ആദ്ധ്യാത്മിക സംഘടന വാർത്തകൾ

ബഹ്റൈൻ സെൻറ് തോമസ് യുവജന പ്രസ്ഥാനം ബെസ്റ്റ് യൂണിറ്റ് അവാര്‍ഡ് കരസ്ഥമാക്കി

മനാമ: മലങ്കര ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിൻറെ ബോംബെ ഭദ്രാസനത്തിലെ 2023 വർഷത്തിലെ മികച്ച യൂണിറ്റായി ബഹ്റൈൻ സെൻറ് തോമസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം തിരഞ്ഞെടുക്കപ്പെട്ടു. പ്രസ്തുത അവാർഡ് സെൻറ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിന്റ്റെ 2024 വർഷത്തെ ഇടവക പെരുന്നാളിന് മുഖ്യ കാർമികത്വം വഹിക്കുവാനായി കടന്നുവന്ന മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്തായും കണ്ടനാട് വെസ്റ്റ് ഭദ്രാസന സഹായ മെത്രാപ്പോലീത്തായുമായ അഭിവന്ദ്യ സഖറിയ മാർ സേവേറിയോസ് മെത്രാപ്പോലീത്തായിൽ നിന്നും 2023 വർഷത്തെ പ്രസ്ഥാനം ലെ-വൈസ് പ്രസിഡന്റ് അന്നമ്മ തോമസ്, സെക്രട്ടറി ജോയൽ സാം ബാബു, ട്രസ്റാർ സാൻറ്റോ അച്ചന്കുഞ്ഞു എന്നിവർ ഏറ്റുവാങ്ങി. തദവസരത്തിൽ കത്തീഡ്രൽ വികാരി റവ. ഫാദര്‍ സുനിൽ കുര്യന്‍ ബേബി, സഹ വികാരി റവ. ഫാദര്‍ ജേക്കബ് തോമസ് , ഇടവക ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.

കൊല്ലം മെത്രാസന യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ “വേദജ്ഞാനവേദി”യ്ക്ക് ആരംഭം കുറിച്ചു.സമ്പൂർണ ബൈബിൾ പഠന പദ്ധതിയായ “വേദജ്ഞാനവേദി”
കൊല്ലം മെത്രാസനാധിപൻ അഭി. ഡോ. ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്ത
ഉദ്ഘാടനം ചെയ്തു. യുവജന പ്രസ്ഥാന അംഗങ്ങൾക്കും മുതിർന്നവർക്കും ഒരു പോലെ സമ്പൂർണ ബൈബിൾ പഠനത്തിന് അവസരം ഒരുക്കുന്ന പദ്ധതിയിൽ പഠനത്തിനൊപ്പം , പഠനത്തിൽ മികവ് പുലർത്തുന്നവർക്ക് പ്രത്യേക സമ്മാനങ്ങളും ക്രമീകരിച്ചിട്ടുണ്ട്..

തുമ്പമൺ ഗ്രാമപഞ്ചായത്തിൽ ഹരിത വിദ്യാലയം A+ ഗ്രേഡ് നേടിയ തുമ്പമൺ സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി റോണി സഖറിയാ സ്കൂൾ പ്രിൻസിപ്പാൾ ഫാ.സി.കെ തോമസിന് സർട്ടിഫിക്കറ്റ് നല്കുന്നു.വൈസ് പ്രസിഡന്റ് ശ്രീ. തോമസ് വർഗ്ഗീസ് സമീപം

ഉമയാറ്റുകര സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളി യുവജനപ്രസ്ഥാനവും, പരുമല സെന്റ് ഗ്രിഗോറിയോസ് മിഷൻ ഹോസ്പിറ്റലും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പും ആരോഗ്യ പരിരക്ഷാ ക്ലാസ്സും
നവംബർ 10 ഞായറാഴ്ച നടത്തപ്പെടുന്നു.

പരി. കാതോലിക്കാ ബാവായോടൊപ്പം കോട്ടയം പഴയ സെമിനാരിയിൽ (1973- 76 Batch) പഠിച്ച ബഹു. വൈദികർ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ഒത്തുചേർന്നു. (06.11.2024)

വാർത്ത : ഡിജു ജോൺ, ബിജു മെഴുവേലി, ഫാ. ജേക്കബ് കല്ലിച്ചേത്ത്, മിനി ജോൺസൻ

Related posts