ചരിത്രപ്രസിദ്ധമായ മെഴുവേലി ഹോളി ഇന്നസെന്റ്സ് ഓർത്തഡോക്സ് തീർത്ഥാടന കേന്ദ്രം,
കർത്താവിന് വേണ്ടി രക്ത സാക്ഷികളായി തീർന്ന നിർമ്മല സഹദേന്മാരുടെ നാമത്തിൽ 1861_ ഇൽ സ്ഥാപിതമായ മലങ്കരയിലെ പ്രഥമ ദേവാലയം, (മെഴുവേലി വലിയ പള്ളി ) ഇടവകയുടെ കാവൽ പിതാവായ, വിശുദ്ധ ഉണ്ണി സഹദേന്മാരുടെ,164-ാം ഓർമ്മ പെരുന്നാൾ,ഇടവകയുടെ പെരുന്നാളും ഡിസംബർ 15 മുതൽ 27 വരെ നടത്തപ്പെടുന്നു,
അഹമ്മദാബാദ് ഭദ്രാസന മെത്രാപ്പോലീത്ത അഭി ഡോ ഗീവർഗീസ് മാർ തെയോ ഫിലോസ് മെത്രാപ്പോലിത്താ
മുഖ്യ കാർമികനായിരിക്കും.
15-ാം തിയതി വിശുദ്ധ കുർബാനയ്ക്ക് ശേഷം,
ഇടവക വികാരി,
Fr. MK.ഇമ്മാനുവേൽ മുളവന, നേതൃത്വത്തിൽ, പെരുന്നാളിനോട് അനുബന്ധിച്ചുള്ള കൊടി ഉയർത്തുകയും, അതിനുശേഷം,
ഹോളി ഇന്നസെൻസ് യുവജനപ്രസ്ഥാനം നടത്തപ്പെടുന്ന, വാഹന,മഹാ വിളംബര റാലിയും നടത്തപ്പെടുന്നു,
21-ാം തീയതി മുതൽ 23-ാം തീയതിവരെ സന്‌ധൃാ നമസ്കാരവും അതിനുശേഷം വചന ശുശ്രൂഷയും നടത്തപ്പെടുന്നു 26-ാം തീയതി ൊഭക്‌തി നിർഭരമായ റാസയും തുടർന്ന് ആശിർവാദവും നടത്തപ്പെടുന്നു,27-ാം തീയതി, വി. മൂന്ന് മേൽ കുർബാന അഭി.
ഡോ ഗീവർഗീസ് മാർ
തെയോ ഫിലോസ് തിരുമേനിയുടെ, മുഖ്യ കാർമികത്വത്തിൽ നടത്തപ്പെടുന്നു,
,ഈ വർഷത്തെ ഹോളി ഇന്നസെന്റ്സ് അവാർഡ് പ്രശസ്ത ജീവകാരുണ്യ പ്രവർത്തകനും അക്ഷര നഗരിയിലെ(കോട്ടയം )നവജീവൻ ട്രസ്റ്റ് സ്ഥാപകനുമായ P U തോമസ് എന്ന തോമസ് ചേട്ടന്.ജീവകാരുണ്യ മേഖലയിലെ അതുല്യനായ ഈ മനുഷ്യ സ്നേഹിക്ക്, അവാർഡ് നൽകി ആദരിക്കുന്നു,
വൈകിട്ട് പകൽ റാസയും,തുടർന്ന്, കൊടിയിറക്കൽ, പാൽപ്പായസം നേർച്ചയും നടത്തപ്പെടുന്നു,
ചേലക്കര പഴയ പള്ളി
പെരുന്നാൾ ശുശ്രൂഷകൾക്ക് ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ മോറോൻ മാർ ബസ്സേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ മുഖ്യകാർമികത്വം വഹിക്കുന്നു.
യുകെ :ഹെറിഫോഡ് സെന്റ് ബഹനാൻ ഇന്ത്യൻ ഓർത്തഡോൿസ് ദേവാലയത്തിലെ വിശുദ്ധ ബഹനാൻ സഹദായുടെ ഓർമ്മ പെരുന്നാൾ 2024 ഡിസംബർ 8ഞായറാഴ്ച ഇടവക മെത്രാപോലീത്ത അഭിവന്ദ്യഎബ്രഹാംമാർസ്തേഫാനോസ്തിരുമേനിയുടെപ്രധാനകാർമ്മികത്വത്തിൽ വിപുലമായി ആചരിയ്ക്കുന്നു .കൊടിയേറ്റ്, വിശുദ്ധ കുർബ്ബാന, പ്രദിക്ഷിണം, സ്ലൈഹീക വാഴ് വ്, നേർച്ചവിളമ്പ്, ആശീർവ്വാദം എന്നിവയോടെ രാത്രി 8.30ന് പെരുന്നാൾ സമാപിയ്ക്കുമെന്നും എല്ലാ വിശ്വാസികളും നേർച്ച കാഴ്ചകളോടെ വന്നു സംബന്ധിച്ച് അനുഗ്രഹം പ്രാപിയ്ക്കണമെന്നും ഇടവക വികാരി ഫാദർ മാത്യു പാലത്തിങ്കൽ, ഇടവക ട്രസ്റ്റീ ശ്രീ. ലിജു വർഗീസ്, സെക്രട്ടറി. ശ്രീ സാമൂവൽ കുരുവിള, പെരുന്നാൾ കൺവീനർ ശ്രീ. ജെയ്സൺ ആറ്റുവാ എന്നിവർ അറിയിച്ചു.
വാർത്ത : ബിജു മെഴുവേലി, ഷൈനി തോമസ്, ഫാ. ജേക്കബ് കല്ലിച്ചേത്ത്, ഡിജു ജോൺ