ആദ്ധ്യാത്മിക സംഘടന വാർത്തകൾ

തൂമഞ്ഞ് 2024 | സെൻ്റ് ജോർജ് ഓർത്തഡോക്സ് ക്രൈസ്തവ യൂവജന പ്രസ്ഥാനം | ചേപ്പാട് – LIVE
Live Broadcast : Divanasios Live #ദീവന്നാസിയോസ്
Facebook : https://www.facebook.com/DivanasiosLive
YouTube : Divanasios Live
Mob : 9072852717

സ്ഥലം: ശാന്തിഗ്രാം വിദ്യാനികേതൻ
തിയതി: 29/12/2024

ശാന്തിഗ്രാം വിദ്യാനികേതന്റെ നേതൃത്വത്തിൽ മാർത് മറിയം വനിതാ സമാജം (ഡൽഹി ഭദ്രാസനം) കൂടാതെ രാജീവ് ഗാന്ധി കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് & റിസർച്ച് സെന്റർ (ഡൽഹി) എന്നിവരുടെ സഹകരണത്തോടെ ഒരു മെഡിക്കൽ ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചു.

ഈ പരിപാടിക്ക് അനുമതി നൽകുന്നതിനും സജീവമായ പിന്തുണയിനും മാർത് മറിയം വനിതാ സമാജത്തിന്റെ വൈസ് പ്രസിഡന്റ് ഫാ. യാക്കോ ബേബി,പ്രത്യേക നന്ദി. ജനറൽ സെക്രട്ടറി മിസ് ജെസി ഫിലിപ്പ് പ്രൊഫഷണൽ കഴിവ് പ്രകടിപ്പിച്ച് ക്യാമ്പിന്റെ ഏകോപനം നിർവഹിച്ചു. മിനി വർഗീസ്, ആശ റോയ്, ബീന എന്നിവരും ക്യാമ്പിന് മികച്ച സഹായം നൽകി.

നിമോത്ത് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ക്യാമ്പിൽ പങ്കെടുത്ത് അനുഗ്രഹമായി. ഇൻസ്‌പെക്ടർ രോഹിതിന്റെ സഹായത്തിനും പ്രത്യേക നന്ദി.

ഈ ശ്രമത്തിലൂടെ വിദഗ്ദ്ധരായ ഡോക്ടർമാരുടെ സേവനവും ആരോഗ്യപരിശോധനകളും ലഭ്യമാക്കി, സമുദായത്തിന്റെ അഭിവൃദ്ധിയിലേക്കുള്ള ഞങ്ങളുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചു. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സാമൂഹിക പുരോഗതി എന്നിവയിൽ പ്രവർത്തന മികവ് തെളിയിക്കാൻ ഞങ്ങൾ തുടരുമെന്ന് പ്രതിജ്ഞാബദ്ധരാണ്.

ഇന്ന് നടത്തിയ മെഡിക്കൽ ക്യാമ്പിൽ 250 ഗ്രാമീണർ പങ്കെടുത്തു.

തിരുവനന്തപുരം ഭദ്രാസനം ബെസ്ക്യോമോ അസോസിയേഷൻ വാർഷിക സംഗമം ചെറുവക്കൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽവച്ച് നടന്നു.
അഭി. ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് തിരുമനസ്സ് കൊണ്ട് ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ, പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് ഫുൾ ടൈം Phd സ്കോളർ ശ്രീമതി മിന്റ മറിയം വർഗീസ് കൊച്ചമ്മ ”സമഗ്ര ശുശ്രൂഷയുടെ കൂട്ടുടമ്പടിക്കാർ’’ എന്ന വിഷയത്തെ ആധാരമാക്കി ക്ലാസ്സ് നയിച്ചു. തുടർന്ന് പ്രബന്ധ രചനാ വിജയികൾക്ക് അഭി.തിരുമനസ്സ് മുൻ പതിവുപോലെ ഈ വർഷവും ഏകദേശം 70000 രൂപ സമ്മാനമായി വിതരണം ചെയ്തു. കൂടാതെ കൊച്ചമ്മമാർക്കുള്ള വാർഷിക അലവൻസ് 4 ലക്ഷം രൂപയും വിതരണം ചെയ്തു. വെരി.റവ. സാമുവേൽ മാത്യു കോർ എപ്പിസ്കോപ്പ, ഫാ.വർഗ്ഗീസ് ടി.വർഗീസ്, ഫാ.തോംസൺ വി കെ, ശ്രീമതി ബിൻസി എബ്രഹാം, ശ്രീമതി ഷൈനി സാം എന്നിവർ പ്രസംഗിച്ചു.

പന്തളം അറത്തിൽ സെന്റ് ജോർജ് ഓർത്തഡോക്സ് മഹാ ഇടവകയുടെ സെന്റ് ജോർജ് യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ബേത്ലഹേമിലെ സ്വാന്തന സന്ധ്യ നാളെ വൈകിട്ട് 5:30 മുതൽ കൊല്ലകടവ് സെന്റ് മേരീസ് നടത്തപ്പെടുന്നു.

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ നിരണം ഭദ്രാസനം വേദപഠന വേദി ബൈബിൾ കോഴ്സ് കോൺവക്കേഷൻ
2024 ഡിസംബർ 29 ഞായർ 2 PM
തിരുവല്ല ബഥനി അരമന ബസേലിയോസ് ജൂബിലി സെൻറർ

പുൽക്കൂട്ടിൽ പൂക്കാലം സമാപിച്ചു

ഹരിപ്പാട് : അഖില മലങ്കര ബാലസമാജം മാവേലിക്കര ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട പുൽക്കൂട്ടിൽ പൂക്കാലം ക്രിസ്മസ് കരോൾ ഗാന മത്സരം, ഫാദർ മത്സരവും മുട്ടം സെൻ്റ് മേരിസ് ഓർത്തഡോക്സ് പള്ളിയിൽ സമാപിച്ചു. കോട്ടയം ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി പ്രിൻസിപ്പാൾ ഫാ. ഡോ. ജോൺ തോമസ് കരിങ്ങാട്ടിൽ സമാപന സമ്മേളനം ഉദ്ഘാടനം നിർവഹിച്ചു. മാവേലിക്കര ഭദ്രാസന സെക്രട്ടറി ഫാ. ജോൺസ് ഈപ്പൻ ക്രിസ്മസ് സന്ദേശം നൽകി. മത്സരങ്ങളിൽ വിജയികളായ കുഞ്ഞുങ്ങൾക്കുള്ള സമ്മാനദാനം ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോൺ തോമസ് നിർവഹിച്ചു. ഭദ്രാസന വൈസ് പ്രസിഡൻ്റ് ഫാ. മനീഷ് മാത്യു, ഇടവക വികാരി ഫാ. ജസ്റ്റിൻ ജോസ്, ഫാ. ജോയിസ് വി ജോയ്, ഫാ. ടോണി എം യോഹന്നാൻ, ജനറൽ സെക്രട്ടറി ജിബിൻ ജേക്കബ് അലക്സ്, ട്രഷറർ ഷൈനി ബെൻസൺ, പശ്ചിമ മേഖലാ സെക്രട്ടറി സോമി ജോയ്, ഇടവക ട്രസ്റ്റി പ്രദീപ് പി.ആർ, സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ റ്റിജു ജോസഫ് മാത്യു എന്നിവർ സംസാരിച്ചു.

തുമ്പമൺ ഭദ്രാസന യുവജനപ്രസ്ഥാനം

ക്രിസ്തുമസ് പുതുവത്സര ആഘോഷം

ഗ്ലോറിയ – 2024

2024 ഡിസംബർ 28 ശനിയാഴച വൈകിട്ട് 5.30 മുതൽ

വെട്ടൂർ സെന്റ് മേരീസ് ഓർത്തഡോക്സ് ദൈവാലയത്തിൽ

✨ ക്രിസ്തുമസ് ഈവ് ✨

അടൂർ -കടമ്പനാട് മെത്രാസനത്തിലെ എനാത്ത്, തട്ടാരുപടി, പുതുശ്ശേരിഭാഗം സെന്റ് മേരിസ് ഓർത്തഡോക്സ് ഇടവകയുടെ നേതൃത്വത്തിൽ ആധ്യാത്മിക സംഘടനകളുടെ സഹകരണത്തോടെ നടത്തപ്പെടുന്ന ക്രിസ്തുമസ് പുതുവത്സരാഘോഷം ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് ( 29 /12/ 2024 ) പള്ളി അങ്കണത്തിൽ നടക്കും. റവ. ഫാദർ ബിജിൻ കെ ജോൺ അധ്യക്ഷത വഹിക്കും. റവ. ഫാ. ഡോ. ജോസ് ജോൺ ( സെമിനാരി അധ്യാപകൻ, മെത്രാസന കൗൺസിൽ അംഗം) മുഖ്യസന്ദേശം നൽകും. ആധ്യാത്മിക സംഘടനകളുടെ വിവിധ പ്രോഗ്രാമുകൾ, വിവിധ ദേവാലയങ്ങളുടെ കരോൾ ഗാനങ്ങൾ എന്നിവ നടത്തപെടും

Flag Hoisting ||| MGOCSM 115th MGOCSM Annual കോൺഫറൻസ് (MGOCSM Global).

MGOCSM Global

പരുമല ആശുപത്രിയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി പുനരുദ്ധരിച്ച പൊതു കിണറുകൾ നാടിന് സമർപ്പിച്ചു.
പരുമല ആശുപത്രിയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി കടപ്ര പഞ്ചായത്തിലെ വിവിധ വാർഡുകളിൽ പുനരുദ്ധരിച്ച പൊതു കിണറുകൾ മലങ്കര ഓർത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ തിരുമേനി നാടിന് സമർപ്പിച്ചു.
പ്രസ്തുത ചടങ്ങിൽ ആശുപത്രി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഫാ. എം.സി പൗലോസ്, കടപ്ര പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി നിഷ അശോകൻ, വാർഡ് മെമ്പർമാരായ ശ്രീ. റോബിൻ പരുമല, ശ്രീമതി വിമല ബെന്നി, ആശുപത്രി മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങളും ഈ പദ്ധതിയുടെ ഗുണഭോക്താക്കളും പങ്കെടുത്തു.
കടപ്ര പഞ്ചായത്തിലെ നിരവധി കുടുംബങ്ങൾക്ക് ശുദ്ധജലം ലഭ്യമാക്കുകയും അതുവഴി അടിസ്ഥാന ആരോഗ്യ സംരക്ഷണം ഉറപ്പാക്കുകയുമാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ആശുപത്രിയുടെ ഈ പ്രവർത്തനത്തിന് പഞ്ചായത്ത് അധികൃതരും ജനപ്രതിനിധികളും നന്ദി രേഖപ്പെടുത്തി.

ബ്രഹ്മാവാർ ഭദ്രാസന യുവജനപ്രസ്ഥാനം കലാമേള ഏറ്റുകുടുക്ക സെന്റ് മേരീസ്‌ പള്ളിയിൽ നടന്നു വിവിധ യൂണിറ്റുകൾ മാറ്റുരച്ച മത്സരത്തിൽ ഏറ്റുകുടുക്ക സെന്റ് മേരീസ് OCYM ഒന്നാം സ്ഥാനം കരസ്ഥമാക്കി രണ്ട്‌ മുന്ന് സ്ഥാനങ്ങളിൽ നർക്കിലകാട് സെന്റ് മേരീസ് OCYM ,അരവഞ്ചൽ സെന്റ് ജോർജ് OCYM യഥാക്രമം നേടി

ബ്രഹ്മാവാർ ഭദ്രാസന യുവജനപ്രസ്ഥാനം കലാമേള ഏറ്റുകുടുക്ക സെന്റ് മേരീസ്‌ പള്ളിയിൽ നടന്നു വിവിധ യൂണിറ്റുകൾ മാറ്റുരച്ച മത്സരത്തിൽ ഏറ്റുകുടുക്ക സെന്റ് മേരീസ് OCYM ഒന്നാം സ്ഥാനം കരസ്ഥമാക്കി രണ്ട്‌ മുന്ന് സ്ഥാനങ്ങളിൽ നർക്കിലകാട് സെന്റ് മേരീസ് OCYM ,അരവഞ്ചൽ സെന്റ് ജോർജ് OCYM യഥാക്രമം നേടി

വാർത്ത : ഷൈനി തോമസ്, ബിജു മെഴുവേലി, ഫാ. ജേക്കബ് കല്ലിച്ചേത്ത്, മിനി ജോൺസൻ

Related posts