പാലക്കുഴ സെ൯െറ് ജോൺസ് ഒാർത്തഡോക്സ് പളളിയിൽ വിധി നടത്തിപ്പ് പൂർണ്ണം

പാലക്കുഴ സെ൯െറ് ജോൺസ് ഒാർത്തഡോക്സ് സുറിയാനി പളളിയിൽ വിധി നടത്തിപ്പ് പൂർണ്ണം. ഹെെക്കോടതി ഉത്തരവിനെ തുടർന്ന് ഫാ.ഷിബു അച്ച൯ വിശുദ്ധ കുർബാന അർപ്പിച്ചു. 350-ലേറെ വർഷങ്ങൾ പഴക്കമുള്ള പള്ളിയാണ് ഇത് എറണാകുളം ജില്ലയിൽ കൂത്താട്ടുകുളത്തിനടുത്ത് പാലക്കുഴയിൽ ഈ പളളി സ്ഥിതി ചെയ്യുന്നു.പരിശുദ്ധനായ പരുമല തിരുമേനി ഈ പള്ളിയുടെ മാളികയിൽ ഒരു ദിവസം താമസിക്കുകയും ഇവിടെ ദിവ്യബലി അർപ്പിക്കുകയും ചെയ്തിട്ടുണ്ട്. ആ അവസരത്തിൽ ആ നാട്ടുകാരനായ അന്യജാതിയിൽ പെട്ട ഒരാൾക്ക് തിരുമേനി പ്രാർത്ഥനയിലൂടെ അത്ഭുത രോഗശാന്തി നൽകിയത് ആ നാട്ടിൽ പ്രസിദ്ധമാണ്.നാളുകളായി സഭാ തർക്കം നിലനിന്നിരുന്ന പളളിയിൽ ഇരുവിഭാഗവും ഒന്നിടവിട്ട ആഴ്ചകളിൽ കുർബാന അർപ്പിച്ച് വന്നിരുന്നു എങ്കിലും.ഇപ്പോഴത്തെ വിധിയോടെ പളളി തർക്കത്തിന് എന്നന്നേക്കുമായി തിരശീലവീണിരിക്കുന്നു.ഇന്നലെ സന്ധൃാ നമസ്ക്കാരത്തോടെ പളളിയുടെ പൂർണ്ണ നിയന്ത്രണം ഒാർത്തഡോക്സ് സഭ ഏറ്റെടുത്തിരുന്നു.കണ്ടനാട് ഈസ്റ്റ് ഭദ്ര‌ാസനത്തിൽ പെട്ടതാണ് ഈ പളളി.

Related posts