നിര്യാതരായി

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കൊല്ലം ഭദ്രാസനം ഭദ്രാസനത്തിലെ സീനിയർ വൈദികൻ റവ. ഫാ. വൈ. ജോൺ കർത്താവിൽ നിദ്രപ്രാപിച്ചു. സംസ്‌കാര ശുശ്രൂഷ പിന്നീട്. സെന്റ് മേരീസ്‌ ഓർത്തഡോക്സ് സിറിയൻ ചർച്ച് (കല്ലട വലിയപള്ളി) യുടെ മുൻ സഹവികാരിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

മാത്തൂർ അടകൽ കിഴക്കേതിൽ എ. കെ വർഗീസ് നിര്യാതനായി. ഡൽഹി ഭദ്രാസന വൈദികൻ ഫാ. മാത്യു വർഗീസിന്റെ പിതാവാണ്. ശവസംസ്കാരം പിന്നീട്.


കൊട്ടാരക്കര – പുനലൂർ ഭദ്രാസനം മൈലം കുളമുടി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവക അംഗവും കലയപുരം സെന്റ് ജോർജ് ഓർത്തഡോക്സ് ചെറിയ പള്ളി വികാരിയുമായ ഫാ.ഷാജി ഡാനിയേലിന്റെ ഭാര്യാമാതാവ് മൈലം കുളമുടി കൽപക നിവാസിൽ ശ്രീമതി മറിയാമ്മ ഡാനിയേൽ (74) നിര്യാതയായി. സംസ്കാരം നടന്നു.

വാർത്ത : ഷൈനി തോമസ്

Related posts