1934 ലെ സഭാ ഭരണഘടനയും, സുപ്രീംകോടതി വിധിയുടെയും അടിസ്ഥാനത്തിൽ ശാശ്വതമായ സമാധാനമാണ് മലങ്കര സഭ ആഗ്രഹിക്കുന്നത്. 1958 ൽ സഭ യോജിച്ചു ഒന്നായിത്തീർന്നു, എന്നാൽ 1974 ൽ രണ്ടു വൈദികരുടെ സ്ഥാനലബ്ധിക്ക് വേണ്ടി ഈ സഭയെ പിളർത്തി. അനേകം പള്ളികൾ പൂട്ടപ്പെട്ടു. ദീർക്കനാളത്തെ വ്യവഹാരങ്ങൾക്കു ശേഷമാണ് സുപ്രീംകോടതി അന്തിമ വിധിയിലൂടെ സഭ ഒന്നായി തീരണമെന്നും, സമാന്തര ഭരണം മലങ്കരയിൽ അവസാനിപ്പിച്ചു എന്നും വിധി കല്പിച്ചിരിക്കുന്നത്.
അത് ഉൾകൊള്ളാൻ മലങ്കരയിലെ ഇരു വിഭാഗങ്ങളും തയാറാകണം. സമാധാനം നടത്തുന്നവർ ഭാഗ്യവാന്മാർ, അവർ ദൈവത്തിന്റെ പുത്രന്മാർ എന്ന് വിളിക്കപെടുമെന്ന് വിശുദ്ധ ബൈബിൾ നമ്മെ സാക്ഷ്യപ്പെടുത്തുന്നു. അനുസരണയും വിനയവുമാണ് ഒരു മനുഷ്യന്റെ വ്യക്തി ജീവിതത്തിലൂടെ നമുക്ക് ദർശിക്കുവാൻ സാധിക്കുന്നത്. കുടുംബത്തിൽ നിന്നും വളർന്നു വരുന്ന നല്ല കുഞ്ഞുങ്ങളുടെ ഭാവി ജീവിതമാണ് ലോകത്തിന്റെ പ്രകാശം എന്ന് മലങ്കര ഓർത്തഡോൿസ് സഭാ തലവൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ പറഞ്ഞു.
വരിഞ്ഞവിള പള്ളി പെരുന്നാളിനോട് അനുബന്ധിച്ചുള്ള സമാപന കുർബാനയിൽ മുഖ്യ കാർമികത്വം വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മലങ്കര ഓർത്തഡോൿസ് സഭ പ്രളയ ദുരിതാശ്വാസ മേഖലകളിൽ ആയിരം വീടുകൾ നിർമിച്ചു കൊടുക്കുന്ന സഹായ ഫണ്ടിലേക്ക് വരിഞ്ഞവിള പള്ളിയും വരിഞ്ഞവിള സെൻറ് മേരീസ് സെൻട്രൽ സ്കൂളും ചേർന്ന് നൽകുന്ന ഒരു ലക്ഷം രൂപയുടെ ചെക്ക് സ്കൂൾ മാനേജരും ഇടവക വികാരിയുമായ ഫാദർ കോശി ജോർജ് വരിഞ്ഞവിള നൽകി. നാഷണൽ ലെവൽ ടാലന്റ് സെർച്ച് എക്സമിനു ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അക്സ സാമിനെ പരിശുദ്ധ കാതോലിക്ക ബാവ അനുമോദിച്ചു. ചടങ്ങിൽ ജോൺ സി വർഗീസ് കോർ എപ്പിസ്‌കോപ്പ, തോമസ് മുട്ടുവേലിൽ കോർ എപ്പിസ്‌കോപ്പ, ഫാദർ അലക്സാണ്ടർ വി, ഫാദർ കോശി ജോർജ് വരിഞ്ഞവിള എന്നിവർ സഹ കാർമികത്വം വഹിച്ചു.
വരിഞ്ഞവിള പള്ളിപ്പെരുന്നാളിനോട് അനുബന്ധിച്ച് പരിശുദ്ധ കാതോലിക്ക ബാവ തിരുമേനിയുടെ സന്ദേശംഎന്റെ ജൻമദേശം കുന്നംകുളമാണ്…അത് ഒരു മുശടൻമാരുടെ സ്ഥലമാണ്…..ആ ദേശത്ത് ജനിച്ച് വളർന്നതുകൊണ്ട് സഭയോടുള്ള ബന്ധത്തെ നല്ലതുപോലെ വിവേച്ചിച്ച് അറിയുകയും അവിടെ സഭയുടെ കാര്യങ്ങൾക്കു വേണ്ടി ജീവൻ നഷ്ടപ്പെടണമെങ്കിൽ നഷ്ടപ്പെട്ടുകൊള്ളട്ടെ എന്നു പറയുന്ന വിശ്വസിക്കുന്ന ആയിരക്കണക്കിന് വിശസികൾ ഉള്ളേരു തലമുറയിലാണ് ഞാൻ ജനിച്ചത് വളർന്നത് അതുകൊണ്ടാണ് ഈ വക കാര്യങ്ങൾ കർക്കശമായി പറയുന്നത്…H.H. Baselios Marthoma Paulose II – Catholicos of the Eastകടപ്പാട്: #Didymos Live Webcast
Posted by മാർത്തോമായുടെ ചുണക്കുട്ടികൾ on Tuesday, September 11, 2018