നിയമിതരായി / നേട്ടം / അവാർഡ്

മലങ്കര സഭയിൽ പുതുതായി രൂപീകരിക്കപ്പെട്ട ഏഷ്യാ – പസഫിക്ക് മെത്രാസനത്തിൻ്റെ സഹായ മെത്രാനായി ഡോ.യൂഹാനോൻ മാർ ദീയസ്കോറസ് മൊത്രാപ്പോലീത്തായെ പരിശുദ്ധ കാതോലിക്കാ ബാവ നിയമിച്ചു.നിലവിൽ കോട്ടയം മെത്രാസന മെത്രാപ്പോലീത്തായും കോട്ടയം സെൻഡ്രൽ മെത്രാസന സഹായ മെത്രാനുമാണ് മാർ ദീയസ്കോറസ്.

Above 34 overseas churches New Asia Pacific Diocese .

പരിശുദ്ധ ബാവാ തിരുമേനിയുടെ കല്പനയാൽ കാനഡ ഭദ്രാസനത്തിന്റെ സഹായ മെത്രാപ്പോലീത്തയായി അഭി. സഖറിയാസ് മാർ നിക്കോളോവോസ് തിരുമേനി നിയമിതനായി.

Above 22 churches of Canada new Canada Diocese

മസ്കത്ത്∙ ഒമാനിലെ പ്രമുഖ നിർമാണ കമ്പനിയായ നദാൻ ട്രേഡിങ് എൽ എൽ സി മാനേജിങ്‌ ഡയറക്ടറും, എം ജി എം ഗ്രൂപ്പ് ചെയർമാനും, മലങ്കര ഓർത്തഡോക്സ് സഭ മാനേജിംഗ് കമ്മിറ്റി അംഗവും ആയ ഡോ. ഗീവർഗീസ്‌ യോഹന്നാൻ 12-–ാംമത്‌ എഡിഷൻ ഡോസ്സീർ ആജീവനാന്ത പുരസ്കാരത്തിന്‌ അർഹനായി. മസ്കറ്റ് മാർ ഗ്രീഗോറിയോസ് ഓർത്തഡോൿസ് മഹാഇടവകാംഗമാണ്. മലങ്കര ഓർത്തഡോക്സ് സഭയുടെ കൊട്ടാരക്കര പുനലൂർ ഭദ്രാസനത്തിലെ നെല്ലിക്കുന്ന് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളി ആണ് മാതൃഇടവക.
കഴിഞ്ഞ അൻപതിലധികം വർഷങ്ങളായി ഒമാന്‍റെ നിർമാണ മേഖലയ്ക്ക്‌ നൽകിയ സംഭാവനകൾക്കുള്ള അംഗീകാരമാണ്‌ പുരസ്കാരം. മസ്കറ്റിൽ വെച്ച് നടന്ന ചടങ്ങിൽ ഒമാൻ പൈതൃക, ടൂറിസം മന്ത്രി സാലിം ബിൻ മുഹമ്മദ്‌ അൽ മഹ്‌റൂഖിയാണ്‌ പുരസ്കാരം സമ്മാനിച്ചത്‌.

വാർത്ത : ബിജു മെഴുവേലി, ജോമോൻ ജോർജ്, ഫാ. ജേക്കബ് കല്ലിച്ചേത്ത്, മിനി ജോൺസൻ

Related posts