ഇടവക വാർത്തകൾ

മങ്ങാട് St Mary’s ഓർത്തഡോക്സ് ദേവാലയത്തിന്റെ കുരിശടി കൂദാശ ഇന്ന് (29.12.2024) നടത്തപ്പെടുന്നു.

വരിഞ്ഞവിള പള്ളിയിൽ ശിവഗിരി തീർത്ഥാടകർക്ക് സ്വീകരണം നൽകി

കൊല്ലം/മീയണ്ണൂർ: കോട്ടയം നാഗമ്പടം ശ്രീ. മഹാദേവക്ഷേത്ര സന്നിധിയിൽ നിന്നും,കേരള മുൻ മുഖ്യമന്ത്രി ആർ. ശങ്കറുടെ ജന്മഗ്രാമമായ പുത്തൂർ പെരുങ്ങോട്ടപ്പൻ ശ്രീ. മഹാദേവ ക്ഷേത്ര സന്നിധിയിൽ നിന്നും, നവോത്ഥാന നായകനായ ശ്രീനാരായണ ഗുരുദേവന്റെ സമാധിസ്ഥലമായ ശിവഗിരിയിലേക്ക് പദയാത്രയായി പോകുന്ന തീർത്ഥാടകരെ വരിഞ്ഞവിള സെൻറ് ജോർജ് ഓർത്തഡോക്സ് സുറിയാനി പള്ളിയിൽ, ഇടവക വികാരിയും സ്കൂൾ മാനേജറുമായ ഫാദർ കോശി ജോർജ് വരിഞ്ഞവിളയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. രാവിലെ മുതൽ എത്തിച്ചേർന്ന തീർത്ഥാടകർക്ക് ഉച്ചയ്ക്ക് വരിഞ്ഞവിള സെൻറ് മേരിസ് സെൻട്രൽ സ്കൂളിൽ,അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ ക്രമീകരിച്ചിരുന്ന ഉച്ചഭക്ഷണത്തിനുശേഷം, പള്ളിയിൽ ശിവഗിരി തീർഥാടക സംഗമവും, മതസഹോദര്യ സമ്മേളനവും ഫാദർ കോശി ജോർജ് വരിഞ്ഞവിളയുടെ അധ്യക്ഷതയിൽ ശ്രീരാഗ് നമ്പൂതിരി ഉദ്ഘാടനം ചെയ്തു. എൻ. ജയചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.തോമസ് കോശി വടക്കേവീട്, ജി. സുഗതൻ പദയാത്ര ക്യാപ്റ്റന്മാരായ പ്രകാശ് കെ സി,എഴുകോൺ രാജ് മോഹൻ, സി.എം പീതാംബരൻ,ബി സ്വാമിനാഥൻ, സുരേഷ് സി. ആർ, പ്രഭൻ വീരാളിശ്ശേരിൽ, ജഗതീഷ്,പി യു. ദിവ്യൻ കൺവീനർ സി കെ പ്രസാദ് ചിറയിൽ,കെ. എം സുദർശനൻ, ബിനി എസ്. ടി, സൂസൻ കോശി എന്നിവർ പ്രസംഗിച്ചു.

കണ്ടനാട് ഈസ്റ്റ് മെത്രാസന ഇടവകയിൽ ഉൾപ്പെട്ട മണ്ണത്തൂർ സെൻ്റ് ജോർജ് ഓർത്തഡോക്സ് സുറിയാനി വലിയ പള്ളിയുടെ നവീകരിച്ച ദേവാലയ കൂദാശ ഇടവക മെത്രാപ്പോലീത്ത അഭി. ഡോ. തോമസ് മാർ അത്താനാസിയോസ് തിരുമേനിയുടെ മുഖ്യകാർമ്മികത്വത്തിൽ നടത്തപ്പെട്ടു .

എനാത്ത്: തട്ടാരുപടി -പുതുശ്ശേരിഭാഗം‌ സെന്റ് മേരീസ് ഓർത്തഡോക്സ്‌ ദേവാലയത്തിൽ കോട്ടയം പഴയ സെമിനാരിയിലെ വൈദികരും, ശെമ്മാശന്മാരും,വൈദിക വിദ്യാർത്ഥികളും നയിക്കുന്ന പാരിഷ് മിഷൻ ഇടവകയിൽ നടത്തപ്പെടുന്നു.

വി. മദ്ബഹയിൽ ശുശ്രൂഷ ചെയ്യുവാനുള്ള കുട്ടികളുടെ കൈവയ്പ് ശുശ്രൂഷ അഭി. കൊല്ലം ഭദ്രാസനാധിപൻ ജോസഫ് മാർ ദിവന്നാസിയോസ് തിരുമേനിയുടെ കാർമികത്വത്തിൽ ശാസ്താംകോട്ട മൗണ്ട് ഹൊറേബ് ആശ്രമത്തിൽ വച്ച് നടന്നു.

Abu Dhabi Cathedral Harvest Festival preparations underway.. we can see Diocesan Bishop Elias Thirumeni also in the picture.

St Thomas Indian Orthodox Church, Germany celebrate the Christmas Yeldo Service in 8 cities with around 400 peopleparticipating. This has been a tremendous blessing for St. Thomas Indian Orthodox Church Germany.
This year, we were fortunate to have Fr. Bideesh Mathew and Fr. Jibin Abraham from Rome as guest priests, assisting in services across 5 cities, alongside Fr. Jibin Thomas Abraham and Fr. Rohith Skariah Georgy.

നൂറനാട് പടനിലം സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയുടെ ക്രിസ്മസ്, പുതുവത്സര സന്ധ്യ ഉത്ഘാടനവും സന്ദേശവും
അഭി. മാത്യൂസ് മാർ തേവോദോസിയോസ്സ് തിരുമേനിയുടെ മുഖ്യ കാര്‍മികത്വത്തിൽ നടത്തപ്പെട്ടു.

ദോഹ മലങ്കര ഓർത്തഡോക്സ്‌ ചർച് ഇടവകയിൽ വിശുദ്ധ ജനനപ്പെരുന്നാൾ ഭക്തിനിർഭരമായി ആചരിച്ചു.ഇടവക മെത്രാപ്പോലീത്ത മുംബൈ ഭദ്രാസനാഥിപൻ അഭി.ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത മുഖ്യ കാർമ്മികത്വം വഹിച്ചു,ഇടവക വികാരി ഫാ ഷെറിൻ തോമസ്,സഹ വികാരി ഫാ അനീഷ് വർഗീസ് ജേക്കബ് സഹ കാർമികത്വം വഹിച്ചു

കോയമ്പത്തൂർ ശരവണംപട്ടി സെൻ്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ യൂഹാനോൻ മാംദാനയുടെ ഓർമ്മപ്പെരുന്നാളും പുതിയതായി നിർമ്മിച്ച ത്രോണോസുകളുടെ കൂദാശയും.

അന്നദാനം മഹാദാനം

അന്നമാണ് ഭൂമിയില്‍ ജീവനെ നിലനിര്‍ത്തുന്നത്. അന്നം തന്നെ ആത്മാവ് എന്നു പറയുന്നതും അതുകൊണ്ടാണ്. അത്രയും മഹത്തായ അന്നത്തെ ദാനം ചെയ്യുന്നത് അതീവ പുണ്യമാകുന്നു. എല്ലാ ജീവികളുടെയും പരിതാപകരമായ അവസ്ഥയാണ് ആഹാരമില്ലായ്മ. വിശപ്പ് ഒരു മഹാവ്യാധി തന്നെയാണ്. വിശക്കുന്ന വയറിനു ആഹാരം കൊടുക്കുന്നത് മറ്റേതൊരു പുണ്യപ്രവര്‍ത്തിയെക്കാളും മഹത്തരമാകുന്നു. വയറു നിറയെ ആഹാരം കഴിക്കുമ്പോള്‍ ഒരാള്‍ പൂര്‍ണതൃപ്തനാകുന്നു.

ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഇടവകയുടെ ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി വികാരി റവ. ഫാ. ജോയ്സൺ തോമസ് , ചാരിറ്റി കൺവീനർ അനീഷ് തോമസിന്റെയും നേതൃത്വത്തിൽ നടത്തി.

കൂനന്‍ കുരിശ് സത്യസ്മരണദിന പെരുന്നാള്

ഡൽഹി ഭദ്രാസനത്തിലെ രോഹിണി St. ബേസിൽ ഓർത്തഡോക്സ് ഇടവയുടെ പെരുന്നാൾ കൊടിയേറ്റ് നിർവഹിക്കപ്പെട്ടു.
ഡൽഹി ഭദ്രാസ സെക്രട്ടറി Rev. Fr. Saji Abraham വിശുദ്ധ കുർബാന അർപ്പിക്കുകയും പെരുന്നാൾ പതാക ഉയർത്തുകയും,
പെരുന്നാൾ കാര്യപരിപാടികൾ വികാരി ഫാദർ തോമസ് ജോൺ Mavelil വിശദീകരിച്ചു.

നൂറനാട് പടനിലം സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയുടെ ക്രിസ്മസ്, പുതുവത്സര സന്ധ്യ ഉത്ഘാടനവും സന്ദേശവും
അഭി. മാത്യൂസ് മാർ തേവോദോസിയോസ്സ് തിരുമേനിയുടെ മുഖ്യ കാര്‍മികത്വത്തിൽ നടത്തപ്പെട്ടു.

കോലഞ്ചേരി സെൻ്റ് പീറ്റേഴ്സ് ആൻഡ് സെൻ്റ് പോൾസ് ഓർത്തഡോക്സ് പള്ളിയുടെ അധീനതയിലും, പൂർണ നിയന്ത്രണത്തിലുമുള്ള സെമിത്തേരിയിലെ കല്ലറ തകർത്തതിൽ വികാരി ഫാ. ജേക്കബ് കുര്യൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പ്രതിഷേധിച്ചു. 2025 ജനുവരി 29,30 തീയതികളിൽ സെമിത്തേരി സംബന്ധിച്ച കേസ് സുപ്രീം കോടതി പരിഗണിക്കാനിരിക്കെ സെമിത്തേരിയിൽ അക്രമം നടത്തിയത് ഗൂഢ ലക്ഷ്യത്തോടെയാണ്. അക്രമിയെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ഫാ. സി.എം. കുര്യാക്കോസ്, ഫാ. ഗീവർഗീസ് അലക്സ്, ഫാ. കുര്യാക്കോസ് അലക്സ്, ട്രസ്റ്റിമാരായ സാജു പടിഞ്ഞാക്കര, ജോർജ് സി. കുരുവിള, സെക്രട്ടറി ജയിംസ് മലയിൽ, അഡ്വ. മാത്യു പി. പോൾ തുടങ്ങിയവർ പ്രസംഗിച്ചു.

PARUMALA SEMINARY SUNDAY HOLY QURBANA | CHIEF CELEBRANT – H.G. DR. ABRAHAM MAR SERAPHIM

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ
കോട്ടയം ഭദ്രാസനം

സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി, തെങ്ങണ
വി. മാർത്തോമാ ശ്ലീഹായുടെ ഓർമ്മപെരുന്നാൾ

കൊടിമരം, കൽക്കുരിശ് കുദാശ
ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലിത്താ
വചന ശുശ്രൂഷ
ഭക്തിനിർഭരമായ റാസ
ആശീർവാദം, സെമിത്തേരിയിൽ ധൂപപ്രാർത്ഥന, സ്നേഹവിരുന്ന്

നെടുമൺകാവ് പള്ളി
സെന്റ് തോമസ് ഓർത്തഡോക്‌സ് ഇടവക നെടുമൺകാവ്

വി. മാർത്തോമ്മ ശ്ലീഹായുടെ രക്തസാക്ഷിത്വ ഓർമ്മയും ഇടവക പെരുന്നാളും ഇടവക വാർഷികവും

വി.മൂന്നിന്മേൽ കുർബാന, പള്ളിക്ക് ചുറ്റും പ്രദക്ഷിണം കൊടിയിറക്ക് നേർച്ച വിതരണം

Live on – Ivanios Live Broadcast

നിർമ്മല സഹദേന്മാരുടെ അനുഗ്രഹീത നാമധേയത്തിൽ സ്ഥാപിതമായ മലങ്കരയിലെ ഏക ദേവാലയം മെഴുവേലി ഹോളി ഇന്നസെൻസ് ഓർത്തഡോക്സ് തീർത്ഥാടന കേന്ദ്രം, 164- മത്, പെരുന്നാളിനോട് അനുബന്ധിച്ചുള്ള പകൽ റാസ

ബഹ്‌റൈൻ സെന്റ് മേരിസ് ഇന്ത്യൻ ഓർത്തഡോൿസ്‌ കത്തീദ്രൽ

തലവടി സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളി പെരുന്നാൾ 2025 & നവതി ആഘോഷ സമാപന സമ്മേളനം…

2025 ജനുവരി 5 മുതൽ 11 വരെ…

തിരുവല്ല :കല്ലുങ്കൽ സെന്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് ദേവാലയത്തിന്റെ ശതാബ്ദി ആഘോഷങ്ങൾക്ക് ചെങ്ങന്നൂർ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോക്ടർ മാത്യൂസ് മാർ തിമോത്തിയോസ് തിരുമനസ്സുകൊണ്ട് ഉദ്ഘാടനം ചെയ്തു, ചെങ്ങന്നൂർ ഭദ്രാസന സെക്രട്ടറി Rev ഫാ. പി. കെ കോശി അധ്യക്ഷത വഹിച്ച യോഗത്തിൽ, ഇടവകയുടെ ആദരണീയനായ വികാരി, Rev ഫാ. ജോസഫ് കുര്യാക്കോസ് പാമ്പാടി കണ്ടത്തിൽ സ്വാഗതം ആശംസിക്കുകയും, സഭയുടെ വൈദിക ട്രസ്റ്റി Rev ഫാ. തോമസ് വർഗീസ് അമയിൽ,സഭയുടെ അല്മായ ട്രസ്റ്റി റോണി വർഗീസ്, അല്മായ സെക്രട്ടറി അഡ്വക്കേറ്റ് ബിജു ഉമ്മൻ,ഇടവകാഗം Rev ഫാദർ ജോബി ജോർജ് മലങ്കര അസോസിയേഷൻ പ്രതിനിധി സജു ശാമുവേൽ, ചെങ്ങന്നൂർ ഭദ്രാസന പ്രതിനിധി പി. ജി തോമസ്, ഇടവകയുടെ ട്രസ്റ്റി ടി,സി മാത്യു, സെക്രട്ടറി ജോൺ രാജൻ, എന്നിവർ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു…

കോട്ടയം പാത്താമുട്ടം സ്ലീബാ ഓർത്തഡോക്സ്‌ ഇടവകയുടെ 89ാം വലിയ പെരുന്നാൾ ഭക്തിപുരസ്സരം നടത്തപ്പെട്ടു.
വി. മൂന്നിന്മേൽ കുർബാനയ്ക്ക് ഫാ. ബെഹനാൻ കോരുത് മുഖ്യകാർമികത്വം വഹിച്ചു

കുന്നപ്പിള്ളി ചാപ്പലിൽ പെരുന്നാളിന് കോടിയേറി

മുളക്കുളം/പെരുവ: മുളക്കുളം മണ്ണൂക്കുന്ന് സെന്റ് മേരീസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ വക കുന്നപ്പിള്ളി സെന്റ് മേരീസ് ഓർത്തഡോക്സ്‌ ചാപ്പലിൽ വി. ദൈവമാതാവിന്റെ പുകഴ്ചപെരുന്നാളിനും പരി. ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ കാതോലിക്ക ബാവായുടെ ഓർമ്മപെരുന്നാളിനും (2025 January 1 & 02) ഇന്ന് വി. കുർബാനയ്ക്ക് ശേഷം സഹവികാരി. ഫാ. ജോമോൻ കെ ജോർജ് കൊടി ഉയർത്തി ഫാ. വി. എം. പൗലോസ്, ശെമ്മാശൻ. രാഹുൽ പുത്തൂരാൻ സമീപം.

മണ്ണത്തൂർ സെന്റ്ജോർജ് ഓർത്തഡോക്സ് സിറിയൻ വലിയ പള്ളിയിൽ 175ാം ജൂലിയോട് അനുബന്ധിച്ച് നവീകരിച്ച വിശുദ്ധ മദ്ബഹായുടെയും, പരിശുദ്ധ പരുമലതിരുമേനിയുടെ സ്മൃതി മണ്ഡപത്തിന്റെയും, വിശുദ്ധ മാമോദീസ മുറിയുടെയും കൂദാശ കർമ്മവും നിർവഹിക്കപ്പെട്ടു.
കൂദാശ കർമ്മങ്ങൾക്ക് കണ്ടനാട് ഈസ്റ്റ്‌ ഭദ്രാസന ഇടവകയുടെ അഭിവന്ദ്യ ഡോ. തോമസ് മാർ അത്തനാസ്യോസ് മെത്രോപ്പോലിത്ത തിരുമേനി പ്രധാന കാർമ്മികൻ ആയി.
തുടർന്ന് നടന്ന പൊതുസമ്മേളനം അനൂപ് ജേക്കബ്, എം. എൽ. എ. നിർവഹിച്ചു. തിരുമാറാടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ Adv. സന്ധ്യാമോൾ പ്രകാശ് ജൂബിലി ചാരിറ്റി പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. റവ. ജോണി ജോർജ് കോർ എപ്പിസ്കോപ്പ, റവ. ഫാ. ബാബു എബ്രഹാം പഞ്ചായത്ത് മെമ്പർമ്മാരായ ശ്രീ. സാജു ജോൺ, ശ്രീമതി സുനി ജോൺസൻ, ശ്രീമതി ലളിത വിജയൻ, S. N. D. P പ്രസിഡന്റ് ശ്രീ.പി. എൻ വിശ്വബരൻ, ബൈജു പി. തുടങ്ങി വിവിധ സാമൂഹിക രാഷ്ട്രീയ പൗരപ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ജൂബിലിയോട് അനുബന്ധിച്ച് ദേവാലയത്തിന്റെ നേതൃത്വത്തിൽ പൂർത്തീകരിച്ച ഒരു ഭവനത്തിന്റെ താക്കോൽദാനം നിർവഹിക്കപ്പെട്ടു. നിർമ്മിക്കുവാൻ പോകുന്ന രണ്ട് ഭവനങ്ങളുടെ ആദ്യ ഗഡു നല്കപ്പെട്ടു.
ചടങ്ങുകൾക്ക് ഇടവക വികാരി റവ. ഫാ. ഡോ. റെജി അലക്സാണ്ടർ, ജൂബിലി കമ്മിറ്റി ജനറൽകൺവീനർ ബാബു V.V., സെക്രട്ടറി T. C. ജോർജ്, ട്രസ്റ്റിമാർ ആയ മാത്യൂസ് K. ജേക്കബ്, ഡോ. ജോർജ് കുര്യൻ മാത്യു, തുടങ്ങിയവർ നേതൃത്വം നൽകി.

വാർത്ത : ബിജു മെഴുവേലി, ഷൈനി തോമസ്, ജിജി ജോൺ, ടോബിൻ തോമസ്, ജേക്കബ് കൊച്ചുമ്മൻ, ഫാ. ജേക്കബ് കല്ലിച്ചേത്ത്, സനു ജസ്റ്റിൻ

Related posts