കണ്ടനാട് വെസ്റ്റ് ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ ജനറൽ സെക്രട്ടറിയായി മുളക്കുളം മണ്ണൂക്കുന്ന് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ മാനേജിംഗ് കമ്മിറ്റിയംഗവും, യുവജനപ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകനുമായ ശ്രീ. എൽദോസ് ജോർജിനെ പൗരസ്ത്യ കാതോലിക്കയും, മലങ്കര മെത്രാപ്പോലീത്തയും
ഭദ്രാസന മെത്രാപ്പോലീത്തായുമായ പരി. ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ ബാവ നിയമിച്ചു
പത്തിച്ചിറ സെന്റ് ജോൺസ് വലിയ പള്ളിയിൽ വച്ച് നടന്ന യുവജനപ്രസ്ഥാനം കേന്ദ്ര കലാമേള ( ജ്വാല 2025) :
മത്സര വിജയികൾ

- കഥാ രചന1st:-Riya Elizabeth jacob
- സിംഗിൾ സോംഗ് 3rd:- Ankush ani Thomas
എന്നിവർ വിജയങ്ങൾ കരസ്ഥമാക്കി.

കേന്ദ്ര യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന കലാമേള “ജ്വാല2025″ൽ നമ്മുടെ യുവജനപ്രസ്ഥാനത്തിന്റെ കോൽകളി ടീമിന് രണ്ടാം സ്ഥാനം കരസ്ഥമാക്കി ഇടവക മെത്രാപോലീത്ത അഭിവന്ദ്യ യുഹാനോൻ മാർ ക്രിസോസ്റ്റമോസ് തിരുമനസ്സ് കൊണ്ട് വിജയികൾക്ക് സമ്മാനദാനം നടത്തി …

മലങ്കര ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ കേന്ദ്ര കലാമേള ( ജ്വാല 2025) ൽ
ഗിറ്റാർ (വെസ്റ്റേൺ)
ഒന്നാം സ്ഥാനം കരസ്ഥമാക്കിയ
*ഋതിക അന്ന സുനീഷിന് *(സെൻ്റ് ജോൺസ് യുവജനപ്രസ്ഥാനം ചെമ്മന്തുർ)*

ഉപന്യാസ രചന മത്സരത്തിൽ ജെന്‍സി അനുഗ്രഹ്, ഒന്നാം സ്ഥാനം കരസ്ഥമാക്കി.

മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭ ഓർത്തഡോക്സ് ക്രൈസ്‌തവ യുവജനപ്രസ്ഥാനം ജ്വാല 2025 കേന്ദ്ര കലാമേളയിൽ കറ്റാനം വലിയപള്ളി യുവജനപ്രസ്ഥാനം പരിചമുട്ട് മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

_മലങ്കര ഓർത്തഡോക്സ് യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടത്തിയ കേന്ദ്ര കലാമേള -ജ്വാല 2025-ൽ തെരുവ് നാടകത്തിന് കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ്‌കത്തിഡ്രൽ തീർത്ഥാടന ദേവാലയം പള്ളിഭാഗം യുവജനപ്രസ്ഥാനം മൂന്നാം സ്ഥാനം കരസ്ഥമാക്കി.

മലങ്കര ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ കേന്ദ്ര കലാമേള ( ജ്വാല 2025) ൽ ഋതിക അന്ന സുനിഷ്
ഗിറ്റാർ (വെസ്റ്റേൺ)
ഒന്നാം സ്ഥാനം കരസ്ഥമാക്കി. പുനലൂർ ചെമ്മന്തൂർ സെന്റ് ജോൺസ് ഓർത്തഡോക്സ് ഇടവകാംഗം. പുനലൂർ ചെമ്മന്തൂർ ഉഷസ്സിൽ സുനിഷ് ജോർജിന്റെയും സിനിത സുനിഷിന്റെയും മകളാണ്.പുനലൂർ സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്

കേന്ദ്ര കലാ മേള ജ്വാല 2025 കൊട്ടാരക്കര -പുനലൂർ യുവജന പ്രസ്ഥാനം അംഗങ്ങൾ


ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം കേന്ദ്ര കലാമേളയിൽ ക്വിസ് മത്സരത്തിൽ കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് പടിഞ്ഞാറു ഭാഗം യുവജന പ്രസ്ഥാനം അംഗങ്ങളായ ജോജി ജോർജും ജോബി ജോർജും മൂന്നാം സ്ഥാനം നേടി.ഇരുവരും കുടശ്ശനാട് കൊച്ചുമുകളിൽ ജോർജ് കുട്ടിയുടെയും ലിസി ജോർജിന്റെയും മക്കളാണ്. കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോൿസ് കത്തിഡ്രൽ ഇടവകാംഗങ്ങളുമാണ്

അഖില മലങ്കര ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട ജ്വാല 2024 കേന്ദ്ര കലാമേളയിൽ പന്തളം അറത്തിൽ സെന്റ് ജോർജ്ജ് യുവജന പ്രസ്ഥാനത്തിൽ നിന്നും സിംഗിൾ സോങ്ങിന് കുമാരി. മെറിൻ ചാക്കോ ഒന്നാം സ്ഥാനവും ഗ്രൂപ്പ് സോങ്ങിന് കുമാരി. നേഹ എൽസ സജി, കുമാരി. മെറിൻ ചാക്കോ, കുമാരി. സിജി സജി എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

ശാസ്താംകോട്ട മൗണ്ട് ഹോറേബ് ആശ്രമ ചാപ്പലിൽ വച്ചു കൊല്ലം മെത്രാസന സൺഡേ സ്കൂളിന്റെ ആഭിമുഖ്യത്തിൽ നടന്ന ” എന്റെ പ്രാർത്ഥന എന്റെ ബൈബിൾ” ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ നമ്മുടെ ഇടവകയുടെ ചുണക്കുട്ടികൾ
തെരേസ ചിന്നു കുഞ്ഞുമോൻ, ഏബൽ. എം. അലക്സ്, ആദൽ ജോസ്…

കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഉറുദു ഗസൽ ആലാപനത്തിന് A ഗ്രേഡ് കരസ്ഥമാക്കിയ പന്തളം അറത്തിൽ സെന്റ് ജോർജ് യുവജന പ്രസ്ഥാന അംഗം കുമാരി നെൽസ മറിയം സജിയെ അനുമോദിച്ചു..

ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിൻ്റെ കോട്ടയം ഭദ്രാസന കമ്മിറ്റിയിലേക്ക് ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട ടോണി തോമസ് കുരുവിള ചേലമറ്റം.

കൽക്കട്ട ഭദ്രാസന യുവജനപ്രസ്ഥാനം ജനറൽ അസംബ്ലി തിരഞ്ഞെടുപ്പിൽ കുവൈറ്റ് സോണിൽ നിന്നും കേന്ദ്ര അസംബ്ലി അംഗമായി തിരഞ്ഞെടുക്കപ്പെട്ട മഹാ ഇടവക യുവജനപ്രസ്ഥാനം അംഗം ശ്രീമതി. അനു ഷെൽവി


പരുമല സെമിനാരി മാനേജർ ചുമതലകളിലേക്ക് ഫാ.എൽദോ ഏലിയാസ്. പരിശുദ്ധ ബാവാ തിരുമേനിയാൽ നിയമിക്കപ്പെട്ടു.

Congratulations
FR G Koshy ottaplamoottil choir compatetion 1st price
AASH j THOMAS
ANGEL MARIYAM ANIL
SHREYA MARIYAM JACOB
ALONA S GEORGE
MAR GREGORIOUS MARANGADU

എം. ജി. ഒ. സി. എസ്. എം മാവേലിക്കര ഭദ്രാസന ജോയിന്റ് സെക്രട്ടറി ഫെബ അന്ന ജോസഫ്

മലങ്കരസഭാ തലത്തിൽ നടന്ന സണ്ടേസ്കൂൾ മത്സരങ്ങളിൽ മികച്ച ഗായകനുള്ള “ഗാനസുഗന്ധി” അവാർഡ് കരസ്ഥമാക്കിയ സ്റ്റീവ് സന്തോഷ്. കൊച്ചി
കൊച്ചി ഭദ്രാസനത്തിലെ കാക്കനാട് സെൻ്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഓർത്തഡോക്സ് ഇടവകാംഗം ക്യാപ്റ്റൻ സന്തോഷിൻ്റെയും, സൂസൻ സന്തോഷിൻ്റെയും മകനാണ്. മാവേലിക്കര ഭദ്രാസനത്തിലെ കായംകുളം കാദീശാ ഓർത്തഡോക്സ് കത്തീഡ്രൽ ദൈവാലയമാണ് മാതൃഇടവക.

മഹാത്മാ ഗാന്ധി സർവ്വകലാശാലയിൽ നിന്ന് 5 വർഷ ഇന്റഗ്രേറ്റഡ് ബി.കോം L.L.B 2019-2024 ബാച്ച് എറണാകുളം ഗവണ്മെന്റ് ലോ-കോളേജിൽ നിന്ന് ബിരുദം കരസ്ഥമാക്കി O5-01-2025 ന് എറണാകുളം ഹൈക്കോടതിയിൽ വച്ച് അഡ്വക്കേറ്റ് ആയി എൻറോൾ ചെയ്ത അഡ്വ. നവീൻ പി മാത്യു, പേനാട്ടുകളപ്പുരയിൽ ഇടമറുക് സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിലെ ഇടവാങ്കവും, യുവജന പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകനുമാണ്.
വാർത്ത : ബിജു മെഴുവേലി, നിഷ ജോൺ, ജേക്കബ് കൊച്ചുമ്മൻ, ഷൈനി തോമസ്, ഷാജി ജോൺ