പ്രാർത്ഥനാവാരം തിരുവനന്തപുരം ഭദ്രാസനതല ഉദ്ഘാടനം
നാലാഞ്ചിറ സെന്റ് മേരീസ് ഓർത്തഡോക്സ പള്ളിയിൽ..
സുവിശേഷഗാനാലാപനം,വേദവായന എന്നിവയോടെ ആരംഭിച്ച യോഗത്തിൽ ഭദ്രാസനാധിപൻ അഭിവന്ദ്യ ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം നിർവഹിച്ചു. തിരുവനന്തപുരം മണ്ഡല അധ്യക്ഷൻ വന്ദ്യ K K തോമസ് കോർ എപ്പിസ്കോപ്പ അധ്യക്ഷം വഹിച്ച യോഗത്തിന് ഇടവക സഹവികാരി, ഫാ. ജോൺ വർഗീസ്, സ്വാഗതം ആശംസിക്കുകയും ഇടവക വികാരി വന്ദ്യ ജോസഫ് സാമുവൽ കറുകയിൽ കോർ എപ്പിസ്കോപ്പ മുഖ്യ സന്ദേശം നൽകുകയും ചെയ്തു. പേരൂർക്കട തെക്കൻ പരുമല സെൻറ് ഗ്രീഗോറിയോസ് വലിയ പള്ളി വികാരി വന്ദ്യ സാം കാഞ്ഞിക്കൽ കോർ എപ്പിസ്കോപ്പ മധ്യസ്ഥ പ്രാർത്ഥന നിർവഹിച്ചു. നന്ദൻകോട് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി വികാരി, ഫാ. എബ്രഹാം അലക്സ് , ഭദ്രാസന വൈസ് പ്രസിഡണ്ട്, ഫാ. Dr. തോമസ് ജോർജ് , സഭാ മാനേജിങ്ങ് കമ്മിറ്റി അംഗം ശ്രീ. ഐ സി ചെറിയാൻ,ദക്ഷിണ മേഖല കോർഡിനേറ്റർ ശ്രീ. മോട്ടി ഫിലിപ്പോസ്, മണ്ഡലം കോർഡിനേറ്റർ
ശ്രീ. അഭിലാഷ് ജേക്കബ് വർഗീസ് എന്നിവരോടൊപ്പം 70ഓളം അംഗങ്ങൾ സന്നിഹിതരായ യോഗത്തിന് ഭദ്രാസന സെക്രട്ടറി ശ്രീ അനൂപ് അലക്സ് കോശി കൃതജ്ഞത അർപ്പിച്ചു.
സൺഡേ സ്കൂൾ അദ്ധ്യാപകരായി 40 വർഷം പൂർത്തിയാക്കിയ ഷാർജ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവക സൺഡേ സ്കൂൾ മുൻ ഹെഡ്മാസ്റ്റർ അലക്സ് വർഗീസിനേയും നിലവിൽ ഹെഡ്മാസ്റ്റർ ആയ ശ്രീ ബിജോ കളീക്കലിനേയും, പരി. കാതോലിക്കാ ബാവാ തിരുമേനി പൊന്നാട അണിയിച്ച് ആദരിച്ചു.
GLORIOUS RHYTHMS 2024 Online Christmas Carol Choir Competition | Catholicate Online Media
◆Online Registration 2024 ഡിസംബർ 3ന് ആരംഭിച്ച് , ഡിസംബർ 12ന് അവസാനിക്കും.
◆ മത്സരം ഡിസംബർ 15ന് ആരംഭിച്ച്. ഡിസംബർ 24, വൈകുന്നേരം 6ന് അവസാനിക്കും.
മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ Catholicate Online Media YouTube Channel Subscribe ചെയ്യുക.
- +91 9188952752 എന്ന വാട്സാപ്പ് നമ്പർലേക്ക് Carol Choir competition 2024 എന്ന് മെസ്സേജ് അയക്കുക.
- മറുപടിയായി ലഭിക്കുന്ന Google form fill ചെയ്ത് അയക്കുക.
◆മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ആത്മീയ സംഘടനകൾക്കും, പ്രസ്ഥാനങ്ങൾക്കും, സ്ഥാപനങ്ങൾക്കും കരോൾ ഗാന മത്സരത്തിൽ പങ്കെടുക്കാം.
◆ ഇംഗ്ലീഷ് കരോൾ മത്സരത്തിനും, മലയാളം കരോൾ മത്സരത്തിനും പ്രത്യേക സമ്മാനങ്ങൾ ക്രമീകരിച്ചിരിക്കുന്നു.
- ഒന്നാം സമ്മാനം : Rs.10001 /-
- രണ്ടാം സമ്മാനം : Rs.8001 /-
- മൂന്നാം സമ്മാനം : Rs.5001 /-
- ഏറ്റവും കൂടുതൽ ലൈക്ക് ലഭിച്ച പാട്ടിന് Rs.5000/-
കൂടുതൽ വിവരങ്ങൾക്ക് +91 9188952752 എന്ന വാട്സാപ്പ് നമ്പർലേക്ക് Carol Choir competition 2024 എന്ന് മെസ്സേജ് അയക്കുക.
കോയമ്പത്തൂർ റീജിയണിലെ MGOCSM & OCYM ന്റെ നേതൃത്വത്തിൽ സംയുക്ത ക്യാമ്പ് (FM’24) തടാകം ക്രിസ്ത ശിഷ്യ ആശ്രമത്തിൽ വച്ച് നടത്തപ്പെട്ടു. അഭി: സഖറിയ മാർ സേവേറിയോസ് മെത്രാപ്പോലീത്താ, ഫാ സജി മേക്കാട്ടിൽ, ഫാ.ബിജു മാത്യു പുളിക്കൽ ,കോയമ്പത്തൂർ റീജിയണിലെ യുവതകൾ നേതൃത്വം നൽകിയ രണ്ട് ദിവസത്തെ ക്യാമ്പിൽ 100 ഓളം കുട്ടികൾ പങ്കെടുത്തു.അഭി: സഖറിയ മാർ സേവേറിയോസ് തിരുമേനിയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയോട് കൂടി ക്യാമ്പ് അവസാനിച്ചു..
മരുഭൂമിയിലെ പരുമലയെ ജനസാഗരമാക്കി മാർത്തോമൻ പൈതൃക സംഗമം….
“ലക്ഷ്യബോധമുള്ള പുതിയ തലമുറയായി ഇന്നത്തെ യുവജനങ്ങൾ മാറണം”:
പരിശുദ്ധ ബസ്സേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ.
ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം യുഎഇ മേഖലയുടെ 34ാം വാർഷികവും മാർത്തോമൻ പൈതൃക സംഗമവും ഷാർജ സെൻ്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ നടത്തപ്പെട്ടു. വിശ്വാസപ്രഖ്യാപന റാലിയോടു കൂടി സമ്മേളനം ആരംഭിച്ചു.പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ തിരുമേനി സമ്മേളനം ഉദ്ഘാടനം ചെയ്തു. വിശ്വാസത്തിലും പാരമ്പര്യങ്ങൾ പരിപാലിക്കുന്നതിലും യുവതലമുറ ശ്രദ്ധയുള്ളവരായിരിക്കണമെന്നും മാർത്തോമ്മാ ശ്ലീഹായിൽ നിന്നും കൈമാറി പിതാക്കൻമാരിലൂടെ പുതിയ തലമുറക്ക് ലഭിച്ച പാരമ്പര്യവും വിശ്വാസങ്ങളും കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കണമെന്നും പരിശുദ്ധ കാതോലിക്കാ ബാവ ഓർമ്മിപ്പിച്ചു.
ഇടവക മെത്രാപ്പോലീത്താ അഭി ഡോ. യൂഹാനോൻ മാർ ദിമിത്രിയോസ് തിരുമേനി അദ്ധ്യക്ഷത വഹിച്ചു. യുവജനപ്രസ്ഥാനം കേന്ദ്രപ്രസിഡന്റ് അഭി ഡോ. ഗീവർഗീസ് മാർ യൂലിയോസ് തിരുമേനി അനുഗ്രഹ പ്രഭാഷണം നടത്തി. അത്മായ ട്രസ്റ്റി ശ്രീ റോണി വർഗ്ഗീസ് , അസോസിയേഷൻ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ,ഇടവക വികാരി ഡോ ഷാജി ജോർജ് കോർ എപ്പിസ്കോപ്പോസ്സ് , മേഖലാ പ്രസിഡൻ്റ് ഫാ.ജിജോ പുതുപ്പള്ളി, ദുബായ് സെൻ്റ് തോമസ് കത്തീഡ്രൽ വികാരി ഫാ.അജു എബ്രഹാം,ഇടവക ഭാരവാഹികളായ ട്രസ്റ്റി തോമസ് തരകൻ , സെക്രട്ടറി ബിനുമാത്യു, സഭാ മാനേജിംഗ് കമ്മറ്റി അംഗം ജോൺ മത്തായി ,മേഖലാ സെക്രട്ടറി ഡെനി ബേബി, കൺവീനർ മാത്യു ജോൺ , ജോബിൻ ജേക്കബ് മാത്യു എന്നിവർ പ്രസംഗിച്ചു.
പുനരുദ്ധാനത്തിന്റെ ശക്തി എന്ന ചിന്താവിഷയം ആസ്പദമാക്കി യുവജന പ്രസ്ഥാനം കേന്ദ്ര വൈസ് പ്രസിഡന്റ് റവ ഫാ ഷിജി കോശി ക്ലാസ്സുകൾ നയിച്ചു. യുവദീപം, യുവദർശനം എന്നീ മാഗസീനുകളുടെ പ്രകാശനവും ചരിത്രപ്രദർശനവും നടത്തി. അടുത്ത മേഖലാ പ്രസിഡൻ്റായി ഫാ. ബിനോ സാമുവേൽ, സെക്രട്ടറിയായി ശ്രീമതി ലിജ ജോൺ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
യുഎഇയിലെ എല്ലാദേവാലയങ്ങളിൽ നിന്നുമുള്ള വൈദീകരും,യുവജനപ്രസ്ഥാന അംഗങ്ങളും,വിശ്വാസികളും റാലിയിലും സമ്മേളനത്തിലും പങ്കെടുത്തു.
മാര്‍ ഒസ്താത്തിയോസ് സ്മാരക പ്രഭാഷണം 2024
2024 ഡിസംബര്‍ 8 ഞായര്‍ 3 PM
മാര്‍ ബസേലിയോസ് ജൂബിലി സെന്റര്‍, തിരുവല്ല (ബഥനി അരമന)
മുഖ്യ പ്രഭാഷണം
ശ്രീമതി കെ.ആര്‍.മീര
(എഴുത്തുകാരി)
ഉദ്ഘാടനം
ശ്രീ. പി.എസ്.ശ്രീധരന്‍പിള്ള
(ബഹു. ഗോവ ഗവര്‍ണര്‍)
വാർത്ത : ബിജു മെഴുവേലി, ഷൈനി തോമസ്, ഫാ. ജേക്കബ് കല്ലിച്ചേത്ത്, മിനി ജോൺസൺ, ഷൈനി തോമസ്