ഇടവക വാർത്തകൾ

ഭാഗ്യസ്മരണാർഹനായ അഭിവന്ദ്യ മാത്യൂസ് മാർ ബർണബാസ് തിരുമേനിയുടെ പന്ത്രണ്ടാമത് ഓർമ്മപ്പെരുന്നാളിന്റെ കൊടിയേറ്റ്കർമ്മം; അഭി. പിതാവ് കബടങ്ങിയിരിക്കുന്ന അങ്കമാലി ഭദ്രാസനത്തിലെ വളയൻചിറങ്ങര സെന്റ് പീറ്റേഴ്സ് ആൻഡ്‌ സെന്റ് പോൾസ് ഓർത്തഡോക്സ് സിറിയൻ പള്ളിയിൽ, അങ്കമാലി ഭദ്രാസന ഇടയൻ അഭി. യൂഹാനോൻ മാർ പൊളിക്കാർപോസ് മെത്രാപോലീത്തായാൽ നടത്തപെട്ടു.

മാബൂഗിലെ മഹാപരിശുദ്ധൻ മാർ പീലക്സീനോസ്സ് പിതാവിന്റെ പുണ്യ നാമധേയത്തിൽ സ്ഥാപിതമായ അട്ടച്ചാക്കൽ മാർ പീലക്സീനോസ്സ് ഓർത്തഡോക്സ് വലിയ പള്ളി പെരുന്നാൾ പ്രഭയിൽ…

താലന്തുകളുടെ പങ്കിടലും സമർപ്പണവുമാണ്‌ ആദ്യഫലപ്പെരുന്നാൾ : ഡോ. യൂഹാനോൻ മാർ മിലിത്തിയോസ്‍്‌ മെത്രാപ്പോലിത്താ

കുവൈറ്റ്‌: നമുക്ക്‌ ലഭിച്ചിരിക്കുന്ന താലന്തുകളെ ദൈവമുമ്പാകെ സമർപ്പിക്കുന്നതും മറ്റുള്ളവർക്കുവേണ്ടി പങ്കിടുന്നതുമാണ്‌ ആദ്യഫലപ്പെരുന്നളിന്റെ പൂർത്തീകരണമെന്ന്‌ മലങ്കര സഭയുടെ തൃശൂർ ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ മിലിത്തിയോസ്‌ മെത്രാപ്പോലിത്താ ആഹ്വാനം ചെയ്തു. സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവകയുടെ ആദ്യഫലപ്പെരുന്നാളിനോടനുബന്ധിച്ച്‌ നടന്ന പൊതുസമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തികൊണ്ട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹവല്ലി പാലസ്‌ ഹാളിൽ വെച്ചു നടന്ന പരിപാടികൾ കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ്‌ സ്വൈക ഭദ്രദീപം തെളിയിച്ച്‌ ഉത്ഘാടനം ചെയ്തു. മഹാഇടവക വികാരി റവ. ഫാ. ഡോ. ബിജു പാറയ്‌ ക്കൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സഹവികാരി റവ. ഫാ. മാത്യൂ തോമസ്‌ സ്വാഗതവും, ആദ്യഫലപ്പെരുന്നാൾ 2024 ജനറൽ കൺവീനർ ഷാജി വർഗീസ്‌ നന്ദിയും പ്രകാശിപ്പിച്ചു.

നാഷണൽ ഇവഞ്ചലിക്കൽ ചർച്ച്‌ കുവൈറ്റ്‌ പ്രതിനിധി അജോഷ്‌ മാത്യൂ, കുവൈറ്റ്‌ എപ്പിസ്ക്കോപ്പൽ ചർച്ചസ്‌ ഫെല്ലോഷിപ്പ്‌ പ്രസിഡണ്ട്‌ റവ. സിബി പി.ജെ. എന്നിവർ ആശംസകൾ അർപ്പിച്ചു. ഇന്ത്യൻ എംബസ്സി ഹെഡ്‌ ഓഫ്‌ ചാൻസെറി ജെയിംസ്‌ ജേക്കബ്‌, മഹാ ഇടവക ട്രഷറാർ സിബു അലക്സ്‌ ചാക്കോ, സെക്രട്ടറി ബിനു ബെന്ന്യാം, മലങ്കര സഭാ മാനേജിംഗ്‌ കമ്മിറ്റിയംഗം തോമസ്‌ കുരുവിള, മാത്യൂ കെ.ഇ., ഭദ്രാസന കൗൺസിൽ അംഗം ദീപക്ക്‌ അലക്സ്‌ പണിക്കർ, ബഹറിൻ എക്സ്ചെയിഞ്ച്‌ കമ്പനി സി.ഇ.ഓ. മാത്യൂസ്‌ വർഗീസ്‌ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ആദ്യഫലപ്പെരുന്നാളിനോടനുബന്ധിച്ച്‌ പ്രസിദ്ധീകരിച്ച സ്മരണിക, സുവനീർ കൺവീനർ ടിജു അലക്സ്‌ പോളിൽ നിന്നും ഏറ്റുവാങ്ങി മാത്യൂസ്‌ വർഗീസിനു നൽകി കൊണ്ട്‌, ഡോ. യൂഹാനോൻ മാർ മിലിത്തിയോസ്‌ മെത്രാപ്പോലിത്താ പ്രകാശനം ചെയ്തു.

പ്രശസ്ത സിനിമാതാരവും പിന്നണിഗായികയുമായ അനാർക്കലി മരയ്ക്കാർ, ഫൈസൽ, ശിഖാ പ്രഭാകർ എന്നിവർ നേതൃത്വം നൽകിയ സംഗീത വിരുന്ന്‌, മഹേഷ്‌ കുഞ്ഞുമോൻ അവതരിപ്പിച്ച കോമഡി ഷോ, മഹാ ഇടവകയിലെ സണ്ഡേസ്ക്കൂൾ കുട്ടികളും, പ്രാർത്ഥനായോഗങ്ങളും, ആത്മീയ പ്രസ്ഥാനങ്ങളും അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികൾ, നാടൻ രുചിഭേദങ്ങളുമായി ഊട്ടുപുര, മർത്തമറിയം ഫുഡ്‌ സ്റ്റാൾ എന്നിവ ആദ്യഫലപ്പെരുന്നാൾ 2024-ന്റെ ആകർഷണങ്ങളായി. ആദ്യഫലപ്പെരുന്നാൾ ആഘോഷങ്ങളിൽ പങ്കെടുക്കാൻ മുൻവർഷങ്ങളിലേതു പോലെ വമ്പിച്ച ജനാവലിയാണെത്തിച്ചേർന്നത്.

പത്തനാപുരം മൗണ്ട് താബോർ ദയറായിൽ, പുണ്യപിതാക്കന്മാരുടെ സംയുക്ത ഓർമ്മ പെരുന്നാൾ ശുശ്രുഷകൾക്ക് പരിശുദ്ധ കാതോലിക്ക ബാവാ തിരുമേനി മുഖ്യകാർമ്മികത്വം വഹിച്ചു.

മല്ലപ്പള്ളി സെൻറ് ജോൺസ് ബഥനി ഓർത്തഡോക്സ് വലിയപള്ളിയുടെ തലപ്പള്ളിയും പരിശുദ്ധനായ വട്ടശ്ശേരി തിരുമേനി മാമോദിസ ഏറ്റ ദേവാലയവും പരിശുദ്ധ പിതാവിൻറെ മാതൃ ഇടവകയുമായ മല്ലപ്പള്ളി വലിയ പള്ളിയുടെയും മല്ലപ്പള്ളി മാർത്തോമാ ദേവാലയത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ.

Malankara Sabha Ahmedabad Diocese Metropolitan H.G. Dr. Geevarghese Mar Theophilos, accompanied by priests from the Oman region, visited Oman’s Minister of Religious Affairs, Mohammed bin Said bin Khalfan Al Mamari.

ഓമല്ലൂർ സെന്റ് തോമസ് ഓർത്തഡോക്സ്‌ വലിയപള്ളി പെരുന്നാൾ
2024 ഡിസംബർ 08 ഞായർ മുതൽ ഡിസംബർ 21 ശനി വരെ
അഭി.കുറിയാക്കോസ് മാർ ക്ലിമ്മീസ് വലിയ മെത്രാപ്പോലീത്ത അഭി.ഡോ. ഏബ്രഹാം മാർ സെറാഫിം ഇടവക മെത്രാപ്പോലീത്താ തിരുമേനിമാരുടെ കാർമ്മികത്വത്തിൽ.
*പെരുന്നാൾ കൊടിയേറ്റ് * പിതൃസ്മൃതി . *ഒരുക്കധ്യാനം *നേർച്ച വിളമ്പ് * പാവന റാലി *കുടുംബ/പ്രവാസി സംഗമം *സ്നേഹസന്ദേശം * കൺവൻഷൻ *ഭക്തിനിർഭരമായ പ്രദക്ഷിണം *വി.മൂന്നിന്മേൽ കുർബാന സ്നേഹവിരുന്ന്

പഴഞ്ഞി സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ ബൈബിൾ ക്ലാസിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 64ാം മത് ബൈബിൾ ക്ലാസ്സ് കൺവെൻഷൻ . ഡിസംബർ 5,6,7,8,ദിവസങ്ങളിൽ നടത്തപ്പെടുന്നു.

കാരുണ്യ വിശ്രാന്തിഭവൻ പ്രവർത്തനമാരംഭിച്ചിട്ട് 25 വർഷങ്ങൾ പൂർത്തിയാകുന്നു (1999-2024).

വിശ്രാന്തിഭവൻ്റെ ജൂബിലിയോട് ഒപ്പം കാരുണ്യ ഗൈഡൻസ് സെൻ്ററിൻ്റെ മൂന്നാം ഘട്ടം PSYCHO-SOCIO REHABILITATION സെൻ്ററിന് 2024 DECEMBER 23-ാം തീയതി തിങ്കളാഴ്ച 3 മണിക്ക് തുടക്കം കുറിക്കുകയാണ്.

വാർത്ത : ഫാ. ജേക്കബ് കല്ലിച്ചേത്ത്, ഫാ. അലക്സ്‌ തോമസ്, നിഷ ജോൺ, ബിജു മെഴുവേലി, ഷൈനി തോമസ്, ജെറി ജോൺ കോശി

Related posts