അയർലന്റിൽ ടിപ്പറേറി സെന്റ്കുറിയാക്കോസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയുടെ കൂദാശ 2024 നവംബർ 22-23 ന്.~~~~~
ടിപ്പറേറി: മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് യുകെ-യൂറോപ്പ്-ആഫ്രിക്ക ഭദ്രാസനത്തിൽ ഒരു ദേവാലയം കൂടി. അയർലന്റിലെ ടിപ്പറേറി എന്ന സ്ഥലത്താണ് ആരാധനയ്ക്കായി ദേവാലയം ഒരുങ്ങിയിരിക്കുന്നത്. വി. കുറിയാക്കോസ് സഹദായുടെയും മാതാവ് വി. യൂലിത്തിയുടെയും നാമത്തിൽ സ്ഥാപിതമാകുന്ന അയർലന്റിലെ ആദ്യ ദേവാലയമാണ്. 2024 നവംബർ 22-23 തീയതികളിലായി നിരണം ഭദ്രാസനാധിപനും പരി. എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയുമായ അഭി. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തായുടെയും, യുകെ-യൂറോപ്പ്-ആഫ്രിക്ക ഭദ്രാസനാധിപൻ അഭി. ഏബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്തായുടെയും മുഖ്യകാർമ്മികത്യത്തിൽ ടിപ്പറേറി സെന്റ്കുറിയാക്കോസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയുടെ കൂദാശ നടത്തപ്പെടും.
കുണ്ടറ തൃപ്പിലഴികം ബസീലിയ ഓർത്തഡോക്സ് സെന്ററിലെ
മാർ ഗ്രിഗോറിയോസ് ചാപ്പലിൽ പരിശുദ്ധ പരുമല
മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ ഓർമ്മപ്പെരുന്നാളിന്റെ സമാപനത്തിന് കൊല്ലം ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദീവന്നാസിയോസ് ശ്ലൈഹീക വാഴ്വ്വ് നൽകുന്നു. കോട്ടയം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് സമീപം
ഗബ്രിയേൽ മാലാഖയുടെ നാമധേയത്തിൽ സ്ഥപിതമായിരിക്കുന്ന മലങ്കര സഭയിലെ ഏക ദൈവാലയമായ സെന്റ് ഗബ്രിയേൽ സൂബോറോ ഓർത്തഡോക്സ് വലിയപള്ളിയിൽ
“സൂബോറോ പെരുന്നാളും”
(ദൈവമാതാവിനോടുള്ള വചനിപ്പ് പെരുന്നാൾ ) മലങ്കരയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനായ പരുമല കൊച്ചുതിരുമേനിയുടെ ഓർമ്മപെരുന്നാളും
2024 നവംബർ 17 മുതൽ 24 വരെ
അഭി.ഡോ.ജോസഫ് മാർ ദീവന്നാസ്യോസ്, അഭി.ഡോ. മാത്യൂസ് മാർ തിമോത്തിയോസ് എന്നീ മെത്രാപ്പോലീത്താമാരുടെ മുഖ്യകാർമ്മികത്വത്തിൽ നടത്തപ്പെടുന്നു.
മസ്ക്കറ്റ് മാർ ഗ്രിഗോറിയോസ് ഓർത്തോഡോക്സ് മഹാ ഇടവക നവംബർ നാലാം തീയതി ഭാഗ്യസ്മരണാർഹനായ അഭിവന്ദ്യ ഡോ. സ്തെഫാനോസ് മാർ തേവോദോസ്യോയോസ് തിരുമേനിയുടെ 17ാം ഓർമ്മ പെരുന്നാൾ സമുചിതമായി ആചരിച്ചു. റുവി സെൻറ് തോമസ് ദേവാലയത്തിൽ വച്ച് നടന്ന വിശുദ്ധ കുർബാനയ്ക്കു ചെങ്ങന്നൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത തിരുമേനി മുഖ്യ കാർമ്മികത്വം വഹിച്ചു . അഭിവന്ദ്യ ഡോ. മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത മുഖ്യ പ്രഭാഷണം നടത്തിയ അനുസ്മരണ സമ്മേളനത്തിൽ ഇടവക വികാരി ഫാ. ജോസ് ചെമ്മൺ അസോസിയേറ്റ് വികാരി ഫാ. ലിജു തോമസ്, ഫാ. ഡോ. നൈനാൻ വി. ജോർജ്ജ്, സഭാ മാനേജിങ് കമ്മറ്റി അംഗങ്ങളായ ഡോ. ഗീവർഗീസ് യോഹന്നാൻ, അഡ്വക്കേറ്റ് എബ്രഹാം മാത്യു എന്നിവർ അഭിവന്ദ്യ ഡോ. സ്തെഫാനോസ് മാർ തേവോദോസ്യോയോസ് തിരുമേനിയെ അനുസ്മരിച്ചു .
മഹാ ഇടവകയുടെ 52ാമത് പെരുന്നാൾ ശുശ്രൂഷകൾക്കും ഇടവക ദിനത്തിനുമായി കടന്നു വന്ന ചെങ്ങന്നൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത തിരുമേനിയെ ഇടവക ഭരണസമിതി അംഗങ്ങളായ ശ്രീ. ബിജു തങ്കച്ചൻ, ബിനിൽ സദനം, സാം ഫിലിപ്പ് എന്നിവർ ചേർന്ന് അനുസ്മരണ സമ്മേളനത്തിൽവച്ച് ബൊക്കെ നൽകി ഇടവകയിലേക്കു സ്വീകരിച്ചു.
മലങ്കരയിൽ ആദ്യമായി കാതോലിക്കേറ്റ് സിംഹാസന പള്ളി പിറന്നിട്ട് 40 ആണ്ട്
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പ്രഥമ കാതോലിക്കാറ്റ് സിംഹാസന പള്ളിയും, *വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുശേഷിപ്പ് സാന്നിധ്യം, കൊണ്ട് അനുഗ്രഹീതമായ പിരളശ്ശേരി സെൻറ് ജോർജ് ഓർത്തഡോക്സ് കാതോലിക്കേറ്റ് സിംഹാസന പള്ളിയുടെ *പ്രഥമ ദേവാലയത്തിന് കല്ലിട്ട പെരുന്നാളും, പരി. ബസേലിയോസ് മാർത്തോമാ മാത്യുസ് പ്രഥമൻ കാതോലിക്കാ ബാവയുടെ കൽപ്പനയാൻ കാതോലിക്കേറ്റ് സിംഹാസന പള്ളിയായി പ്രഖ്യാപിച്ചതിന്റെ വാർഷിക ദിന ആഘോഷവും.
ചെല്ലാർകോവിൽ സെൻ്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയിലെ പെരുന്നാളിനോട് അനുബദ്ധിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയിൽ മികച്ച നേട്ടം കൈവരിച്ച ഡോക്ടർ സ്മാർട്ടി സണ്ണിയെ ഇടുക്കി മെത്രാസന മെത്രാപ്പോലീത്താ അഭിവദ്യ സഖറിയാ മാർ സേവേറിയോസ് തിരുമേനി ഫലകം നൽകി അനുമോദിച്ചു….
കണ്ണൻ കുന്നേൽ സണ്ണി-സാലി സണ്ണി എന്നിവരുടെ മകൾ അണ് സ്മാർട്ടി സണ്ണി.
പോണ്ടിച്ചേരി മെഡിക്കൽ കോളേജിലെ ഡോക്ടർ ആയി സേവനം അനുഷ്ഠിക്കുന്നു..
പത്തനംതിട്ട പ്രകാശധാര സ്കൂളിൽ പ. പരുമല തിരുമേനിയുടെ ഓർമ പെരുന്നാൾ അഭിവന്ദ്യ കുറിയാക്കൊസ് മാർ ക്ളീമീസ് വലിയ മെത്രാപ്പൊലീത്തായുടെ പ്രധാന കാർമികത്വത്തിൽ നാളെ ആചരിക്കുന്നു.
The Vicar, Managing Committee Members and faithful welcomed Rev. Fr. Dr. Thomas Varghese Amayil, on his arrival at Melbourne.
ഗബ്രിയേൽ മാലാഖയുടെ നാമധേയത്തിൽ സ്ഥപിതമായിരിക്കുന്ന മലങ്കര സഭയിലെ ഏക ദൈവാലയമായ സെന്റ് ഗബ്രിയേൽ സൂബോറോ ഓർത്തഡോക്സ് വലിയപള്ളിയിൽ
“സൂബോറോ പെരുന്നാളും”
(ദൈവമാതാവിനോടുള്ള വചനിപ്പ് പെരുന്നാൾ ) മലങ്കരയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനായ പരുമല കൊച്ചുതിരുമേനിയുടെ ഓർമ്മപെരുന്നാളും
2024 നവംബർ 17 മുതൽ 24 വരെ
അഭി.ഡോ.ജോസഫ് മാർ ദീവന്നാസ്യോസ്, അഭി.ഡോ. മാത്യൂസ് മാർ തിമോത്തിയോസ് എന്നീ മെത്രാപ്പോലീത്താമാരുടെ മുഖ്യകാർമ്മികത്വത്തിൽ നടത്തപ്പെടുന്നു.
വാർത്ത : മിനി ജോൺസൻ, ഷൈനി തോമസ്, ഫാ. ജേക്കബ് കല്ലിച്ചേത്ത്, ബിജു മെഴുവേലി, ജേക്കബ് കൊച്ചുമ്മൻ, ടോബിൻ തോമസ്