മെഴുവേലി ഹോളി ഇന്നസെന്റ്സ് പള്ളിയുടെ ഹോളി ഇന്നസെന്റ്സ് അവാർഡ് ജീവകാരുണ്യ പ്രവർത്തകനായ നവജീവൻ ട്രസ്‌റ് ചെയർമാൻ പി. യു തോമസിന്, ഗീവർഗീസ് മാർ തേയോഫിലോസ് മെത്രാപ്പോലീത്ത സമ്മാനിച്ചു.

സെറാമ്പുർ യൂണിവേഴ്സിറ്റിയിൽ നിന്ന് Christian Studies-ൽ (Church Administration and Worship) Masters Degree കരസ്ഥമാക്കിയ കാരിച്ചാൽ പുത്തൻപറമ്പിൽ ഡോ. ബിജു തോമസിന് അഭി. എബ്രഹാം മാർ എപ്പിഫാനിയോസ് മെത്രാപ്പൊലിത്ത പൊന്നാട അണിയിച്ചു അഭിനന്ദിക്കുന്നു.

അബുദാബി സെൻ്റ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രൽ (B-314) അംഗങ്ങളായ ശ്രീ. ബിയേഴ്‌സ് പണിക്കറുടെയും ശ്രീമതി സ്വാതി മാത്യുവിൻ്റെയും മകൻ സ്റ്റീവൻ ബിയേഴ്‌സ് പണിക്കർ (പ്രായം 6) “സൂപ്പർ ടാലൻ്റഡ് കിഡ്” എന്ന പേരിൽ ഇൻ്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്‌സ് ജേതാവാണ്. “, ബുസെഫാലസ് വേൾഡ് റെക്കോർഡും ഇൻ്റർനാഷണൽ സ്റ്റാർ കിഡ്സ് അവാർഡും 2024 പതാകകൾ തിരിച്ചറിയുന്നതിനും രാജ്യങ്ങളും തലസ്ഥാനങ്ങളും പാരായണം ചെയ്യുന്നതിനും സ്വാതന്ത്ര്യം പോരാളികൾ, പ്രശസ്ത വ്യക്തികൾ, ചരിത്ര സ്ഥലങ്ങൾ.

ZMART ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 2024 ലെ കാരുണ്യത്തിൻറെ സ്നേഹസാന്ദ്രം അവാർഡ് കളം@24 എന്ന സിനിമയുടെ സംവിധായകൻ ശ്രീ രാഗേഷ് കൃഷ്ണൻ കുരമ്പാലയ്ക്ക് (പന്തളം) സമ്മാനിച്ചു.
വെട്ടിയാർ താന്നിക്കുന്ന് സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ നടന്ന ചടങ്ങിൽ വികാരി ഫാ.ഡോ. ജോൺ തോമസ് കരിങ്ങാട്ടിൽ അധ്യക്ഷത വഹിച്ചു.
പ്രശസ്ത സിനിമാ സംവിധായകൻ ഡോ. മധു ഇറവങ്കര മുഖ്യ അതിഥി ആയിരുന്നു .
ZMART ഫൗണ്ടേഷൻ സെക്രട്ടറി ശ്രീ ഉമ്മൻ കൊച്ചുമ്മൻ , ഇടവക ട്രസ്റ്റി ശ്രീ. ജിമ്മി ചാക്കോ ജോർജ്, ഡോ. ബീനാ ഉമ്മൻ, ഡോ. ജെയ്സി കരിങ്ങാട്ടിൽ, ശ്രീമതി. രമാ ആർ കുറുപ്പ് എന്നിവർ പ്രസംഗിച്ചു.

അഖില മലങ്കര സൺഡേ സ്കൂൾ കേന്ദ്ര മത്സര പരീക്ഷയിൽ 7-ാം ക്ലാസിൽ A+ കരസ്ഥമാക്കിയ ബുധനൂർ സെൻ്റ് ഏലിയാസ് ഓർത്തഡോക്സ് പള്ളി ഇടവകാംഗം നിധി അന്ന സജി.

അഖില മലങ്കര സണ്ടേസ്കൂൾ കേന്ദ്ര മത്സര പരീക്ഷയിൽ എട്ടാം ക്ലാസിൽ A+ കർസ്ഥമാക്കിയ മെഴുവേലി ഹോളി ഇന്നസെൻ്റ് വലിയപള്ളി ഇടവകാംഗം മറിയം എൽസാ മാത്യു
വാർത്ത : ബിജു മെഴുവേലി, ഷൈനി തോമസ്, നിമ്മി എലിസബേത്ത് മാത്യു