മേരീസ് ഓർത്തഡോക്‌സ് വലിയപള്ളി മുള്ളനിക്കാട് || പെരുന്നാൾ || വി. മൂന്നിന്മേൽ കുർബ്ബാന ⛪️

2025 ജനുവരി 15 ബുധൻ രാവിലെ 7.00 ന്
പ്രഭാത നമസ്കാരം

വി. മൂന്നിന്മേൽ കുർബ്ബാന

റവ.ഫാ. ഗീവർഗീസ് റമ്പാൻ ഇലവൻകോട്

റവ.ഫാ.ഷിജു ജോൺ കുമ്പഴ (മുൻവികാരി)

റവ.ഫാ.ലിനു എം.ബാബു (മുൻവികാരി)
എന്നിവരുടെ സഹകാർമികത്വത്തിലും

പ്രദക്ഷിണം, കുരിശ്ശടിയിൽ ധൂപപ്രാർത്ഥന
കൊടിയിറക്ക്
ആശീർവാദം,
നേർച്ച വിളമ്പ്.

ഉളനാട് വലിയ പള്ളി പെരുന്നാൾ 2025

വലിയ പെരുന്നാളിനോട് അനുബന്ധിച്ചു ഇടവക യുവജന പ്രസ്ഥാനം പ്രസിദ്ധീകരിച്ച “സ്നാപക ദർശനം” പെരുന്നാൾ പത്രിക വി കുർബാന അനന്തരം ഇടവക വികാരി ഫാ ജോഷ്വാ വർഗീസ് അച്ചൻ പ്രകാശനം ചെയ്തു.

വൈസ് പ്രസിഡന്റ് സോജി കോശി സെക്രട്ടറി റോബിൻ കോശി എഡിറ്റർ മെൽബിൻ സാം മോനച്ചൻ, ജോയിന്റ് സെക്രട്ടറി നഷോൺ വർഗീസ് എന്നിവർ പങ്കെടുത്തു

കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ്‌ കത്തിഡ്രൽ തീർത്ഥാടന കേന്ദ്രം ദേവാലയത്തിൽ ഇന്ന് (ബുധൻ ) 7 ന് വചന ശുശ്രൂഷ ഫാ. ഡോ. നൈനാൻ വി ജോർജ് (കേന്ദ്ര വൈദീക സംഘം സെക്രട്ടറി)

മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭ സ്ലീബാദാസ സമൂഹം സ്ഥാപകൻ ഭാഗ്യസ്മരണാർഹനായ പത്രോസ് മാർ ഒസ്താത്തിയോസ് മെത്രാപ്പോലിത്തായുടെ 57 മത് ശ്രാദ്ധപ്പെരുന്നാൾ 2025 ജനുവരി 31 മുതൽ ഫെബ്രുവരി 2 വരെ

മലങ്കര ഓർത്തഡോസ് സഭയുടെ കീഴിലുള്ള കോയമ്പത്തൂർ, തടാകം ക്രിസ്ത ശിഷ്യാ ആശ്രമം സ്ഥാപകനും മലങ്കര സഭാ ബന്ധുവുമായ ബിഷപ്പ് ഹെർബർട്ട് പെക്കൻഹാം വാൾഷ് പിതാവിന്റെ 66 മത് ഓർമ്മ പെരുന്നാൾ കൊണ്ടാടി. 08/01/2025 ബുധൻ വൈകുന്നേരം സന്ധ്യാ നമസ്കാരത്തിന് അഭി. ഗീവർഗീസ് മാർ കൂറിലോസ് തിരുമേനി മുഖ്യ കർമികത്വം വഹിച്ചു. സഭയുടെ മുൻ വൈദീക ട്രസ്‌റ്റി വന്ദ്യനായ എം. ഒ ജോൺ അച്ചൻ അനുസ്മരണ പ്രഭാക്ഷണം നടത്തി. സഹോദരി സഭയിലെ ഉൾപ്പെടെയുള്ള വൈദീകരും വിശ്വാസികളും പെരുന്നാൾ സന്ധ്യാ നമസ്കാരത്തിലും തുടർന്നുള്ള ശുശ്രൂഷകളിലും പങ്കെടുത്തു.
09/01/2025 വ്യാഴാഴ്ച്ച രാവിലെ അഭി. കൂറിലോസ് തിരുമേനി വിശുദ്ധ കുർബ്ബാന അർപ്പിച്ചു. അട്ടപ്പാടി ആശ്രമം അംഗം വന്ദ്യ. പോൾ റമ്പാച്ചൻ, സഭാ മുൻ വൈദീക ട്രസ്റ്റി ഡോ. എം. ഒ ജോൺ അച്ചൻ, ആശ്രമം ആചാര്യ ഫാ. മഹേഷ്‌ പോൾ, ഫാ. എൻ. എം ജോർജ്, ഫാ. സഖറിയ, ഫാ. ബെന്യാമിൻ ശങ്കരത്തിൽ, ഫാ. ലിജോ, ഫാ. ഗീവർഗീസ് ഫിലിപ്പ്, ഫാ. ഡെയ്ൻസ് ഉമ്മൻ. ഡീ. റിജോ, ഡീ. ശീമോൻ ധാരാളം വിശ്വാസികളും പങ്കെടുത്തു.
കബറിങ്ങൽ ധൂപപ്രാർത്ഥന, ശ്ലൈഹീക വാഴ്‌വ്, നേർച്ച എന്നിവയോടുകൂടി പെരുന്നാൾ ശുശ്രൂഷകൾ സമാപിച്ചു.

മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് ഇത് അഭിമാന നിമിഷം… മലബാർ ഭദ്രാസനത്തിന് ഏറെ അഭിമാനം…

വടക്കൻ പ്രദേശത്തുള്ള ജില്ലകളിൽ ചാരിറ്റി പ്രവർത്തനങ്ങളിൽ മികച്ച ഒരു വ്യക്തിയെ ആദരിക്കുന്നതിൽ വടക്കൻ ജില്ലകൾ തെരഞ്ഞെടുത്തത് മലബാർ ഭദ്രാസനത്തിലെ തേഞ്ഞിപ്പാലം മാർ ഗ്രീഗോറിയോസ് ദേവാലയത്തിന്റെ വികാരി, ഫാ. ജസ്റ്റിൻ ആന്റണി, ഗൈഡൻസ് സെന്ററിലെ സേവന കാലയളവിൽ ഹോസ്പിറ്റലുകളിലെ ഭക്ഷണ വിതരണത്തെ പ്രതിയാണ് ഫാ. ജസ്റ്റിൻ,സേവനരംഗത്തേക്ക് തെരഞ്ഞെടുത്തതും , ഇന്നലെ കൊണ്ടോട്ടിയിൽ വച്ച് നടന്ന സാമൂഹിക സാംസ്കാരിക കലാ സേവന രംഗങ്ങളിലെ പ്രഗൽഭരെ ആദരിക്കുന്ന ചടങ്ങിൽ ആദരിച്ചതും.

ഇത് മലബാർ ഭദ്രാസനത്തിന് തന്നെ അഭിമാനിക്കുവാൻ കഴിയുന്ന ഒരു നേട്ടമാണ്. മലബാർ ഭദ്രാസന ഗൈഡൻസ് സെന്ററിന്റെ ഭക്ഷണ വിതരണ പ്രവർത്തനത്തെ വടക്കൻ ജില്ലകൾ നോക്കിക്കൊണ്ട് അതിന് നൽകിയ അംഗീകാരമാണിത്.

നേതൃത്വം നൽകിയ ഫാ.ജസ്റ്റിൻ, അഭിനന്ദനങ്ങൾ.

കടമ്പനാട് ദേശത്ത് ശാലേം ഭവനത്തിൽ ജസ്റ്റിൻ -റോസമ്മ ദമ്പതികളുടെ മകനാണ് ഫാ. ജസ്റ്റിൻ ആന്റണി. മൂന്നര വർഷക്കാലം മലബാർ ഭദ്രാസന ഗൈഡൻസ് സെന്ററിന്റെ സെക്രട്ടറിയായി അദ്ദേഹം ചുമതല അനുഷ്ഠിച്ചു.

വാർത്ത : ഷിബി പോൾ, ബിജു മെഴുവേലി, ടോബിൻ തോമസ്, ഷൈനി തോമസ്

Related posts